Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Sunday, February 23, 2020

പാൻറ്-കുറയ്ക്കണം- ഭാര്യ- അമ്മ- ബർമൂഡ

        ബർമൂഡ 


നാളെ സുഹൃത്തിെൻറ കല്യാണത്തിന്
ധരിക്കാനാണ് പുതിയൊരു പാൻറ് വാങ്ങിയത്.
വീട്ടിൽ വന്ന് ഇട്ടു നോക്കുമ്പോൾ അൽപം
വലിപ്പക്കൂടുതൽ. 8cm നീളം
കുറയ്ക്കണം.
വീട്ടിൽ തയ്യൽ മെഷീനുണ്ട്.
ഒന്നു സഹായിക്കാൻ ഭാര്യയെ സമീപിച്ചു.
'എനിക്ക് അടുക്കള പണി തന്നെ ഒറ്റക്ക്
തീരില്ല...'
എടുത്തടിച്ച മറുപടി തീരും മുമ്പേ ഞാൻ സ്ഥലം വിട്ടു.
മകളോട് പറഞ്ഞു നോക്കി. ''ഒരുപാട് പഠിക്കാനുണ്ടച്ചാ''
സംഗതി ന്യായമാണ്.
ഞാൻ ബുദ്ധിമുട്ടിക്കാൻ നിന്നില്ല.
വേഗം
സീരിയലിൽ കണ്ണു നട്ടിരിക്കുന്ന അമ്മയോട് ചോദിച്ചു അമ്മ കേട്ട ഭാവം നടിച്ചില്ല.
'ഗതി കെട്ടാൽ പുലി പുല്ലും തിന്നും'
എന്നാണല്ലോ.....
അവസാനം ഞാൻ തന്നെ 'കാര്യം സാധിച്ചു'.
ഇത് ആദ്യമേ ഞാൻ തന്നെ ചെയ്താൽ
മതിയായിരുന്നല്ലോ എന്നു മനസ്സിൽ തോന്നി.ഞാൻ പോയി കിടന്നു....
സീരിയൽ കഴിഞ്ഞപ്പോ അമ്മയ്ക്കൊരു
സങ്കടം.'മോനൊരു കാര്യം പറഞ്ഞിട്ട്...'
അലമാരയിൽ മടക്കി വെച്ച പാന്റസ് എടുത്തു 8cm കട്ട് ചെയ്തു മടക്കി ഭ(ദമായി വെച്ചു.
അടുക്കളപ്പണി കഴിഞ്ഞ് വന്ന ഭാര്യക്കും
'(പിയതമ'നോട് പ്രിയം തോന്നി. പാന്റസ് എടുത്തു അവളും 8cm 'സ്നേഹം' (പകടിപ്പിച്ചു.
പഠനം കഴിഞ്ഞ് വന്ന പുന്നാര മോൾക്കും
അച്ഛനു കാര്യം സാധിച്ചു
കൊടുക്കാത്തതിെൻറ 'ശങ്ക'......
അലമാരയിൽ വെച്ച പാന്റ്സ് എടുത്തു അവളും 8cm കട്ട് ചെയ്ത് ചാരിതാർഥ്യത്തോടെ
അലമാരയിൽ വെച്ച് ഉറങ്ങാൻ കിടന്നു.
രാവിലെ
കുളിച്ച് പാന്റെടുത്തിടാൻ വന്ന ഞാൻ ഇടിവെട്ടേറ്റവൻ ഓലപ്പാമ്പ് വിഴുങ്ങിയതു'പോലെയായി!... അലമാരയിൽ വെച്ച പാൻറ് തനിയെ ബർമൂഡ ആയിരിക്കുന്നു...!!!!!

Friday, February 14, 2020

മമ്മദ്ക്ക

മമ്മദ്ക്ക 


സിമന്റ്‌ കച്ചവടക്കാരനായ മമ്മദ്ക്ക സിമന്റ്‌ ലോഡ്‌ കാത്ത്‌ ഏറെ വൈകി....  ലോഡ്‌ എത്തിയതുമില്ല....  അവസാനം കട അടച്ച് വീട്ടിലേക്ക്‌ നടന്നു...
അപ്പോയേക്കും സിമന്റ്‌ കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ  വീട്ടിലെ നമ്പറിലേക്ക്‌ വിളിക്കേണ്ടി വന്നു....
ഫോണെടുത്തത്  സഹധര്‍മ്മിണിയായ ബീവാത്തു.....
"ഹലൊ മമ്മദ്ക്കാടെ വീടല്ലെ"
"അതെ....  പക്ഷെ മമ്മദ്ക്കാ എത്തിയട്ടില്ല"
"മമ്മദ്ക്ക വരുമ്പൊ പറയണം....
രാത്രി പന്ത്രണ്ടോടെ അംബുജ വരും...
ഇനി വൈകിയാലും കാത്ത്‌ നിൽക്കാൻ മറക്കരുത്‌....
അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...."
മമ്മദ്ക്ക വീട്ടിലെത്തി...
പിന്നെ ഓർമ്മ കിട്ടിയത്‌ മൂന്ന് ദിവസത്തിന് ശേഷം....

Sunday, February 9, 2020

കുർബാന- നേർച്ച പാത്രം- ധർമം

ധർമം 

കുർബാനയ്ക്കിടയിൽ നേർച്ച പാത്രം വന്നപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പെഴ്സ് എടുത്ത് ഒരു പഴയ 5 രൂപ നോട്ട് തിരഞ്ഞ് പിടിച്ച്  അതിൽ ഇട്ടു..
അപ്പോൾ പുറകിൽ നിന്നും ഒരാൾ തോണ്ടി ഒരു 2000 രൂപ നീട്ടി. ഞാനത് വാങ്ങി ബക്കറ്റിൽ ഇട്ടു കൊടുത്തു.
കുർബാന കഴിഞ്ഞപ്പോൾ പിശുക്കാതെ ധർമം ചെയ്ത ആ ആളെ ഞാൻ അനുമോദിച്ചു.
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു....
യേ... അതു നിങ്ങളുടെ പെഴ്സിന്നു വീണ നോട്ട് ഞാൻ തന്നതല്ലേ...!!!!

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...