Showing posts with label കഥകൾ. Show all posts
Showing posts with label കഥകൾ. Show all posts

Sunday, February 23, 2020

ആചാര്യ വിനോബ ഭാവെ-ഗാന്ധിജി- പാവക്കാ


#നല്ലപാഠം


ഇഷ്ട്ടപ്പെട്ട ഭക്ഷണം ഹോട്ടലിൽ ലഭിക്കും, പക്ഷെ ഇഷ്ട്ടപ്പെട്ടവരോടൊപ്പമുള്ള ഭക്ഷണം വീട്ടിലേ ലഭിക്കൂ. ഇഢ്ഢലി ഇഷ്ടമല്ലെന്നും, കഴിക്കില്ലെന്നും പറഞ്ഞ് കുട്ടികൾ വാശിപിടിച്ചാൽ ഉടനെ,  നെയ്റോസ്റ്റ് ചുട്ടുതരട്ടെ, മസാലദോശ ഉണ്ടാക്കട്ടെ എന്നൊക്കെ പറഞ്ഞ് കുട്ടികൾക്ക് പുതിയ ഓപ്ഷനുകൾ കൊടുക്കരുത്. ഒന്ന് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊന്ന് കിട്ടും എന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കരുത്. ഇന്ന് വീട്ടിൽ ഇഢ്ഢലിയാണ്. അത് അമ്മ കഴിക്കുന്നു, അച്ഛൻ കഴിക്കുന്നു, മുത്തച്ഛനും കഴിക്കുന്നു. അതുകൊണ്ട് നീയും മടിക്കാതെ കഴിക്കണം എന്ന് കുട്ടികളോട് പറയുക. ഇഢ്ഢിലിപോലും കിട്ടാത്ത അവസ്ഥയെക്കുറിച്ചും, കിട്ടാതെ വിശന്നിരിക്കുന്നവന്റെ വേദനയെക്കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കുക.

ആചാര്യ വിനോബ ഭാവെയുടെ ഒരു അനുഭവ കഥയുണ്ട്. വിനോബ ഭാവെ ഏഴാം വയസ്സിൽ സന്യാസ ജീവിതം തുടങ്ങിയ വ്യക്തിയാണ്. വലിയ വലിയ ആഘോഷങ്ങളിലും, കല്യാണങ്ങളിലുമൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എല്ലാ സുഖങ്ങളേയും ത്യജിച്ചുകൊണ്ട് വൈരാഗ്യത്തോടെയുള്ള സന്യാസ ജീവിതം.

അദ്ദേഹത്തിന് ഗാന്ധിജിയെ വളരെ ഇഷ്ടമായിരുന്നു. ഗാന്ധിജി സബർമതി ആശ്രമം ആരംഭിച്ചപ്പോൾ ആദ്യമെത്തിയത് വിനോബ ഭാവെയാണ്. ഗാന്ധിജി പാചകത്തിൽ നല്ല താത്പര്യമുള്ള വ്യക്തിയായിരുന്നു. അന്ന്, ഗാന്ധിജി ഉണ്ടാക്കിയ പാവക്കാ പൊരിയൽ അദ്ദേഹം തന്നെ എല്ലാവർക്കും വിളമ്പിക്കൊടുത്തു. കൂട്ടത്തിൽ വിനോബ ഭാവെയ്ക്കും

വിനോബ ഭാവെയ്ക്ക്  ഗാന്ധിജിയെ  ഇഷ്ടമാണ്, പക്ഷെ പാവക്കാ പൊരിയൽ ഇഷ്ടമല്ല. എന്തുചെയ്യാം? ഗാന്ധിജി വിളമ്പിത്തന്നത് കഴിക്കാതിരുന്നാൽ അദ്ദേഹത്തെ അപമാനിക്കുന്നതുപോലെയാകില്ലേ? അതുകൊണ്ട് പാവക്കാപൊരിയൽ മുഴുവനും കയ്യിലെടുത്ത് ഒറ്റടിയ്ക്ക്  വായിലിട്ടു വിഴുങ്ങി. ഇതുകണ്ട ഗാന്ധിജി, "ഹാ വിനോബാ, താങ്കൾക്ക് പാവക്കാ പൊരിയൽ ഇത്രയ്ക്ക് ഇഷ്ടമാണോ?" എന്നുചോദിച്ച് വീണ്ടും കുറച്ചധികം വിളമ്പിയത്രേ

അന്ന് വിനോബ ഭാവെ പറഞ്ഞു, "ഇഷ്ടമുള്ളതിനെ വേണ്ടെന്ന് വെയ്ക്കുന്നതു മാത്രമല്ല, ഇഷ്ട്ടമില്ലാത്തതിനെ സ്വീകരിക്കുകയും ചെയ്യുന്നതാണ് വൈരാഗ്യമെന്ന് എനിക്ക് ഇന്നാണ് ബോധ്യപ്പെട്ടത്." 

കുചേലന്റെ വിയർപ്പിൽ കുതിർന്ന അവിൽ ഇഷ്ട്ടത്തോടെ വാരിത്തിന്നുകൊണ്ട് കൃഷ്ണനും, പാതി കടിച്ചു ശബരി കൊടുത്ത പഴം സ്വീകരിച്ചുകൊണ്ട് ശ്രീരാമനും, പറയൻ കൊടുത്ത നാറുന്ന പഴഞ്ചോറ് അമൃതം പോലെ ഭക്ഷിച്ച പെരിയാറും സമൂഹത്തിന് പഠിപ്പിച്ചു തന്നത് ഇതുതന്നെയാണ്. ഭക്ഷണത്തിന്റെ സ്വാദിനേക്കാളും, അത് വിളമ്പിത്തരുന്നവരോടുള്ള ബഹുമാനവും, അവരുടെ സ്നേഹവും തന്നെയാണ് വലുത്.

ജീവിതത്തിൽ നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ സ്വീകരിക്കേണ്ടി വരും. ഇഷ്ടപ്പെടാത്ത ജീവിത മുഹുർത്തങ്ങളിലൂടെ കടന്നുപോകേണ്ടി വരും. അന്ന്, നിരാശയോ, വെറുപ്പോ തോന്നാതെ സന്തോഷത്തോടെ അതിനോടൊക്കെ താദാത്മ്യം പ്രാപിക്കാൻ കുട്ടികളെ പഠിപ്പിക്കണം. നല്ലപാഠം തുടങ്ങുന്നത് നമ്മുടെ തീൻമേശയിലെ ഇഢ്ഢലിയിൽ നിന്നാവട്ടെ.

ലേഖനം :ജയന്തി ടീച്ചറുടെ തമിഴ് പ്രഭാഷണത്തിൽ നിന്ന് അടർത്തിയെടുത്ത് എഴുതിയത്.


Thursday, February 20, 2020

വേറിട്ട ചിന്ത-സുഹ്യത്തിന്റെ പെങ്ങള്‍- പൂര്‍ണ്ണ നഗ്ന

വേറിട്ട ചിന്ത

ഒരു ഉയര്‍ന്ന തസ്തികയിലെക്കുള്ള ഇന്റര്‍വ്യൂ നടക്കുന്നു......
ഒരെ ചോദ്യമാണ്‌ എല്ലാവരോടും ചോദിക്കുന്നത്‌........
ചോദ്യം ഇതായിരുന്നു.......,

താങ്കള്‍ ഏറെ കാലത്തിനു ശേഷം ഒരു സുഹ്യത്തിന്റെ വീട്ടില്‍
പോവുകയാണ്‌ ...

അവിടെ സുഹ്യത്തിന്റെ പെങ്ങള്‍ മാത്രമെ അവിടെയുള്ളൂ......
അവള്‍ പൂര്‍ണ്ണ നഗ്നനയായി നിങ്ങളുടെ അടുത്ത്‌ വന്നു നില്‍ക്കുന്നു
നിങ്ങള്‍ എന്തു ചെയ്യും...??????

ചോദ്യം കേട്ടവരെല്ലാം ഒന്നു ഞെട്ടി.....

എന്തു പറയും എന്നൊരു നിര്‍വ്വാഹവുമില്ല.....

പക്ഷെ ഉത്തരം പറഞ്ഞേ തീരൂ.....

എല്ലാ ടെസ്റ്റുകള്‍ക്കും ശേഷം ജോലി നേടാനുള്ള ഒടുവിലത്തെ
കടമ്പയാണ്‌ ഈ ഇന്റര്‍വ്വ്യൂ........

ഓരോര്‍ത്തര്‍ ഓരോ മറുപടി പറഞ്ഞു തുടങ്ങി ......
" അപ്പോള്‍ തന്നെ അവിടുന്നിറങ്ങി പോവുമെന്ന്‌ ഒരാള്‍ "

" പോയി വസ്ത്രം ധരിച്ചു വരു എന്ന്‌ മാന്യമായ്‌ പറയുമെന്ന്‌



മറ്റൊരാള്‍ ”

" ഇത്തരം വിഡീ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാനാവില്ലന്ന്‌
വേറൊരാള്‍ ”

എല്ലാം കഴിഞ്ഞപ്പോള്‍.....,

വന്നവരെല്ലാം ഉറപ്പിച്ചു..........

ഈ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞ്‌

ഈ ജോലി ആര്‍ക്കും കിട്ടില്ലന്ന്‌...

അങ്ങിനെ ഉറപ്പിച്ചു നില്‍ക്കുമ്പോഴാണറിയുന്നത്‌.......,
ശരിയുത്തരം പറഞ്ഞ ഒരാളെ ബോര്‍ഡ്‌ തിരഞ്ഞെടുത്തു എന്ന്‌.....
അതോടെ എല്ലാവര്‍ക്കും ആകാംക്ഷയായി.......

തിരഞ്ഞെടുത്ത ആള്‍ എന്തായിരിക്കും മറുപടി
പറഞ്ഞിട്ടുണ്ടാവുക.......???

ആ മറുപടി ഇങ്ങനെയായിരുന്നു...

" ഞാന്‍ അവളെ പിടിച്ചു മടിയിലിരുത്തി ഒരു ഉമ്മ കൊടുക്കും ”
ബോര്‍ഡ്‌ അംഗങ്ങള്‍ പോലും ഒന്നു ഞെട്ടി.......

വിസ്മയവും ആശ്ചര്യവും ആകാംക്ഷയും ഒരെ സമയം
പ്രകടിപ്പിച്ചു കൊണ്ട്‌ അയാളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട്‌

ചോദിച്ചു

എന്തു കൊണ്ട്‌?

വളരെ സരമ്യമായ്‌ ശാന്തമായ്‌ വിനയത്തോടെ അയാള്‍ മറുപടി
പറഞ്ഞു ............

" എന്റെ സുഹ്യത്തിന്റെ പെങ്ങൾ വിവസ്ത്രയായ്‌
സുബോധത്തോടെ എന്റെ മുന്നില്‍ വരണമെങ്കില്‍ അവള്‍ക്ക്‌ രണ്ടു
വയസ്സില്‍ കൂടുതല്‍ പ്രായം വരില്ല അതു കൊണ്ട്‌ തന്നെ...........

ബോര്‍ഡ്‌ അംഗങ്ങള്‍ ഒന്നായി അയാളെ കൈയ്യടിച്ചു കൊണ്ട്‌



വരവേറ്റു.........

ഇതു പോലുള്ള വേറിട്ട ചിന്തയും കാഴ്ചപ്പാടും
വീക്ഷണങ്ങളുമാണ്‌ മറ്റുള്ളവരില്‍ നിന്നും നമ്മളെ
വ്യത്യസഥരാക്കുന്നത്‌

Wednesday, February 19, 2020

എന്താണ് ഈശ്വര കൃപ ?-ഭീമൻ -മാൻ


എന്താണ് ഈശ്വര കൃപ ?

ഒരു പഴയ കഥ വഴി അത് വിശദീകരിക്കാം...
"ഈശ്വര കൃപ  കാറ്റ് പോലാണ് ... നമ്മൾക്കത്  കാണുവാൻ  സാധിക്കില്ല ..... അനുഭവിക്കാനേ കഴിയൂ  ".
ഒരു ദിവസം ഭീമൻ ഏകനായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഭീമൻ ദൂരത്ത്ഗർഭിണിയായ ഒരു മാൻ നിൽക്കുന്നതു കണ്ടു. ഭീമനെ കണ്ട് പേടിച്ചരണ്ട മാൻ നാലുദിക്കുകളിലേക്കും നോക്കിയിട്ട് അനങ്ങാതെ നിന്നു. ഭീമൻ ചുറ്റും നോക്കിയപ്പോൾ അതിന്റെ കാരണം മനസ്സിലായി. മാനിന്റെ മുൻവശത്തായി ഒരു സിംഹം അതിനെ പിടിക്കാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പിറകുവശത്ത് ഒരു വേടൻ വില്ലു കുലച്ച് അമ്പെയ്യാനായി ഒരുങ്ങി നിൽക്കുന്നു. വേടനെ കണ്ടതുകൊണ്ടാണ് സിംഹം മുന്നോട്ടുവരാതിരുന്നത്. വലതുവശത്ത് അതിശക്തമായി ഒഴുകുന്ന നദി, മറുവശത്ത് ആളിക്കത്തുന്ന കാട്ടുതീ. മാനിനു നാലുചുറ്റും ആപത്തു മാത്രം. ......
മാൻപേടയുടെ ദയനീയാവസ്ഥ കണ്ട് ഭീമന്റെ മനസ്സലിഞ്ഞു. എന്നാൽ ഭീമൻ നിസ്സഹായനായിരുന്നു. വേടനെ ഓടിക്കാൻ ശ്രമിച്ചാൽ അതുകണ്ട് മാൻ പേടിച്ചോടി സിംഹത്തിന്റെ വായിൽ ചെന്നു ചാടും. കാട്ടുതീ അണയ്ക്കാമെന്നുവെച്ചാൽ മാൻ നദിയിലേക്കു ചാടി ഒഴുക്കിൽപ്പെട്ടു മരിക്കും. മാനിനെ രക്ഷിക്കാൻ ഒരു മാർഗവും കാണാതെ .ഭീമൻ ഒടുവിൽ ഈശ്വരനെ വിളിച്ച്‌, ‘‘ഭഗവാനേ, ഞാൻ തികച്ചും നിസ്സഹായനാണ്. മാനിനെ രക്ഷിക്കാൻ അവിടത്തേക്കു മാത്രമേ സാധിക്കൂ. അവിടുന്നു തന്നെ അതിനെ രക്ഷിക്കണെ  എന്നു പ്രാർഥിച്ചു.......
അടുത്തനിമിഷം മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി, ഭയങ്കരമായി ഇടിവെട്ടി. തുടർന്ന് അതിശക്തമായ മഴ പെയ്തു തുടങ്ങി. ഇടിമിന്നലേറ്റ് വേടൻ ബോധം കെട്ടു വീണു. മഴയിൽ കാട്ടുതീയണഞ്ഞു, സിംഹം ഭയന്നോടിപ്പോയി. ആപത്തെല്ലാമൊഴിഞ്ഞതോടെ മാൻപേടയും ഓടിരക്ഷപ്പെട്ടു. ഇതെല്ലാം കണ്ടുനിന്ന ഭീമൻ അത്ഭുതപരതന്ത്രനായി.......
നമ്മുടെ കഴിവിന്റെ പരിമിതിയും ഈശ്വരന്റെ അനന്തമായ വൈഭവവും അറിയുമ്പോൾ ഈശ്വരകൃപ ഒന്നു മാത്രമേ നമ്മുടെ പ്രയത്നങ്ങളെ സഫലമാക്കൂ എന്നു നമുക്ക് ബോധ്യമാകും.ഭീമന്റെ മനസ്സിൽ മാൻപേടയോടുള്ള കാരുണ്യവും ഈശ്വരനോടുള്ള സമർപ്പണവും ഒന്നിച്ചപ്പോഴാണ് ഭീമൻ ഈശ്വരകൃപയ്ക്ക് പാത്രമായത്. പ്രയത്നവും കാരുണ്യവും സമർപ്പണവും എവിടെ ഒന്നിക്കുന്നുവോ അവിടെ ഈശ്വരൻ തീർച്ചയായും കൃപ ചൊരിയുന്നു......

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...