Showing posts with label ഔഷധ സസ്യങ്ങൾ. Show all posts
Showing posts with label ഔഷധ സസ്യങ്ങൾ. Show all posts

Friday, February 28, 2020

ഞൊട്ടാഞൊടിയന്‍-അപസ്മാരം- ഓട്ടിസം- സോറിയാസിസ്-മൂത്രസഞ്ചിവീക്കം



ഞൊട്ടാഞൊടിയന്‍
Image result for njottanjodiyanImage result for njottanjodiyan
ഒരുകാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും ചെറു നഗരങ്ങളിലും ധാരാളമായി കണ്ടിരുന്ന ഒരു ഔഷധ സസ്യമാണ് ഞൊട്ടാഞൊടിയന്‍. ഞൊടിഞൊട്ട, മുട്ടാംബുളി എന്നും ഈ ചെടി അറിയപ്പെടുന്നു. മഴക്കാലമാകുമ്പോഴും തഴച്ചു വളര്‍ന്നു രുചികരവും ഔഷധ ഗുണം ധാരാളമുള്ളതുമായ പഴങ്ങള്‍ നല്‍കുന്ന ഉപകാരപ്രദമായ ഈ സസ്യം ഇപ്പോള്‍ വളരെ വിരളമായേ കാണുന്നുള്ളൂ.. കാടുവെട്ടല്‍ യന്ത്രത്തിന്റെയും തൊഴിലുറപ്പു പദ്ധതിയുടെയും വരവോടെ ഈ ചെടി നാട്ടില്‍ മരുന്നിനു പോലും കിട്ടാതായി.. ഫലം ഉണ്ടായി കിളികള്‍ തിന്ന് അവ കാഷ്ഠിച്ച ഇടങ്ങളിലായിരുന്നു ചെറു ചെടികള്‍ വളര്‍ന്നിരുന്നത് പക്ഷേ ഫലമാവുന്നതിനു മുമ്പുതന്നെ ഇവ പിഴുതു തശിപ്പിക്കപ്പെടുന്നു.. ഈ പോക്കുപോയാല്‍ ഈ ചെടി വംശനാശം വന്ന് ചിത്രങ്ങളില്‍ മാത്രം അവശേഷിക്കുന്ന സ്ഥിതി വരാം
. 
വഴുതിനയുടെ കുടുംബമായ സോളാനേസ്യേ ഫാമിലിയിലാണ് ഈ ചെടി. ശാസ്ത്രീയ നാമം ഫൈസാലിസ് മിനിമ. സംസ്കൃതത്തില്‍ മൃദുകുംഞ്ചിക, ലഘുകുംഞ്ചിക എന്നറിയപ്പെടുന്നു. ആംഗലേയത്തില്‍ Wild cape gooseberry എന്നും അറിയപ്പെടുന്നു. ഏകവര്‍ഷ മൃദുകാണ്ഡ സസ്യം. ഫലം മണിയുടെ ആകൃതിയിലുള്ള സംയുക്ത ദളപുടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. 
ഔഷധഗുണങ്ങള്‍
1.
പാകമായ പഴങ്ങള്‍ തിന്നുന്നത് ബുദ്ധിവികാസത്തിനു നന്ന്. അപസ്മാരം ഓട്ടിസം മുതലായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരമായി ഇതിന്റെ പഴങ്ങള്‍ കൊടുത്താല്‍ മാറ്റങ്ങള്‍ ദൃശ്യമാകും (പഴയ തലമുറയില്‍ ഇത്തരം രോഗങ്ങള്‍ കറവായിരുന്നു എന്നറിയുക)
2.
സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.
3.
കരള്‍ പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു. 
4.
പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു. 
5.
മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഉദാ. Cystitis ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.


Wednesday, February 5, 2020

വെറ്റില

വെറ്റില വെറും ഒരു ഇലയല്ല. 



അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്....

 സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജൻമദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.

വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങൾ ഇതാ...

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.

വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റിൽ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയിൽ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തിൽ വച്ചാൽ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.

വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാൻ വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ മതി.

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്. രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുന്നു. ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നു. വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കുന്നു.

വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.

ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.

ഒരു കപ്പ് ചൂടുവെള്ളത്തിൽ വെറ്റിലചാർ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.

ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയിൽ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചിൽ വച്ചാൽ ശ്വാസംമുട്ടൽ കുറയും. കൂടാതെ ഏലയ്ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാൽ ആശ്വാസം ലഭിക്കും.

ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയിൽ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക. ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക. കുറച്ചു ദിവസം ഉപയോഗിച്ചാൽ ചുമ പമ്പ കടക്കും. വെറ്റില ബ്രോങ്കൈറ്റിസിനും ഉത്തമപ്രതിവിധിയാണ്.

വെറ്റില നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാകുന്നു. പോളിഫിനോളുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് അണുക്കളിൽ നിന്നും സംരക്ഷിക്കുന്നു.

പുറംവേദന കൊണ്ട് വിഷമിക്കുന്നവർക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്.

വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കുന്നുണ്ട്. ഇത് നല്ലൊരു ഡൈയൂറെറ്റിക് ആണ്. ഒരു വെറ്റില ചതച്ച് നീരെടുക്കുക. ഇതു കുറച്ചു നേർപ്പിച്ച പാലിൽ ചേർത്തു കഴിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇതു സഹായിക്കുന്നു. മൂത്രതടസം മാറാനും ഉത്തമമാണ്.

ഒരുടീസ്പൂൺ വെറ്റില നീരിൽ തേൻ ചേർത്താൽ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാൽ ഉൻമേഷം ലഭിക്കും. ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.

ചർമരോഗങ്ങൾക്കും വെറ്റില ഗുണം ചെയ്യും. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം തരും. കുറച്ച് വെറ്റില ചതച്ചതിൽ മഞ്ഞൾ ചേർത്ത് വേദനയോ അലർജിയോ ഉള്ളിടത്ത് പുരട്ടിയാൽ നല്ലത്. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

ചെവിവേദനയ്ക്കും വെറ്റില ആശ്വാസം നൽകും. വെറ്റിലനീര് വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ പെട്ടെന്ന് ചെവിവേദന കുറയുമത്രേ. യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കുന്നു.

കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാർ  ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

എന്തിനും ഒരു മറുവശം ഉണ്ടെന്നു പറയുന്നതു പോലെ വെറ്റിലയ്ക്കുമുണ്ട് ദോഷവശവും. വെറ്റില അമിതമായ ചവയ്ക്കുന്നത് രസമുകുളങ്ങൾ നശിക്കാൻ കാരണമാക്കുന്നുണ്ട്. അതുപോലെ മൈഗ്രേൻ, മാനസിക പ്രശ്നങ്ങൾ, ടിബി, കുടൽവ്രണം, ചുഴലി രോഗം ഇവയുള്ളവർ വെറ്റില ഉപയോഗിക്കാൻ പാടില്ല എന്നതും ശ്രദ്ധിക്കണം.

സുഗന്ധമുള്ള ഈ വള്ളിച്ചെടിയെ നിങ്ങളുടെ പൂന്തോട്ടത്തിന് അലങ്കാരമാക്കാൻ ഇനി വൈകേണ്ട, വെറ്റിലയിൽ നിന്നു ഗുണഫലങ്ങൾ അനുഭവിക്കാനും........

Friday, January 31, 2020

മഞ്ഞളെന്ന മാന്ത്രിക മരുന്ന്.

മഞ്ഞളെന്ന മാന്ത്രിക മരുന്ന്.


"അഞ്ജനമെന്തെന്നെനിക്കറിയാം, അത് മഞ്ഞളുപോലെ വെളുത്തിരിക്കും" 
എന്നു പറഞ്ഞതുപോലെയാണ് നമ്മിൽ മിക്കവർക്കും മഞ്ഞളിനെക്കുറിച്ചുള്ള അറിവ്. നമ്മുടെ  നാടിന് മറ്റേതുനാടുകളേക്കാളും  ചില 'അനുഗ്രഹങ്ങൾ' കൂടുതലുണ്ട്. മഞ്ഞൾ അതിനൊരുദാഹരണമാണ്. ആര്യവേപ്പ്, കുരുമുളക് തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ വേറെയുണ്ട്.
 ഇങ്ങനെയൊക്കെയാണെങ്കിലും, മഞ്ഞളിനെ ശരിക്കറിഞ്ഞവർ എത്രപേരുണ്ട് എന്നെനിക്ക് സംശയമുണ്ട്. അതിനെന്തൊക്കെയോ ഗുണങ്ങളുണ്ടെന്നല്ലാതെ, അതൊരു മഹാത്ഭുതമാണെന്ന് ഞാനറിഞ്ഞത് അടുത്തയിടെയാണ്. 
അതിനുശേഷം ഞാൻ മഞ്ഞളിനെ ആദരവോടെയാണ് കാണുന്നത്.
കഴിഞ്ഞവർഷം മുതൽ പ്രിയഭാര്യ തീവ്ര മഞ്ഞൾ കൃഷിയുടെ പാതയിലാണ്. എന്നാൽ ഈ വർഷമാണ് കാലാകാലമായി നമ്മൾ മഞ്ഞൾ ഉണക്കുന്ന രീതി വളരെ തെറ്റാണെന്ന് മനസ്സിലായത്.
മഞ്ഞൾ നാം കൂടുതലും ഉപയോഗിക്കുന്നത് കറികളിൽ ഒരു രുചി/നിറ സംവർദ്ധക വസ്തുവായിട്ടു മാത്രമാണ്, അതിന് മഞ്ഞൾ എങ്ങിനെയുണക്കിയാലും കുഴപ്പമില്ല. എന്നാൽ മഞ്ഞളിന്റെ അത്ഭുതകരമായ ഗുണവിശേഷങ്ങൾ(therapeutic) ലഭിക്കണമെങ്കിൽ മഞ്ഞളിന് അതിന്റെ മാന്ത്രിക ശക്തി നൽകുന്ന കുർകുമിൻ (Curcumin) എന്ന ആൽക്കലോയിഡ് അതിൽ ആവശ്യത്തിനുണ്ടായിരിക്കണം. എന്നാൽ പരമ്പരാഗത രീതിയിൽ തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയുണക്കുന്ന രീതിയിൽ മഞ്ഞളിലെ 55-60 % വരെ കുർകുമിൻ നഷ്ടപ്പെടുമെന്ന് കണ്ടെത്തി. പകരം ആവിയിൽ പുഴുങ്ങിയാൽ 10% നഷ്ട്ടമേയുണ്ടാകൂ. ഏറ്റവും നല്ലത് പച്ചയ്ക്കരിഞ്ഞുണക്കുന്നതാണ്. പക്ഷേ അത് ബുദ്ധിമുട്ടും, ഉണങ്ങാൻ ദിവസങ്ങളെടുക്കുന്ന രീതിയുമായതിനാൽ കൂടിയ അളവിൽ ചെയ്യുക എളുപ്പമല്ല.
അങ്ങിനെയെങ്കിൽ ഇക്കൊല്ലം ആ പുതിയ അറിവൊന്നു പരീക്ഷിച്ചുനോക്കാൻ തന്നെ തീരുമാനിച്ചു. ഈ വർഷം കിട്ടിയ മഞ്ഞൾ മുഴുവനും ആവിയിൽ പുഴുങ്ങി ഉണക്കി പൊടിച്ചു.
അത് പൊടിച്ചതിനുശേഷം തൃശൂരിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന്  വാങ്ങിയ, സാധാരണ മഞ്ഞൾപ്പൊടിയെക്കാൾ അനേകമടങ്ങു വിലകൂടിയ ഓർഗാനിക് മഞ്ഞൾപ്പൊടിയുമായി താരതമ്യം ചെയ്തുനോക്കി.
നിറം: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് ഓറഞ്ചു നിറമാണ് - മഞ്ഞയല്ല (ചിത്രത്തിൽ നോക്കുക)
ഗന്ധം: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് രൂക്ഷമായ ഗന്ധമാണ്(pungent smell)
രുചി: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് കത്തുന്ന രുചിയാണ്, അതല്പം ചേർത്താൽപ്പോലും തിരിച്ചറിയാം.
ഇതിൽനിന്നൊക്കെ ഞങ്ങൾ മനസ്സിലാക്കിയത് ഇതുവരെ കഴിച്ചിരുന്നത് വെറും 'ചണ്ടി'യായിരുന്നു, അതുകൊണ്ടാണ് മഞ്ഞളിന്റെ തെളിയിക്കപ്പെട്ട ഗുണങ്ങൾ ഒന്നും അനുഭവവേദ്യമാകാതിരുന്നത്. അതിന്റെകൂടെയാണ് മഞ്ഞൾപ്പൊടിയിൽ ചേർക്കുന്നുവെന്ന് പറയപ്പെടുന്ന ലെഡ് ക്രോമേറ്റ്, മെറ്റാനിൽ യെല്ലോ എന്ന ഘോരവിഷങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളും.
ഞങ്ങളുടെ അനുഭവത്തിൽ ഏതുബ്രാൻഡ്‌ മഞ്ഞൾപ്പൊടി വാങ്ങിയാലും (ഈയ്യിടെ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ അവിടെ ജൈവമഞ്ഞൾപ്പൊടി വിൽക്കാൻ വച്ചിരിക്കുന്നത് കണ്ട് ഇതെങ്ങനെയാണ് ഉണക്കുന്നതെന്ന് ചോദിച്ചപ്പോൾ പരമ്പരാഗത രീതിയിൽ പുഴുങ്ങിയുണക്കുകയാണെന്നാണ് പറഞ്ഞത്. കുർകുമിൻ നഷ്ടത്തെക്കുറിച്ചു അവർക്കറിയില്ല എന്നുമാണ് പറഞ്ഞത്) അതെല്ലാം പരമ്പരാഗത രീതിയിൽ പുഴുങ്ങി ഉണക്കുന്നതായതുകൊണ്ട് മായമില്ലെങ്കിൽക്കൂടിയും വലിയ ഗുണമുണ്ടാകില്ല. കാരണം പലതാണ് 
1 ) മഞ്ഞളിലെ കുർകുമിൻ 60 % വരെ നഷ്ട്ടമാക്കിയ ശേഷമുള്ളതാണ് ലഭിക്കുന്നത്.
2 ) മഞ്ഞളിൽനിന്ന് കുർകുമിൻ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വളരെക്കുറവാണ്.
ഇതിനെയൊക്കെ മറികടക്കാനുള്ള വഴികളുമുണ്ട്. ഒന്നാമതായി മഞ്ഞൾ ആവിയിൽ പുഴുങ്ങി ഉണക്കിപ്പൊടിക്കുക. രണ്ടാമതായി മഞ്ഞളിന്റെകൂടെ എല്ലായ്‌പ്പോഴും കുരുമുളകും ഉപയോഗിച്ചിരിക്കണം. കാരണം കുരുമുളകിലെ piperine എന്ന ആൽക്കലോയിഡിന് ശരീരത്തിന്റെ കുർകുമിൻ ആഗിരണത്തെ 2000 മടങ്ങുവരെ കൂട്ടാൻ പറ്റുമത്രെ!!
blood-brain barrier കടന്ന് നേരെ തലച്ചോറിലെത്താൻ കഴിവുള്ള ചുരുക്കം രാസസംയുക്തങ്ങളിലൊന്നാണ് കുർകുമിൻ. അതുകൊണ്ടിത്  അൽഷൈമേഴ്‌സ് രോഗത്തിന് സഹായകമാകും എന്നുകണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശരീരത്തിന് സംഭവിക്കുന്ന പ്രശ്നങ്ങളായ chronic inflammation, oxidative damage  എന്നീ തീവ്രപ്രശ്നങ്ങൾക്ക് മഞ്ഞൾ തെളിയിക്കപ്പെട്ട പരിഹാരവുമാണ്.
അതുകൊണ്ട് സാധിക്കുമെങ്കിൽ കുറച്ചു പച്ചമഞ്ഞൾ വാങ്ങി, ആവിയിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ചുപയോഗിക്കുക. കുരുമുളക് ചേർത്തുപയോഗിക്കാൻ മറക്കരുത് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...