Showing posts with label ആരോഗ്യ പാനീയങ്ങൾ. Show all posts
Showing posts with label ആരോഗ്യ പാനീയങ്ങൾ. Show all posts

Thursday, February 27, 2020

ചെറുനാരങ്ങ- ചൂട് വെള്ളം


ചൂടോടെ ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ?Image result for lemon water


തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. എന്നാല്ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്പലതുണ്ട് ഗുണങ്ങള്‍. ശരീരത്തിന് ആശ്വാസം പകരാന്കഴിയുന്ന ഒരു പാനീയമാണിത്. സാവധാനത്തിൽ കുറച്ചു കുറച്ചായി കുടിയ്ക്കണം.
നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്നങ്ങള്ഇല്ലാതാക്കാന്ചെറുനാരങ്ങ ചൂടുവെള്ളത്തില്കലക്കാം. ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന് ഒരു പാനീയം മാത്രം മതി. ശരീരത്തിലെ ഇന്ഫെക്ഷനെയും ഇല്ലാതാക്കും.
ഇതില്സിട്രിക് ആസിഡ്, വൈറ്റമിന്സി, ബയോഫ്ളേവനോയിഡ്സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്എന്നീ സംയുക്തങ്ങള്അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്കുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്മറ്റ് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണെന്ന് നോക്കാം..
ബാക്ടീരിയകളെയും വൈറല്ഇന്ഫെക്ഷനെയും കൊല്ലാന്ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്ഇല്ലാതാക്കും.
നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്കഴിവുള്ള പാനീയമാണിത്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.
ട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്സിട്രിക് ആസിഡ് നല്കുന്നു. ഇത് വയര്മുഴുവനായും കഴുകുന്നു. മിനറല്ആല്ക്കലൈന്ഉത്പാദിപ്പിക്കുന്നു. ഇതുമൂലം പിഎച്ച് ബാലന്സ് മെച്ചപ്പെടുന്നു.
ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്എന്നിവ വയര്നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്സഹായിക്കും. ഇതുമൂലം നിങ്ങള്ക്ക് തടിയും കുറയ്ക്കാം.
പലതരം പ്രശ്നങ്ങളും പരിഹരിക്കാന്ഇതിന് കഴിയും. മൂത്രം ഒഴിക്കാന്തടസ്സമുള്ളതും മൂത്രാശയപരമായ പ്രശ്നങ്ങളും ഇല്ലാതാക്കും. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു.
ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്രക്തസമ്മര്ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.
എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്സഹായിക്കും.
വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്നങ്ങള്ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്ക്കും നല്ലതാണ്.
അസുഖങ്ങള്ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. സ്ട്രെസ്സുകളൊക്കെ മാറ്റി ശരീരാവയവങ്ങളുടെ പ്രവര്ത്തനം നല്ല രീതിയിലാക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്സഹായിക്കുന്നു.
എല്ലുകള്ക്ക് നല്ല ശക്തി നല്കാന്ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്പറ്റിയാല്അത് ഉണങ്ങാനും സഹായിക്കും.
നിരവധി ഗുണങ്ങളാണ് ചൂട് നാരങ്ങവെള്ളത്തിനുള്ളത്. ശരീരത്തിന് ഉന്മേഷം നല്കുന്നതോടൊപ്പം നിരവധി രോഗങ്ങള്ക്കുള്ള മറുമരുന്ന് കൂടിയാണിത്.


ആരോഗ്യ പനീയം

ആരോഗ്യ പനീയം 



Saturday, February 8, 2020

മോര് ഉണ്ടോ? എന്നാൽ കുറച്ച് ചോറുണ്ണാം

മോര്  ഉണ്ടോ? എന്നാൽ കുറച്ച് ചോറുണ്ണാം



ഒരിക്കൽ വയറു വേദനയുമായി തന്നെ സമീപിച്ച രോഗിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം മരുന്നിന് പകരം "കാളൻ " ഉണ്ടാക്കുന്നതിനുള്ള കുറിപ്പ്  വൈദ്യമഠം തിരുമേനി എഴുതിക്കൊടുത്തതായി അറിവുണ്ട്.
ആയുർവേദമെന്നല്ല എല്ലാ ചികിത്സാരീതിയും ഭക്ഷണക്രമവുമായി ബന്ധപ്പെട്ടു തന്നെയാണ് പ്രവർത്തിക്കുന്നത്.
ഭക്ഷണം തന്നെയാണ് രോഗകാരണം ,ആയതിനാൽ അതിൽ വരുത്തുന്ന ചില മാറ്റങ്ങൾ, ക്രമീകരണങ്ങൾ നമ്മളെ ആരോഗ്യവാന്മാരാക്കും. 

  ഒരു കാലത്ത് മലയാളിയുടെ ഇഷ്ട വിഭവമായിരുന്ന മോരും സംഭാരവുമൊക്കെ ഇന്ന് കല്യാണസദ്യക്ക് ഒരു തീർത്ഥം പോലെ വാങ്ങിക്കഴിയുന്ന വിഭവമായി മാറി.
പാല് കാച്ചി, ഉറയൊഴിച്ച്, തൈരാക്കി, തൈര് കടഞ്ഞ് വെണ്ണമാറ്റി ,പിന്നെ നാലിരട്ടി വെള്ളം ചേർത്ത് മോരുണ്ടാക്കാൻ നമുക്ക് സമയമെവിടെ ??? ............
ഫ്രിഡ്ജിൽ തണുത്തു വിറച്ചിരിക്കുന്ന വെള്ളം, കോളകൾ, വിവിധ പാനീയങ്ങൾ ഇവ ആവശ്യത്തിലുപരി ആഢ്യത്തിന്റെയും പൊങ്ങച്ചത്തിന്റേയും ചിഹ്നങ്ങളായി സ്വീകരിച്ച് അവയ്ക്ക് പുറകെ പോയപ്പോൾ 30 വയസു മുതലേമുട്ടുവേദന ,നടുവേദന, തേയ്മാനം എന്ന് പറഞ്ഞ് ആശുപത്രി വരാന്തയിൽ നില്പും ,അലമാരയിൽ വിവിധ കാത്സ്യം ഗുളികകളും നമുക്ക് സ്വന്തമായി.രോഗകാരണത്തിന്റെ യഥാർത്ഥ്യത്തിലേക്ക് എത്തി നോക്കുവാൻ നമുക്ക് സമയമില്ല ,അഥവാ അറിയാമെങ്കിലും നാം അതിനെ അവഗണിക്കുന്നു. 
   ഉച്ചയൂണിന് ശേഷം ഇഞ്ചി കറിവേപ്പില പച്ചമുളക് ഇവ ചേർത്ത മോര് അപ്രത്യക്ഷമായി .. ചൂടിൽ ദാഹശമനിയായി നമ്മെ തണുപ്പിച്ചിരുന്ന  "സംഭാരം " എന്ന വാക്കു തന്നെ പുതുതലമുറയ്ക്കന്യമായി. പുളിശ്ശേരിയും ,കാളനും, കിച്ചടിയും ഓണസദ്യയുടെ മാത്രം വിഭവങ്ങളായി മാറി.
നല്ല ജീവിത ശൈലിയും ആഹാരശീലവും പാശ്ചാത്യ സംസ്കാരത്തിന് വഴിമാറിയപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ പൊണ്ണത്തടിയന്മാരും ,കൃത്യസമയത്ത് ആർത്തവമില്ലാത്തവരും,ആ കാലനരയുള്ളവരും, രോഗബാധിതരും, സന്താനോല്പാദനശേഷി ഇല്ലാത്തവരുമായി മാറി. 
" ആഹാരത്തിനവസാനം എന്താണ് കഴിക്കേണ്ടത്?" എന്ന ചോദ്യത്തിന് പൂർവ്വികർ നല്കിയ മറുപടി "മോര് ഇന്ദ്രന് ലഭ്യമല്ല "എന്നാണ് ....
ദേവന്മാർക്ക് അമൃതിന് തുല്യമായി മനുഷ്യന് ലഭ്യമായതാണ് മോര് !!!!
 തൈര് കടഞ്ഞ് വെണ്ണ മാറ്റുന്നതിന്റെയും അതിൽ ചേർക്കുന്ന വെള്ളത്തിന്റേയും അളവനുസരിച്ച് മോരിന്റെ ഗുണത്തിൽ വ്യത്യാസം വരുന്നു.വെണ്ണ മാറ്റി 4 ഇരട്ടി വെള്ളം ചേർത്താൽ മോരാകും .. ഇതു തന്നെ അല്പം പോലും വെണ്ണയില്ലാതെ നാലിരട്ടിയിലേറെ വെള്ളം ചേർത്താൽ സംഭാരമായി.

എങ്ങനെ മോരുണ്ടാക്കാം ??

       പാൽ പാട കെട്ടാതെ കാച്ചിയെടുക്കുക.. നല്ലതുപോലെ തണുത്താൽ ഒരു Spoon തൈര് ഉറയായി ചേർക്കുക. ഒരു ദിവസം മതിയാകും നല്ല ഉറച്ച തൈര് ലഭിക്കാൻ.. ഈ തൈരിൽ 3 ഐസ്ക്യൂബോ  അര glass തണുത്ത വെള്ളമോ ചേർക്കുക ,ശേഷം മിക്സിയിൽ മിക്സ് ചെയ്യുക 2 മിനിട്ട്.. വെണ്ണ മുകളിൽ തെളിയും .അത് മാറ്റിയെടുക്കുക .. ശേഷം  തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ചേർത്ത് മോരോ സംഭാരമോ തയ്യാറാക്കാം. വെണ്ണ നീക്കുന്നതിനാൽ വണ്ണം വയ്ക്കുമെന്ന പേടി വേണ്ട. ആവശ്യത്തിന് കാത്സ്യവും പ്രോബയോട്ടിക്സും ലഭ്യമാവുകയും ചെയ്യും.
ഇഞ്ചി മുളക് കറിവേപ്പില ഇവ ചേർത്ത് ഊണിന് ശേഷം കഴിക്കുന്ന മോര് ശരീരത്തിലെ ദഹനശക്തിയെ ത്വരിതപ്പെടുത്തുകയും ഭക്ഷണത്തിലെ പോഷകാംശങ്ങളുടെ ആഗീരണത്തെ മികവുറ്റതാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെയാണ് സദ്യയുടെ അവസാനം മോര് വിളമ്പുന്നതും.
ഉഷ്ണകാലത്ത് ദാഹമകറ്റാൻ സംഭാരം ഉത്തമ പാനീയമാണ്. വിയർപ്പിലൂടെ നഷ്ടമാകുന്ന ധാതുലവണങ്ങളെ സന്തുലനപ്പെടുത്തുകയും ശരീരത്തിന് തണുപ്പിനെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
വാതരോഗമുള്ളവർ മോരിൽ ചുക്കും ഉപ്പും ചേർത്തു കഴിക്കുന്നതും, പിത്തരോഗങ്ങൾക്ക് പഞ്ചസാരയും, കഫരോഗങ്ങൾ ചുക്ക്, കുരുമുളക് ,തിപ്പലി ഇവ പൊടിച്ചു ചേർത്ത് കഴിക്കുന്നതുമാണ് നല്ലത്.
ശ്വാസ രോഗവും, ചുമയും ഉള്ളവർ കാച്ചിയ മോര് തന്നെ ഉപയോഗിക്കുക. ഏറ്റവും വിഷമിപ്പിക്കുന്ന അർശസ് അഥവാ മൂലക്കുരുവിന് മോര് ഔഷധമാണ്.മോര് കറിവേപ്പിലയും വെളുത്തുള്ളി, ഇഞ്ചി ചേർത്ത് കാച്ചിയത് മിക്കവാറും ഉദരരോഗങ്ങളിൽ മികച്ച താണ്. പൈൽസ, ഫിസറ്റുല, ഫിഷർ, രോഗികളിൽ സർജറിക്കു ശേഷം ഇപ്രകാരം ഉപയോഗിക്കുന്നത് നല്ലതാണ്.

      ഇനിയും മോരിനെ മാറ്റി നിർത്തണോ? എല്ലിനെയും പല്ലിനേയും ദ്രവിപ്പിക്കുന്ന ,നമ്മെ പ്രമേഹ രോഗത്തിന് അടിമപ്പെടുത്തുന്ന ശീതളപാനീയങ്ങൾക്കു പുറകെ പോകണോ ?അതോ സ്വന്തം മോരിനെ കൂടെ നിർത്തണോ? ? നിങ്ങൾ തന്നെചിന്തിക്കൂ.
  മോര് അധികം പഴക്കം ചെല്ലാതെ ഉപയോഗിക്കുക മൺപാത്രങ്ങളിലോ glass bottles ലോ സൂക്ഷിക്കുക. വിപണിയുടെ മറിമായങ്ങൾ പാലിനെ ഗുണനിലവാരം കുറയ്ക്കുന്നതിനാൽ വിശ്വാസയോഗ്യമായ ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്നത് പരമാവധി ഉപയോഗപ്പെടുത്തുക .
ഒരല്പസമയം മാറ്റിവയ്ക്കാം ,നമ്മുടെ ആരോഗ്യത്തിനായി ,കുട്ടികളുടെ നന്മക്കായി

Friday, January 31, 2020

വേനല്‍ച്ചൂട് കുറയ്ക്കാന്‍ പച്ചമാങ്ങാ സംഭാരം

വേനല്‍ച്ചൂട് കുറയ്ക്കാന്‍ പച്ചമാങ്ങാ സംഭാരം


കേരളത്തില്‍ വേനല്‍ക്കാലത്ത് മാങ്ങാ സുലഭമാണ്. നാടന്മാങ്ങ കൊണ്ട് ഉണ്ടാക്കുന്ന സംഭാരം തലമുറകളായി ഉഷ്ണകാലത്തെ ശാരീരികപ്രശ്നങ്ങളെ നേരിടാന്‍ കരുത്തുള്ള പാനീയമായി  ഉപയോഗിച്ചുവരുന്നു. പകല്‍ വെയിലേറ്റ് അധ്വാനിച്ചിരുന്ന കര്‍ഷകരും മറ്റു തൊഴിലാളികളും അവരുടെ ശരീരം തണുപ്പിച്ചിരുന്നത് ഈ വിശിഷ്ടപാനീയം കഴിച്ചിട്ടായിരുന്നു. ഇക്കാലത്ത് ഇതിനു വലിയ പ്രചാരം കാണുന്നില്ല. 

ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.  മൂത്ത് വിളയാത്ത( അണ്ടിയുറയ്ക്കും മുമ്പ്)   മൂന്ന്  നാടന്മാങ്ങ  എടുത്ത് തൊലിയോടുകൂടിയ കഴമ്പെടുത് അരകല്ലില്‍ വച്ച് ചതച്ചെടുക്കുക. ഒരു നാടന്‍ പച്ചമുളകും നാലോ അഞ്ചോ ചുവന്ന ഉള്ളിയും ചെറുകഷണം ഇഞ്ചിയും വേറെ ചതച്ചെടുക്കുക. ഒരു ലിറ്റര്‍ തണുത്ത വെള്ളത്തില്‍(കിണര്‍ജലം ആയാല്‍ നന്ന്) ഇവയെല്ലാം ചേര്‍ത്തിളക്കുക. ഒരു പിടി കറിവേപ്പില പിച്ചിക്കീറി ഇടുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം. അവസാനമായി നാരകത്തിന്‍റെ  മൂത്ത ഒരില കീറി ഞെരടി ചേര്‍ക്കുക. മാങ്ങയുടെ പുളിയുടെ അടിസ്ഥാനത്തില്‍ വെള്ളം കൂട്ടാം. ഇത്  അരിച്ചെടുത്ത് ഉപയോഗിക്കാം. കൂടുതല്‍ ഉണ്ടെങ്കില്‍ ശീതീകരണിയില്‍ സൂക്ഷിക്കാം.

തുടർച്ചയായി കുടിച്ചാൽ നട്ടെല്ലു വരെ തണുത്തതായി തോന്നും! മൂത്രാശയ പ്രശ്നങ്ങളും നിർജലീകരണവും ഒഴിവാക്കുകയുമാകാം.

Saturday, January 25, 2020

കാരറ്റ് ജ്യൂസ്

പെട്ടെന്ന് പ്രായം കൂടുന്നത് തടയാന്‍ കാരറ്റ് ജ്യൂസ്

     🥕🥕🥕🥕🥕🥕
പ്രായമാകുന്നത് തന്നെയാണ് എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. പലപ്പോഴും പ്രായം കൂടുന്നത് പലരുടേയും മനസ്സില്‍ ഉണ്ടാക്കുന്ന ആധി ചില്ലറയല്ല. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. പ്രായമാവുന്നത് ആരോഗ്യത്തേയും തളര്‍ത്തുന്നു. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ഉള്ള തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. പ്രായം കുറക്കുന്നതിന് വേണ്ടിയും അതിന്റെ ഭാഗമായുണ്ടാവുന്ന പല അവസ്ഥകള്‍ക്ക് പകരം കാണുന്നതിന് വേണ്ടിയും ശസ്ത്രക്രിയ വരെ നടത്തുന്നവലരുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളെ നമുക്ക് പ്രകൃതിദത്ത വഴികളിലൂടെ തന്നെ ഇല്ലാതാക്കാവുന്നതാണ്.
വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പ്രായം കുറക്കും എന്ന് ഉറപ്പ് പറയുന്ന മരുന്നുകളും മറ്റും കഴിക്കുമ്ബോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുക. ജീവിതത്തിലെ ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല ചര്‍മസംരക്ഷണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കാരറ്റ്. പ്രായമാവുന്നു എന്ന ടെന്‍ഷനെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം


രണ്ട് കാരറ്റ് നല്ലതു പോലെ കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേര്‍ക്കണം. മധുരം വേണം എന്നുള്ളവര്‍ക്ക് ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്. ഒരു നാരങ്ങയുടെ നീരും ഇതിലേക്ക് ചേര്‍ക്കണം. കാരറ്റും ഇഞ്ചിയും നല്ലതു പോലെ അടിച്ചെടുത്ത് അതിലേക്ക് പഞ്ചസാര ചേര്‍ക്കണം. ഇതിലേക്ക് അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കാവുന്നതാണ്. ഇത് ഒരിക്കലും അരിച്ചെടുത്ത് കഴിക്കരുത്. കാരണം ഇതിലുള്ള പോഷകങ്ങളും നാരുകളും എല്ലാം അതിലൂടെ നഷ്ടപ്പെടുന്നു. അതുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
പ്രായത്തെ പിടിച്ച്‌ കെട്ടുന്നു
പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം പിടിച്ച്‌ കെട്ടാന്‍ ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. ഇത് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രായം ഒരു വില്ലന്‍ തന്നെയാണ്. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും കാരറ്റ് ജ്യൂസ് ഒരു ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് തന്നെ അത് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ് ശരീരത്തില്‍ വരുത്തുന്ന മാറ്റം. അകാല വാര്‍ദ്ധക്യം എന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്.

മുഖത്തിന് തിളക്കം


മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. രണ്ട് ദിവസം അടുപ്പിച്ച്‌ കുടിക്കുമ്ബോള്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഖത്തിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ കാരറ്റ് ജ്യൂസ് വളരെ മികച്ചതാണ്.

ഊര്‍ജ്ജം നല്‍കുന്നു

ശാരീരികവും മാനസികവുമായ ഊര്‍ജ്ജമാണ് മറ്റൊന്ന്. ഇതില്ലെങ്കില്‍ അത് നിങ്ങളെ വളരെ പ്രതികൂലമായി തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ച്‌ വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. അതിനെല്ലാം പരിഹാരം നല്‍കുന്നതിനും ശരീരത്തിന് ഉണര്‍വ്വും ഉന്‍മേഷവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും ഇത് ശീലമാക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് ആരോഗ്യത്തിന്റെ പ്രതിസന്ധികളേയും സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.

അമിത കൊഴുപ്പ്

ശരീരത്തില്‍ അമിത കൊഴുപ്പ് ഉള്ളത് പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്നത്. കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും പലപ്പോഴും ഇത്തരം കൊഴുപ്പുകള്‍ നമ്മളെ വലക്കുന്നത്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ദിവസവും ഇത് കഴിക്കുക, നാരങ്ങ നീര് കൂടി മിക്‌സ് ചെയ്തത് കൊണ്ട് ഇത് അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍ പ്രായമാവുന്നു നിങ്ങള്‍ക്ക് എന്നതിന്റെ ലക്ഷണമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. കാരറ്റ് ജ്യൂസ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കാരറ്റ് സഹായിക്കുന്നു. കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് എന്നും ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യം മാത്രമല്ല ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ആക്കി നിര്‍ത്തുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും കാരറ്റ് ജ്യൂസ് ശീലമാക്കാം. ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പോലെ തന്നെ സൗന്ദര്യത്തിനും ഒരു മുതല്‍ക്കൂട്ടാണ് കാരറ്റ് ജ്യൂസ്.

മുടിയുടെ ആരോഗ്യത്തിന്

മുടിസംരക്ഷണം എന്നും വില്ലനാവുന്ന ഒന്നാണ്. കാരണം മുടി കൊഴിയുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണത്തേക്കാളുപരി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാവുന്നതെന്നത് സത്യമാണ്.

അകാല നരക്ക് പരിഹാരം

അകാല നരയെന്ന പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ഇത് മുടിക്ക് വേണ്ട ആരോഗ്യം നല്‍കി മുടിയുടെ തിളക്കം നിലനിര്‍ത്തി അകാലനരയെന്ന പ്രശ്‌നത്തില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളും ഇത്തരത്തില്‍ മുടി നരക്കുന്നതിന് പിന്നിലെ കാരണമാണ്

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...