Showing posts with label സംഭവ കഥകൾ. Show all posts
Showing posts with label സംഭവ കഥകൾ. Show all posts

Tuesday, February 18, 2020

തോമസ് ആല്‍വാ എഡിസണ്‍- സ്കൂളിലേയ്ക്ക് അയയ്ക്കരുത്- ധീര വനിത

തോമസ് ആല്‍വാ എഡിസണ്‍

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".
നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.
അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:
" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" .

Thursday, February 13, 2020

സന്തോഷിച്ച നിമിഷം-മാന്യൻ- മക്കളുടെ Death certificate

സന്തോഷിച്ച നിമിഷം


എല്ലാ  രക്ഷിതാക്കളും വായിക്കണം.
ഇതൊരു കഥയല്ല.
മിനിഞ്ഞാന്ന് എന്റെ ഓഫീസായ മക്കരപ്പറമ്പ് വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന ഒരു ചെറിയ സംഭവം.... ഉള്ളു പൊള്ളിപ്പോയതുകൊണ്ട് എഴുതുന്നു.
തിങ്കളാഴ്ച നടക്കുന്ന മാസാന്ത്യ കോൺഫറൻസിനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഞാൻ..
പുറത്തൊരു കാർ വന്നു നിന്നു. മാന്യമായി വേഷം ധരിച്ച ഒരാൾ ഇറങ്ങി വന്നു. ഏകദേശം 50 വയസ്സ് തോന്നിക്കും.
കയ്യിലൊരു ചെറിയ ഫയലും.
കണ്ടപ്പോഴേ മനസ്സിലായി. അറ്റസ്റ്റ് ചെയ്യിക്കാനുള്ള വരവാണ്.
മര്യാദയോടെ അനുവാദം ചോദിച്ച് മുറിയിൽ കയറി മുമ്പിലെ കസേരയിൽ ഇരുന്നു.
ആമുഖമായി പറഞ്ഞു,
"ഇന്ന് അവധി ആയതു കൊണ്ട് ഡോക്ടർ ഉണ്ടാവുമോ എന്ന് സംശയിച്ചു"
തിരക്കിനിടയിൽ കയറി വന്നതിലുള്ള നീരസം ഉണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു,
"എന്താ കാര്യം?"
അദ്ദേഹം പറഞ്ഞു,
"ഡോക്ടർ, രണ്ടു സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനുണ്ടായിരുന്നു''
ഒറിജിനലും കോപ്പിയും എടുക്കാൻ പറഞ്ഞു.
സർട്ടിഫിക്കറ്റ് ഫയലിൽ നിന്ന് എടുത്തു തരുമ്പോൾ അദ്ദേഹം പറഞ്ഞു,
"എന്റെ മക്കളുടെ Death certificate ആണ് "
മക്കളുടെ......!!!
മക്കൾക്ക് എന്തു പറ്റി? ചോദിക്കാനൊരു മടി...
സർട്ടിഫിക്കറ്റ് നോക്കി. രണ്ട് ആൺകുട്ടികളുടെ മരണ സർട്ടിഫിക്കറ്റ് ആണ്. രണ്ടു പേരുടേയും ജനന തീയ്യതി ഒന്നു തന്നെ. 2001-ൽ. പക്ഷേ മരിച്ച തിയ്യതികളിൽ വ്യത്യാസമുണ്ട്. ഒരാൾ 2013-ൽ.. മറ്റേയാൾ 2015_ലും.
വെറും രണ്ടു മാസം മുമ്പ്....
അപ്പോഴും ഒന്നും ചോദിക്കാൻ തോന്നിയില്ല. രണ്ടു മക്കളെ നഷ്ടപ്പെട്ട ഒരു അച്ഛനാണ് മുമ്പിലിരിക്കുന്നത്.  ആ മരണങ്ങളെക്കുറിച്ചുള്ള ഓർമ്മ പോലും അദ്ദേഹത്തിന് താങ്ങാൻ കഴിഞ്ഞെന്നു വരില്ല...
അതിനിടയിൽ ചോദിക്കാതെ തന്നെ ചിലത് പറഞ്ഞു. എന്റെ ഓഫീസിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെ വടക്കാങ്ങരയിലാണ് വീട്.
പേര് രാമചന്ദ്രൻ..
പറഞ്ഞു വന്നപ്പോൾ എന്റെ പിതാവിനെ അറിയാം. എന്റെ Grandfather കക്ഷിയെ പണ്ട് മങ്കട എൽ പി സ്കൂളിൽ പഠിപ്പിച്ചിട്ടുമുണ്ട്...
പിന്നീടുള്ള സംഭാഷണത്തിൽ ആ പരിചയം കൊണ്ടുള്ള അടുപ്പം തോന്നിയതുകൊണ്ടാവാം, സ്വന്തം കഥ ചുരുക്കി പറഞ്ഞു.
കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിൽ (ഇന്നത്തെ NIT) നിന്ന് മികച്ച നിലയിൽ എഞ്ചിനീയറിങ്ങ് പാസ്സായി. കുറച്ചു കാലം കേരളത്തിൽ ജോലി ചെയ്തു. പിന്നെ അബുദാബിയിൽ ഓയിൽ കമ്പനിയിൽ നല്ല ഒരു ജോലി കിട്ടി. കല്യാണം കഴിഞ്ഞു. ഭാര്യ ഗൾഫിൽ ഒരു ഇന്ത്യൻ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു.
ആദ്യം ഒരു മോളുണ്ടായി. മോള് സ്കൂളിൽ പോയിത്തുടങ്ങിയതിനു ശേഷമാണ് പിന്നീട് മക്കളുണ്ടാവുന്നത്. ആറു വർഷത്തിന് ശേഷം...
അത് ഇരട്ടകളായിരുന്നു.
2 ആൺകുട്ടികൾ...
പക്ഷേ, ജന്മനാ രണ്ടു പേരും മാനസിക വളർച്ചയില്ലാത്തവരായിരുന്നു.
ഏകദേശം പൂജ്യം എന്നു തന്നെ പറയാം.
ഒരാൾക്ക് എഴുന്നേറ്റ് നടക്കാനൊക്കെ കഴിയും. മറ്റേയാൾക്ക് അതു പോലും പറ്റില്ല. ബെഡിൽ ഒന്നു തിരിഞ്ഞു കിടക്കണമെങ്കിൽ പോലും പരസഹായം വേണം.
രണ്ടു പേർക്കും സംസാരിക്കാനും കഴിയില്ല. ചില പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കുമെന്ന് മാത്രം...
മക്കളെ നോക്കാനായി രണ്ടു പേരും ഗൾഫിലെ ജോലി ഉപേക്ഷിച്ചു. നാട്ടിൽ കുറച്ചു കൃഷിയുണ്ട്. പിന്നെ കെട്ടിടങ്ങളുടെ വാടക...
അതു മതിയെന്ന് വെച്ചു...
മകളെ നാട്ടിലെ സ്കൂളിൽ ചേർത്തു.
മക്കളുടെ കൂടെ അവരുടെ അടുത്ത് നിന്ന് മാറാതെ ആ അച്ഛനും അമ്മയും ശുശ്രൂഷിച്ചു.
എന്നിട്ടും പതിമൂന്നാം വയസ്സിൽ ഒരു മകൻ യാത്രയായി..
രണ്ടു വർഷത്തിനു ശേഷം കിടപ്പിലായിരുന്ന മകനും പോയി.
എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല.
സർട്ടിഫിക്കറ്റ് ഒപ്പിട്ട് തിരിച്ചു കൊടുത്തു..
അത് തിരിച്ച് ഫയലിനുള്ളിൽ വെക്കുന്ന നേരത്ത് അയാൾ എന്നോട് ചോദിച്ചു,
" ഡോക്ടർക്കറിയോ, ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷം ഏതാണെന്ന്?"
ഞാൻ  ഇല്ലെന്ന് തലയാട്ടി...
" ഞാൻ എഞ്ചിനീയറിങ്ങ് മികച്ച നിലയിൽ പാസായപ്പോഴോ നല്ല ജോലി കിട്ടിയപ്പോഴോ എനിക്കൊരു മോളുണ്ടായപ്പോഴോ അല്ല"
പിന്നെ...??
ഞാൻ ചോദ്യഭാവത്തിൽ നോക്കി...
" എന്റെ Bed-ridden ആയ മോൻ ഉണ്ടാക്കുന്ന ഒരു പ്രത്യേക ശബ്ദം എന്തിനു വേണ്ടിയായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞത് അവന് 10 വയസ്സ് പ്രായമായപ്പോഴാണ്. അത് അവന് മൂത്രമൊഴിക്കാൻ വേണ്ടിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമാണ് ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്"
എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല...
ഒന്നു നിർത്തിയിട്ട് അദ്ദേഹം തുടർന്നു.
"എനിക്കൊരു സങ്കടവുമില്ല ഡോക്ടറേ. ദൈവം  ലോകത്ത് ഏറ്റവും ക്ഷമയും സ്നേഹവുമുള്ള മാതാപിതാക്കൾക്കാണ് ഇത്തരം കുഞ്ഞുങ്ങളെ നൽകുന്നത്.
എന്നാലും എന്റെ പൊന്നുമക്കളെ ഇത്രയും കാലം വളർത്താൻ ദൈവം ഞങ്ങളെയാണല്ലോ തെരഞ്ഞെടുത്തത്. എനിയ്ക്കതു മതി"
ആ മനുഷ്യൻ എന്റെ മനസ്സിൽ ആകാശത്തോളം വലുതായി.
ഞാൻ കടുകുമണിയോളം ചെറുതായി.
ഒരു കുഴപ്പവുമില്ലാത്ത രണ്ടു മക്കളെ കിട്ടിയിട്ടും മക്കൾക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ ദേഷ്യപ്പെടുന്ന, ടെൻഷനടിക്കുന്ന ഞാനെവിടെ....
മകന്റെ ഒരു ചെറു ശബ്ദം തിരിച്ചറിഞ്ഞതിൽ സന്തോഷവും ജീവിത സാഫല്യവും കണ്ടെത്തിയ ഈ മനുഷ്യനെവിടെ...
മക്കളുടെ ചെറിയ ചെറിയ കുറവുകളിൽ എല്ലാം നഷ്ടപ്പെട്ടെന്ന് വിലപിക്കുന്ന മാതാപിതാക്കളെവിടെ....
എല്ലാ കുറവുകളുമുള്ള മക്കളായിട്ടും അവരെ എല്ലാം തികഞ്ഞവരായി കണ്ട് ശുശ്രൂഷിച്ച ഇവരെവിടെ......
മനസ്സു കൊണ്ടു ഞാൻ നമസ്കരിച്ചു...
പോകാൻ നേരത്ത് പെട്ടെന്ന് തിരിഞ്ഞു നിന്ന് അദ്ദേഹം ചോദിച്ചു,
"അയ്യോ, സോറി ഡോക്ടർ, ഫീസ് എത്രയാണ്?"
ഞാൻ ഒന്നും വേണ്ടെന്ന് കൈ കൊണ്ട് കാണിച്ചു..
അല്ലെങ്കിലും വലിയൊരു ജീവിതസത്യം സ്വന്തം ജീവിതം കൊണ്ടെന്നെ പഠിപ്പിച്ച ഈ മനുഷ്യന് ഞാൻ എത്ര ഫീസ് കൊടുത്താലാണ് മതിയാവുക.....
മുഖത്ത് സങ്കടത്തിന്റെ ലാഞ്ചന പോലുമില്ലാതെ നടന്നു പോകുന്ന ആ മനുഷ്യനെ നോക്കി  നിന്നപ്പോൾ കാഴ്ച മങ്ങുന്നതു പോലെ തോന്നി......
കണ്ണുകൾ നിറഞ്ഞിരിക്കുകയാണെന്ന് അപ്പോഴാണ് മനസ്സിലായത്...
Dr.Gayas Ahamed ss

"റിയാന്റെ കിണര്‍"

"റിയാന്റെ കിണര്‍"

ഇതൊരു കഥയല്ല. കേട്ടു കഴിഞ്ഞാല്‍ ഒരുപക്ഷേ കഥ പോലെ തോന്നാം.

ഒരു കൊച്ചുബാലൻ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളർത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നാമെല്ലാം പലതരത്തില്‍ തിരക്കുകളില്‍
കുടുങ്ങി ജീവിച്ചുപോകുമ്പോള്‍ ലോകത്തിന്റെ ഒരു മൂലയിലിരുന്ന് റിയാന്‍ തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ത്യാഗത്തിന്റെ വിസ്മയകഥ...!

1998 ജനവരി.
കാനഡയിലെ ഒണ്ടാറിയയ്ക്കടുത്ത് കെംപ്റ്റവില്ല ഹോളിക്രോസ് സ്കൂള്‍.
ഒന്നാംക്ലാസ്.
കൊച്ചു റിയാന്‍ കൗതുകത്തോടെ മുൻ സീറ്റിലിരുന്ന് മിസ്‌പ്രെസ്റ്റ് എന്ന ടീച്ചര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുകയാണ്.

"കുട്ടികളേ...ലോകത്ത് കഷ്ടപ്പാടുകളനുഭവിക്കുന്ന എത്രയെത്ര ആളുകളുണ്ടെന്നറിയാമോ? പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍... നമ്മളൊക്കെ എത്ര പണം പലതിനുമായി ചെലവഴിക്കുന്നു. നമ്മുടെ ഒരു സെന്റ് നാണയമുണ്ടെങ്കില്‍ ആഫിക്കയിലെ കുട്ടികള്ക്ക് ഒരു പെൻസിൽ വാങ്ങാം. 25 സെന്റുകൊണ്ട് 175 വിറ്റാമിന്‍ ഗുളികകള്‍, 60 സെന്റു കൊണ്ട് ഒരു കുട്ടിക്കാവശ്യമായ രണ്ടു മാസത്തേക്കുള്ള മരുന്നുകള്‍ എന്നിവ വാങ്ങാം. 70 ഡോളര്‍ ഉണ്ടെങ്കില്‍ ഒരു കിണറുണ്ടാക്കാം"

ടീച്ചറിതു പറയുമ്പോള്‍ റിയാന്റെ കണ്ണുകള്‍ വികസിക്കുന്നുണ്ടായിരുന്നു. അവന്റെ മനസ്സില്‍ എന്തൊക്കെയോ ആലോചനകള്‍ ഉണ്ടാകുന്നുണ്ടായിരുന്നു.
അവനെന്തൊക്കെയോ ടീച്ചറോടു ചോദിക്കാനുണ്ടായിരുന്നു.

ടീച്ചര്‍ വീണ്ടും തുടര്ന്നു :

"കുട്ടികളേ..ലോകത്തില്‍ ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നറിയാമോ? അത് ആവശ്യത്തിനു കുടിവെള്ളമില്ലാത്തതാണ്. ആഫ്രിക്കയില്‍ പലയിടങ്ങളിലും വെള്ളം കിട്ടാനേയില്ല. 20 കിലോമീറ്റർ അകലെ വരെ വെള്ളം തിരഞ്ഞുനടക്കണം. കിട്ടിയാൽ തന്നെ ദുർഗന്ധമുള്ള കലങ്ങിയ മലിനജലം. ഈ വെള്ളം കുടിക്കുന്നതുകൊണ്ട് ആളുകള്ക്കു രോഗമുണ്ടാവുന്നു. എത്ര കൊച്ചുകുട്ടികളാണ് അവിടെ നിത്യവും മരണമടയുന്നതെന്നറിയാമോ ?

ടീച്ചറുടെ വിവരണം റിയാന്റെ മനസ്സിനെ ഉലയ്ക്കുന്നതായിരുന്നു. എളുപ്പത്തില്‍ ഉരുകുന്ന ഹൃദയമായിരുന്നു അവന്റേത്.
റിയാന്റെ മനസ്സില്‍ വെള്ളം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉയർന്നു വന്നു. തന്റെ വീട്ടില്‍ നിത്യവും എത്ര വെള്ളമാണ് ധാരാളിത്തത്തോടെ ചെലവഴിക്കാറുള്ളത് എന്നും അവന്‍ ഓര്ത്തു.

ടാപ്പൊന്നു തിരിച്ചാല്‍ വേണ്ടത്ര വെള്ളം, പിന്നെ കുളിച്ചു തിമർക്കാൻ ചെറിയൊരു സ്വിമ്മിങ് പൂളും.
അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും 'റിലേ' എന്ന പ്രിയപ്പെട്ട വളർത്തു നായയും ഉള്പ്പെട്ട കുടുംബമാണ് അവന്റേത്.

അച്ഛന്‍ മാർക് ഹ്രെൽജാൾക്ക്, പോലീസോഫീസറാണ്. അമ്മ സൂസന്‍ ഹ്രെൽജാൾക്ക് ഗവണ്മെന്റ് കൺസൾട്ടന്റ്. ജോർഡാമന്‍ എന്ന ചേട്ടനും കീഗണ്‍ എന്ന അനിയനും. ഇരുനിലവീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്.
എത്ര വെള്ളമാണ് നിത്യവും എല്ലാവരുംകൂടി പാഴാക്കിക്കളയുന്നത് ? റിയാന്‍ ആലോചിച്ചു.

അവന്‍ ടീച്ചറോട് ചോദിച്ചു:
"എന്താണ് ആഫ്രിക്കയില്‍ വെള്ളം കിട്ടാത്തത്?"

ആഫ്രിക്ക ഉഷ്ണമേഖലാരാജ്യമാണെന്നും ഭൂഗർഭ  ജലം കിട്ടണമെങ്കില്‍ അവിടെ ആഴത്തില്‍ കുഴൽക്കിണർ കുഴിക്കണമെന്നും അതിന് വലിയ ചെലവുവരുമെന്നും ടീച്ചര്‍ വിശദീകരിച്ചു. ആഫ്രിക്കയിലെ ജനങ്ങള്‍ ദരിദ്രരായതിനാല്‍ അവര്ക്ക് കിണര്‍ നിർമ്മിക്കാൻ കഴിയില്ലെന്നും ടീച്ചര്‍ പറഞ്ഞു.

റിയാന്റെ കുഞ്ഞുമനസ്സ് വേദനിച്ചു.
വെള്ളം കിട്ടാത്ത ആഫ്രിക്കക്കാർക്ക് എന്തു സഹായമാണ് ചെയ്യാന്‍ പറ്റുക?
സ്‌കൂളിൽ നിന്ന് തിരിച്ചുപോരുമ്പോള്‍ റിയാന്റെ മനസ്സു നിറയെ അതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
ഒരു കുഴൽക്കിണറിന് 70 ഡോളര്‍ ചെലവ് വരുമെന്നാണ് ടീച്ചര്‍ പറഞ്ഞത്.

അച്ഛനും അമ്മയും വൈകുന്നേരം വീട്ടില്‍ വന്നുകയറുമ്പോള്‍ നേരേ ചെന്ന് റിയാന്‍ ചോദിച്ചു:
"എനിക്ക് 70 ഡോളര്‍ തരുമോ?"

അച്ഛനും അമ്മയും അവന്റെ ചോദ്യം കേട്ട് അദ്ഭുതപ്പെട്ടു. ചോദിച്ച സംഖ്യയുടെ വലിപ്പം അറിയാനുള്ള പ്രായം അവനായിട്ടില്ല. എങ്കിലും കൗതുകം വിടാതെ തന്നെ അവര്‍ ചോദിച്ചു:
'എന്തിനാണ് നിനക്ക് ഇത്രയും പണം?'
'ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ്...!'
റിയാന്റെ ഉറച്ച മറുപടിയാണ്.
'ങേഹേ! അതു തരക്കേടില്ലല്ലോ...!'
അമ്മ സൂസന്‍ കൊച്ചുമകന്‍ കീഗണെയെടുത്ത് അകത്തേക്ക് കയറി.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍ റിയാന്‍ വീണ്ടും 70 ഡോളറിന്റെ ആവശ്യം ഉന്നയിച്ചു. അപ്പോഴാണ് സൂസനും മാർക്കും അവനിത്രയും ഗൗരവത്തിലാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കുന്നത്.

മക്കളെ അനുനയത്തില്‍ കൈകാര്യം ചെയ്യാന്‍ ആ അച്ഛനും അമ്മയ്ക്കും മിടുക്കുണ്ടായിരുന്നു. മക്കളെ അവരൊരിക്കലും നിരാശപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യാറില്ല. കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കാനോ പ്രോത്സാഹിപ്പിക്കാനോ അവര്‍ ശ്രദ്ധിച്ചു.

അമ്മ റിയാനോടു പറഞ്ഞു:
'70 ഡോളര്‍ എന്നത് വലിയ സംഖ്യയാണ് മോനേ... അത്രയും തുക ഒറ്റയടിക്ക് നമുക്കെടുക്കാന്‍ കഴിയില്ല.'

അവന്‍ മറുപടി ഒന്നും പറഞ്ഞില്ല.
പക്ഷെ പിറ്റേന്ന് രാവിലെയും അവന്‍ വീണ്ടും അതേ കാര്യം ആവർത്തിച്ചു. അച്ഛനും അമ്മയും പ്രത്യേകിച്ചൊന്നും പ്രതികരിക്കാത്തതു കണ്ടപ്പോള്‍ അവന്റെ കുഞ്ഞുമുഖം വിവർണ്ണ‍മായി.
അവന്‍ പറഞ്ഞു:
'നിങ്ങള്ക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല. നല്ല വെള്ളം കിട്ടാത്തതുകൊണ്ട് ആഫ്രിക്കയില്‍ കുട്ടികള്‍ മരിക്കുകയാണ്.'
റിയാന്റെ തൊണ്ടയിടറി. കണ്ണില്‍ വെള്ളം നിറഞ്ഞു.
സൂസന്‍ ഒളികണ്ണിട്ട് മാർക്കിനെ നോക്കി. പതുക്കെ അവനെ ചേർത്തു പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു:
'നീ ഇത്ര സീരിയസ്സായിട്ടാണ് 70 ഡോളറിന്റെ കാര്യം പറഞ്ഞത് അല്ലെ ? എങ്കിലൊരു കാര്യം ചെയ്യാം. നീ എന്തെങ്കിലും വീട്ടുജോലികള്‍ ചെയ്യ്. അതിന് കൂലി തരാം. അങ്ങനെ പണം സമ്പാദിക്ക്. അല്ലാതെ വെറുതെ തരില്ല.'

റിയാന്‍ സന്തോഷത്തോടെ സമ്മതിച്ചു. തുടക്കത്തില്‍ ആവേശം കാണിച്ച് ക്രമേണ താത്പര്യം കുറഞ്ഞ് ഈ കാര്യം അവന്‍ മറന്നുകൊള്ളും എന്നാണ് അച്ഛനും അമ്മയും വിചാരിച്ചത്.
ചില്ലുജനലുകള്‍ തുടച്ചും വീട്ടിനകം വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയും അവന്‍ ജോലി തുടങ്ങി. ജനല്‍ വൃത്തിയാക്കാന്‍ രണ്ടു ഡോളര്‍, പൊടി തട്ടാന്‍ ഒരു ഡോളര്‍... അച്ഛനും അമ്മയും കൃത്യമായി പ്രതിഫലം നല്കാന്‍ തുടങ്ങി. ഒരു ബിസ്‌കറ്റ് ടിന്നില്‍ കിട്ടിയ പണം മുഴുവന്‍ അവന്‍ നിക്ഷേപിച്ചു.
മഞ്ഞുവീഴ്ചയില്‍ പൊട്ടിവീണ ചെടിക്കമ്പുകള്‍ നീക്കം ചെയ്തും മുറ്റം വൃത്തിയാക്കിയും നിത്യവും രണ്ടു മണിക്കൂര്‍ റിയാന്‍ അധ്വാനിക്കുമ്പോള്‍ പലപ്പോഴും അവന്റെ സഹോദരങ്ങളായ ജോർഡാനും കീഗണും വീഡിയോ ഗെയിമില്‍ മുഴുകിയിരിക്കും.

രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം എല്ലാവരും കൂടി സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചപ്പോള്‍ റിയാന്‍ ഒഴിഞ്ഞുമാറി. അവന്‍ പറഞ്ഞു:
'എനിക്ക് ഒരുപാട് ജോലിയുണ്ട്, ഞാനില്ല.'
എങ്ങനെയെങ്കിലും 70 ഡോളര്‍ തികയ്ക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.
അവന്റെ ഈ ഉദ്യമമറിഞ്ഞ മുത്തച്ഛന്‍ ഒരു ജോലി ഏല്പ്പി ച്ചു. കരകൗശലവസ്തുക്കള്‍ നിർമ്മിക്കാനാവശ്യമായ പൈൻമരക്കായകൾ തനിക്ക് എത്തിച്ചുതന്നാല്‍ പത്തു ഡോളര്‍ പ്രതിഫലം തരാം.
സന്തോഷത്തോടെ റിയാന്‍ ആ ചുമതലയുമേറ്റു.

പരീക്ഷയില്‍ മികച്ച മാര്ക്ക് നേടി പ്രോഗ്രസ് കാര്ഡുമായി റിയാന്‍ വന്നപ്പോള്‍ അച്ഛനും അമ്മയും അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതുമവൻ നിക്ഷേപത്തിലേക്കു ചേർത്തു. ബിസ്‌കറ്റ് ടിന്‍ നിറഞ്ഞുവരുന്നത് ആഹ്ലാദത്തോടെ അവന്‍ വീക്ഷിച്ചു. ഇടയ്ക്ക് അവന്‍ അതൊന്ന് എണ്ണിനോക്കി. 70 ഡോളര്‍ തികയാന്‍ ഇനിയും...
അവന്‍ കാര്യക്ഷമതയോടെ അധ്വാനിച്ചു. ഒരു തികഞ്ഞ തൊഴിലാളിയെപ്പോലെ നെറ്റിയില്‍ പൊടിഞ്ഞ വിയർപ്പു കണങ്ങള്‍ വടിച്ചുകളയുന്ന കൊച്ചു റിയാനെക്കണ്ട് മാർക്കിന്റെയും സൂസന്റെയും കണ്ണുകള്‍ നിറഞ്ഞു.

നാലു മാസംകൊണ്ട് റിയാന്റെ ബിസ്‌കറ്റ് ടിന്‍ നിറഞ്ഞു. റിയാന്‍ എണ്ണിനോക്കി. 70 ഡോളറും പിന്നെ അല്പ്പം ചില്ലറയും!
ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ് 70 ഡോളര്‍ റിയാന്‍ സമ്പാദിച്ചത്. എങ്ങനെയാണ് ആ പണം ആഫ്രിക്കയിലെത്തുക? എങ്ങനെ ആ പണംകൊണ്ട് കിണര്‍ നിർമ്മിക്കും ? റിയാന് സംശയമായി. റിയാന്റെ ആകാംക്ഷ അച്ഛനെയും അമ്മയെയും ബാധിച്ചു. അവരും ആലോചിച്ചു. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ അവർക്കും അതിനെക്കുറിച്ച് ധാരണയില്ല.

അമ്മയുടെ സുഹൃത്താണ് ഒരു വഴി പറഞ്ഞുകൊടുത്തത്. 'വാട്ടർ ക്യാൻ' എന്നൊരു സംഘടനയുണ്ട്. ദരിദ്രരാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടന. അവർ വഴി ശ്രമിക്കാം.

ഒട്ടാവയിലെ വാട്ടർ ക്യാൻ ഓഫീസില്‍ ചെന്ന് അന്വേഷിക്കാന്‍ അവര്‍ തീരുമാനിച്ചു. അമ്മ സൂസനോടൊപ്പം ബിസ്‌കറ്റ് ടിന്നും കൈയില്‍ പിടിച്ച് റിയാനും യാത്രയായി. ഒരു മണിക്കൂറുണ്ട് ഒട്ടാവയിലേക്ക്.
അവിടെ ചെന്നപ്പോള്‍ വാട്ടർക്യാൻ പ്രതിനിധികള്‍ തിരക്കിലാണ്. ഉച്ച കഴിഞ്ഞേ കാണാന്‍ പറ്റൂ എന്നറിഞ്ഞു. അതുവരെ അമ്മയുടെ ഓഫീസില്‍ ഇരിക്കാന്‍ തീരുമാനിച്ചു.
കാത്തിരിപ്പിന്റെ ഇടവേളയിലാണ് ഓഫീസില്‍ ഒരു മൂലയില്‍ നിറഞ്ഞു കിടക്കുന്ന വേസ്റ്റ് ബാസ്‌കറ്റ് റിയാന്‍ കാണുന്നത്. ഏതായാലും വെറുതേയിരിക്കുകയല്ലേ? അതു പുറത്തു കൊണ്ടുപോയി തട്ടിക്കളഞ്ഞ് വൃത്തിയാക്കാമെന്ന് റിയാന്‍ കരുതി. റിയാന്റെ പ്രവൃത്തി കണ്ട് ഓഫീസിലെ മേലുദ്യോഗസ്ഥന്‍ അമ്മയോട് ചോദിച്ചു:
'നിങ്ങളാണോ കുട്ടിയെ ഈ ശീലങ്ങള്‍ പഠിപ്പിച്ചത്?'
അവന്‍ ജോലി ചെയ്ത് പണം സമ്പാദിക്കുന്നതും അതുകൊണ്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അമ്മ വിവരിച്ചു. അദ്ദേഹം റിയാനെ അടുത്തുവിളിച്ച് അഭിനന്ദിച്ചു. അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതും അവന്‍ ബിസ്‌കറ്റ് ടിന്നിലേക്കിട്ടു.
ഉച്ച കഴിഞ്ഞ് വാട്ടർക്യാൻ ഓഫീസില്‍ എത്തി. നിരാശയുണ്ടാക്കുന്ന വിവരമാണ് കേട്ടത്. ഇത്രയും നാള്‍ അധ്വാനിച്ചു പണം സമ്പാദിച്ചതിന് ഫലം ഉണ്ടാവാന്‍ പോവുന്നു എന്ന് പ്രതീക്ഷിച്ച റിയാനോട് വാട്ടർക്യാൻ ഉദ്യോഗസ്ഥര്‍ പറഞ്ഞു:
'നീ ചെയ്തത് വലിയൊരു കാര്യംതന്നെ. പക്ഷേ... 70 ഡോളർ കൊണ്ട് കിണറിന്റെ ഒരു ഹാന്റ് പമ്പിനു മാത്രമേ തികയൂ. ഒരു കുഴൽക്കിണർ നിര്മിക്കണമെങ്കില്‍ ചുരുങ്ങിയത് 2000 ഡോളര്‍ എങ്കിലും വേണം. ഒരു കൊച്ചുകുട്ടിയെക്കൊണ്ട് അതിനു കഴിയില്ല!'

റിയാന്‍ പറഞ്ഞു
'സാരമില്ല. ഞാന്‍ ഇനിയും ജോലി ചെയ്യാം. കുറച്ചുകൂടി സമയം എടുക്കും എന്നല്ലേയുള്ളൂ.'

തിരിച്ചു മടങ്ങുമ്പോള്‍ ബിസ്‌കറ്റ് ടിന്ന് മടിയില്‍ വെച്ച് റിയാന്‍ ആലോചനയില്‍ മുഴുകി. സൂസനും ആലോചനയിലായിരുന്നു. മടുപ്പു വന്ന് റിയാന്‍ ആഗ്രഹം ഉപേക്ഷിച്ചുകൊള്ളും എന്നവര്‍ കരുതി. എന്നാല്‍ 2000 ഡോളര്‍ എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയിലായിരുന്നു റിയാന്‍.
റിയാന്റെ മോഹം എത്തിപ്പെടാനാവാത്തത്ര അകലത്തിലായല്ലോ എന്നോർത്ത് മാർക്കും സൂസനും വിഷമിച്ചു.

റിയാന്‍ നിഷ്‌കളങ്കമായി പതിവുജോലികള്‍ മടുപ്പുകൂടാതെ ചെയ്തുകൊണ്ടിരുന്നു. 
'റിയാന്‍ നിരാശപ്പെട്ട് പിന്മാറുമോ?'
മാർക്ക് ഒരിക്കല്‍ സൂസനോട് ചോദിച്ചു. സൂസന്‍ പറഞ്ഞു:
'തിരിച്ചുപോരാന്‍ കഴിയാത്തവിധം റിയാന്‍ മുന്നേറിക്കഴിഞ്ഞു. അവന്‍ നമ്മെ അതിശയിപ്പിക്കും, തീർച്ച.

ആയിടെയാണ് സൂസന്‍, ആഫ്രിക്കയിലെ കിണർ നിർമ്മാണത്തിനായി 2000 ഡോളര്‍ തികയ്ക്കാൻ റിയാന്‍ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ബന്ധുവിന് ഇ-മെയില്‍ അയച്ചത്. അയാളൊരു ജേണലിസ്റ്റായിരുന്നു. ഒരു പ്രാദേശിക പത്രത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം വാർത്ത നൽകി.

'പരിവർത്തനം സൃഷ്ടിക്കാന്‍ റിയാന്റെ കിണര്‍'
ഈ തലക്കെട്ടില്‍ വാർത്ത പ്രസിദ്ധീകരിച്ചു.
വാര്ത്തകയ്ക്ക് നല്ല പ്രതികരണമുണ്ടായി. റിയാന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പിന്തുകണയുമായി നിരവധി പേര്‍ മുന്നോട്ടു വന്നു. തൊണ്ണൂറു കഴിഞ്ഞ മാർഗ്ഗരറ്റ് മുത്തശ്ശി 25 ഡോളറിന്റെ ചെക്ക് റിയാന് അയച്ചുകൊടുത്തു. അതായിരുന്നു ആദ്യത്തെ സംഭാവന.
തുടർന്ന് സംഭാവനകളുടെയും പിന്തുണകളുടെയും പ്രവാഹമായിരുന്നു.
ചെക്ക് എങ്ങനെയാണ് പണമാക്കി മാറ്റുന്നത് എന്നറിയാനുള്ള പ്രായംപോലും റിയാന് ആയിട്ടില്ല. എങ്കിലും ആ ഏഴുവയസ്സുകാരന്റെ വിലാസത്തില്‍, വാർത്ത വായിച്ച് നിരവധി കത്തുകളും ചെക്കുകളും വന്നു.
പത്രവാർത്തക്ക് പിറകേ ടി വി ചാനലിലും റിയാനെക്കുറിച്ച് വാർത്ത വന്നു.
റിയാന്റെ കിണര്‍ എന്ന സ്വപ്‌നത്തിനു പിന്തുണ വ്യാപിക്കുകയായിരുന്നു.
ടിവി വാർത്ത കണ്ട് അഞ്ചുവയസ്സുള്ള മെയിലര്‍ എന്ന ബാലന്‍ അമ്മയോടു പറഞ്ഞു:
'ഞാനും എന്തെങ്കിലും ജോലി ചെയ്യുകയാണ്. എനിക്ക് റിയാനെ സഹായിക്കണം!'
ടിവി വാർത്ത പലരെയും സ്വാധീനിച്ചു. കിഴക്കന്‍ ഒണ്ടാറിയോവിലെ കുഴൽക്കിണർ കമ്പനിയുടമ വാള്ട്ടര്‍ വാർത്ത കണ്ട ഉടനെ റിയാന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.
'കുടുംബസമേതം കമ്പനിയിലേക്ക് വരിക. ഞാനും സഹായിക്കാം.'
വാള്ട്ടർ പറഞ്ഞു.

റിയാന്‍ കുടുംബത്തോടൊപ്പം വാള്ട്ടറിന്റെ ക്ഷണം സ്വീകരിച്ച് കമ്പനി സന്ദർശിച്ചു. വാള്ട്ടര്‍ റിയാനെ കൊണ്ടുനടന്ന് കമ്പനിയിലെ യന്ത്രങ്ങളെല്ലാം പരിചയപ്പെടുത്തി. അവര്‍ രണ്ടുപേരും പെട്ടെന്ന് സുഹൃത്തുക്കളായി.

'60 വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നിട്ടും എത്ര പെട്ടെന്നാണ് ഞങ്ങള്‍ കൂട്ടുകാരായത്!'
വാള്ട്ടര്‍ പറഞ്ഞു.
അദ്ദേഹം നല്ലൊരു തുക ചെക്കായി നല്കി. വാള്ട്ടര്‍ കമ്പനി ഈ സംഭാവന നല്കിയത് പത്രവാർത്തയായി.

അതെ! റിയാന്റെ ശ്രമങ്ങളുടെ കൊച്ചുവലയങ്ങള്‍ അവനറിയാതെ വിപുലമാവുകയായിരുന്നു.
ആഫ്രിക്കയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ കുഴൽക്കിണർ‍ നിർമ്മിക്കാൻ ഒരു ബാലന്‍ നടത്തുന്ന പരിശ്രമത്തിന്റെ കഥകള്‍ നാടെങ്ങും പരക്കുകയാണ്. ഏഴുവയസ്സുകാരന്‍ റിയാനെ പല സംഘടനകളും പരിപാടികള്ക്ക് ക്ഷണിച്ചുതുടങ്ങി. സ്‌കൂളിലെ നാണംകുണുങ്ങിയായ കുട്ടി വലിയ ആളുകള്ക്കു മുമ്പില്‍ സങ്കോചമില്ലാതെ സംസാരിക്കുന്നത് ടിവി വാര്ത്തകളില്‍ കണ്ട അദ്ധ്യാപകരും സഹപാഠികളും അത്ഭുതപ്പെട്ടു.

ഗ്രാമങ്ങളില്‍ ചെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് റിയാന്‍ വിവരിച്ചു. അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി. സ്‌കൂളുകളിലും പള്ളികളിലും ക്ലബ്ബുകളിലും.... എല്ലായിടത്തും റിയാന്‍ തന്റെ സന്ദേശവുമായെത്തി.

മാസങ്ങള്ക്കു ള്ളില്‍ 2000 ഡോളര്‍ റിയാന്‍ സമാഹരിച്ചു. വാട്ടര്‍ക്യാൻ എന്ന സ്ഥാപനത്തെ അവര്‍ വീണ്ടും സമീപിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഒരു സംഘടനയുണ്ട്- (CFAR) കനേഡിയന്‍ ഫിസിഷ്യൻസ് ഫോര്‍ എയ്ഡ് ആന്ഡ് റിലീഫ്. ഈ സംഘടനവഴിയാണ് വാട്ടർക്യാൻ കിണർ നിർമ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ഈ സംഘടനയുടെ പ്രതിനിധി ഗിസ്സോ ഷിബ്രു എന്നയാളെ വാട്ടർക്യാൻകാർ റിയാനു പരിചയപ്പെടുത്തിക്കൊടുത്തു. കുഴൽക്കിണർ നിർമ്മിക്കുന്ന കാര്യങ്ങള്‍ ഷിബ്രുവുമായി ചര്ച്ച്ചെയ്യുമ്പോള്‍ റിയാന്‍ ചോദിച്ചു:
'ഈ കുഴൽക്കിണർ ഒരു സ്‌കൂളിനടുത്ത് കുഴിക്കാമോ? അങ്ങനെയാണെങ്കില്‍ കുട്ടികള്ക്ക് വെള്ളം കുടിക്കാമല്ലോ.'

റിയാന്റെ നിഷ്‌കളങ്കമായ ഈ ആവശ്യം ഷിബ്രു അംഗീകരിച്ചു. മാപ്പ് നിവര്ത്തി ഷിബ്രു കാണിച്ചുകൊടുത്തു.
'ദാ... ഇവിടെ വടക്കന്‍ ഉഗാണ്ടയിലെ അഗവിയോയിലെ അംഗോളോ പ്രൈമറി സ്‌കൂളിനടുത്തായിരിക്കും നിന്റെ കുഴൽക്കിണർ'

റിയാന്റെ മുഖം സന്തോഷംകൊണ്ട് തുടുത്തു. അംഗോളോ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ നിരനിരയായി കുഴൽക്കിണറിൽ നിന്ന് വെള്ളം കുടിക്കുന്ന രംഗം റിയാന്‍ മനസ്സില്‍ കണ്ടു.

'എത്ര ദിവസംകൊണ്ട് അംഗോളോ സ്‌കൂളിലെ കുട്ടികള്ക്ക് വെള്ളം കിട്ടും?'
റിയാന് ആകാംക്ഷ തടുക്കാന്‍ കഴിഞ്ഞില്ല.

ഷിബ്രു പറഞ്ഞു:
'റിയാന്‍... അതാണ് പ്രശ്‌നം! ഭൂമി തുരന്ന് കുഴല്ക്കിസണര്‍ നിർമ്മിക്കാൻ ഏറെ പണിയുണ്ട്. 20 ഓളം ആളുകള്‍ വളരെ ഏറെ കഷ്ടപ്പെട്ടാലും പതുക്കെ മാത്രമേ കിണർ നിർമ്മാണം നടക്കൂ. മാസങ്ങള്‍ പിടിക്കും. അതല്ലെങ്കില്‍ വലിയ ട്രക്കുകളില്‍ ഘടിപ്പിക്കുന്ന പുതിയതരം ഡ്രില്ലിങ് യന്ത്രങ്ങള്‍ വേണം. എങ്കില്‍ സംഗതി എളുപ്പമാവും. അത് നമ്മുടെ കൈയിലില്ല!'

'അതിനെത്ര വരും?'
ആത്മവിശ്വാസത്തോടെയാണ് റിയാന്‍ ചോദിച്ചത്. എത്രയായാലും താനത് ഉണ്ടാക്കും എന്ന ഉറച്ച വിശ്വാസം അവന്റെ വാക്കുകളിലുണ്ടായിരുന്നു.

'25000 ഡോളര്‍ വരും!'
ഷിബ്രു പറഞ്ഞുതീരും മുമ്പേ റിയാന്‍ പറഞ്ഞു:
'ഞാനത് ഉണ്ടാക്കാം.'

റിയാന്റെ അച്ഛനും അമ്മയും അമ്പരന്നു!  25000 ഡോളര്‍! 2000 ഡോളര്‍ സമാഹരിക്കാൻ തന്നെ എത്ര പാടുപെട്ടതാണ്.അതൊന്നും ഓര്ക്കാതെയാണ് റിയാന്‍ താനിത് ഉണ്ടാക്കും എന്ന് പറയുന്നത്!

'ആഫ്രിക്കയിലെ എല്ലാവർക്കും ശുദ്ധജലം കിട്ടണം! ഞാനതിന് പരിശ്രമിക്കും!'
റിയാന്റെ ഉറച്ച വാക്കുകള്‍ കേട്ടപ്പോള്‍ മാര്ക്കും സൂസനും എതിർത്തൊന്നും പറഞ്ഞില്ല.
വീട്ടിൽ വെച്ച് സൂസന്‍ മാർക്കിനോട് പറഞ്ഞു:

'ഇന്നുമുതല്‍ നമ്മളും റിയാന്റെ പദ്ധതിക്കുവേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.'
മാർക്ക്  തലകുലുക്കി സമ്മതിച്ചു.

സൂസന്‍ സിറ്റിസണ്‍ പത്രത്തിന്റെ എഡിറ്റര്ക്ക് ഒരു കത്തെഴുതി. റിയാന്റെ പദ്ധതിയെക്കുറിച്ചും അത് വിപുലമായി മാറുന്നതിനെക്കുറിച്ചും വിശദീകരിച്ചു.
കത്തിനു പ്രതികരണമുണ്ടായി. ഫോട്ടോസഹിതം റിയാനെക്കുറിച്ചുള്ള വാർത്ത ആ പത്രത്തില്‍ വന്നു. തുടർന്ന് 'ഒട്ടാവ ടിവി'യില്‍ റിയാന്റെ അഭിമുഖം സംപ്രേഷണം ചെയ്തു.
റിയാന്റെ പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി പിന്തുണയുടെ പ്രവാഹം വീണ്ടുമുണ്ടായി. ചെറുതും വലുതുമായ തുകകളുടെ ചെക്കുകള്‍ റിയാന്റെ വിലാസത്തില്‍ എത്തി. റിയാന്‍ നന്ദി അറിയിച്ചുകൊണ്ട് അവര്ക്കെല്ലാം കത്തുകളെഴുതി.
റിയാന്റെ രണ്ടാംക്ലാസിലെ സഹപാഠികളും ആ സ്വപ്‌നസാക്ഷാത്ക്കാരത്തെ സഹായിക്കാനായി രംഗത്തെത്തി. ലീന്‍ ദില്ലബാഗ് എന്ന അധ്യാപിക കുട്ടികളുടെ പ്രവര്ത്തരനങ്ങള്ക്കു ചുക്കാൻ പിടിച്ചു.
 ലീന്‍ സഹപ്രവര്ത്ത്കരോട് പറഞ്ഞു:
'മറ്റുള്ളവര്ക്ക്ട പ്രചോദനം പകരുന്ന ഈ കൊച്ചുകുട്ടി ഒരു വിസ്മയം തന്നെ!'
ടീച്ചര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു.
'ഒരു കൊച്ചുകുട്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു. എങ്കില്‍ നിങ്ങളുടെ കുട്ടികള്ക്കും ഇങ്ങനെ എല്ലാം പ്രവര്ത്തിചക്കാന്‍ കഴിയും. എല്ലാവരും ശ്രമിച്ചാല്‍ ആഫ്രിക്കയില്‍ ഇനിയും കിണറുകള്‍ ഉണ്ടാക്കാം.'
രക്ഷിതാക്കള്‍ തങ്ങളുടെ പിന്തുണ അറിയിച്ചു.
ക്ലാസിലെ വെള്ളമെടുക്കുന്ന പാത്രം അധ്യാപിക മേശപ്പുറത്തു വെച്ചു. കുട്ടികളെല്ലാം ആ പാത്രത്തില്‍ പണം നിക്ഷേപിച്ചുതുടങ്ങി.
അങ്ങനെ ഒരു ഡ്രില്ലിങ്‌യന്ത്രം വാങ്ങുകയും ആഫ്രിക്കന്മ്ണ്ണില്‍ കുഴല്കിത ണര്‍ നിര്മിക്കുകയും ചെയ്യുക എന്ന റിയാന്റെ സ്വപ്‌നം പൂര്ത്തീ്കരണത്തിന്റെ വക്കില്‍ എത്തിനിന്നു.
===============
ജൂലായ് 27, 2000
വടക്കേ ഉഗാണ്ടയിലെ അംഗോളോഗ്രാമം ഉത്സവാന്തരീക്ഷത്തില്‍. അംഗോളോ പ്രൈമറി സ്‌കൂളിലേക്കുള്ള വഴികള്‍ തോരണങ്ങള്കൊാണ്ട് അലങ്കരിച്ചിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ കുട്ടികളും വിവിധപ്രായക്കാരായ ഗ്രാമീണരും നിരന്നുനില്ക്കുന്നു.
പ്രഭാതമാണെങ്കിലും വെയിലിനു ചൂടുണ്ട്.
ഒരു ഗ്രാമം കാത്തിരുന്ന മഹത്തായ ചടങ്ങ് നടക്കുകയാണ്. അവര്ക്ക് ഏറ്റവും വിലപ്പെട്ട സമ്പത്തായ കുടിവെള്ളം ലഭ്യമാക്കുന്ന കുഴല്ക്കി്ണറിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ആ ചടങ്ങ്. ഉദ്ഘാടകന്‍ അവര്ക്ക് അമൂല്യമായ ആ സമ്മാനം നല്കിയ കാനഡയിലെ റിയാന്‍ എന്ന കൊച്ചുമിടുക്കന്‍!
അതാ വരുന്നു അതിഥി! ഒരു ജീപ്പില്‍. കാക്കിനിക്കറും ഓറഞ്ചു നിറമുള്ള ബനിയനുമിട്ട് വെളുത്തുമെലിഞ്ഞ റിയാന്‍!
രക്ഷിതാക്കളുടെ കൂടെയിരിക്കുന്ന അതിഥിയെ കണ്ടപ്പോള്‍ റോഡിനിരുവശവും നില്ക്കുന്ന ആളുകള്‍ കൈവീശി ആര്ത്തു വിളിച്ചു.
'റിയാന്‍...റിയാന്‍!'
ജീപ്പിലിരുന്ന് ആഹ്ലാദത്തോടെ കൈവീശുമ്പോള്‍ റിയാന്‍ അച്ഛനോടും അമ്മയോടും അതിശയത്തോടെ പറഞ്ഞു:
'അവര്ക്കെ ല്ലാം എന്റെ പേരറിയാം!'
'ഇവര്ക്കു മാത്രമല്ല. ഇവിടെ ഒരു 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവര്ക്കും നിന്റെ പേരറിയാം.'
കൂടെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഷിബ്രു പറഞ്ഞു.
സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ജീപ്പ് പ്രവേശിക്കുമ്പോള്‍ അകലേനിന്നുതന്നെ അവര്‍ അതു കണ്ടു! പൂക്കള്കൊണ്ട് അലങ്കൃതമായ കുഴല്ക്കി ണര്‍! അതിന്റെ ഉയരത്തിലുള്ള പ്ലാറ്റ്‌ഫോമിന്റെ കോണ്ക്രീ റ്റ് തറയില്‍ ഇംഗ്ലീഷില്‍ കൊത്തിവെച്ചത് അവര്‍ വായിച്ചു:
formed by Ryan Hreljac
For community of Angolo primary School
(റിയാന്റെ കിണര്‍, അംഗോളോ പ്രൈമറി സ്‌കൂള്‍ സമൂഹത്തിനുവേണ്ടി റിയാന്‍ ഹ്രെല്ജാുക് നിര്മിിച്ചത്.)
കൈയടിച്ച് ആര്ത്തു വിളിക്കുന്ന ആള്ക്കൂപട്ടത്തിനു നടുവിലേക്ക് റിയാനും സംഘവും ഇറങ്ങി. ഒരു രാജകുമാരനെ വരവേല്ക്കുംവിധം മകനെ ആളുകള്‍ സ്വീകരിക്കുന്നതു കണ്ട് അമ്മ സൂസന്റെ കവിളിലൂടെ കണ്ണീരൊഴുകി.
=============
റിയാന്‍ ഹ്രെല്‍ജാക്ക് അവിടെ നിര്‍ത്തിയില്ല. ലോകമെങ്ങും അവന്‍ പ്രചോദനമായി. റിയാന്‍ വെല്‍ ഫൗണ്ടേഷന്‍ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. അവരിതുവരെ കുഴിച്ചത് എഴുന്നൂറിലധികം കിണറുകള്‍.
ആഫ്രിക്കയിലെയും ഹെയ്തിയിലെയും ഏഴരലക്ഷംപേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഇതുമൂലം സാധിച്ചു.

റിയാന്റെ ഈ ജീവിതകഥ കുട്ടികളെ മാത്രമല്ല, ഏതു പ്രായക്കാരെയും കുറെക്കൂടി നല്ലവരാക്കി മാറ്റാന്‍ സഹായിക്കും.
എല്ലാ കാലുഷ്യങ്ങള്ക്കി്ടയിലും മനുഷ്യത്വത്തിന്റെ ഈ മനോജ്ഞ ഗീതത്തിന് ഇത്തിരി ചെവികൊടുക്കുക. തീര്ച്ചായായും നമ്മുടെ മനസ്സില്‍ നന്മയും വിശ്രാന്തിയും സ്‌നേഹവുമെല്ലാം നിറഞ്ഞുവരും. ഭൂഗോളം ഇത്തിരിക്കൂടി ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായിത്തീരും, തീർച്ച.
==============


(റിയാന്റെ കിണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)


Tuesday, February 11, 2020

പ്രാർത്ഥന ആയുധമാണ്- ഡോ. ഇഷാന്‍-വിമാനം- കാര്‍

പ്രാർത്ഥന ആയുധമാണ്........


പാകിസ്താനിലെ പ്രശസ്തനായ ഒരു ഡോക്ടറായിരുന്നു ഡോ. ഇഷാന്‍. അദ്ദേഹം ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തി. വിമാനം കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ കാലാവസ്ഥാ തകരാറുമൂലം വിമാനം അടിയന്തിരമായി അടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കുകയാണെന്ന അറിയിപ്പുണ്ടായി.

വിമാനത്താവളത്തിലിറങ്ങിയ ഡോക്ടര്‍ക്ക് വല്ലാത്ത ദ്വേഷ്യം തോന്നി. അധികൃതരുമായി തട്ടിക്കയറി. ''എനിക്കത്യാവശ്യമായി ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വിമാന ടിക്കറ്റ് എടുത്തത്. ഞാന്‍ ഡോ. ഇഷാന്‍.''

അധികൃതര്‍ പറഞ്ഞു: ''ഡോക്ടര്‍, എന്ത് ചെയ്യും? താങ്കളുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, കാലാവസ്ഥ മോശമായാല്‍ പിന്നെ എന്ത് ചെയ്യാന്‍? താങ്കള്‍ക്ക് മൂന്നു മണിക്കൂര്‍ കാറില്‍ യാത്രചെയ്താല്‍ യോഗസ്ഥലത്തെത്താമല്ലോ.'' അധികൃതര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കാര്‍ ഏര്‍പ്പാട് ചെയ്ത് യാത്ര തുടങ്ങി. പക്ഷേ, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഭയങ്കര കാറ്റും മഴയും കോടയും ഇടിവെട്ടും മിന്നലും അതിശക്തമായിക്കൊണ്ടിരുന്നു. റോഡ് കാണാനേയില്ല. ഡോക്ടര്‍ ഇഷാന്‍ ആകെ പരിഭ്രാന്തനായി. വണ്ടി നിര്‍ത്തി അടുത്ത് കണ്ട ഒരു കൊച്ചുവീട്ടില്‍ കയറി. അവിടെ ഒരു ഉമ്മാമ നമസ്‌കരിക്കുന്നുണ്ട്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉമ്മാമാടെ നിസ്‌കാരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അവരോട് ഫോണ്‍ ആവശ്യപ്പെട്ടു

. അവര്‍ അദ്ഭുതത്തോടെ മറുപടി പറഞ്ഞു: ''ഇവിടെ ഫോണോ? കറന്റുപോലുമില്ല ഈ വീട്ടില്‍.'' ഉമ്മാമ തന്റെ കഥ പറയാന്‍ തുടങ്ങി. ഡോ. ഇഷാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഉമ്മാമാടെ അടുത്ത് ഒരു കട്ടിലില്‍ ഒരു കുട്ടി കിടപ്പുണ്ട്. ഉമ്മാമ കുറച്ച് നമസ്‌കരിക്കും. വീണ്ടും ദുആ ചെയ്യും. ദുആ ചെയ്തുകൊണ്ട്‌കുട്ടിയെ തലോടും. അപ്പോള്‍ ഡോക്ടര്‍ ഇഷാന്‍ ചോദിച്ചു: ''ഇതാരാണ്?'' ഉമ്മാമ പറയാന്‍ തുടങ്ങി: ''ഇത് എന്റെ പേരക്കുട്ടിയാണ്. അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ഇവനെ അഞ്ചു വയസ്സില്‍ പോളിയോ ബാധിച്ചതാണ്. ഒരുപാട് ഡോക്ടര്‍മാരെ കാട്ടി. ഇപ്പോള്‍ ചില ആളുകള്‍ പറയുന്നത്, ഒരു ഡോക്ടര്‍ ഉണ്ട് - ഡോ. ഇഷാന്‍. അദ്ദേഹം ഓപ്പറേഷന്‍ ചെയ്യും എന്ന് കേള്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഇവിടെ നിന്ന് ഒരുപാട് ദൂരെയാണ്. ഇവനെ അങ്ങോട്ട് കൊണ്ടുപോകാന്‍ എന്നെക്കൊണ്ടൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ഒരു പരിഹാരത്തിനായി ഞാന്‍ സ്ഥിരമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണ്.''ഇത് കേട്ട് ഡോ. ഇഷാന്‍ കരയാന്‍ തുടങ്ങി. ഉമ്മാമാ, ഫ്ലൈറ്റ്  യാത്ര മുടക്കിയതും മഴയും ഇടിയും ശക്തമാക്കിയതും നിങ്ങളുടെ അടുത്തേക്ക് എന്നെ എത്തിച്ചതും നിങ്ങളുടെ അതിശക്തമായ ഈ പ്രാര്‍ഥനയായിരുന്നു. അല്ലാഹുവാണെ, ഞാന്‍ ഇതുവരെ കരുതിയിരുന്നത് ആളുകളെ അല്ലാഹു അവരുടെ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണെന്നായിരുന്നു.

എന്നാല്‍, ഞാനിപ്പോള്‍ മനസ്സിലാക്കുന്നത് എല്ലാ ആശയും പ്രതീക്ഷയും അസ്തമിക്കുമ്പോള്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുകയും അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക. അപ്പോള്‍ അവന്‍ അവശ്യവസ്തുവിന്റെ ആവശ്യക്കാരന്റെ കണ്‍മുന്നിലും കൈപ്പിടിയിലും എത്തിക്കും എന്നാണ്.സഹോദരന്മാരേ, നമ്മുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങള്‍ സംഭവിക്കാറില്ലേ? നാം ഒരു മടുപ്പും കൂടാതെ ഇനിയും കരഞ്ഞുകരഞ്ഞ് പ്രാര്‍ഥിക്കുക. വ്രണിതബാധിതനായ അയ്യൂബ് (അ) കരഞ്ഞു പ്രാര്‍ഥിച്ചില്ലേ? അദ്ദേഹത്തിന്റെ കാലിനടിയില്‍നിന്ന് തണുത്ത വെള്ളം കുടിക്കാനും കുളിക്കാനും അല്ലാഹു രോഗശമനമായി ഉറവെടുപ്പിച്ചില്ലേ? എന്നിട്ട് ഭാര്യക്കു പോലും മനസ്സിലാകാത്ത രൂപത്തില്‍ സുന്ദരനും സുമുഖനുമാക്കി മാറ്റി. ഇതേ റബ്ബ് ഇന്നുമുണ്ട്;

നമ്മുടെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍. നമ്മുടെ പ്രാര്‍ഥനക്ക് എത്ര ശക്തിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യപ്പെടും.വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ് -

കാരുണ്യവാനായ നാഥാ എല്ലാം അറിയുന്ന കാണുന്ന റബ്ബേ....ഞങ്ങളുടെ മനസ്സിനെ നിന്നിലേക്ക് മാcതം അടുപ്പിക്കണേ...ഹലാലായ എല്ലാ മുറാദുകളും സഫലമാക്കേണമേ നാഥാ....ആമീൻ

Thursday, February 6, 2020

മഹാകവി ഉള്ളൂർ- ശ്രീനാരായണ ഗുരു- പപ്പടം

മഹാകവി ഉള്ളൂർ

ഒരിക്കൽ മഹാകവി ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി.  തൻറ്റെ കാർ ശിവഗിരി കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിൻറ്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിൻറ്റെ പടവുകൾ കയറി. കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. 
ആ തമിഴ് ബ്രാഹ്മണ പ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.
വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ, 
നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്.ഉള്ളൂർ. ഈ ഭാവനയുടെ ലോകം വിടുക.
വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരെയുംകാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ് മഹാകവി ഉള്ളൂർ.. എന്നിട്ടും പെട്ടന്നു അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാദാർഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.
അപ്പോഴും ഗുരു അടുത്ത് നിന്ന ഹരിജൻ കുട്ടികളുടെ ശിരസിൽ തഴുകുന്നുണ്ടായിരുന്നു. എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിൻറ്റെ വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്റെ സ്ഥാനം. 
ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു: "പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം.." 
ഒരു നിമിഷത്തിന് ശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു. 
അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: "പൊടിഞ്ഞോ...?"  അതിൻറ്റെ ധ്വനി "ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന് മനസിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല. ഉള്ളൂരിൻറ്റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി....
ജാതീയതയുടെ കുമിളകളെ ഗുരു പൊട്ടിച്ചുകളഞ്ഞിട്ടു ഒരു നൂറ്റാണ്ട് തികയാറാവുന്നു. എന്നിട്ടും ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ ജാതിമേന്മയുടെ പപ്പടങ്ങൾ പൊടിയാൻ കൂട്ടാക്കാതെ ബാക്കികിടക്കുന്നു....

"ഒരു പിടിച്ചോറിനായി യാചിച്ച ഗായകൻ....."

"ഒരു പിടിച്ചോറിനായി യാചിച്ച ഗായകൻ....."


കൊച്ചിയിലെ പള്ളുരുത്തിയ്ക്കടുത്തുള്ള പഴക്കംചെന്ന ഒരു ലോഡ്ജ്‌. സർക്കാർജീവനക്കാരായ കുറെ ഗുമസ്‌തന്മാരും സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരുമാണ്‌ അവിടത്തെ അന്തേവാസികൾ. ഇടിഞ്ഞു പൊളിയാറായ ആ ലോഡ്ജിൽ മുപ്പതോളം താമസക്കാരുണ്ട്‌.

അന്നൊരു ഞായറാഴ്ചയായിരുന്നു. കാലം 1970.
അവധിദിവസമായതുകൊണ്ട്‌ ലോഡ്ജിൽ എല്ലാവരുമുണ്ട്‌. ചിലർ വസ്‌ത്രങ്ങൾ കഴുകുന്നു. ചിലർ ആഹാരം പാകം ചെയ്യുന്നതിന്റെ തിരക്കിൽ. റമ്മികളിയുടെ ഹരത്തിലാണ്‌ വേറെ ചിലർ.
നേരം ഉച്ചയോടടുത്തിരുന്നു. 

അപ്പോൾ ലോഡ്ജിന്റെ മുന്നിൽ മുഷിഞ്ഞ വസ്‌ത്രധാരിയായ ഒരാൾ വന്നുനിന്നു. ക്ഷീണിച്ചു തളർന്ന മുഖം. ലോഡ്ജിലെ താമസക്കാരോട്‌ അയാൾക്ക്‌ എന്തോ ചോദിക്കണമെന്നുണ്ട്‌. പക്ഷേ, വല്ലാത്തൊരു പരുങ്ങലിലാണ്‌ അയാൾ.

കഴുകിയ വസ്‌ത്രങ്ങൾ അയയിൽ വിരിക്കാൻ പോയ ഒരാൾ, ലോഡ്ജിന്റെ മുന്നിൽ നിൽക്കുന്ന അപരിചിതനെ കണ്ടു. എന്താ കാര്യമെന്ന്‌ അയാൾ ചോദിച്ചു. 
ആ ചോദ്യം അയാൾക്ക്‌ ധൈര്യം പകർന്നു. അയാൾ അടുത്തേയ്ക്കു ചെന്നു.
"എനിക്ക്‌ വിശപ്പു സഹിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും കുറച്ച്‌ ആഹാരം തരണം. പകരം തരാൻ എന്റെ കൈയിലൊന്നുമില്ല. എനിക്ക്‌ പാടാനറിയാം. നിങ്ങൾക്ക്‌ ഇഷ്‌ടമാണെങ്കിൽ ഞാൻ പാടാം."

അതുകേട്ടപ്പോൾ അലക്കിയ വസ്‌ത്രങ്ങളിരുന്ന പാത്രം താഴെ വച്ചിട്ട്‌ അയാൾ കൂട്ടുകാരെ വിളിച്ചു.
"നിങ്ങളെല്ലാം ഒന്നിങ്ങു വന്നേ. ഒരാൾ പാടാൻ വന്നിരിക്കുന്നു. പകരം ആഹാരം കൊടുത്താൽ മതിയെന്ന്‌."
ഓരോരോ പണികളിൽ വ്യാപൃതരായിരുന്നവർ അതെല്ലാം നിറുത്തി.

 എല്ലാവരും പൂമുഖത്തേയ്ക്കു വന്നു. പുറത്തുനിൽക്കുന്ന അപരിചിതനെ ചിലർക്ക്‌ പരിചയമുള്ളതുപോലെ. എങ്ങോ കണ്ടുമറന്ന മുഖം!
ഒരാൾ പറഞ്ഞു.
"ശരി, ആഹാരം തരാം. പക്ഷേ നല്ലൊരു പാട്ടു പാടണം."
അപരിചിതനായ അയാൾ ലോഡ്ജിന്റെ പൊട്ടിപ്പൊളിഞ്ഞ കോലായിൽ കയറിയിരുന്നു. സംഭവം അറിഞ്ഞ്‌ ലോഡ്ജിലെ മറ്റു അന്തേവാസികളെല്ലാം അവിടെയെത്തി. കൈവരികളിലും വരാന്തയിലുമായി അവരെല്ലാം ഇരുന്നു.

അയാൾ പാടാൻ തുടങ്ങി.
"തോർന്നിടുമോ കണ്ണീർ
ഇതുപോലെൻ ജന്മം തീർന്നിടുമോ...."
വളരെ മനോഹരമായി അയാൾ പാടി. ആ മധുരശബ്‌ദത്തിൽ ലോഡ്ജിലെ താമസക്കാരെല്ലാം സ്വയം മറന്നിരുന്നു.

 വീണ്ടും അയാളുടെ പാട്ടു കേൾക്കണമെന്ന്‌ അവർക്കു തോന്നി. ഒരാൾ പറഞ്ഞു.
"ഊണുകഴിക്കാൻ ഇനിയും സമയമുണ്ട്‌. ഇന്നു നമ്മുക്കെല്ലാവർക്കും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. അതുകൊണ്ട്‌ ഒരു പാട്ടുകൂടി ആവാം."

അയാൾ വീണ്ടും കണ്ണുകളടച്ചു. ഏതോ പാട്ടിന്റെ വരികൾക്കുവേണ്ടിയുള്ള ധ്യാനം!
"അകാലെ ആരും കൈവിടും
നീതാനേ നിൻ സഹായം...."
പാട്ടു തീരുന്നതുവരെ ആരും ശബ്‌ദിച്ചില്ല. അത്രത്തോളം അവർക്ക്‌ ആ പാട്ട്‌ ഇഷ്‌ടപ്പെട്ടു. 

അവർ അതിശയിക്കുകയായിരുന്നു. ആരാണ്‌ ഇയാൾ? ഇത്ര മധുരമായി പാടുന്ന ഇയാൾ എന്തുകൊണ്ടാണ്‌ ആഹാരം യാചിച്ചു നടക്കുന്നത്‌?
അവർ വീണ്ടും നിർബന്‌ധിച്ചു, ഒരു പാട്ടുകൂടി പാടാൻ.
"നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ...."

ആ പാട്ട്‌ തീർന്നപ്പോൾ കൂട്ടത്തിലൊരാൾ ചോദിച്ചു.
"പാടിയ പാട്ടുകളൊക്കെയും ശോകമാണല്ലോ. താളമടിച്ചു രസിക്കാനുള്ള പാട്ടൊന്നും കൈയിലില്ലേ?"
അപ്പോൾ അയാൾ നിവർന്നിരുന്നു. ചെറുതായൊന്നു താളമടിച്ചു. ശ്രോതാക്കൾക്കും രസം കയറി. വിശപ്പെല്ലാം മറന്നു അയാൾ താളമടിച്ചു പാടാൻ തുടങ്ങി.
"പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ
പാട്ടുപാടാനറിയാത്ത താമരക്കിളി നീ....."

ആ പാട്ടു തീർന്നപ്പോൾ അന്തേവാസികളിലൊരാളിനു സംശയം.
"നിങ്ങൾ പാടിയ പാട്ടുകളെല്ലാം ഒരു ഗായകന്റെതാണല്ലോ. അയാളോടുമാത്രം എന്താ ഇത്രയ്ക്കു ഇഷ്‌ടം? ഞങ്ങൾക്ക്‌ മറ്റുള്ളവരുടെ പാട്ടുകളും കേൾക്കണം. കമുകറ പുരുഷോത്തമന്റെ ഒരു പാട്ട്‌ കേൾക്കണം. അതൊന്നു പാടണം."
"അദ്ദേഹത്തിന്റെ പാട്ട്‌ ഞാൻ പാടില്ല."
"എങ്കിൽ വേണ്ട. എ. എം. രാജയുടെയോ ഉദയഭാനുവിന്റെയോ പാട്ടായാലും മതി."
"ഇല്ല, അവരുടെ പാട്ടും ഞാൻ പാടില്ല."
അയാൾ തീർത്തുപറഞ്ഞു.
വിട്ടുകൊടുക്കാൻ അവരും തയ്യാറായില്ല.
"അപ്പോൾ നിങ്ങൾ യേശുദാസിന്റെ പാട്ടു പാടുമായിരിക്കും."
"ഇല്ല, അതുമില്ല."

എല്ലാം കേട്ടിരുന്ന ഒരാൾക്ക്‌ ദേഷ്യം വന്നു.
"പിന്നെന്താ താൻ മെഹബൂബിന്റെ പാട്ടുകൾ മാത്രം പാടുന്നത്‌? അയാൾ തന്റെ ആരാ?"
മുഖം താഴ്ത്തി, ആരോടെന്നില്ലാതെ ഗായകൻ പറഞ്ഞു.
"എനിക്ക്‌ മെഹബൂബിന്റെ പാട്ടുകളെ പാടാൻ കഴിയൂ. കാരണം, ഞാനാണ്‌ മെഹബൂബ്‌!"

അവിടെ നിന്നവരെല്ലാം സ്‌തംഭിച്ചുപോയി. അനുഗൃഹീതനായ ഒരു ഗായകനാണല്ലോ തങ്ങളുടെ മുന്നിൽ ആഹാരത്തിനായി യാചിച്ചു നിൽക്കുന്നതെന്നറിഞ്ഞപ്പോൾ അവർക്ക്‌ വല്ലാത്ത വേദന തോന്നി.
മധുരങ്ങളായ ഒട്ടനവധി ഗാനങ്ങൾക്കൊണ്ട്‌ മലയാളികളെ സന്തോഷിപ്പിച്ചിട്ടുള്ള സിനിമാപിന്നണി ഗായകൻ മെഹബൂബിന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു സംഭവമാണ്‌ നിങ്ങൾ വായിച്ചത്‌. 

മെഹബൂബിന്റെ ജീവിതം എന്നും ഒരു ശോകഗാനമായിരുന്നു. നിരാലംബതയും നിസ്സഹായതയും മറക്കാൻ വേണ്ടിയായിരിക്കണം ഒരുപക്ഷേ, മെഹബൂബ്‌ പാടിത്തുടങ്ങിയത്‌. ആ ശബ്‌ദം തന്നെയായിരുന്നു മെഹബൂബിന്റെ ജീവിതം. ഒരുനേരത്തെ ആഹാരത്തിനുപോലും മറ്റുള്ളവരുടെ മുന്നിൽ യാചനയോടെ പാടേണ്ട ഗതികേടായിരുന്നു അദ്ദേഹത്തിന്‌.

ദരിദ്രമായ ചുറ്റുപാടിലാണ്‌ മെഹബൂബ്‌ ജനിച്ചത്‌. കുട്ടിക്കാലത്തുതന്നെ മെഹബൂബിനു മാതാപിതാക്കൾ നഷ്‌ടപ്പെട്ടു. പിന്നെ രക്തബന്‌ധം എന്നു പറയാൻ ഒരു സഹോദരൻ മാത്രം. അധികം വൈകിയില്ല. ആ സഹോദരനും മരിച്ചു. മെഹബൂബ്‌ ഒറ്റയ്ക്കായി. ആരുടെയൊക്കെയോ ഔദാര്യത്തിൽ മെഹബൂബ്‌ ആഹാരം കഴിച്ചു. 

കരൾ പിളർക്കുന്ന വേദന മറക്കാൻ മെഹബൂബ്‌ പാടി. എല്ലാം ശോകഗാനങ്ങൾ! സ്വന്തം ജീവിതമാണ്‌ മെഹബൂബ്‌ പാടി നടന്നത്‌.
മെഹബൂബിന്‌ പാടാനല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. തെരുവിലും കൂട്ടുകാർക്കിടയിലും പാടിനടന്നു. 

മെഹബൂബിനെ ആരും സംഗീതം പഠിപ്പിച്ചില്ല. പക്ഷേ, ഏതു രാഗവും ഒരു പ്രാവശ്യം കേട്ടാൽ മതി, പെട്ടെന്നത്‌ മനസ്സിൽ മായാതെ പതിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു.
ചെറുപ്പത്തിൽ 'ഖവാലി'യും ഗസലും പാടുന്നതിലായിരുന്നു മെഹബൂബിനു ഇഷ്‌ടം. അതിനു പ്രേരകമായത്‌ കൊച്ചിയിൽ അന്നുണ്ടായിരുന്ന ബംഗാളിയായ കമാന്റർ ദിലാവർ ഷാ ആണ്‌. മനോഹരമായി ഗസൽ പാടുമായിരുന്ന ഷാ, മെഹബൂബിനു തുണയായി.

ഏതു ഗാനമായാലും വളരെ പെട്ടെന്നുതന്നെ അതിനൊരു രാഗം കൊടുത്തു മറ്റുള്ളവരെ പാടി കേൾപ്പിക്കാനുള്ള മെഹബൂബിന്റെ കഴിവ്‌ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുനേരത്തെ ആഹാരത്തിനായി അലഞ്ഞ മെഹബൂബിന്‌ അതൊരു വരമായിരുന്നു. അതുകൊണ്ടാണ്‌ കല്യാണവീടുകളിലും സംഗീതപരിപാടികളിലും പാടാനുള്ള അവസരം കിട്ടിയത്‌. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു മെഹബൂബിന്‌ ജീവിക്കാനുള്ള പ്രേരണ നൽകിയത്‌.

പങ്കജ്‌മല്ലിക്ക്‌ ഒരിക്കൽ മെഹബൂബിന്റെ പാട്ടു കേൾക്കാനിടയായി. അത്ഭുതത്തോടെയായിരുന്നു അദ്ദേഹം കേട്ടിരുന്നത്‌. പാടിക്കഴിഞ്ഞപ്പോൾ സന്തോഷത്തോടെ പങ്കജ്‌, മെഹബൂബിനെ വാരിപ്പുണർന്നു. മെഹബൂബിനെ സംബന്‌ധിച്ചിടത്തോളം അന്നത്‌ വലിയൊരു അംഗീകാരമായിരുന്നു.

 അല്ലെങ്കിൽത്തന്നെ കല്യാണവീടുകളിലും തെരുവിലും പാടിനടക്കുന്നവനെ ആരാണ്‌ അംഗീകരിക്കുന്നത്‌?
സിനിമയിൽ പാടിയതിനുശേഷമാണ്‌ മെഹബൂബ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. പക്ഷേ, അതിനുമുമ്പ്‌ ശ്രുതിമധുരങ്ങളായ ഒട്ടനവധി ലളിതഗാനങ്ങൾ മെഹബൂബ്‌ മലയാളികൾക്ക്‌ സമ്മാനിച്ചിരുന്നു. തിരുനല്ലൂർ കരുണാകരന്റെ "കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ....", "ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണുവാരി കളിച്ചപ്പോൾ...", "നാളെത്തെ പൂക്കണി...", "കരളിൽ തീയെരിയുന്നു...", "നാടിനുവേണ്ടി...." തുടങ്ങി നിരവധി ലളിതഗാനങ്ങൾ അക്കൂട്ടത്തിൽപ്പെടുന്നു. മെഹബൂബിന്റെ തബലിസ്റ്റും പ്രസിദ്ധ ഗസൽ ഗായകനുമായ ഉമ്പായി, മെഹബൂബിനുള്ള ഗുരു ദക്ഷിണയായി ഈ ഗാനങ്ങൾ ഇപ്പോഴും പാടുന്നുണ്ട്‌.

1951ൽ കുഞ്ചാക്കോയും കോശിയും ചേർന്നു ഉദയാ സ്റ്റുഡിയോയ്ക്കുവേണ്ടി 'ജീവിതനൌക' എന്ന സിനിമ നിർമ്മിച്ചു. കെ. വെമ്പുവായിരുന്നു സംവിധായകൻ. തിക്കുറിശ്ശിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും ബി.എസ്‌.സരോജവുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.
ആ ചിത്രത്തിലെ മിക്ക പാട്ടുകളും പാടിയത്‌, പുതുമുഖ ഗായകനായ മെഹബൂബായിരുന്നു.

 ഹിന്ദിപാട്ടുകളുടെ ട്യൂണിന്റെ അനുകരണമായിരുന്നു അന്നത്തെ മലയാളഗാനങ്ങൾ. സംഗീതസംവിധായകർ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ 'ഓർക്കസ്‌ട്രാ അറേഞ്ചുകാർ' എന്നായിരുന്നു.
'ജീവിതനൌക'യുടെ ഓർക്കസ്‌ട്രാ അറേഞ്ചർ വി. ദക്ഷിണാമൂർത്തിയായിരുന്നു. സിനിമയ്ക്കുവേണ്ടി ഗാനങ്ങളെഴുതിയത്‌ അഭയദേവും.
'ജീവിതനൌക'യിലെ "വനഗായികേ വാനിൽ വരൂ നായികേ..." എന്ന ഗാനമാണ്‌ മെഹബൂബിന്റെ ആദ്യത്തെ സിനിമാഗാനം. "അകാലെ ആരും കൈവിടും..." എന്ന ഗാനവും കവിയൂർ രേവമ്മയുമായി ചേർന്നുപാടിയ "തോർന്നീടുമോ കണ്ണീരു..." എന്ന ഗാനവും അക്കാലത്ത്‌ ഏറെ പ്രശസ്തമായി. അതോടൊപ്പം മെഹബൂബും ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.

'ജീവിതനൌകയ്ക്കു'ശേഷം 1966 വരെ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾക്കുവേണ്ടി അനേകം പാട്ടുകൾ മെഹബൂബ്‌ പാടി. കെ. രാഘവൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്‌,ദക്ഷിണാമൂർത്തി എന്നിവരുടെ സംഗീതസംവിധാനത്തിൽ മെഹബൂബ്‌ പാടിയ ഗാനങ്ങളെല്ലാം ഇന്നും മലയാളികൾ കേൾക്കാനിഷ്‌ടപ്പെടുന്നവയാണ്‌..
"മാനെന്നും വിളിക്കില്ല..."(നീലക്കുയിൽ), തപസ്സു ചെയ്തു തപസ്സു ചെയ്തു..."(മിന്നാമിനുങ്ങ്‌), "ഹാലു പിടിച്ചൊരു പുലിയച്ഛൻ....", "കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം..." (നായരു പിടിച്ച പുലിവാൽ), "വെളിക്കു കാണുമ്പം..." (ഉമ്മ), "നയാ പൈസയില്ല...", "ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ...", "നീയല്ലാതാരുണ്ടെന്നുടെ..."(നീലിസാലി),"കണ്ടം വെച്ചൊരു കോട്ടാണ്‌....", "ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലേ...", സിന്ദാബാദ്‌ സിന്ദാബാദ്‌ സ്വന്തംകാര്യം....(കണ്ടം വച്ച കോട്ട്‌), "അന്നത്തിനും പഞ്ഞമില്ല....", "കണ്ണിനകത്തൊരു കണ്ണുണ്ട്‌..."(ലൈലാ മജ്‌നു), "വണ്ടീ പുക വണ്ടീ....", "കേളെടി നിന്നെ ഞാൻ..."(ഡോക്‌ടർ), "എന്തൊരു തൊന്തരവ്‌..."(മൂടുപടം) തുടങ്ങി അനേകം ഗാനങ്ങളിലൂടെ മെഹബൂബ്‌ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു!

'നീലക്കുയിൽ' എന്ന ചിത്രത്തിലെ "മാനെന്നും വിളിക്കില്ല..." എന്ന ഗാനം പാടി അഭിനയിച്ചത്‌ സത്യനായിരുന്നു. സത്യന്റെ ശബ്‌ദവുമായി ഏറെ ബന്‌ധമുള്ളതുകൊണ്ട്‌ ആ പാട്ട്‌ യഥാർത്ഥത്തിൽ പാടിയത്‌ അദ്ദേഹമായിരുന്നു എന്നാണ്‌ എല്ലാവരും കരുതിയത്‌. ഒരു ഗായകൻ എന്ന നിലയിൽ മെഹബൂബിന്റെ നേട്ടമായിരുന്നു അത്‌.

മെഹബൂബിനെക്കുറിച്ച്‌ ഒരിക്കൽ രാഘവൻ മാസ്റ്റർ പറഞ്ഞതാണ്‌ ഓർമ്മയിൽ വരുന്നത്‌. 
"മെഹബൂബ്‌ ഒരത്ഭുതമാണ്‌. എത്ര പെട്ടെന്നാണെന്നോ അയാൾ രാഗങ്ങൾ മനസ്സിലാക്കുന്നത്‌. ഒരു പ്രാവശ്യം കേട്ടാൽ മതി. മനസ്സിലാക്കാനും ആലപിക്കാനുമുള്ള കഴിവ്‌ ഇത്രത്തോളം മറ്റാരിലും ഞാൻ കണ്ടിട്ടില്ല."

1981 ഏപ്രിൽ 22-ന്‌ മെഹബൂബ്‌ മരിച്ചു. അനാഥത്വമറിഞ്ഞാണ്‌ മെഹബൂബ്‌ വളർന്നത്‌. മരിക്കുമ്പോഴും അങ്ങനെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിനുമുന്നിലിരുന്നു വിങ്ങിപ്പൊട്ടാൻ ഭാര്യയോ കുട്ടികളോ മെഹബൂബിനില്ലായിരുന്നു.
 ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലാതിരുന്ന മെഹബൂബ്‌ നമുക്ക്‌ സമ്മാനിച്ചത്‌ മാധുര്യം നിറഞ്ഞ ഒട്ടനവധി ഗാനങ്ങളായിരുന്നു..!!

ബിൽ ഗേറ്റ്സ്

ബിൽ ഗേറ്റ്സ് 


ഒരിക്കൽ ബിൽ ഗേറ്റ്സിനോട്  സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു.

ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല

ഇത് കേട്ട ബിൽ ഗേറ്റ്സ് 
തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി

കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം

 ന്യൂയോർക്ക് വിമാനത്താ വളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു. 

ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം
ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി അവനെ വിളിച്ചു 

പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു.

എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി

എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു.

മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാനത്താവളത്തിൽ ഞാൻ ചെന്നു.

വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല.

അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി.

എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു.

19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാരനായി

അതിന് ശേഷം ഒരു ദിവസം ആ പയ്യനെ കാണണം എന്ന ആഗ്രഹം എന്നിൽ ഉടലെടുത്തു.

ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിൽ അവനെ കണ്ടു പിടിച്ചു.

അവനോട് ഞാൻ ചോദിച്ചു എന്നെ മനസ്സിലായോ ...?

മനസ്സിലായി സാർ നിങ്ങൾ പ്രശസ്തനായ ബിൽ ഗേറ്റ്സ് അല്ലേ

വർഷങ്ങൾക്ക് മുമ്പ് നീ എനിക്ക് രണ്ട് പ്രാവശ്യം ന്യൂസ് പേപ്പർ ഫ്രീയായി തന്നിട്ടുള്ളത് നിനക്ക് ഓർമ്മയുണ്ടോ

പകരം നിനക്ക് എന്തെങ്കിലും തരാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്ത് വേണമെങ്കിലും ആവശ്യപ്പെടാം.

പയ്യൻ: നിങ്ങളെ കൊണ്ട് അതിന് പകരം തരാൻ കഴിയില്ല സാർ.....

ഞാൻ: ങ്ങേ അതെന്താ കാരണം.....??

പയ്യൻ: ഞാൻ പാവപ്പെട്ടവനായി ഇരുന്ന സമയത്ത് നിങ്ങൾക്ക് ഞാൻ തന്നു.

എന്നാൽ നിങ്ങൾ പണക്കാരൻ ആയതിന് ശേഷം എനിക്ക് തരാൻ നിങ്ങൾ വന്നു. 

അപ്പോൾ പാവപ്പെട്ടവനായ അവസ്ഥയിൽ ഞാൻ തന്നതും

എല്ലാം ഉണ്ടായതിന് ശേഷം താങ്കൾ തരുന്നതും പകരത്തിന് പകരമാകില്ല സാർ ...?

ഇത്രയും പറഞ്ഞ് നിർത്തിയിട്ട് ബിൽ ഗേറ്റ്സ്

താനാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ എന്ന് പറഞ്ഞ ആളോട് പറഞ്ഞു.

ഇനി പറയൂ
എന്നേക്കാൾ  വലിയ പണക്കാരൻ ആ കറുത്ത പയ്യനല്ലേ...??

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...