Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts
Tuesday, March 3, 2020
Sunday, March 1, 2020
Saturday, February 22, 2020
ഇന്റർവ്യൂ-അവൾ പൂർണ്ണ നഗ്ന
ഇന്റർവ്യൂ
ഒരു
ഉയർന്ന തസ്തികയിലെക്കുള്ള ഇന്റർവ്യൂ നടക്കുന്നു......
ഒരെ
ചോദ്യമാണ് എല്ലാവരോടും ചോദിക്കുന്നത്........
ചോദ്യം
ഇതായിരുന്നു.......,
താങ്കൾ
ഏറെ കാലത്തിനു ശേഷം ഒരു സുഹ്യത്തിന്റെ വീട്ടിൽ പോവുകയാണ് ...
അവിടെ
സുഹ്യത്തിന്റെ പെങ്ങൾ മാത്രമെ അവിടെയുള്ളൂ......
അവൾ പൂർണ്ണ നഗ്നനയായി നിങ്ങളുടെ അടുത്ത് വന്നു നിൽക്കുന്നു നിങ്ങൾ എന്തു ചെയ്യും...??????
അവൾ പൂർണ്ണ നഗ്നനയായി നിങ്ങളുടെ അടുത്ത് വന്നു നിൽക്കുന്നു നിങ്ങൾ എന്തു ചെയ്യും...??????
ചോദ്യം
കേട്ടവരെല്ലാം ഒന്നു ഞെട്ടി.....
എന്തു
പറയും എന്നൊരു നിർവ്വാഹവുമില്ല.....
പക്ഷെ
ഉത്തരം പറഞ്ഞേ തീരൂ.....
എല്ലാ
ടെസ്റ്റുകൾക്കും ശേഷം ജോലി നേടാനുള്ള ഒടുവിലത്തെ കടമ്പയാണ് ഈ ഇന്റർവ്വ്യൂ........
ഒാരോർത്തർ
ഒാരോ മറുപടി പറഞ്ഞു തുടങ്ങി ......
" അപ്പോൾ
തന്നെ അവിടുന്നിറങ്ങി പോവുമെന്ന് ഒരാൾ "
" പോയി
വസ്ത്രം ധരിച്ചു വരു എന്ന് മാന്യമായ് പറയുമെന്ന് മറ്റൊരാൾ "
" ഇത്തരം
വിഢീ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാനാവില്ലന്ന് വേറൊരാൾ "
എല്ലാം
കഴിഞ്ഞപ്പോൾ.....,
വന്നവരെല്ലാം
ഉറപ്പിച്ചു..........,
ഈ
ചോദ്യത്തിന് ഉത്തരം പറഞ്ഞ്
ഈ
ജോലി ആർക്കും കിട്ടില്ലന്ന്...
അങ്ങിനെ
ഉറപ്പിച്ചു നിൽക്കുമ്പോഴാണറിയുന്നത്.......,
ശരിയുത്തരം
പറഞ്ഞ ഒരാളെ ബോർഡ് തിരഞ്ഞെടുത്തു എന്ന്.....
അതോടെ
എല്ലാവർക്കും ആകാംക്ഷയായി.......
തിരഞ്ഞെടുത്ത
ആൾ എന്തായിരിക്കും മറുപടി പറഞ്ഞിട്ടുണ്ടാവുക.......???
ആ
മറുപടി ഇങ്ങനെയായിരുന്നു.......
" ഞാൻ
അവളെ പിടിച്ചു മടിയിലിരുത്തി ഒരു ഉമ്മ കൊടുക്കും "
ബോർഡ്
അംഗങ്ങൾ പോലും ഒന്നു ഞെട്ടി......
വിസ്മയവും
ആശ്ചര്യവും ആകാംക്ഷയും ഒരെ സമയം പ്രകടിപ്പിച്ചു കൊണ്ട് അയാളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു
എന്തു
കൊണ്ട്...............???
വളരെ
സൗമ്യമായ് ശാന്തമായ് വിനയത്തോടെ അയാൾ മറുപടി പറഞ്ഞു ............
" എന്റെ
സുഹ്യത്തിന്റെ പെങ്ങൾ വിവസ്ത്രയായ്
സുബോധത്തോടെ എന്റെ മുന്നിൽ വരണമെങ്കിൽ അവൾക്ക് രണ്ടു വയസ്സിൽ കൂടുതൽ പ്രായം വരില്ല അതു കൊണ്ട് തന്നെ...........
സുബോധത്തോടെ എന്റെ മുന്നിൽ വരണമെങ്കിൽ അവൾക്ക് രണ്ടു വയസ്സിൽ കൂടുതൽ പ്രായം വരില്ല അതു കൊണ്ട് തന്നെ...........
ബോർഡ്
അംഗങ്ങൾ ഒന്നായി അയാളെ കൈയ്യടിച്ചു കൊണ്ട് വരവേറ്റു.........
അതെ......
ഇതു
പോലുള്ള വേറിട്ട ചിന്തയും കാഴ്ചപ്പാടും വീക്ഷണങ്ങളുമാണ് മറ്റുള്ളവരിൽ നിന്നും നമ്മളെ വ്യത്യസഥരാക്കുന്നത്..........
Monday, February 17, 2020
പാസ് വേർഡ്-പെൺകുട്ടി-അമ്മക്ക് സുഖമില്ല, ആശുപത്രിയിൽ-PASSWORD
പാസ് വേർഡ്
രക്ഷകർത്താക്കളുടെ ശ്രദ്ദക്ക്
ഇക്കഴിഞദിവസം കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ പത്ത് വയസുള്ള പെൺകുട്ടിയെ അന്വേഷിച്ച് ഒരു അപരിചിതനായ ചെറുപ്പക്കാരൻ സകൂളിൽ എത്തി .അയാൾ നേരെ ഓഫീസ് റൂമിലേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി, എന്നിട്ട് അദ്യാപികയോട് പറഞു. പെൺകുട്ടിയുടെ അമ്മക്ക് സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാർ പറഞതനുസരിച്ച് ഞാൻ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്.
ഉടൻ അദ്യാപിക വന്നയാളോട് കുട്ടിയുടെ മാതാ പിതാക്കളുടെ പേരും ,മേൽവിലാസവും അന്വേഷിച്ചു.
തുടർന്ന് അപരിചിതൻ പെൺകുട്ടിയുടെ രക്ഷകർത്താക്കളുടെ ശരിയായ പേരും മേൽവിലാസവും അദ്യാപികയോട് പറഞു.
എങ്കിലും
പിതാവ് വിദേശത്തായതിനാൽ കുട്ടിയുടെ അമ്മയുടെ മൊബൈൽ നമ്പറിലേക്ക്
അദ്യാപിക വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതിനിടയിൽ
അപരിചിതൻ അക്ഷമനായി .ഇത് കണ്ട അദ്യാപിക പ്യൂണിനെ വിട്ട്
പെൺകുട്ടിയെ ഓഫീസിലേക്ക് വിളിപ്പിച്ചു.
ഓഫീസിലെത്തിയ കുട്ടിയോട് അമ്മക്ക് സുഖമില്ലെന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്ന ആളാണ് ഇതെന്നും
അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നിലെന്നും
അദ്യാപിക അറിയിച്ചു.
പെൺകുട്ടി പറഞു; കഴിഞ ദിവസം മുതൽ അമ്മയുടെ ഫോൺ കാണ്മാനില്ല അതാവും
വിളിച്ചിട്ട് കിട്ടാത്തത്.
എങ്കിലും
പിതാവ് വിദേശത്തായതിനാൽ കുട്ടിയുടെ അമ്മയുടെ മൊബൈൽ നമ്പറിലേക്ക്
അദ്യാപിക വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതിനിടയിൽ
അപരിചിതൻ അക്ഷമനായി .ഇത് കണ്ട അദ്യാപിക പ്യൂണിനെ വിട്ട്
പെൺകുട്ടിയെ ഓഫീസിലേക്ക് വിളിപ്പിച്ചു.
ഓഫീസിലെത്തിയ കുട്ടിയോട് അമ്മക്ക് സുഖമില്ലെന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്ന ആളാണ് ഇതെന്നും
അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നിലെന്നും
അദ്യാപിക അറിയിച്ചു.
പെൺകുട്ടി പറഞു; കഴിഞ ദിവസം മുതൽ അമ്മയുടെ ഫോൺ കാണ്മാനില്ല അതാവും
വിളിച്ചിട്ട് കിട്ടാത്തത്.
തുടർന്ന് പെൺകുട്ടി അപരിചിതനോട് ചോദിച്ചു.
അമ്മയെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്?
അപരിചിതൻ പ്രദേശത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേര് പറഞു.
അമ്മയെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്?
അപരിചിതൻ പ്രദേശത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേര് പറഞു.
ഉടനെ പെൺകുട്ടി അപരിചിതൻ്റെ മുഖത്തേക്ക് നോക്കി പറഞു ."ശരി പോകാം
പാസ് വേർഡ് പറയൂ.''
അപരിചിതൻ ഞെട്ടി.. അയാൾ പെട്ടന്ന് സ്കൂളിൽ നിന്നും ഇറങ്ങി ഓടി.
എത്ര ലളിതമായ സുരക്ഷിതത്വമാണ് ആ രക്ഷകർത്താക്കൾ ഒരു രഹസ്യ കോഡിലൂടെ സ്വന്തം മകൾക്ക് നൽകിയത്.
ഇത് ഒരു കഥ രൂപത്തിൽ ഞാൻ അവതരിപ്പിച്ചത് സംഭവിക്കാനുള്ള സാധ്യതകൾ ബോധ്യപ്പെടുത്താനാണ്
നമുക്കും നമ്മുടെ കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ ഒരു "പാസ് വേർഡ്: നൽകിക്കൂടെ
സ്നേഹത്തോടെ
Sunday, February 9, 2020
ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ്
ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ്
പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കു
മായി..........
എം.എൻ.വിജയൻ മാഷിന്റെ ഈ വാക്കുകൾ സമർപ്പിക്കുന്നു....
പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ നിന്നും.....................
" ഇവിടെയുള്ള കുട്ടികൾ സമ്മാനം വാങ്ങാൻ വന്നിരിക്കുന്നു
,പക്ഷെ സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്,
ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്,
കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്, ഇത് നമ്മുടെ വെളിച്ചത്തിത്തിന്റെ ഒരു മറുപുറമാണ്.
ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.
.ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്"
"ഞാൻ ജോലി ചെയ്തിരുന്ന ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും വേണ്ട ത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു "മണ്ടനാണ് " ചങ്ങമ്പുഴ.
പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.
ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല'
ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.
SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.
ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ് . ജയിച്ചു വരുന്ന വിദ്യാർഥികൾ കൊപ്പം തന്നെ ജീവിതത്തിൽ പരാജയം: സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം."
Thursday, February 6, 2020
ശ്രീരാഘവയാദവീയം
ശ്രീരാഘവയാദവീയം
നേരേ വായിച്ചാല്‍ ശ്രീരാമന്‍ തിരിച്ചുവായിച്ചാല്‍ ശ്രീകൃഷ്ണന്‍
നേരേ വായിക്കുമ്പോള്‍ രാമകഥ. തിരിച്ചു വായിക്കുമ്പോള്‍ കൃഷ്ണകഥ.
പതിനേഴാം നൂറ്റാണ്ടില്‍ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന കവി വെങ്കിടാധ്വരിയുടെ 'രാഘവ യാദവീയം' എന്ന സംസ്കൃതകാവ്യമാണ് ഈ അദ്ഭുതരചന.
വെങ്കിടാധ്വരിയുടെ പിന്‍തലമുറക്കാരന്‍ ശഠകോപതാതാചാര്യ, ആ കാവ്യത്തിന്റെ പ്രത്യേകത കുറേക്കൂടി പ്രസിദ്ധമാകണമെന്ന ആഗ്രഹത്തിലാണ്. ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ തൃശ്ശൂര്‍ കേന്ദ്രത്തില്‍ ന്യായം വിഭാഗം അധ്യാപകനാണ് ഇദ്ദേഹമിപ്പോള്‍.
രാഘവ യാദവീയത്തിലെ ആദ്യ ശ്ലോകത്തിന്റെ രണ്ടു ഭാഗങ്ങള്‍ ഇങ്ങനെ
'വന്ദേഹം ദേവം തം ശ്രിതം രന്താരം കാലം ഭാസാ യഃ
രാമോ രാമാധീരാപ്യാഗോ ലീലാമാരായോധ്യേ വാസേ'
ഇതേ വരികള്‍ തിരിച്ചിട്ടാല്‍ ഇപ്രകാരമായിരിക്കും.
'സേവാധ്യേയോ രാമാലാലീ ഗോപ്യാരാധീ മാരാമോരാഃ
യഃ സാഭാലങ്കാരം താരം തം ശ്രിതം വന്ദേ ഹം ദേവം'
ആദ്യ ഭാഗത്തിലെ രണ്ടാംവരിയിലെ അവസാന അക്ഷരം മുതല്‍ തിരിച്ചു വായിച്ചാല്‍ രണ്ടാം ശ്ലോകമായി മാറുന്നതിലാണ് ഈ കാവ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം
വെറുതെ അക്ഷരം തിരിച്ചെഴുതുക മാത്രമല്ല വെങ്കിടാധ്വരി ചെയ്തത്. *തിരിച്ചെഴുതിയ രണ്ടാം ശ്ലോകത്തില്‍ ശ്രീകൃഷ്ണനാണ് പ്രതിപാദ്യമായത്. ആദ്യ ശ്ലോകം ശ്രീരാമ കേന്ദ്രിതമാണ്. ഇങ്ങനെയുള്ള 30 പദ്യങ്ങളാണ് രാഘവ-യാദവീയത്തിലുള്ളത്*.
ശ്ലോകത്തിന്റെ ആദ്യഭാഗത്തിന്റെ അര്‍ഥം ഇങ്ങനെ:-
അയോധ്യയെ വെടിഞ്ഞ് സീതയെ അന്വേഷിച്ച് മലയപര്‍വതത്തിലൂടെ യാത്ര ചെയ്ത ദേവനെ ഞാന്‍ വന്ദിക്കുന്നു.
രണ്ടാം ഭാഗത്തിന്റെ അര്‍ഥം ഇപ്രകാരം:-
ഗോപികകളാല്‍ ആരാധിക്കപ്പെടുന്നവനും സ്ത്രീകളെ ആനന്ദിപ്പിക്കുന്നവനും മാറില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നവനുമായ ദേവനെ ഞാന്‍ വന്ദിക്കുന്നു.
രസാസ്വാദനത്തിന്റെയോ കാവ്യപ്രതിഭയുടെയോ ഉരകല്ലായി ഈ കൃതിയെ കാണാനാവില്ലെന്ന് സംസ്കൃത പണ്ഡിതര്‍ വിലയിരുത്തുന്നു. എന്നാല്‍, നിരന്തരപരിശ്രമത്തിലൂടെ നൂതനമായ സാങ്കേതികത്തികവു പുലര്‍ത്തുന്ന ഒരു കാവ്യഘടനയാണിതെന്നും അഭിപ്രായമുണ്ട്. സങ്കീര്‍ണവും അതിസൂക്ഷ്മവുമായ നിര്‍മിതിയായിട്ടാണ് ഈ കൃതിയുടെ സ്ഥാനം.
സാമാന്യം വലിയ ശ്ലോകങ്ങളിലും കവി ഇത്തരം ഭാഷാവിനോദം സൂക്ഷ്മതലത്തില്‍ നിറവേറ്റുന്നുണ്ട്.
ഒരു ഉദാഹരണം
'രാമനാമാ സദാ ഖേദഭാവേ ദയാവാനതാപീനതേജാരിപാവനതേ
കാദിമോദാസഹതാസ്വഭാസരസാമേസുഗോരേ ണുകാഗാത്രജേ ഭൂരുമേ'
ഈ ശ്ലോകം ഇനി തിരിച്ചു വായിച്ചാല്‍ ഇങ്ങനെ
'മേരുഭൂജേത്രഗാകാണുരേഗോസുമേസാ രസാ ഭാസ്വതാഹാസദാമോദികാ
തേന വാ പാരിജാതേന പീത നവാ യാദവേ ഭാദഖേദാസമാനാമരാ'
ഈ രണ്ടു ശ്ലോകങ്ങളിലും ആദ്യത്തേത് രാമപരവും രണ്ടാമത്തേത് കൃഷ്ണപരവുമാണ്
മൈക്രോസര്‍ജറിയുടെ അതിസൂക്ഷ്മ ഭാവത്തില്‍ ഭാഷയെ സംവിധാനം ചെയ്യുന്ന ഈ കൃതി വിസ്മയിപ്പിക്കുന്നതാണെന്ന് കാലടി ശ്രീശങ്കര സര്‍വകലാശാലയിലെ സംസ്കൃതസാഹിത്യ വിഭാഗം അധ്യാപകന്‍ ഡോ. വി.ആര്‍. മുരളീധരന്‍ അഭിപ്രായപ്പെട്ടു. *കാഞ്ചീപുരം സ്വദേശിയാണ് വെങ്കിടാധ്വരി. വിശ്വഗുണാദര്‍ശ ചമ്ബുവാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി*.
16 കൊല്ലമായി തൃശ്ശൂരിലെ കേന്ദ്രത്തില്‍ അധ്യാപകനായ ശഠകോപതാതാചാര്യയുടെ അച്ഛന്‍ വഴിയുള്ള ബന്ധുവാണ് വെങ്കിടാധ്വരി. കാഞ്ചീപുരത്തിന് പട്ടിന്റെ പകിട്ടിനുമുമ്ബ് സമ്ബന്നമായ സംസ്കൃത പശ്ചാത്തലവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു.
കർണ്ണൻ കൃഷ്ണനോട്
കർണ്ണൻ കൃഷ്ണനോട്
"കൃഷ്ണാ, എന്റെ കാര്യം നോക്കൂ. ഞാൻ ജനിച്ചയുടൻ തന്നെ എന്റെ 'അമ്മ എന്നെ ഉപേക്ഷിച്ചു; അച്ഛനില്ലാതെ ജനിച്ചത് എന്റെ കുറ്റമാണോ?
ക്ഷത്രിയൻ അല്ല എന്ന കാരണത്താൽ ദ്രോണാചാര്യരിൽ നിന്നും എനിക്ക് വിദ്യാഭ്യാസം ലഭിച്ചില്ല.
പരശുരാമന്റെ പക്കൽ നിന്നും പഠിച്ച അഭ്യാസം ആവശ്യമുള്ളപ്പോൾ മറന്നു പോകും എന്ന ശാപം കിട്ടി, ക്ഷത്രിയൻ ആണ് എന്ന കാരണത്താൽ.
എന്റെ അമ്പേറ്റു ഒരു പശു മരിച്ചത് മനഃപൂർവ്വമല്ല, എന്നാലും അതിന്റെ ഉടമസ്ഥൻ എന്നെ ശപിച്ചു.
ദ്രൗപദിയുടെ സ്വയംവരത്തിനു ഞാൻ എത്രമാത്രം അധിക്ഷേപിക്കപെട്ടു!
അവസാനം കുന്തിമാതാവ് എന്റെ ജനനരഹസ്യം വെളിപ്പെടുത്തിയത് തന്നെ അവരുടെ അഞ്ചു മക്കൾക്ക് അപകടം സംഭവിക്കാതിരിക്കാ നായിരുന്നു!
എനിക്ക് എന്റെ ജീവിതത്തിൽ ലഭിച്ച എല്ലാ നന്മകളും ദുര്യോധനന്റെ കാരുണ്യത്താലായിരുന്നു. അപ്പൊ ഞാൻ കൗരവപക്ഷം തിരഞ്ഞെടുത്തതിന് എന്നെ കുറ്റപ്പെടുത്താമോ കൃഷ്ണാ?"
കൃഷ്ണൻന്റെ മറുപടി ഇപ്രകാരം ആയിരുന്നു:
"കർണ്ണാ, എന്റെ കാര്യം നോക്കൂ. ഞാൻ ജനിച്ചു വീണത് എന്നെ കൊല്ലാൻ ശപഥമെടുത്തിരിക്കുന്ന കംസന്റെ ജയിലിനുള്ളിൽ. ഞാൻ ജനിക്കുന്നതിനു വർഷങ്ങൾക്കു മുൻപ് തന്നെ എന്നെ കൊലപ്പെടുത്താൻ ഒരു രാജവംശം കാത്തിരുന്നു.
ജനിച്ചയുടൻ എന്റെ മാതാപിതാക്കളിൽ നിന്നും ഞാൻ വേർപെട്ടു.
ബാല്യകാലം നീ കേട്ട് വളർന്നത് രഥങ്ങളുടെയും വാൾപ്പയറ്റിന്റെയും കുതിരകളുടെയും ശബ്ദം കെട്ടായിരുന്നു. ഞാനോ, പശുക്കളും പാലും ചാണകവും ... പോരെങ്കിൽ നടക്കാറാവുന്നതിനു മുൻപ് തന്നെ എന്നെ ഒളിഞ്ഞും തെളിഞ്ഞും കൊല്ലാൻ വരുന്നവരുടെ ആക്രമണവും!
വിദ്യാഭ്യാസവും സേനാപഠനവും തീരെ ഇല്ലാതെ!
നിന്നെ നിന്റെ അസ്ത്രപാടവത്തിനു എല്ലാവരും അഭിനന്ദിച്ചപ്പോൾ ഞാൻ അതൊന്നും പഠിച്ചിട്ടേ ഇല്ല.! ഞാൻ സന്ദീപമുനിയുടെ ഗുരുകുലത്തിൽ പഠിക്കാൻ തുടങ്ങിയത് പതിനാറാമത്തെ വയസിലാണ്.
നിന്റെ ഇഷ്ടപ്രകാരമാണ് നീ വിവാഹം കഴിച്ചത്. ഞാനോ.. ഞാൻ സ്നേഹിച്ച പെൺകുട്ടിയ എനിക്ക് കല്യാണം കഴിക്കാൻ പറ്റിയില്ല. പിന്നെയോ.. എന്നെ ആഗ്രഹിച്ച പെൺകുട്ടികളെയും അല്ലെങ്കിൽ ഞാൻ ദുഷ്ടരിൽ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടികളെയും ആണ് ഞാൻ വിവാഹം ചെയ്തത്.
ജരാസന്ധനിൽ നിന്നും രക്ഷിക്കാൻ എന്റെ കൂട്ടരെ യമുനാ തീരത്തു നിന്നും മാറ്റിയതിനു ഓടിപ്പോയ ഭീരു എന്ന പേരും എനിക്ക് കിട്ടി.
കുരുക്ഷേത്ര യുദ്ധത്തിൽ ദുര്യോധനൻ ജയിച്ചിരുന്നെങ്കിൽ അതിന്റെ എല്ലാ പേരും പെരുമയും നിനക്ക് കിട്ടുമായിരുന്നു. ധർമ്മപുത്രരുടെ കൂടെ നിന്നതിനു എനിക്ക് കിട്ടിയതോ, മക്കളെ കൊന്നതിനു ഗാന്ധാരി ശാപവും എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ എന്ന പേരും!
ഒരു കാര്യം ഓർക്കു കർണ്ണാ !
എല്ലാവർക്കും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. മിക്കവാറും ആർക്കും എല്ലാം തികഞ്ഞു കിട്ടാറില്ല. ദുര്യോധനനും ധർമ്മപുത്രർക്കും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്.
പക്ഷെ ഏതു സാഹചര്യം വന്നു ഭവിച്ചാലും, എത്ര നാണം കെട്ടാലും, ഏതെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും, നമ്മുടെ മനസാക്ഷിക്കു ധർമ്മത്തിന്റെ പാത തിരഞ്ഞെടുക്കാൻ പറ്റണം- ധാർമികമായി അവയെ നേരിടാൻ പറ്റണം. നമ്മുടെ സമീപനമാണ് മാറ്റേണ്ടത് കർണാ.
പരാതി പറയൽ ഒന്നിലും പരിഹാരമല്ല. ജീവിതത്തിൽ എന്ത് വന്നാലും ധർമ്മത്തിന്റെ പാതയിൽ സഞ്ചരിച്ചാൽ ഒരിക്കലും തോൽക്കേണ്ടി വരുകയില്ല കർണ്ണാ. ജീവിതത്തിൽ പ്രതിസന്ധി വരുക എന്നത് അധർമം പിന്തുടരാനുള്ള അവകാശമല്ല. ചെയ്യുന്ന കർമങ്ങളുടെ ഫലം അനുഭവിച്ചു തന്നെ ആകണം കർണ്ണാ."
Friday, January 31, 2020
സന്തോഷം
സന്തോഷം
ദമ്പതികൾ പങ്കെടുത്ത ഏതോ ഒരു പരിപാടിക്കിടയിൽ അവതാരകൻ ഒരു സ്ത്രീയോട് ചോദിച്ചു,നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത്. നിങ്ങൾ സന്തുഷ്ടയാണോ..?
വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ ഇടയുള്ള ഉത്തരം പ്രതീക്ഷിച്ച് അഭിമാനത്തോടെ നിന്ന ഭർത്താവിനെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ്.
എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. അന്തം വിട്ടു നിന്ന ഭർത്താവിനെ നോക്കി ഒന്ന് മന്ദഹസിച്ച ശേഷം അവർ പറഞ്ഞത് വളരെ രസകരമായ കാര്യങ്ങൾ ആണ്.
എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. പക്ഷെ ഞാൻ സന്തോഷവതിയാണ്. ഞാൻ സന്തോഷത്തോടെ ഇരിക്കുന്നതും ഇരിക്കാത്തതും അദ്ദേഹത്തെ ആശ്രയിച്ചല്ല, എന്നെ ആശ്രയിച്ചാണ്.ഞാൻ സന്തോഷവതിയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ കഴിയുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്.
ഏതു ചുറ്റുപാടിലും ഏതു സന്ദർഭത്തിലും സന്തോഷമായിട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ മറ്റൊരാളെയോ ചുറ്റുപാടിനെയോ ആശ്രയിച്ചാണ് എന്റെ സന്തോഷമെങ്കിൽ ഞാൻ ആകെ വിഷമത്തിലായേനെ.
ജീവിതത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കും, ചുറ്റും കാണുന്ന മനുഷ്യർ,ധനം, ,കാലാവസ്ഥ,എന്റെ മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ, അയൽക്കാർ, സുഖം ,അസുഖം, , മാനസികവും ശാരീരികവുമായ ആരോഗ്യം,അങ്ങനെ എത്രയോ കാര്യങ്ങൾ.
ഇതിൽ എന്തൊക്കെ മാറിയാലും ഞാൻ ഹാപ്പി ആയിട്ടിരിക്കാൻ തീരുമാനിക്കണം,പണം ഉണ്ടെങ്കിലും ഹാപ്പി ,ഇല്ലെങ്കിലും ഹാപ്പി, വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിലും ഹാപ്പി,ഒറ്റക്കാണെങ്കിലും ഹാപ്പി,കല്യാണം കഴിയും മുൻപേ ഞാൻ ഹാപ്പി ആയിരുന്നു,കല്യാണം കഴിഞ്ഞപ്പോഴും ഹാപ്പി.
ഞാൻ ജീവിതത്തെ സ്നേഹിക്കുന്നതും എപ്പോഴും സന്തോഷമായിട്ടിരിക്കുന്നതും എന്റെ ജീവിതം മറ്റുള്ളവരുടേതിനേക്കാൾ നല്ലതായതു കൊണ്ടോ സുഗമമായതു കൊണ്ടോ അല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയിൽ സന്തോഷമായിട്ടിരിക്കണം എന്ന് ഞാൻ തീരുമാനിച്ചത് കൊണ്ടാണ്.എന്റെ സന്തോഷത്തിനു ഞാൻ ആണ് ഉത്തരവാദി.
എന്നെ സന്തോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം ഞാൻ എന്റെ ഭർത്താവിൽ നിന്നും മറ്റുള്ളവരിൽ നിന്നും മാറ്റുമ്പോൾ എന്നെ തോളിൽ ചുമക്കേണ്ട ബാധ്യതയിൽ നിന്നും ഞാനവരെ മുക്തമാക്കുകയാണ്.അത് പലരുടെയും ജീവിതം സുഗമമാക്കുകയാണ്.
സത്യം പറഞ്ഞാൽ സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം എനിക്ക് കിട്ടിയത് കൊണ്ട് തന്നെ അങ്ങനെയാണ്.
നിങ്ങളെ സന്തോഷിപ്പിക്കേണ്ട ചുമതല മറ്റാർക്കും കൊടുക്കാതിരിക്കുക. കാലാവസ്ഥ ചൂടാണോ ? സാരമില്ലെന്നേ, സന്തോഷമായിട്ടിരിക്കൂ, നല്ല സുഖമില്ലേ ? സന്തോഷമായിട്ടിരിക്കൂ,പണം ഇല്ലേ? സന്തോഷം കൈ വിടരുത്,നിങ്ങളെ ആരെങ്കിലും വേദനിപ്പിച്ചോ? സന്തോഷം കൈമോശം വരാതെ നോക്കു.ആരെങ്കിലും നിങ്ങളെ അവഗണിച്ചാലും ഒഴിവാക്കിയാലും വെറുത്താലും ഒന്നും സന്തോഷം കൈ വിടരുത്, കാരണം അതിലൊന്നുമല്ല നിങ്ങളുടെ സന്തോഷം നിലനിൽക്കുന്നത്. അത് നിങ്ങളുടെ കയ്യിൽ മാത്രമാണ്.
ഏതു ചുറ്റുപാടിലും,ഏതു സാഹചര്യത്തിലും ഞാൻ സന്തോഷത്തോടെ ഇരിക്കും എന്ന് തീരുമാനിച്ചാൽ നിങ്ങളെ വിഷമിപ്പിക്കാൻ ഒന്നിനും ഒരാൾക്കും സാധിക്കില്ല..!
Wednesday, January 29, 2020
മനോരോഗം |ഓഷോ
മനോരോഗം
"'ഡോക്‌ടര്‍, എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല."
"'എന്താണ് പ്രശ്‌നം?'"
"'ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ അടിയില്‍ ആരോ ഉണ്ടെന്ന് തോന്നും. ഇറങ്ങി നോക്കിയാല്‍ ആരും ഉണ്ടായിരിക്കില്ല. വീണ്ടും കട്ടിലില്‍ കിടക്കും. അപ്പോഴും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പിന്നെ ഞാന്‍ കട്ടിലിന്നടിയില്‍ കിടക്കാന്‍ തുടങ്ങി. അപ്പോള്‍ കട്ടിലില്‍ ആരോ ഉണ്ടെന്ന് തോന്നും. അതാണെന്‍റെ പ്രശ്‌നം.'".......!!!
"'ഇതൊരു ഗുരുതരമായ മാനസിക പ്രശ്‌നമാണ്. ആറു മാസത്തെ ചികില്‍സ ആവശ്യമാണ്. ആഴ്‌ചയില്‍ ഒരു തവണ നിങ്ങള്‍ എന്നെ വന്ന് കാണണം.'"...!!!
"'അപ്പോള്‍ എല്ലാ ആഴ്‌ചയും അഞ്ഞൂറു രൂപ ഫീസ് തരണമോ...?'"
"'അതു വേണ്ടി വരും.'"....!!!
ഈ രോഗി പിന്നീട് ഡോക്‌ടറെ കാണാന്‍ ചെന്നില്ല. ഒരിക്കല്‍ ടൌണിലെ ഒരു റെസ്റ്റോറന്റില്‍ വച്ച് അവിചാരിതമായി രണ്ടു പേരും കണ്ടുമുട്ടിയപ്പോള്‍ ഡോക്‌ടര്‍ ചോദിച്ചു:
"നിങ്ങളെ പിന്നീട് കണ്ടില്ലല്ലോ. രോഗം ഇപ്പോള്‍ ഏതവസ്ഥയിലാണുള്ളത്......?'"
"'രോഗം ഭേദമായി.'"...!!!!!
"'അതെയോ. ആരാണ് ചികില്‍സിച്ചത്............?'"
"'ഒരു ആശാരി.'"
"'ആഹാ. അത് കൊള്ളാമല്ലോ. മനോരോഗവിദഗ്ദനായ ആശാരിയോ....?
"അയാള്‍ ഫീസെത്ര വാങ്ങി........?'
"'ആകെ നൂറു രൂപ.'....!!!!
"'എന്ത് ചികില്‍സയാണ് നല്‍കിയത്.....?'"
"'അയാള്‍ കട്ടിലിന്‍റെ കാലുകള്‍ മുറിച്ചുകളഞ്ഞു.'"!!!
( ഓഷോ )
Subscribe to:
Posts (Atom)
ഞാൻ സന്ദർശകൻ മാത്രം -sufi story
ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട് കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...
-
Krishna on kaliyuga Once the four Pandavas (except Yudhishthira who was not present) asked Krishna: "What is Kaliyuga and what...
-
Definition of tangram. : a Chinese puzzle made by cutting a square of thin material into five triangles, a square, and a rhomboid whi...
-
Tangram puzzle-Rectangle https://www.tangram-channel.com/tangrams-pages/tangram-rectangle-solution-25/


