Showing posts with label ആർഷജ്ഞാനം. Show all posts
Showing posts with label ആർഷജ്ഞാനം. Show all posts
Friday, February 28, 2020
Tuesday, February 18, 2020
Saturday, February 15, 2020
ഭാരതീയ കാലഗണന
ഭാരതീയ കാലഗണന
2 പരമാണു = 1 ദ്വിണുകം3 ദ്വിണുകം = 1 ത്രസരേണു
3 ത്രസരേണു=1ത്രുടി
(ആയിരം താമരയില അടുക്കി വച്ചു ആരോഗ്യമുള്ള ഒരാള്‍ ഒരു സൂചികൊണ്ടു അതില്‍ ആഞ്ഞു കുത്തിയാല്‍ ഒരില തുളഞ്ഞു അടുത്തതിലേക്ക്കടക്കാന്‍ വേണ്ട സമയമാണത്രേ ത്രുടി )
100 ത്രുടി =1 വേധം
3വേധം = 1 ലവം
3 ലവം = 1 നിമേഷം
3 നിമേഷം = 1 ക്ഷണം
5 ക്ഷണം = 1 കാഷ്ഠം
15 കാഷ്ഠം = 1 ലഘു
15 ലഘു = 1 നാഴിക
2 നാഴിക = 1 മുഹൂര്‍ത്തം
3.45 മുഹൂര്‍ത്തം = 1 യാമം
(ഏഴര നാഴിക )
4 യാമം = 1 പകല്‍ (രാത്രി)
8 യാമം = 1 അഹോരാത്രം
3വേധം = 1 ലവം
3 ലവം = 1 നിമേഷം
3 നിമേഷം = 1 ക്ഷണം
5 ക്ഷണം = 1 കാഷ്ഠം
15 കാഷ്ഠം = 1 ലഘു
15 ലഘു = 1 നാഴിക
2 നാഴിക = 1 മുഹൂര്‍ത്തം
3.45 മുഹൂര്‍ത്തം = 1 യാമം
(ഏഴര നാഴിക )
4 യാമം = 1 പകല്‍ (രാത്രി)
8 യാമം = 1 അഹോരാത്രം
(അഹോരാത്രം പരിശ്രമിച്ചു എന്നൊക്കെ നാം പറയാറില്ലേ.. രാത്രിയും പകലും മുഴുവന്‍ എന്നര്‍ത്ഥം വരുന്നത് എങ്ങിനെ എന്ന് മനസ്സിലായല്ലോ )
15 അഹോരാത്രം = 1 പക്ഷം
2 പക്ഷം = 1 മാസം
2 മാസം = 1 ഋതു
3 ഋതു = 1 അയനം
(6 മാസം)
2 അയനം = ഒരു മനുഷ്യ വര്‍ഷം
6ഋതു ,12 മാസം
2 പക്ഷം = 1 മാസം
2 മാസം = 1 ഋതു
3 ഋതു = 1 അയനം
(6 മാസം)
2 അയനം = ഒരു മനുഷ്യ വര്‍ഷം
6ഋതു ,12 മാസം
ഒരു മനുഷ്യ വര്‍ഷം = 1 ദേവ ദിവസം
360 ദേവ ദിവസം = ഒരു ദേവ വര്‍ഷം
360 ദേവ ദിവസം = ഒരു ദേവ വര്‍ഷം
4800ദേവ വര്‍ഷം= കൃതയുഗം
3600 ദേവ വര്‍ഷം =ത്രേതായുഗം
2400 ദേവ വര്‍ഷം = ദ്വാപരയുഗം
1200 ദേവ വര്‍ഷം=കലിയുഗം
നാല് യുഗങ്ങള്‍ ചേര്‍ന്നത്= മഹായുഗം
3600 ദേവ വര്‍ഷം =ത്രേതായുഗം
2400 ദേവ വര്‍ഷം = ദ്വാപരയുഗം
1200 ദേവ വര്‍ഷം=കലിയുഗം
നാല് യുഗങ്ങള്‍ ചേര്‍ന്നത്= മഹായുഗം
2000 മഹായുഗം = ഒരു ബ്രഹ്മ ദിനം
360 ബ്രഹ്മ ദിനം = ഒരു ബ്രഹ്മ വര്‍ഷം
1000 ബ്രഹ്മ വര്‍ഷം = ബ്രഹ്മാവിന്റെ ആയുസ്
360 ബ്രഹ്മ ദിനം = ഒരു ബ്രഹ്മ വര്‍ഷം
1000 ബ്രഹ്മ വര്‍ഷം = ബ്രഹ്മാവിന്റെ ആയുസ്
(കടപ്പാട്..: മഹാഭാരതം, ഭാഗവതം, ,.)
Tuesday, February 11, 2020
ശയനവിധിയിലെ നിഷ്ഠകള്‍
ശയനവിധിയിലെ നിഷ്ഠകള്‍
ആവാം കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് അരുതേ പടിഞ്ഞാറ് ഒട്ടും പാടില്ല വടക്കോട്ട്
കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.
കിഴക്കിന്റെ അധിപതികള്‍ ദേവന്മാരാണ്.
പടിഞ്ഞാറിന്റെ ഋഷിമാരും
കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്റെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്
വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. *അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്
തെക്കോട്ട് തലയും വടക്കോട്ട് കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും
പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്
ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്.
ആവാം കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് അരുതേ പടിഞ്ഞാറ് ഒട്ടും പാടില്ല വടക്കോട്ട്
ഈ ചൊല്ലിൽ നിന്നുതന്നെ കാര്യം വ്യക്തമായില്ലേ.
ഇതിന്റെ ചില ശാസ്ത്രീയ അടിത്തറ കൂടി പറഞ്ഞുകൊള്ളട്ടെ.
നാം സാധാരണയായി കുറഞ്ഞത് ഏഴു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെയെങ്കിലും സ്ഥിരമായി കിടക്കുകയാണല്ലോ പതിവ്. ഭൂമിയുടെ കാന്തികവലയം തെക്ക് വടക്കായിട്ടാണല്ലോ കാണുന്നത്. അതുപോലെ മനുഷ്യശരീരത്തിലും ഈ കാന്തികശക്തി ഉണ്ട്. നമ്മുടെ പാദം തെക്കായും തലഭാഗം വടക്കായിട്ടാണ് അത് വരേണ്ടത്. ഈ അർത്ഥത്തിൽ ഒരേ ദിശയിൽ വന്നാൽ അത് ആകർഷണത്തിന് പകരം വികർഷണം ആയിരിക്കും ഫലം. അപ്പോൾ നമ്മുടെ തലഭാഗം വടക്കും ഭൂമിയുടെ കാന്തികദിശ വടക്കും ആയാൽ തീർച്ചയായും വികഷണമാണ് സംഭവിക്കുക. ഇത് നമ്മുടെ തലയ്‌ക്കും തലച്ചോറിനും കാര്യമായ കാന്തിക ചലനം ഉണ്ടാകുകയും സ്ഥിരമായി ഇങ്ങനെ കിടന്നാൽ ബുദ്ധിസ്ഥിരത ഇല്ലാതെ വരികയും ഓർമ്മക്കുറവ്, ഉന്മേഷക്കുറവ്, അസ്വസ്ഥത മുതലായ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ കിഴക്കും തെക്കും ഉത്തമമാണ്, എങ്കിലും പടിഞ്ഞാറ് അത്ര നന്നല്ലെങ്കിലും വലിയ ദോഷം കാണേണ്ടതില്ല. എന്നാൽ വടക്ക് ഒരുകാരണവശാലും തലവച്ച് കടക്കരുത്.
Monday, February 10, 2020
ആരോഗ്യവും സ്വഭാവവും-സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ്
സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് - ആദരാഞ്ജലികൾ..
ആത്മീയ രംഗത്തും കാൻസർചികിത്സാരംഗത്തും സജീവ സാന്നിധ്യമായിരുന്ന സ്വാമി ജി നിർമലാനന്ദഗിരി ഒറ്റപ്പാലം കയറംമ്പാറ പാലയിൽ മഠത്തിലായിരുന്നു വർഷങ്ങളായി താമസിച്ചിരുന്നത്.......വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ......
അദ്ദേഹത്തെപ്പറ്റി അധികം അറിയുന്നതിലും ആവശ്യം, അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങൾ ഒരിക്കലെങ്കിലും വായിക്കുക എന്നതാകുന്നു.ഒരു ലേഖനം ഇവിടെ ചേർക്കുന്നു, ആദരവോടെ, പ്രണാമങ്ങളോടെ..
"ആരോഗ്യവും സ്വഭാവവും....
സ്വഭാവമെന്ന് പറഞ്ഞാൽ, ആഹാര നീഹാര മൈഥുന നിദ്രകളാണ്. ഇത്രയേ സ്വഭാവങ്ങളായുള്ളൂ. ആരോഗ്യത്തിന് ഉതകണമെങ്കിൽ ഇവയൊക്കെ അയത്നലളിതമായി ലഭിക്കണം. വിദ്യാഭ്യാസമില്ലാത്തവർക്കും തിരിച്ചറിവില്ലാത്ത ജീവജാലങ്ങൾക്കും ഇതൊക്കെ അയത്നലളിതമായി ലഭിക്കുമ്പോൾ, പരിഷ്ക്കാരിയായ മനുഷ്യൻ ഇവയെക്കുറിച്ചോർത്ത് ദുഃഖിക്കുന്നവനും രോഗിയുമായി തീരുകയാണ് ചെയ്യുന്നത്. അതിനു കാരണം അവന്റെ അഹന്തയും വിദ്യാഭ്യാസവും മാത്രമാണ്. ആധുനിക ശാസ്ത്രത്തിന്റെ എല്ലാ വിദ്യാഭ്യാസവും പദ്ധതികളും കൂട്ടായ്മയും കൂട്ടിവെയ്ക്കലുകളും കൊടുക്കവാങ്ങലുകളുമെല്ലാം ആകെയുള്ള ഈ നാലുകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നവയാണ്. അതിനു വെളിയിൽ ഒന്നുമില്ല. എത്രയെത്ര വർഷങ്ങളെടുത്താണ് ആധുനികൻ വിദ്യയഭ്യസിച്ചും തിയറികളുണ്ടാക്കിയും അഹങ്കരിച്ചു ജീവിക്കുന്നത്? ഈ തിയറികൾ മുഴുവനുമുണ്ടാക്കി ഓരോ സ്ഥലങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ പ്രാവർത്തികമാക്കിയെന്ന് അവകാശപ്പെടുമ്പോഴും, ഈ നാലേനാലു കാര്യങ്ങൾ അയത്നലളിതമായാണോ അനുഭവിക്കുന്നത്? എന്നാൽ ഈ നാലു കാര്യങ്ങൾ ആരെങ്കിലുമൊക്കെ സ്വൈര്യസഞ്ചാരിയായി നിർവ്വഹിക്കുന്നുണ്ടെന്നു കണ്ടാൽ, അവർ ഈ തിയറികൾക്കും പഠനങ്ങൾക്കും വെളിയിലുള്ളവരാണ്. അറിവില്ലാത്തവന്റെ ജീവിതാന്തരീക്ഷങ്ങളിൽ മാത്രമാണ് ഇവയൊക്കെ ചാരുതയോടെ സംഭവിക്കുന്നതെന്ന് കാണാം.
ആഹാരം. അതിനുവേണ്ടി നിങ്ങൾ എത്രയെത്ര വഴക്കുകളുണ്ടാക്കിയാണ്, അതൃപ്തിയോടെയാണ് കഴിക്കുന്നത്? ഉണ്ടാക്കിക്കഴിക്കുന്ന ആഹാരമെടുത്താലും ഓരോ ഇന്ദ്രിയം വഴി കഴിക്കുന്ന ആഹാരമെടുത്താലും വഴക്കും യുദ്ധവും വഴിയല്ലേ, അകത്തെത്തുന്നത്? നിങ്ങൾക്കാവശ്യമായ പ്രോട്ടീനും ഫാറ്റും കാർബോഹൈഡ്രേറ്റുമൊക്കെ വലിച്ചുകയറ്റാൻ വേണ്ടി നിങ്ങളെത്രമാത്രം കഷ്ടപ്പെടുന്നുണ്ട്? നിങ്ങളുടെ അടുക്കളയിൽ, പോയിക്കഴിക്കുന്ന തീൻമേശകളിലൊക്കെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതികൾ കണ്ടാൽ വളരെ പ്രാകൃതനായ യോദ്ധാവിന്റെ എല്ലാ അംഗവിക്ഷേപങ്ങളും ഭാവഹാവാദികളും ഗോഗ്വാ വിളികളുമാണ് അരങ്ങു തകർക്കുന്നതെന്ന് കാണാം. തീൻമേശകളിലെ ആയുധങ്ങൾ, മാംസം കടിച്ചു വലിക്കുന്നതിന്റെ വന്യമായ ആവേശം ഇതൊക്കെ വെച്ചുകൊണ്ട് നിങ്ങൾക്കെന്നാണ് ആരോഗ്യത്തെ സ്വപ്നം കാണാൻ കഴിയുക? എവിടെയെങ്കിലും പോയി തീൻമേശയ്ക്കരികിൽ കഴിക്കാനിരിക്കുമ്പോൾ എപ്പോഴെങ്കിലും ആത്മാർത്ഥമായി നിങ്ങൾ ഓർത്തിട്ടുണ്ടോ – ഈ അന്നവും അന്നത്തോടൊപ്പമുള്ള വിഭവങ്ങളുമെല്ലാം ആരൊക്കെയോ കൂടി അദ്ധ്വാനിച്ചുണ്ടാക്കിയതാണ്. ആരുടെയൊക്കെയോ കൈകളിലൂടെ കൊടുത്തും വാങ്ങിയുമൊക്കെ ഇവിടെയെത്തിപ്പെട്ടവയാണ്. ആരൊക്കെയോ കൂടി പാകം ചെയ്തും വിളമ്പിയും വെച്ചിരിക്കുന്നതാണ് ഇവയൊക്കെ. അതൊന്നും ഓർക്കാൻ സമയമില്ലാതെ തീൻമേശകളില്‍ ആർത്തിയോടെയും ആവേശത്തോടെയും ആയുധങ്ങളേന്തി വെട്ടുകയും കുത്തുകയും വലിച്ചുകീറുകയുമൊക്കെ ചെയ്യുന്ന നിങ്ങളും നിങ്ങൾക്ക് അതൃപ്തരായി വിളമ്പിത്തരുന്നവരും ഒരു യുദ്ധത്തിന്റെ സങ്കീർണ്ണങ്ങളായ ലോകങ്ങളിലേക്ക്, ഒരു യുദ്ധഭൂമിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയല്ലേ ചെയ്യുന്നത്? യുദ്ധഭൂമിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവർക്ക് ആരോഗ്യം സ്വപ്നംകാണാൻ കഴിയുമോ?
തൃപ്തിയോടെ വിളമ്പിത്തരുന്ന ആഹാരം, തൃപ്തിയോടെ എടുത്തുകഴി ക്കുന്ന ആഹാരം, ശാന്തമായി ഇരുന്ന് രുചിയോടെ കഴിച്ച്, ആഹാരം നന്നായിട്ടുണ്ടെന്ന് പാകം ചെയ്തവരെ ശ്ളാഘിച്ചു പറയുന്ന വാക്കുകളും വർണ്ണങ്ങളും മനോഭാവങ്ങളും കൊണ്ട് മനോഹാരിത നിറഞ്ഞ ഒരു മുഹൂർത്തം. ആ മുഹൂർത്തത്തിൽ നമുക്കകത്തേക്കു ചെല്ലുന്ന ആഹാരം, അത് നാലുവിധത്തിൽ പചിച്ച് ജീവിതത്തിന്റെ ഓരോ ഭാവങ്ങളായി, കണ്ണിനും കാലുകൾക്കും കൈയ്ക്കുമൊക്കെ ആരോഗ്യമായി രൂപാന്തരം പ്രാപിച്ചു വരികയാണ് ചെയ്യുന്നത്. ആഹാരമിവിടെ ആരോഗ്യമായി പരിണമിക്കുകയാണ്. ഇങ്ങനെ തൃപ്തിയോടെ ആഹാരം കഴിക്കുന്നതിനു പകരം ഒരു പടപ്പുറപ്പാടിന്റെ രംഗ വേദികളിലേക്ക് മാറ്റിക്കൊണ്ടുപോയി കഴിച്ചാൽ, എന്ത് ആഹാരം കഴിച്ചാലും മരുന്നു കഴിച്ചാലും നിങ്ങളെങ്ങനെയാണ് രക്ഷപ്പെടുക?
ജീവിതത്തിൽ ആനന്ദം വേണമെങ്കിൽ അന്നത്തെ ദൈവതുല്യം കാണാനും അതിനെ ആനന്ദത്തോടെ ആസ്വദിക്കുവാനും കഴിയണം. ആഹാരം ലഭിക്കാൻ ഇടയായ മുഹൂർത്തങ്ങളെ ഉത്തമമായി സ്വീകരിക്കുവാനും അതുണ്ടാക്കിയവരുടെ സ്മരണയുടെയും ബുദ്ധിയുടെയും ക്ഷമയുടെയും കലവികളിൽ, ആഹാരത്തിന്റെ സർവ്വസങ്കീർണ്ണമായ പചന പ്രക്രിയയെ ആന്ദോളനത്തിലെത്തിക്കുവാനും കഴിയുന്നവർക്ക് എന്നും ആരോഗ്യം പ്രതീക്ഷിക്കാം.
സ്വഭാവബലപ്രവൃത്തങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് ആഹാരവും നീഹാരവും. ഇവ ഓരോന്നും കൂടുതൽക്കൂടുതൽ സൂക്ഷ്മമാണെന്നും പഠിക്കണം. ആഹാരത്തേക്കാൾ സൂക്ഷ്മമാണ് നീഹാരം. വെള്ളം. ജലം എങ്ങനെയാണോ നിങ്ങൾ കൈകാര്യം ചെയ്യുന്നത്, അതുപോലെയാണ് മനസ്സുണ്ടായിവരുന്നത്. മനസ്സ് എങ്ങനെ വരുന്നുവോ, അങ്ങനെയാണ് ജലം വരുന്നത്. ജലത്തിന്റെ മാത്രം ക്രിസ്റ്റലിന് ഒരു പ്രത്യേകതയുണ്ട്. അതിന് നിയതമായ സ്വഭാവമില്ല. പഠിച്ചുകാണും, കൈകാര്യം ചെയ്യുന്നവന്റെ മനസ്സു പോലെ ജലത്തിന്റെ സ്വഭാവം മാറുമെന്ന്. ജലത്തിന്റെ സമീപമിരുന്ന് ഒരു പാട്ടുപാടുമ്പോൾ, ആ പാട്ടിന്റെ രാഗത്തിനനുസരിച്ച് അതിന്റെ ക്രിസ്റ്റലിന്റെ രൂപം മാറും. ജലം കൈകാര്യം ചെയ്യുന്നവന്റെ മനസ്സ് ഉത്തമവും അധമവുമായി മാറിമറിയുമ്പോൾ അതിനനുസരിച്ച് ജലവും പരിണമിക്കുന്നു. അതുകൊണ്ടാണ് ശുദ്ധീകരണ പ്രക്രിയയുടെ ആദിസ്രോതസ്സായി ഭാരതീയർ ജലത്തെ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണവർ ജലം ജപിച്ചെടുക്കുമ്പോൾ മാറുമെന്ന് വിശ്വസിച്ചിരുന്നത്. ജപിക്കാനുള്ള ഉയർന്ന മനസ്സിലേക്ക് ഉയർന്നവനു മാത്രമേ ജലത്തെ പരിണമിപ്പിക്കാനും കഴിയൂ. അതുകൊണ്ട് മനസ്സ് പരിശുദ്ധമാകുമ്പോൾ ആ ശുദ്ധതയുടെ ആദിമസ്രോതസ്സുകളിൽ ജലം പരിണമിക്കും. ആ ജലം പുതുജീവനം തരും. അത് ജ്ഞാനസ്നാനത്തിനുതകും. നാരദൻ അതാണ് പഠിപ്പിക്കുന്നത്. ജലം ദാനംചെയ്യുന്നവൻ നാരദൻ. ജലം കൊടുത്താൽ മതി, അതിന്റെ പവിത്രതയുടെ നിത്യാങ്കുരങ്ങളിലേക്ക് മനസ്സിനെ ആവാഹിക്കാൻ കഴിയും. അപ്പോൾ ആഹാരത്തെക്കാൾ സൂക്ഷ്മമാണ് നീഹാരം. അതിനെക്കാൾ സൂക്ഷ്മമാണ് മൈഥുനം. ലോകത്തിലെ ഏറ്റവും വലിയ യുദ്ധവും ഹിംസയും പീഡനവുമായി മാനവന്റെ മൈഥുന പ്രക്രിയ ഇന്ന് മാറിയിട്ടുണ്ടെങ്കിൽ, അവൻ മൃഗത്തെക്കാൾ അധഃപതിച്ചിട്ടുണ്ടെന്ന് പഠിക്കണം. ഈ മൈഥുനത്തെക്കാൾ സൂക്ഷ്മമാണ് നിദ്ര.
സുഖമായി ഒന്നുറങ്ങാൻ നിങ്ങൾക്കിന്ന് കഴിയുന്നുണ്ടോ? എ.സി.യും ഫാനും ബെഡ്ഡുമൊക്കെയുണ്ടായിട്ടും ഉറങ്ങാൻ ഉറക്കഗുളിക കഴിക്കണമെന്ന സ്ഥിതിയുണ്ടോ? ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാതെ, ബെഡ്ഡിൽ തിരിഞ്ഞും മറിഞ്ഞും കാലിട്ടടിച്ചും ശപിച്ചും കഴിയുന്ന നിങ്ങളുടെ ഉറക്കെന്ന പ്രക്രിയ എത്രമാത്രം വിഷമകരമായി തീർന്നിരിക്കുന്നു? എന്നാൽ, എവിടെക്കിടന്നാലും ഉറങ്ങുന്നവന്റെ ഉറക്കം കണ്ടിട്ടോ? അത്തരക്കാർ എത്ര ഭാഗ്യവാന്മാർ! കടത്തിണ്ണകളിലും റോഡോരങ്ങളിലുമൊക്കെ ഒതുങ്ങിക്കൂടി കിടന്ന്, മഞ്ഞും തണുപ്പും വെയിലുമൊന്നുമറിയാതെ ഉറങ്ങാൻ കഴിയുന്ന ആ മസ്തിഷ്കത്തിന് ലഭിക്കുന്ന ശാന്തി. അവൻ അനുഭവിക്കുന്ന ആ ശാന്തിയുടെ ഒരംശം പോലും ലഭിക്കാതെ, ഉറക്കഗുളികയും വാങ്ങിക്കഴിച്ച് ഉറങ്ങുന്നവന്റെ അന്തരാളങ്ങളിൽ എന്ത് ആരോഗ്യമുണ്ടാകാനാണ്? ഋഷിസൂക്തങ്ങൾ രോഗങ്ങളെ ആധ്യാത്മികങ്ങൾ, ആധിഭൗതികങ്ങൾ, ആധിദൈവികങ്ങൾ എന്നുപറയുന്നതിന്റെ പ്രസക്തി തിരിച്ചറിയേണ്ടത് ഇവിടെയാണ്.
അതെ, ഇതുതന്നെയാണ് അദ്ദേഹത്തിനുള്ള ആദരാഞ്ജലികൾ...നമിക്കുന്നു ആ മഹാത്മാവിനെ...നന്ദിപൂർവ്വം... പ്രണാമങ്ങളോടെ,
ആ സ്മരണകൾ നിലനിർത്തുവാൻ നാം പ്രതിജ്ഞ ചെയ്യണം.
- ധർമ്മപാഠശാല.
പരല്‍പ്പേര്-Kadapayadhi
പരല്‍പ്പേര്
ഭാരതീയശാസ്ത്രഗ്രന്ഥങ്ങളില്‍ സംഖ്യകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് പരല്‍പ്പേരു്. ദക്ഷിണഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരല്‍പ്പേരു് കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.
രീതി
ഓരോ അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
| 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 0 |
| ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ |
| ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന |
| പ | ഫ | ബ | ഭ | മ | |||||
| യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ, റ |
അ മുതല്‍ ഔ വരെയുള്ള സ്വരങ്ങള്‍ തനിയേ നിന്നാല്‍ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങള്‍ക്കു സ്വരത്തോടു ചേര്‍ന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേര്‍ന്നാലും ഒരേ വിലയാണു്. അര്‍ദ്ധാക്ഷരങ്ങള്‍ക്കും ചില്ലുകള്‍ക്കും അനുസ്വാരത്തിനും വിസര്‍ഗ്ഗത്തിനും വിലയില്ല. അതിനാല്‍ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോള്‍ പ്രതിലോമമായി ഉപയോഗിക്കണം. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങള്‍ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,
ക = 1 മ = 5 ഇ = 0 ക്ഷ = ഷ = 6 ശ്രീ = ര = 2 മ്യോ = യ = 1
വാക്കുകള്‍ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.
കമല = 351 (ക = 1, മ = 5, ല = 3) സ്വച്ഛന്ദം = 824 (വ = 4, ഛ = 2, ദ = 8 ) ചണ്ഡാംശു = 536 (ച = 6, ഡ = 3, ശ = 5)
2 വീഡിയോ കാണാൻ
പരല്‍പ്പേര് സോഫ്റ്റ്‌വെയര്‍
ഡെല്‍ഫിയില്‍ കെവിന്‍ എഴുതിയ സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാൻ
കൂടുതൽ അറിയാൻ
Friday, February 7, 2020
വിഘ്നേശ്വരക്ഷേത്രത്തില്‍ എന്തിനാണ് ഏത്തമിടുന്നത്?
വിഘ്നേശ്വരക്ഷേത്രത്തില്‍ എന്തിനാണ് ഏത്തമിടുന്നത്?
വിഘ്നങ്ങളൊഴിയാന്‍, ഗണപതിക്ഷേത്രത്തില്‍ തൊഴുതുമടങ്ങാന്‍, ഭക്തര്‍ക്ക് താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്.
"വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍
വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍
നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-
ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!"
മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം
മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല്‍ ഗണപതി സന്നിധിയില്‍ പ്രധാനവുമാണ്.
ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.
ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്.
ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.
എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം.
Friday, January 31, 2020
കണ്ണെഴുത്ത്
കണ്ണെഴുത്ത്
കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ് ചിലരെങ്കിലും കൊണ്ടാടാറുണ്ട്. കുട്ടി ജനിച്ച് ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച് കണ്ണെഴുതിക്കാം. ഇതിന് സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന് ചില പ്രത്യേകതകള്‍ ഉണ്ട്. കയ്യോന്നിനീരും നാരങ്ങനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെ കഷ്ണം മുക്കി ഉണക്കി അത് പ്ലാവിന്‍ വിറക് കത്തിക്കുന്ന നാളത്തില്‍ കത്തിച്ച് കിട്ടുന്ന കരിയില്‍ നെയ്യ് ചേര്‍ത്ത് കണ്മഷി തയ്യാറാക്കാം. കുഞ്ഞിനെ തെക്കോട്ട് തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക് ദര്‍ശനമായി തിരിഞ്ഞുനിന്ന് വലതുകൈയ്യിലെ മോതിരവിരല്‍ ആദ്യം ഇടതുകണ്ണിലും പിന്നീട് വലതുകണ്ണിലും മഷിയെഴുതണം.
രോഗശമനത്തിന് ഇല്ലിനക്കരി
ആർഷജ്ഞാനം*
*രോഗശമനത്തിന് ഇല്ലിനക്കരി* 
*(ഇല്ലിനക്കരി - പുകയിറ - അട്ടത്തെ കരി - ഗൃഹധൂമം)*
*നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്,*
*മുട്ടൊന്നു പൊട്ടിയാല്‍*
*വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും.*
*കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍,*
*രക്തം കുറഞ്ഞാല്‍,*
*അട്ടത്തെ കരി ഒരു പിടി വാരി,*
*(ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട്*
*ഒരു ചട്ടിയില്‍ മണല്‍ ഇട്ട്*
*അതിന്റെ നടുക്ക് ആ കരിക്ക് വെച്ച്*
*അടിയില്‍ നിന്ന് തീ കത്തിച്ച് തിളപ്പിച്ച്*
*ബ്രാണ്ടി പോലെ ഇരിക്കുന്ന ചുവന്ന വെള്ളം* *കുടിപ്പിക്കും.*
*രണ്ടു നേരം കുടിക്കുമ്പോള്‍ രക്തം ഉണ്ടാകും.*
*പല്ലിനു വേദന വന്നു കവിള്‍ മുഴുവന്‍ നീര് ആയാല്‍*
*അട്ടത്തെ കരി എടുത്തു തേനില്‍ ചാലിച്ച്*
*തോരെത്തോരെ ഇടും.*
*നാലു പ്രാവശ്യം ഇടുമ്പോള്‍ നീര് പോകും.*
*ഈ മരുന്നുകള്‍ കൊടുത്ത തള്ള നാനോ കാര്‍ബണ്‍* *ട്യൂബും നാനോ വയറും ഒന്നും പഠിച്ചിരുന്നില്ല.*
*നാളെ രാവിലെ ഇത് ഒട്ടേറെ രംഗങ്ങളിൽ* *ഉപയോഗമാവുമ്പോള്‍*
*നിങ്ങളുടെ മതബോധനത്തിന്റെ ആളുകള്‍*
*പൊക്കിപ്പിടിച്ച്*
*ഇതൊക്കെ പഴയ ആളുകള്‍ക്ക് അറിയാമായിരുന്നു*
*എന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല.*
*ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.*
*ഇപ്പോള്‍ ഉപയോഗിക്കുന്നവരെ പുച്ഛിക്കും.*
*ഇന്ന് ഉപയോഗിക്കുന്നതൊക്കെ തെറ്റും*
*ഇന്നലെ ഉപയോഗിച്ചതൊക്കെ ശരിയും ആണെന്ന്*
*പിന്നീട് ഒരിക്കല്‍ കണ്ടെത്തിയാല്‍*
*അന്ന് അതിന്റെ പിറകെ നിങ്ങള്‍ പോകും.*
നെല്ലിക്ക
*ആർഷജ്ഞാനം* 
*നക്ഷത്രം ഭരണി*
*വൃക്ഷം നെല്ലി*
"PLANT A PLANT | നെല്ലി ശാസ്ത്രനാമം| PHYLLANTHUS EMBLICA"
കുടുബം ' EuPhorbiacea ( പുരണ്ഡ കുലം)
സംസ്കൃതം : ആമലകി ധാത്രി
ഹിന്ദി Amlak
കന്നട Nellika
തമിഴ് Nelli
തെലുങ്ക് Uടirikaya
*രസാദി ഗുണങ്ങൾ*
*രസം :കഷായം, തിക്തം, മധുരം, അമ്ലം*
*ഗുണം :ഗുരു, രൂക്ഷം*
*വീര്യം :ശീതം*
*വിപാകം :മധുരം*
*ഭാരതീയസംസ്കൃതിയിൽ നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്.*
*പ്രാചീനഭാരതീയവിശ്വാസപ്രകാരം( അനുഭവം) നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.*
*നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.*
*നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-*രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.*
*നിഘണ്ടു രക്നാകരം പറയുന്നു*
*ആമലക്യാ ഫലം കിഞ്ചിത് കടുകം സ്വാദു തിക്തകം*
*അമ്ലം ചതുവരം ശീതം*
*ജരാ വ്യാധിവിനാശനം*
*വ്യഷ്യം' കേശ്യം സാരകം ച ഹിതം ചാതു പിനാശകം*
*രക്തപിത്തം പ്രമേഹം ച വിഷ ജൂർത്തി വമിം തഥാ*
*ആധ്മാനം ബദ്ധവിട് കത്വം ശോഫം ശോഷം തുഷാം തഥാ*
*രക്തസ്യ വിക്യതിം ചൈവ ത്രിദോഷം ചൈവ നാശയേത് '*
*നെല്ലിക്കയ്ക്കും ചില ആചാര്യന്മാർ ശുദ്ധി പറഞ്ഞിട്ടുണ്ട് , നെല്ലിക്ക താന്നിക്ക 'കടുക്ക ഇവ വെയിലത്തുണക്കിയാൽ ശുദ്ധമാകും*
1. *പച്ചനെല്ലിക്ക കുരുകളഞ്ഞത് രണ്ടു കഴഞ്ച് വീതം രണ്ടു തുടം പാലില്‍ ചേര്‍ത്തു ദിവസം രണ്ടു നേരം കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും.*
2. *നെല്ലിക്കാച്ചൂര്‍ണ്ണം നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ അമ്ലപിത്തം ശമിക്കും.*
3. *നെല്ലിക്കയുടെ നീര്, ചിറ്റമൃതിന്‍ നീര് ഇവ സമമെടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.*
4. *നെല്ലിക്ക ഉണക്കിപ്പൊടിച്ചു ശുദ്ധമായ പശുവിന്‍നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ മാറും. പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് നെല്ലിക്കാപ്പൊടി ചേര്‍ത്തു സേവിക്കാം. ത്വക്കില്‍ ഉണ്ടാകുന്ന പലതരം അലര്‍ജികളും ഇതുകൊണ്ടു മാറും.*
5. *നെല്ലിക്കപ്പൊടി പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ രക്തപിത്തം ശമിക്കും.*
6. *നെല്ലിക്ക കാടിവെള്ളത്തിലോ നെയ്യിലോ അരച്ചു നിറുകയിലിട്ടാല്‍ മൂക്കില്‍ക്കൂടി രക്തംവരുന്നതു ശമിക്കും.*
7. *നെല്ലിക്ക കൃമികളെ നശിപ്പിക്കും.*
8. *പച്ചനെല്ലിക്കാനീര് ജ്വരനാശകമാണ്.*
9. *പച്ചനെല്ലിക്കാനീര് നിത്യം കഴിക്കുന്നത് മലബന്ധം ശമിക്കാന്‍ സഹായകമാണ്.*
10. *ഉണക്കനെല്ലിക്ക വയറിളക്കം, അര്‍ശസ് എന്നിവയില്‍ അതീവഫലപ്രദമാണ്.*
11. *പച്ചനെല്ലിക്കാനീര് നിത്യം കഴിച്ചാല്‍ മൂത്രം വര്‍ദ്ധിക്കും.*
12. *നെല്ലിക്കാനീര് പതിവായി തൊലിപ്പുറത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ത്വക്കിന് കുളിര്‍മ്മയും ഉന്മേഷവും ഉണ്ടാകും. നെല്ലിക്കായിട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.*
13. *നെല്ലിക്കാനീരില്‍ കുമ്പളങ്ങാനീരും ചെറുതേനും ചേര്‍ത്തു നിത്യം കഴിച്ചാല്‍ അതിസ്ഥൌല്യം / ദുര്‍മേദസ്സ് മാറും. മുപ്പതു മില്ലിലിറ്റര്‍ നെല്ലിക്കാനീരില്‍ മുപ്പതു മില്ലിലിറ്റര്‍ കുമ്പളങ്ങാനീരും ഒരു ടീസ്പൂണ്‍ ചെറുതേനും ചേര്‍ത്ത് കഴിക്കാം. പൊണ്ണത്തടി കുറയും.*
14. *നെല്ലിക്കാനീര് നന്നായി അരിച്ചു കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും.*
15. *നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയുടെ തോട് സമമായെടുത്തു പൊടിച്ചു വെച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്ത് നിത്യം സേവിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും, മലബന്ധം മാറും, പാണ്ഡുത (വിളര്‍ച്ച) യിലും അതീവഫലപ്രദമാണ്.*
16. *നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്‍റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും നിയന്ത്രണത്തിലാകും. രക്തത്തിലെ ഷുഗര്‍ കുറഞ്ഞു പോകാതെ ശ്രദ്ധിച്ചു വേണം ഈ ഔഷധം ഉപയോഗിക്കേണ്ടത്.അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.*
17. *നെല്ലിക്കാത്തോട്, കടുക്കാത്തോട് ഇവ നാലു ഗ്രാം വീതം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് ഒരു ഗ്രാം നന്നായിപ്പൊടിച്ചു രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് രണ്ട് ഔണ്‍സ് വീതം കൊടുത്താല്‍ മലമൂത്രതടസ്സങ്ങള്‍ മാറും.*
18. *നെല്ലിക്കുരു രക്തചന്ദനം ചേര്‍ത്തരച്ചു തേനും കൂട്ടി സേവിച്ചാല്‍ ഛര്‍ദ്ദിയും മനംപുരട്ടലും ശമിക്കും.*
19. *നെല്ലിക്കാ പുളിച്ച മോരില്‍ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും.*
20. *നെല്ലിക്കുരു ചുട്ടുപൊടിച്ച് ഗൃഹധൂമവും എണ്ണയും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ഉണങ്ങും. (അട്ടക്കരി, ഇല്ലിനക്കരി, പുകയറ എന്നിങ്ങനെ പല പേരുകളില്‍ ഗൃഹധൂമം അറിയപ്പെടുന്നു. എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എള്ള് ആട്ടിയ എണ്ണ ആണ്)*
21. *നെല്ലിക്കുരു കഷായം വെച്ചു കഴിച്ചാല്‍ പ്രമേഹവും ജ്വരവും ശമിക്കും.*
22. *നെല്ലിക്കുരു നെയ്യില്‍ വറുത്തരച്ചു നെറ്റിയില്‍ കനത്തില്‍ പുരട്ടുന്നത് ലുക്കീമിയയിലും മറ്റും മസ്തിഷ്കരക്തസ്രാവം ഉണ്ടാകാതിരിക്കുന്നതിനും മൂക്കില്‍കൂടി രക്തം വരുന്നതിനും നല്ലതാണ്.*
23. *നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ എള്ള് ചേര്‍ത്തു പൊടിച്ചുവെച്ചു സേവിച്ചാല്‍ ആരോഗ്യവും സൌന്ദര്യവും ആയുസ്സും ഉണ്ടാകും.*
24. *ത്രിഫല : ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ഇത് നീര്, പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം എന്നിവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കും. രസായനമാണ് – ജരാനരകളെ നശിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തും. ത്രിഫല നെയ്യും തേനും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങള്‍ ശമിക്കും.*
25. *ഷഡ്-രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ളവ നെല്ലിക്കയില്‍ ഉണ്ട്. ഉപ്പു ചേര്‍ത്ത നെല്ലിക്ക ഉത്തമഭക്ഷണമാണ്.*
26. *നെല്ലിക്കയും കൂവളത്തിന്‍റെ തളിരിലയും അമുക്കുരം പൊടിച്ചതും നായ്ക്കുരണപ്പരിപ്പും, നാരും മൊരിയും കളഞ്ഞ ശതാവരിക്കിഴങ്ങും ഭരണിയിലാക്കി തേന്‍ നിറച്ച് അടച്ചു തൊണ്ണൂറു ദിവസം വെച്ച്, പിഴിഞ്ഞ് അരിച്ച് എടുത്ത്, പത്ത് മില്ലി വീതം സേവിച്ചാല്‍ ത്രിദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ മാറും.*
27. *നെല്ലിക്ക അരച്ചു അടിവയറ്റില്‍ പൂശുന്നത് മൂത്രതടസ്സം മാറാന്‍ നല്ലതാണ്.*
28. *നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്, ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്, ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്‍റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.*
*നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്‍പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ വൃക്ഷം നട്ടു പരിപാലിച് തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.*
( *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ് "നക്ഷത്ര വൃക്ഷങ്ങൾ" പഠനക്ലാസിൽ നിന്നും തയ്യാറാക്കിയത്*)
Subscribe to:
Posts (Atom)
ഞാൻ സന്ദർശകൻ മാത്രം -sufi story
ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട് കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...
-
Krishna on kaliyuga Once the four Pandavas (except Yudhishthira who was not present) asked Krishna: "What is Kaliyuga and what...
-
Definition of tangram. : a Chinese puzzle made by cutting a square of thin material into five triangles, a square, and a rhomboid whi...
-
Tangram puzzle-Rectangle https://www.tangram-channel.com/tangrams-pages/tangram-rectangle-solution-25/




