Showing posts with label ആത്മീയം. Show all posts
Showing posts with label ആത്മീയം. Show all posts

Tuesday, February 11, 2020

ഖലീഫ ഉമർ-മദീന-മരണം-വധശിക്ഷ-ജാമ്യം

ഖലീഫ ഉമർ

ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാവുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊലയ്ക്കു വധശിക്ഷയാണ് ലഭിക്കുക . അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്കുകയോ, വേണമെങ്കില്‍ പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .

ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും
പ്രതിക്ക് മാപ്പ് നല്കാന്‍ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാന്‍ ഒരാഴ്ച സമയം നല്കണം
എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍
അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്
കണ്ടു നബി ശിഷ്യന്‍ അബൂദര്‍റ് മുന്നോട്ടു വന്നു. അദ്ദേഹം വൃദ്ധനായിരുന്നു.

അത് കണ്ടു ജഡ്ജി പറഞ്ഞു:

''അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്‌. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. ''

''ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.''

'' പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?''

''അറിയാം.. ഞാന്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നു''

അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു: യുവാവ് തന്റെ
നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായിഅബൂദര്‍റിനെ തൂക്കുമരത്തില്‍കയറ്റി നിര്‍ത്തി.
തന്റെ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍ 
അശക്തനായിരുന്നു. തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു !

''അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാന്‍ വന്നു''

എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു:

''കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ്‌ വൈകിയത്.''

ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു:

''എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ''

''അതെനിക്ക് പ്രശ്നമല്ല , ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍
വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന്
ഞാന്‍ ആഗ്രഹിച്ചു''.

യുവാവിനോട് ഖലീഫ ചോദിച്ചു:

''താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചു വന്നു?''

യുവാവ് പറഞ്ഞു:

'' ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു''.

ഇതെല്ലാം കണ്ടു നിന്ന മരണപ്പെട്ട ആളുടെ  മക്കള്‍ പറഞ്ഞു:

'' ഞങ്ങള്‍ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടു
വീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..''

(ഈ കുറിപ്പ് മനുഷ്യത്വത്തെ ഓര്‍ത്ത്  സുമനസ്സുകള്‍ക്കായി ഷെയര്‍ ചെയ്യുന്നു. മനുഷ്യത്വം ഇല്ലാതാകുമ്പോള്‍ ചില ഓര്‍മപ്പെടുത്തലുകള്‍ അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കും.)

പ്രാർത്ഥന ആയുധമാണ്- ഡോ. ഇഷാന്‍-വിമാനം- കാര്‍

പ്രാർത്ഥന ആയുധമാണ്........


പാകിസ്താനിലെ പ്രശസ്തനായ ഒരു ഡോക്ടറായിരുന്നു ഡോ. ഇഷാന്‍. അദ്ദേഹം ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തി. വിമാനം കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ കാലാവസ്ഥാ തകരാറുമൂലം വിമാനം അടിയന്തിരമായി അടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കുകയാണെന്ന അറിയിപ്പുണ്ടായി.

വിമാനത്താവളത്തിലിറങ്ങിയ ഡോക്ടര്‍ക്ക് വല്ലാത്ത ദ്വേഷ്യം തോന്നി. അധികൃതരുമായി തട്ടിക്കയറി. ''എനിക്കത്യാവശ്യമായി ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വിമാന ടിക്കറ്റ് എടുത്തത്. ഞാന്‍ ഡോ. ഇഷാന്‍.''

അധികൃതര്‍ പറഞ്ഞു: ''ഡോക്ടര്‍, എന്ത് ചെയ്യും? താങ്കളുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, കാലാവസ്ഥ മോശമായാല്‍ പിന്നെ എന്ത് ചെയ്യാന്‍? താങ്കള്‍ക്ക് മൂന്നു മണിക്കൂര്‍ കാറില്‍ യാത്രചെയ്താല്‍ യോഗസ്ഥലത്തെത്താമല്ലോ.'' അധികൃതര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കാര്‍ ഏര്‍പ്പാട് ചെയ്ത് യാത്ര തുടങ്ങി. പക്ഷേ, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഭയങ്കര കാറ്റും മഴയും കോടയും ഇടിവെട്ടും മിന്നലും അതിശക്തമായിക്കൊണ്ടിരുന്നു. റോഡ് കാണാനേയില്ല. ഡോക്ടര്‍ ഇഷാന്‍ ആകെ പരിഭ്രാന്തനായി. വണ്ടി നിര്‍ത്തി അടുത്ത് കണ്ട ഒരു കൊച്ചുവീട്ടില്‍ കയറി. അവിടെ ഒരു ഉമ്മാമ നമസ്‌കരിക്കുന്നുണ്ട്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉമ്മാമാടെ നിസ്‌കാരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അവരോട് ഫോണ്‍ ആവശ്യപ്പെട്ടു

. അവര്‍ അദ്ഭുതത്തോടെ മറുപടി പറഞ്ഞു: ''ഇവിടെ ഫോണോ? കറന്റുപോലുമില്ല ഈ വീട്ടില്‍.'' ഉമ്മാമ തന്റെ കഥ പറയാന്‍ തുടങ്ങി. ഡോ. ഇഷാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഉമ്മാമാടെ അടുത്ത് ഒരു കട്ടിലില്‍ ഒരു കുട്ടി കിടപ്പുണ്ട്. ഉമ്മാമ കുറച്ച് നമസ്‌കരിക്കും. വീണ്ടും ദുആ ചെയ്യും. ദുആ ചെയ്തുകൊണ്ട്‌കുട്ടിയെ തലോടും. അപ്പോള്‍ ഡോക്ടര്‍ ഇഷാന്‍ ചോദിച്ചു: ''ഇതാരാണ്?'' ഉമ്മാമ പറയാന്‍ തുടങ്ങി: ''ഇത് എന്റെ പേരക്കുട്ടിയാണ്. അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ഇവനെ അഞ്ചു വയസ്സില്‍ പോളിയോ ബാധിച്ചതാണ്. ഒരുപാട് ഡോക്ടര്‍മാരെ കാട്ടി. ഇപ്പോള്‍ ചില ആളുകള്‍ പറയുന്നത്, ഒരു ഡോക്ടര്‍ ഉണ്ട് - ഡോ. ഇഷാന്‍. അദ്ദേഹം ഓപ്പറേഷന്‍ ചെയ്യും എന്ന് കേള്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഇവിടെ നിന്ന് ഒരുപാട് ദൂരെയാണ്. ഇവനെ അങ്ങോട്ട് കൊണ്ടുപോകാന്‍ എന്നെക്കൊണ്ടൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ഒരു പരിഹാരത്തിനായി ഞാന്‍ സ്ഥിരമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണ്.''ഇത് കേട്ട് ഡോ. ഇഷാന്‍ കരയാന്‍ തുടങ്ങി. ഉമ്മാമാ, ഫ്ലൈറ്റ്  യാത്ര മുടക്കിയതും മഴയും ഇടിയും ശക്തമാക്കിയതും നിങ്ങളുടെ അടുത്തേക്ക് എന്നെ എത്തിച്ചതും നിങ്ങളുടെ അതിശക്തമായ ഈ പ്രാര്‍ഥനയായിരുന്നു. അല്ലാഹുവാണെ, ഞാന്‍ ഇതുവരെ കരുതിയിരുന്നത് ആളുകളെ അല്ലാഹു അവരുടെ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണെന്നായിരുന്നു.

എന്നാല്‍, ഞാനിപ്പോള്‍ മനസ്സിലാക്കുന്നത് എല്ലാ ആശയും പ്രതീക്ഷയും അസ്തമിക്കുമ്പോള്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുകയും അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക. അപ്പോള്‍ അവന്‍ അവശ്യവസ്തുവിന്റെ ആവശ്യക്കാരന്റെ കണ്‍മുന്നിലും കൈപ്പിടിയിലും എത്തിക്കും എന്നാണ്.സഹോദരന്മാരേ, നമ്മുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങള്‍ സംഭവിക്കാറില്ലേ? നാം ഒരു മടുപ്പും കൂടാതെ ഇനിയും കരഞ്ഞുകരഞ്ഞ് പ്രാര്‍ഥിക്കുക. വ്രണിതബാധിതനായ അയ്യൂബ് (അ) കരഞ്ഞു പ്രാര്‍ഥിച്ചില്ലേ? അദ്ദേഹത്തിന്റെ കാലിനടിയില്‍നിന്ന് തണുത്ത വെള്ളം കുടിക്കാനും കുളിക്കാനും അല്ലാഹു രോഗശമനമായി ഉറവെടുപ്പിച്ചില്ലേ? എന്നിട്ട് ഭാര്യക്കു പോലും മനസ്സിലാകാത്ത രൂപത്തില്‍ സുന്ദരനും സുമുഖനുമാക്കി മാറ്റി. ഇതേ റബ്ബ് ഇന്നുമുണ്ട്;

നമ്മുടെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍. നമ്മുടെ പ്രാര്‍ഥനക്ക് എത്ര ശക്തിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യപ്പെടും.വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ് -

കാരുണ്യവാനായ നാഥാ എല്ലാം അറിയുന്ന കാണുന്ന റബ്ബേ....ഞങ്ങളുടെ മനസ്സിനെ നിന്നിലേക്ക് മാcതം അടുപ്പിക്കണേ...ഹലാലായ എല്ലാ മുറാദുകളും സഫലമാക്കേണമേ നാഥാ....ആമീൻ

Saturday, February 8, 2020

ഭക്തി

ഭക്തി...


ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള്‍ പറഞ്ഞ് ഒരു ബ്രാഹ്മണന്‍ കാലയാപനം നടത്തി; ഒരിക്കല്‍ അദ്ദേഹം ഒരു ഗൃഹത്തില്‍ ഭാഗവത പാരായണം നടത്തുമ്പോള്‍ ഒരു കള്ളന്‍ ആ വീട്ടില്‍ കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള്‍ ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന്‍ അതു കേള്‍ക്കുവാന്‍ നിര്‍ബ്ബന്ധിതനായി.

ഉണ്ണിക്കണ്ണനെ വര്‍ണ്ണിക്കുന്ന ഭാഗം; കണ്ണന്‍ അണിഞ്ഞിട്ടുള്ള ആഭരണങ്ങള്‍ അദ്ദേഹം ഏറെ വര്‍ണ്ണിച്ചു. ”കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള്‍ അണിയിക്കും.” ഇതു കേട്ടപ്പോള്‍ കള്ളന്‍റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കാം.
പാരായണം കഴിഞ്ഞു ബ്രാഹ്മണന്‍ യാത്രയായി; കള്ളന്‍ രഹസ്യമായി അദ്ദേഹത്തെ പിന്തുടര്‍ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള്‍ ബ്രാഹ്മണനെ തടഞ്ഞു നിര്‍ത്തി. അയാള്‍ ചോദിച്ചു: “നിങ്ങള്‍ യശോദ എന്ന സ്ത്രീയുടെ മകന്‍ കൃഷ്ണന്‍ എന്ന ബാലന്‍റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന്‍ കഴിയുന്നത്‌?”

ബ്രാഹ്മണന്‍ പറഞ്ഞു: “വൃന്ദാവനത്തില്‍, യമുനാതീരത്തെ പച്ചപ്പുല്‍പ്പരപ്പില്‍ രണ്ടു കുട്ടികള്‍ രാവിലെ വരും; ഒരാള്‍ കാര്‍മേഘനിറമുള്ളവന്‍; കൈയില്‍ ഓടക്കുഴല്‍ ഉണ്ടാവും; അതാണ്‌ കൃഷ്ണന്‍.” കള്ളന്‍ ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.

കണ്ണന്‍റെ കാലടികള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയില്‍ പുലര്‍ വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില്‍ അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍, അതാ രണ്ടു ബാലന്മാര്‍; കള്ളന്‍ മരത്തില്‍ നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്‍റെ, മനോഹര രൂപം ദര്‍ശിച്ച മാത്രയില്‍ അയാള്‍ മതിമറന്നു; കൈകള്‍ കൂപ്പി, ആനന്ദാശ്രുക്കള്‍ ഒഴുകി; ജന്മ ജന്മാന്തരങ്ങളില്‍ എത്രയോ പേര്‍ക്കു ലഭിക്കാത്ത പുണ്യം! അയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടായി; സ്വയം മറന്നു.

അയാള്‍ ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള്‍ അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന്‍ വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന്‍ പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്‍റെ കഴുത്തില്‍ കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ ദു:ശ്ചിന്തകള്‍ അയാളുടെ മനസ്സില്‍ കടന്നു വന്നു.

“നില്ക്കൂ” എന്ന് ആക്രോശിച്ച് ആ കള്ളന്‍ കണ്ണന്‍റെ കൈയില്‍ കടന്നു പിടിച്ചു. ആ ദിവ്യ സ്പര്‍ശന മാത്രയില്‍ അയാളുടെ പൂര്‍വ്വ കര്‍മ്മങ്ങള്‍ അവസാനിച്ചു; അയാള്‍ പരിശുദ്ധനായി.

പ്രേമപൂര്‍വ്വം അയാള്‍ ചോദിച്ചു:” അവിടുന്ന് ആരാണ്?”
“നിങ്ങള്‍ വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്‍റെ ആഭരണങ്ങള്‍ എല്ലാം എടുത്തു കൊള്ളൂ” കൃഷ്ണന്‍ മധുരമായി അരുളി. കള്ളന്‍ ആശയക്കുഴപ്പത്തിലായി. “ഇതെല്ലാം എനിക്കു തന്നാല്‍ കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള്‍ ചോദിച്ചു.
കണ്ണന്‍ പുഞ്ചിരിയോടെ അരുളി: “അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്‍ നിന്നേക്കാള്‍ വലിയ കള്ളനാണ്; പക്ഷേ, ഞാന്‍ എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്‍ക്ക് പരാതിയില്ല. അവര്‍ എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്‍റെ കൈയിലുണ്ട്; നിന്‍റെ ചിത്തം; ഞാനിപ്പോള്‍ അത് എടുക്കുന്നു; അത് എന്നില്‍ നിന്നും നീയും എടുക്കുക.”

ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള്‍ മറഞ്ഞു; കള്ളന്‍ അത്ഭുത പരതന്ത്രനായി. അയാള്‍ കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്‍റെ അടുത്തു ചെന്നു. കള്ളന്‍ പറഞ്ഞതു കേട്ട് ബ്രാഹ്മണന്‍ വിസ്മയിച്ചു പോയി; മാറാപ്പില്‍ നിറയെ ആഭരണങ്ങള്‍; താന്‍ പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്‍പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന്‍ കള്ളനോട് അപേക്ഷിച്ചു.

രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന്‍ വിളിച്ചുപറഞ്ഞു: “അതാ, നോക്കൂ, അവര്‍ വരുന്നു.” പക്ഷേ ബ്രാഹ്മണന് ആ ദര്‍ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: “കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്‍ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്‍ശനം തരുന്നില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിതം അവസാനിപ്പിക്കും.”

അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ മധുരമയമായ ശബ്ദം മുഴങ്ങി: “നിങ്ങള്‍ ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള്‍ അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ പ്രവൃത്തിച്ചു. എന്നില്‍ വിശ്വസിച്ചു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുന്നവന് ഞാന്‍ ദര്‍ശനം നല്കുന്നു.”

ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും, ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ അതില്‍ പറയുന്ന സദ്‌ വിഷയങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു കഴിയുന്നില്ല. കാപട്യം പൂര്‍ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്‍ത്തിക്കുന്നു; അപ്പോള്‍ അവര്‍ക്കു ഭഗവത് അനുഗ്രഹം കിട്ടാന്‍ ഇനിയും പല ജന്മങ്ങള്‍ വേണ്ടിവരും.

ഓം നമോ ഭഗവതേ വാസുദേവായ:

Friday, February 7, 2020

വിഘ്നേശ്വരക്ഷേത്രത്തില്‍ എന്തിനാണ് ഏത്തമിടുന്നത്?

വിഘ്നേശ്വരക്ഷേത്രത്തില്‍ എന്തിനാണ് ഏത്തമിടുന്നത്?



  വിഘ്നങ്ങളൊഴിയാന്‍, ഗണപതിക്ഷേത്രത്തില്‍ തൊഴുതുമടങ്ങാന്‍, ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്.

"വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍

വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍

നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-

ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!"

  മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം

  മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല്‍ ഗണപതി സന്നിധിയില്‍ പ്രധാനവുമാണ്.

  ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.

  ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്.

  ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.

  എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം.

Thursday, February 6, 2020

കരുതുന്ന നല്ല നാഥൻ

കരുതുന്ന നല്ല നാഥൻ


ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ തെംസ് നദിയുടെ കരയിൽ ആണ് ജോനാഥാൻ എൽവി എന്ന ദരിദ്രനായ മനുഷ്യന്റെ വീട്.......
വളരെ വലിയ ദൈവഭക്തനായ ആ മനുഷ്യൻ ദിവസവും നാലു നേരം പ്രാർഥിക്കുന്ന മനുഷ്യൻ ആണ്.......
മരിയ എന്ന തന്റെ ഭാര്യ, എഡ്വിൻ എന്ന മകൻ എന്നിവർ അടങ്ങുന്ന ഒരു ചെറിയ കുടുംബം.....

തെംസിന്റെ കരയിൽ, അദ്ദേഹത്തിന് ഒരു ചെറിയ കൃഷി ഉണ്ട്......വൈകുന്നേരങ്ങളിൽ  തെംസ് നദിയിൽ മീൻ പിടിക്കുവാൻ അദ്ദേഹം പോകാറുണ്ട്...
പലപ്പോഴും നിരാശൻ ആയി അദ്ദേഹം മടങ്ങി വരും.....അപ്പോഴെല്ലാം അദ്ദേഹം ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്...."ഇന്നേ ദിനത്തെക്കാളും ശ്രേഷ്ടമായി നാളെ നീ എനിക്കായി ഒരിക്കിയിട്ടുള്ളത് ഓർത്ത് നാഥാ നിനക്ക് നന്ദി......."

തന്റെ പിതാവിന്റെ പ്രാർത്ഥന ഇങ്ങനെ കേൾകുന്ന മകൻ എഡ്വിൻ  പിതാവിനോട് ചോദിക്കുക പതിവാണ്.... "ഡാഡി എന്താണ് നാളത്തേക്ക് ദൈവം നമുക്ക്‌ ഒരുക്കുന്നത്....?" 

അത് കേൾകുന്ന ജോനാഥാൻ ഇങ്ങനെ പറയും....... 
"മകനേ, നമ്മൾ വിചാരിക്കുന്നതിനെക്കാൾ ശ്രേഷ്ടമായി ദൈവം നമുക്ക് നൽകും......പക്ഷെ, അത് എന്ത് എന്ന് നാം പ്രതീക്ഷികരുത്‌. കാരണം, ദൈവത്തിന്റെ ദാനം അത് ഏറ്റവും വിലയേറിയത് ആണ്....."

പലപ്പോഴും തെംസ്
നദി കരകവിഞ്ഞ് ഒഴുകാറുണ്ട്.....അപ്പോൾ അതിൽ കൂടി മൃഗങ്ങളും,മരത്തടികളും ഒഴുകി വരും......അത് ഒക്കെയും നീന്തി എടുത്തു അന്വേഷിച്ചു വരുന്നവർക്ക് ജോനാഥാൻ തിരികെ നല്കും.....

ഒരിക്കൽ ഒരു മഴ കാലത്ത്, രാത്രിയിൽ ഒരു ആടിന്റെ കരച്ചിൽ കേട്ട് ജോനാഥാൻ ഉണർന്നു......താൻ കരച്ചിൽ കേട്ട ലക്ഷ്യം വെച്ച് നീന്തി ചെന്നപ്പോൾ ഒരു പലകയിൽ പിടിച്ചു ഒഴുകി വരുന്ന ഒരു ആട്.....അതിനെയും എടുത്തു കരയിൽ കയറുമ്പോൾ എഡ്വിൻ പറഞ്ഞു...
"ഡാഡി ഇതിനെ അന്വേക്ഷിച്ച്‌ ആരും അടുത്ത ദിവസങ്ങളിൽ വരാതെ ഇരുന്നാൽ എനിക്ക് ഇതിനെ സൂപ്പ് ആകി തരുമോ......?"

മകന്റെ ചോദ്യം കേട്ട് ജോനാഥാൻ ചിരിച്ച് കൊണ്ട് പറഞ്ഞു: "ഒരിക്കലും ഇല്ല എഡ്വിൻ, നിന്റെ ഡാഡി അങ്ങനെ ചെയ്യില്ല......"
എഡ്വിൻ തിരിച്ച് ചോദിച്ചു: "ഡാഡി, ദൈവം നല്കിയ സമ്മാനം ആണ് ഇത് എങ്കിലോ....?"
ജോനാഥാൻ ചിരിച്ചു കൊണ്ട് തുടർന്നു: "ഇല്ല എഡ്വിൻ, ആ സമ്മാനം ഞാൻ വേണ്ട എന്ന് വെക്കും."

ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു വൃദ്ധയായ സ്ത്രീ തന്റെ ആടിനെ അന്വേഷിച്ചു ജോനാഥന്റെ വീട്ടിൽ എത്തി....തന്റെ മൃഗത്തെ തിരിച്ച് ലഭിച്ചപ്പോൾ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു...
"കുഞ്ഞേ, നീ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് ദൈവം ഒരു വലിയ പ്രതിഫലം നിനക്ക് നല്കും..."

ദിവസങ്ങൾ കടന്നു പോകവേ, ഒരുനാൾ ഇംഗ്ലണ്ട് മുഴുവനും ഒരു ശക്തമായ കാറ്റും,മഴയും തുടങ്ങി.......ദിവസങ്ങൾ പോകും തോറും അത് ശക്തി പ്രാപിച്ചു തുടങ്ങി.......തെംസ് നദി കരകവിഞ്ഞ് ഒഴുകി തുടങ്ങി.......
ജോനാഥന്റെ കൃഷിയിടം മുഴുവൻ വെള്ളത്തിൽ ആയി......ആഹാരത്തിനുള്ള മാർഗങ്ങൾ എല്ലാം അടഞ്ഞു....വൈകുന്നേരം ആയപ്പോൾ എഡ്വിൻ വിശന്നു കരച്ചിൽ ആരംഭിച്ചു....
ജോനാഥാൻ തന്റെ മകനെ ചേർത്ത് പിടിച്ചു ഇങ്ങനെ പ്രാർത്ഥിച്ചു......

"ദൈവമേ, എന്റെ കുഞ്ഞിന്റെ വിശപ്പ്‌ മാറ്റുവാൻ അവിടുന്ന് സഹായിക്കേണം....ഞാൻ വിശ്വസിക്കുന്നു......ഇന്നലെയെക്കാൾ ശ്രേഷ്ടമായി ഇന്ന് എന്നെ പോഷിപ്പികുവാൻ കഴിവുള്ള ദൈവം ആണ് അവിടുന്ന്"

മരിയയും ജോനാഥാനും കരങ്ങൾ ചേർത്ത് പ്രാർത്ഥിച്ചു....ശബ്ദം മഴയുടെ മുഴക്കത്തിൽ അലിഞ്ഞു പോയി.....

അതിരാവിലെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ജോനാഥാൻ ചാടി എഴുന്നേറ്റു......ചുവരിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് ജോനാഥാൻ നോക്കി പുലർച്ചെ മൂന്ന് മണി സമയം......ഈ നേരത്ത് ആരാണ് ഇത്.......?

മരകതകിന്റെ പാളി വലിച്ചു തുറന്ന ജോനാഥാൻ പുറത്തേക്കു നോക്കി.....ഒരു റാന്തൽ വിളക്കിന്റെ വെളിച്ചം ആണ് ആദ്യം കണ്ണിൽ ഉടക്കിയത്....തൊട്ടു പിറകിൽ മഴകൊട്ടും,തൊപ്പിയും വെച്ച് ഒരു ഉയരം ഉള്ള മനുഷ്യൻ.......
ആ മനുഷ്യൻ ജോനാഥാനോട് ഇങ്ങനെ പറഞ്ഞു....

"സ്നേഹിതാ എന്നെ ഒന്ന് സഹായികുമോ.......ഞാൻ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ പട്ടണത്തിലെ ഒരു വ്യാപാരി ആണ്...ഞാൻ കച്ചവട ആവശ്യത്തിനായി പോകുകയാണ്......പക്ഷെ, ഈ ആർത്തു ഒഴുകുന്ന തെംസ് നദി എന്റെ യാത്രയെ അപ്പാടെ മാറ്റി കളഞ്ഞു....എന്റെ പായകപ്പൽ തകർന്നു പോകും....എന്റെ ജീവൻ പോലും നഷ്ടപെട്ടെക്കാം...ആയതിനാൽ നിങ്ങൾ എന്നെ ഒന്ന് സഹായിക്കണം.....ഞാൻ എന്റെ പായ്കപ്പൽ ഇവിടെ അടുപിച്ചിട്ടുണ്ട്....അതിൽ ഉള്ള ഭാരം എനിക്ക് കുറക്കണം.....നദിയിൽ കളയുവാൻ ഞാൻ തുടങ്ങിയപ്പോൾ ആരോ എന്നെ തടയുന്നപോലെ എനിക്ക് തോന്നി...അപ്പോഴാണ് ഞാൻ ഈ വീടിൽ റാന്തൽ വെട്ടം കണ്ടത്....."

ജോനാഥാൻ ആ മനുഷ്യനോടൊപ്പം വഞ്ചി അടുപ്പിച്ച സ്ഥലത്തേക്ക് നടന്നു.....അയ്യാൾ ഇറക്കി വെക്കുന്ന സാധനങ്ങൾ നിറഞ്ഞ തടി പെട്ടികൾ ഓരോന്നും തന്റെ വീടിന്റെ തിണ്ണയിലേക്ക് എടുത്തു വെച്ചു.....ആ മനുഷ്യനോട് ഇപ്രകാരം പറഞ്ഞു.....
"ഞാൻ ഇത് ഇവിടെ സൂക്ഷിച്ചു വേച്ചുകൊള്ളാം....നിങ്ങൾ എപ്പോൾ വന്നാലും ഇത് മടക്കി എടുത്തു കൊണ്ടുപോകാം...."

ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു: "ഒരിക്കലും ഞാൻ ഈ വഴി വരില്ല.....ഇതിൽ ഉള്ളതെല്ലാം നിങ്ങൾ ഉപയോഗിച്ച് കൊള്ളൂ...ഞാൻ പോകുന്നു...നേരം പുലരുമ്പോൾ എനിക്ക് പട്ടണത്തിൽ എത്തണം...നന്ദി....സ്നേഹിതാ..."

നേരം പുലർന്നപ്പോൾ എഡ്വിൻ ഉണർന്നു ഡാഡിയെ അന്വേഷിച്ചു....പുറത്തു വരാന്തയിൽ ഇരിക്കുന്ന പെട്ടികൾ തുറന്ന് പരിശോധിക്കുന്ന പിതാവിനെ കണ്ടു അവൻ ചോദിച്ചു...."ഡാഡി എന്താണ് ഇത്......?"
അവന്റെ കുഞ്ഞു കയ്യിലേക്ക് ഒരു ടിൻ എടുത്തുവെച്ചു കൊടുത്തു ജോനാഥാൻ പറഞ്ഞു....
"എഡ്വിൻ, ഇത് ആടിന്റെ ഇറച്ചി ഉണക്കിയതാണ്....നിന്റെ അമ്മയോട് പറയു ഇത് സൂപ്പ് ആക്കി തരുവാൻ....
എഡ്വിൻ മോന്റെ ഡാഡി എപ്പോഴും പറയാറില്ലേ.....ശ്രേഷ്ഠമായ ഒന്ന് ദൈവം നല്കും എന്ന്....ഇതാണ് ആ സമ്മാനം.....നമുക്കായി ദൈവം ഒരുക്കി തന്ന വലിയ സമ്മാനം......അരിയും,ഗോതമ്പും.....കമ്പിളിയും...മത്സ്യവും...ഇറച്ചിയും എല്ലാം ഇതിൽ ഉണ്ട്...എഡ്വിൻ ഇത് നല്കിയ ദൈവത്തിനു നന്ദി....പറയു... .. 
ഇതിനെക്കാൾ ഉപരിയായി ഇനിയും ദൈവം നമ്മെ നടത്തും...."

കയ്യിൽ ഇരുന്ന ടിൻ എടുത്തുഅടുക്കളയിലേക്കു ഓടുമ്പോൾ....ആ കുഞ്ഞു കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിരുന്നു.....

ജോനാഥാൻ എൽവി എന്ന ഈ നല്ല മനുഷ്യന്റെ ജീവിതം ഇന്ന് നമുക്ക് ഒരു ജീവിതാനുഭവത്തിന്റെ പിന്തുടർച്ച ആകണം....
ഒന്നിനെയും കുറിച്ച് ഓർത്ത് വിചാരപ്പെടാതെ എല്ലാ ആവശ്യങ്ങളും സ്തോത്രത്തോടെ നാഥനോട് അറിയിച്ചു കാത്തിരിക്കാം.....
ഇന്നിനേക്കാൾ ശ്രേഷ്ഠമായ നല്ലയൊരു നാളെക്കായി.......പ്രത്യാശയോടെ.......  

( ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ, അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും.
നിങ്ങളുടെ ഉൽക്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. എന്തെന്നാൽ, അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്)
1 Peter 5

വിഗ്രഹാരാധന

 വിഗ്രഹാരാധന

     ഒരിക്കൽ തന്റെ കൊട്ടാരം സന്ദർശിച്ച വിവേകാനന്ദ സ്വാമികളോട് രാജാവ്  വിഗ്രഹാരാധന തെറ്റല്ലേ എന്നും അത് വെറും കല്ലും, ചിത്രങ്ങളും അല്ലെ എന്നും ചോദിച്ചു. സ്വാമിജി ഉടനെ  അടുത്ത് ചുവരിൽ തൂക്കിയിരുന്ന ഒരു photo കയ്യിലെടുത്തു ഇതാരാണെന്നു അന്വേഷിച്ചു. അപ്പോൾ  രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്ന് പറഞ്ഞു.  സ്വാമിജി ആ ഫോട്ടോയിലെക്കു തുപ്പാൻ രാജാവിനോട് നിർദ്ദേശിച്ചു. രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്നും അതിനാൽ സാധിക്കില്ലെന്നും അറിയിച്ചു. സ്വാമിജി തിരിച്ചു ചോദിച്ചു "അത് അച്ഛന്റെ വെറും ഫോട്ടോയല്ലേ അച്ഛനല്ലല്ലോ"? രാജാവ് പറഞ്ഞു ഫോട്ടോയാണെങ്കിലും അത് കാണുമ്പോൾ തന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് എന്ന് രാജാവ് പറഞ്ഞു. ഇതുപോലെ ഒരു ഈശ്വര വിഗ്രഹം കാണുമ്പോൾ,  അത് വെറും  കല്ലാണ്‌ അല്ലെങ്കിൽ ഫോട്ടോയാണ് എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യത്തെയാണ് ഭക്തർക്ക്  ഓർമ്മ വരുന്നത് എന്ന് സ്വാമിജി മറുപടി നൽകി.  ക്ഷേത്രത്തിനു പുറത്തിരിക്കുന്ന പ്രതിമകളെയും (സിംഹത്തിന്റേതായാലും, ആനയുടേതായാലും) നമുക്ക് പൂജിക്കാം അത്  ഈശ്വര ചൈതന്യമാണ് എന്ന ഭാവത്തോടെയാണെങ്കിൽ മാത്രം അല്ലെങ്കിൽ അത് പ്രയോജനപ്പെടില്ല , മാത്രമല്ല  തെറ്റായ പാതയിലേക്ക് അത്തരം വീക്ഷണങ്ങൾ  നയിക്കുകയും ചെയ്യും. അതുകൊണ്ടു ക്ഷേത്രാരാധനയെ കുറിച്ച് പഠിക്കുകയും, കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.

വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു  വാചകം ഇവിടെ ആലോചനാമൃതമാണ്. സ്വാമിജി പറഞ്ഞു "കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല".  ഒരു കുട്ടി ചോദിച്ചാൽ അച്ഛനായാലും, അമ്മയായാലും, അധ്യാപകരായാലും ഇതാണ്‌  പറഞ്ഞു കൊടുക്കേണ്ടത്‌.  

Sunday, February 2, 2020

*ശ്രീരാമകൃഷ്ണവചനാമൃതം*

*ശ്രീരാമകൃഷ്ണവചനാമൃതം*


ഒരു കാട്ടിൽ ഒരു താപസൻ പാർത്തിരുന്നു. അദ്ദേഹത്തിന് അനേകം ശിഷ്യന്മാരുണ്ട്. 'സർവ്വഭൂതങ്ങളിലും നാരായണൻ സന്നിധാനം ചെയ്യുന്നു; ഇതറിഞ്ഞ് സകലരേയും നമസ്ക്കരിക്കണം' എന്ന് ഒരു ദിവസം അദ്ദേഹം ശിഷ്യന്മാർക്ക് ഉപദേശം നല്കി. ഒരുനാൾ ഹോമത്തിനു ചമത ശേഖരിക്കുന്നതിന് ഒരു ശിഷ്യൻ വനത്തിൽ പോയി. അപ്പോഴൊരു ഒച്ചകേട്ടു, ' വഴിയിലാരെങ്കിലും ഉണ്ടെങ്കിൽ, ഓടി മാറുവിൻ, ഒരു ഭ്രാന്തനാന വരുന്നു!' എല്ലാവരും ഓടി; ശിഷ്യൻ മാത്രം അനങ്ങിയില്ല. ആനയിലും നാരായണനുണ്ടെന്ന് അയാൾക്കറിയാം. അയാൾ പിന്നെയെന്തിനോടണം? ഇങ്ങനെ വിചാരിച്ച് അയാളവിടെത്തന്നെ നിന്നു; നമസ്കാരം ചെയ്തു വാഴ്ത്താനും പുകഴ്ത്താനും ആരംഭിച്ചു. അകലെ നിന്നും ആനക്കാരൻ, 'ഓടുവിൻ ഓടുവിൻ' എന്നു വിളിച്ചു പറയുന്നുണ്ട്, എന്നിട്ടും ശിഷ്യൻ ഇളകിയില്ല. ഒടുവിൽ ആന അയാളെ തുമ്പിക്കൈകൊണ്ടെടുത്തുപൊക്കി ഒരു വശത്തേക്കു വലിച്ചെറിഞ്ഞിട്ട് അതിന്റെ പാട്ടിനു പോയി. ശിഷ്യൻ കീറിമുറിഞ്ഞ് ബോധംകെട്ടു കിടപ്പായി.

ഈ വിവരമറിഞ്ഞ് ഗുരുവും മറ്റു ശിഷ്യന്മാരുംകൂടി വന്ന് അയാളെ ആശ്രമത്തിലേക്ക് എടുത്തുകൊണ്ടുപോയി. മരുന്നു കൊടുത്ത്, അല്പനിമിഷം കഴിഞ്ഞപ്പോൾ ബോധം വീണു. അപ്പോൾ ആരോ ചോദിച്ചു: 'ആന വരുന്നുണ്ടെന്ന് കേട്ടിട്ട് നീയെന്തുകൊണ്ട് വഴിയിൽ നിന്നു മാറിയില്ല ?' അയാൾ പറഞ്ഞു: 'മനുഷ്യനും ജന്തുക്കളുമൊക്കെ ആയിരിക്കുന്നത് നാരായണനാണെന്ന് ഗുരുദേവൻ നമുക്ക് പറഞ്ഞുതന്നിട്ടുണ്ടല്ലോ. അതുകൊണ്ട് ആനനാരായണനാണ് വരുന്നതെന്നു കണ്ട് ഞാൻ അവിടെനിന്നും മാറിയില്ല.' ഇതുകേട്ട് ഗുരു ചോദിച്ചു: 'കുഞ്ഞേ ആനനാരായണനാണ് വന്നുകൊണ്ടിരിക്കുന്നത് എന്നതു ശരിതന്നെ; പക്ഷേ ആനക്കാരൻനാരായണൻ നിന്നെ വിലക്കിയില്ലേ? എല്ലാം നാരായണനാകുമ്പോൾ, നീ എന്തുകൊണ്ട് അയാളുടെ വാക്കുകൾ വിശ്വസിച്ചില്ല? ആനക്കാരൻനാരായണന്റെ വാക്കും കേൾക്കേണ്ടതുണ്ട്.' എല്ലാവരും ചിരിക്കുന്നു.

'ആപോ നാരായണ: ' 'ജലം നാരായണനാകുന്നു,' എന്ന് ശാസ്ത്രത്തിലുണ്ട്. എന്നാൽ, ചില ജലം പൂജയ്ക്കു കൊള്ളാം, വേറെ ചിലതു കൊണ്ട് കുലുക്കഴിയാം, ചിലതിൽ പാത്രം കഴുകാം. വേറെ ചിലത് തുണിയലക്കാൻ മാത്രം കൊള്ളാം, അല്ലാതെ കുടിക്കാനോ പൂജയ്ക്കോ കൊള്ളുകയില്ല. അതുപോലെ സജ്ജനങ്ങളിലും ദുർജ്ജനങ്ങളിലും ഭക്തന്മാരിലും ഭക്തിയില്ലാത്തവരിലും സകലരുടേയും ഹൃദയത്തിൽ നാരായണനുണ്ട്. എന്നാൽ ദുർജ്ജനങ്ങളോടും ദുഷ്ടന്മാരോടും ഇടപഴകരുത്; ചങ്ങാത്തമരുത്. അവരിൽ ചിലരുമായി വർത്തമാനം പറയൽ വരെയാകാം.പിന്നെ ചിലരുമായി അതും പാടില്ല. അത്തരം ആളുകളിൽനിന്ന് അകന്നു നില്ക്കുകതന്നെ വേണം.

Tuesday, January 28, 2020

ഉള്ളിലുള്ളത് പുറത്തുവരും

ഉള്ളിലുള്ളത് പുറത്തുവരും

ഒരു സന്യാസി ഒരിക്കൽ ഒരു തെരുവിലൂടെ കടന്നു പോവുകയായിരുന്നു.ദിവ്യനായ ആ സന്യാസിയെ കണ്ട് ആബാലവൃദ്ധജനം സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സന്യാസിയ്ക്ക് ചുറ്റും കൂടി  

 നടന്നു വരികയായിരുന്ന ആ സന്യാസിക്ക് ഫലമൂലാദികൾ നൽകിയും ജലം നൽകിയും ഇരിക്കുവാൻ വൃത്തിയുള്ള പീഢം നൽകിയും അവർ ആദരിച്ചു 
 പല സംശയങ്ങൾക്കും സന്യാസി ഉത്തരം നൽകി... തുടർന്നും ജനത്തിന് സംശയങ്ങൾ തീർന്നിരുന്നില്ല... സന്യാസി ചോദ്യങ്ങൾക്കെല്ലാം തുടർച്ചയായി ഉത്തരങ്ങൾ നൽകി കൊണ്ടിരുന്നു.
 ജനക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ ചോദിച്ചു

 സ്വാമി എന്ത് കൊണ്ടാണ് ചിലർ ക്ഷിപ്രകോപികളും അക്രമകാരികളും ചീത്ത വാക്കുകൾ പറയുന്നവരുമായിരിക്കുന്നത്. 

 സന്യാസി ആ സംശയം ചോദിച്ചയാളെ സമീപത്തേക്ക് വിളിച്ചു. 

 അൽപം മുമ്പ് സന്യാസിക്ക് കൊടുക്കുവാൻ കൊണ്ടുവന്ന വെള്ളം നിറഞ്ഞ പാത്രവും അയാൾ വശം ഉണ്ടായിരുന്നു. 

 സന്യാസി ആ മനുഷ്യന്റെ കൈയിലിരിക്കുന്ന ജലം നിറഞ്ഞ പാത്രത്തിൽ നോക്കി ചോദിച്ചു നിങ്ങളുടെ നേരെ ഒരാൾ വന്ന് ശരീരത്തിലിടിക്കുകയോ നിങ്ങളുടെ കൈയ്യിൽ പിടിച്ചുലയ്ക്കുകയോ ചെയ്താൽ നിങ്ങളുടെ കൈയ്യിലെ പാത്രത്തിലുള്ള ജലം നിലത്ത് വീഴില്ലേ എന്താ കാരണം 

 സന്യാസിയുടെ ചോദ്യത്തിന് ആ മനുഷ്യൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു 

 അപരൻ എന്റെ നേർക്ക് വന്നിടിച്ചതിനാലും എന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയതിനാലുമാണ് എന്റെ കൈവശമിരുന്ന പാത്രത്തിലെ ജലം താഴെ തൂവിപോയത്.

 സന്യാസി പറഞ്ഞു 
 ഉത്തരം തെറ്റാണ്

 സന്യാസി  തുടർന്നു 
 നിങ്ങളുടെ കൈകൾക്കുള്ളിലുള്ള പാത്രത്തിൽ ജലം ഉണ്ടായിരുന്നതിനാൽ മാത്രമാണ് 
ആ പാത്രത്തിലെ ജലം മണ്ണിൽ തൂവിപ്പോയത്

 സന്യാസി തുടർന്നു 
 നിങ്ങളുടെ പാത്രത്തിൽ ജലമുള്ളതിനാലാണ് അത് ബാഹ്യസമ്മർദ്ദത്താൽ  തൂവിപ്പോയത്

 എന്താണോ നിങ്ങളുടെ പാത്രത്തിനുള്ളിലുള്ളത് 
 അത് മാത്രമേ തുളുമ്പി പുറത്ത് പോവുകയുള്ളു 

 എന്ത് ബാഹ്യസമ്മർദ്ദമുണ്ടായാലും 
 നിങ്ങളുടെ കൈവശമുള്ള പാത്രത്തിലില്ലാത്തതൊന്നും തുളുമ്പി പോവില്ല

 സന്യാസി തുടർന്നു 

 ജീവിതവും ഇതുപോലാണ് 

 ജീവിതത്തിൽ പലപ്പോഴും വലിയ സംഘർഷങ്ങളോ ഉലയ്ക്കലുകളോ സംഭവിക്കുമ്പോൾ 
( സംഭവിക്കാതിരിക്കട്ടെ) എന്താണോ നിങ്ങൾക്കുള്ളിലുള്ളത് അത് സ്വാഭാവികമായും പുറത്തേക്ക് വരും 
 എത്ര ബോധപൂർവം ശ്രമിച്ചാലും 
 അപ്രകാരം സംഭവിച്ചേ പറ്റൂ .

 അതിനാൽ നാം സ്വയം ചോദിച്ചു നോക്കൂ

 എന്റെ ജീവിതമാകുന്ന പാത്രത്തിൽ
 ഞാൻ നിറയെ സൂക്ഷിച്ചിട്ടുള്ളതെന്താണ്.
 എന്റെ ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും ഞാൻ എപ്രകാരമാണ്പ്ര തികരിക്കുന്നത്
എന്താണ് എന്നിൽ നിന്നും പുറത്തേക്ക് വരുന്നത്.

 സന്തോഷം
 സമാധാനം
 കരുണ
 മനുഷത്വം
 മഹത്തായ കാര്യങ്ങൾ

 അതോ!

 ദേഷ്യം
 ശത്രുത 
 പരുക്കൻ ഭാഷകൾ 
 മറ്റ് കഠിന പ്രതികരണങ്ങൾ 

 നിങ്ങൾ ചിന്തിച്ച് നോക്കൂ!
 എന്തായിരിക്കാം ഇപ്രകാരം സംഭവിക്കാൻ കാരണം 

 നമുക്കിന്നു മുതൽ നമ്മുടെ ജീവിത പാത്രത്തിൽ 
 സ്നേഹവും
 ദയയും
 സഹാനുഭൂതിയും
 ക്ഷമയും
 സന്തോഷവും 
 പരസ്പര ബഹുമാനവും സൂക്ഷിച്ച് 
 മനസ്സിൽ നന്മയുള്ളവരായി തീരാം

 മേൽപ്പറഞ്ഞവയാൽ നിറഞ്ഞ
 മനസ്സാകുന്ന പാത്രത്താൽ നമുക്ക് ജീവിക്കാം.

 അങ്ങനെ നമുക്ക് നമ്മെതന്നെയും 
 തുടർന്ന് അപരനേയും
 സ്നേഹിച്ച് തുടങ്ങാം....

 അപ്പോൾ സമയം സന്ധ്യയായി തുടങ്ങിയിരുന്നു.

 എല്ലാവരോടും യാത്ര പറഞ്ഞ്
 സന്യാസിയാത്ര തുടർന്നു.

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...