Showing posts with label ആരോഗ്യ കുറിപ്പുകൾ. Show all posts
Showing posts with label ആരോഗ്യ കുറിപ്പുകൾ. Show all posts
Monday, March 9, 2020
Tuesday, March 3, 2020
Sunday, March 1, 2020
Friday, February 28, 2020
കാൻസർ -മഞ്ഞള്‍-കുരുമുളക്
കാന്‍സറിന്റെ സ്റ്റം സെല്ലുകള്‍(മൂലകോശങ്ങള്‍) ശരീരത്തില്‍
അവശേഷിച്ചാല്‍ കാന്‍സര്‍ എത്ര
ചികിത്സയ്ക്ക് ശേഷവും തിരികെ
ഉണ്ടായി വരും.. എന്നാല്‍ മഞ്ഞള്‍
ഉപയോഗിക്കുന്നവരില്‍ കാന്‍സറിനെ
സ്റ്റം സെല്ലുകള്‍ പൂര്‍ണ്ണമായും
നശിക്കും.. മഞ്ഞളോടൊപ്പം
കുരുമുളകും കൂടിച്ചേര്‍ന്നാല്‍
മഞ്ഞളിന്റെ മെഡിസിനല്‍ പവര്‍
വര്‍ദ്ധിക്കും എന്ന് പഠനങ്ങള്‍.
Sunday, February 16, 2020
പേരയില ചായ
പേരയില
പോഷക മൂല്യത്തിന്റെ കാര്യത്തിൽ ഒപ്പമുള്ള എല്ലാ പഴങ്ങളെയും പിന്തള്ളി മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണു നമ്മുടെ പേരയ്ക്ക. പുതിയ അറിവല്ലെന്നു വിവരമുള്ളവർ പറയും.
കാരണം തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളിലും പഴമക്കാർ പാരമ്പര്യ വൈദ്യത്തിൽ വർഷങ്ങളായി ഉപയോഗിച്ചു വരുന്നതാണു പേരയില.
കാര്യം നിസാരം, പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് പൊടിയും മറ്റും കഴുകി കളഞ്ഞ്, ചൂടു ചായയിൽ ഇട്ട് വെന്ത് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തിൽ ഇല മാത്രം ഇട്ടും കുടിക്കാം.
കാര്യം നിസാരം, പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് പൊടിയും മറ്റും കഴുകി കളഞ്ഞ്, ചൂടു ചായയിൽ ഇട്ട് വെന്ത് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തിൽ ഇല മാത്രം ഇട്ടും കുടിക്കാം.
പേരും കൊടുക്കാം– പേരയില ചായ. എന്നാലും ഈ പേരയില ഇട്ട ചായ എന്നൊക്കെ പറയുമ്പോ എന്നു പറഞ്ഞു തഴയല്ലേ. ഇതിന്റെ ഗുണഗണങ്ങൾ കേട്ടാൽ ചിലപ്പോൾ കടയിൽ നിന്നു വില കൊടുത്തു വാങ്ങി കഴിക്കുന്ന ഗ്രീൻ ടീ ഇനി വാങ്ങണോ എന്ന് ആലോചിച്ചു തുടങ്ങും. ഓരോന്നായി കേട്ടോളൂ....
ബ്രസീലിലെ സാവോ പോളോയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് ഡയേറിയയ്ക്കെതിരെ ഒന്നാന്തരം മരുന്നാണു പേരയില എന്നാണ്. ഡയേറിയയ്ക്കു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണു പേരയിലയിലെ ആന്റി ഓക്സിഡന്റുകൾ ചെയ്യുക. വയറു വേദന കുറയ്ക്കുകയും അസുഖം പെട്ടെന്നു മാറ്റാനും ഇവയ്ക്കു സാധിക്കുമത്രേ.
∙ ആറു മുതൽ എട്ട് ആഴ്ച കൊണ്ടു ശരീരത്തിലെ ചീത്ത കൊളസ്റ്ററോൾ കുറയ്ക്കാൻ പേരയില ചായ കൊണ്ടു സാധിക്കുമെന്നും പേരയില തെളിയിച്ചു
∙ പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിൽ ജപ്പാൻകാർ തിരഞ്ഞെടുത്തത് പേരയിലയെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സുക്രോസ്, മാൾടോസ് എന്നിവയുടെ ആഗിരണം ഒരു പരിധിവരെ തടയുകയും ചെയ്യും.
∙ കാർബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവർത്തനത്തെ തടയുമെന്നതിനാൽ തൂക്കം കുറയ്ക്കാനും പേരയിലയ്ക്കു സാധിക്കും.
∙ പേരയിലയിലുള്ള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റുകൾ കൊണ്ടു മറ്റൊരു പ്രയോജനം ഉണ്ട്. പ്രോസ്റ്റേറ്റ്, ബ്രസ്റ്റ്, വായിലെ കാൻസറുകൾ എന്നിവ തടയും.
∙ പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിൽ ജപ്പാൻകാർ തിരഞ്ഞെടുത്തത് പേരയിലയെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സുക്രോസ്, മാൾടോസ് എന്നിവയുടെ ആഗിരണം ഒരു പരിധിവരെ തടയുകയും ചെയ്യും.
∙ കാർബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവർത്തനത്തെ തടയുമെന്നതിനാൽ തൂക്കം കുറയ്ക്കാനും പേരയിലയ്ക്കു സാധിക്കും.
∙ പേരയിലയിലുള്ള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റുകൾ കൊണ്ടു മറ്റൊരു പ്രയോജനം ഉണ്ട്. പ്രോസ്റ്റേറ്റ്, ബ്രസ്റ്റ്, വായിലെ കാൻസറുകൾ എന്നിവ തടയും.
∙ ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉള്ളതിനാൽ പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റും.
∙ മുടി കൊഴിയുന്നതു തടയുകയും ഉറക്കമില്ലായ്മ ക്രമീകരിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
∙ മുടി കൊഴിയുന്നതു തടയുകയും ഉറക്കമില്ലായ്മ ക്രമീകരിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
Tuesday, February 11, 2020
അഞ്ച് തരം ക്യാൻസറുകളെ തുരത്താൻ മുരിങ്ങയില
അഞ്ച് തരം ക്യാൻസറുകളെ തുരത്താൻ മുരിങ്ങയില 
അത്ഭുതങ്ങളുടെ മരം എന്നാണ് ഈ ചെടി അറിയപ്പെടുന്നത് തന്നെ. കാരണം അത്രയേറെ അത്ഭുതഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വിദേശിയായാണ് ജനിച്ചതെങ്കിലും നമ്മുടെ നാട്ടിന്‍ പുറത്തെ സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഈ ചെടി. നമ്മളെന്നും ഉപയോഗിക്കുന്ന മുരിങ്ങയാണ് ഈ ചെടി.
ആരോഗ്യഗുണങ്ങള്‍ മാത്രം നിറഞ്ഞ ഒന്നാണ് മുരിങ്ങ ചെടി. അത്‌കൊണ്ട് തന്നെ ആവശ്യക്കാരും കൂടുതലാണ് ഇതിന്. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ നിസ്സാരമായി ചെറുക്കാനുള്ള കഴിവ് മുരിങ്ങയ്ക്കുണ്ട്.
ഓവേറിയന്‍ ക്യാന്‍സര്‍
ഓവേറിയന്‍ ക്യാന്‍സര്‍ എന്നും എപ്പോഴും സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്നവയാണ്. പല സ്ത്രീകളും ഇതറിയാതെ പോകുന്നു. എന്നാല്‍ ഓവേറിയന്‍ ക്യാന്‍സറിന് പരിഹാരമാണ് മുരിങ്ങ. സ്ത്രീകള്‍ മുരിങ്ങ കഴിച്ചാല്‍ ഓവേറിയന്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 50ശതമനാത്തിലധികം കുറയ്ക്കാം.
ലിവര്‍ ക്യാന്‍സര്‍
ലിവര്‍ ക്യാന്‍സര്‍ ആണ് മറ്റൊരു ഗുരുതരമായ അവസ്ഥ. ഇതിനെ പ്രതിരോധിയ്ക്കാനും മുരിങ്ങയുടെ ഉപയോഗം സഹായിക്കുന്നു. മുരിങ്ങയിലുള്ള ആന്റിക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ഏറ്റവും ഫലപ്രദമായി ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.
ശ്വാസകോശാര്‍ബുദം
ശ്വാസകോശാര്‍ബുദമാണ് മറ്റൊരു പ്രധാനപ്പെട്ട ക്യാന്‍സര്‍. ഇത് പുകവലിയ്ക്കുന്നവരില്‍ കൂടുതലായിരിക്കും. മുരിങ്ങ കഴിയ്ക്കുന്നത് ഇവരില്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.
സ്‌കിന്‍ ക്യാന്‍സര്‍
സ്‌കിന്‍ ക്യാന്‍സര്‍ ഇത്തരത്തില്‍ പ്രശ്‌നത്തിലാകുന്ന ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ഇത്തരം ക്യാന്‍സര്‍ ഗുരുതരമാക്കുന്നത്. എന്നാല്‍ ധാരാളം മുരിങ്ങ കഴിയ്ക്കുന്നത് സ്‌കിന്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു.
വയറ്റിലെ ക്യാന്‍സര്‍
വയറ്റിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറുകളില്‍ ഏറ്റവും ഭീകരന്‍. തുടക്കത്തില്‍ അറിയാതെ പോകുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് നയിക്കാന്‍ കാരണം. എന്നാല്‍ ഭക്ഷണത്തില്‍ അല്‍പം മുരിങ്ങ ചേര്‍ക്കുന്നത് വയറ്റിലെ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വിറ്റാമിന്റെ കലവറ
വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ എന്ന കാര്യത്തില്‍ സംശയമില്ല. അമിനോ ആസിഡ്, വിറ്റാമിന്‍ എ സി എന്നിവയെല്ലാം ക്യാന്‍സര്‍ കോശങ്ങളെ നിഷ്പ്രയാസം നശിപ്പിക്കാന്‍ കഴിവുള്ളതാണ്. മറ്റ് ആരോഗ്യ ഗുണങ്ങള്‍ ക്യാന്‍സറിനെതിരെ പോരാടുക എന്നതല്ലാതെ നിരവധി ആരോഗ്യഗുണങ്ങളാണ് മുരിങ്ങയ്ക്കുള്ളത്. പ്രമേഹത്തെ തടയുക, ഹൃദയാരോഗ്യത്തെ സംരക്ഷിക്കുക, തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുക തുടങ്ങിയവയെല്ലാം മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളില്‍ മുന്നിലുള്ളവയാണ്
Monday, February 10, 2020
ആരോഗ്യവും സ്വഭാവവും-സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ്
സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് - ആദരാഞ്ജലികൾ..
ആത്മീയ രംഗത്തും കാൻസർചികിത്സാരംഗത്തും സജീവ സാന്നിധ്യമായിരുന്ന സ്വാമി ജി നിർമലാനന്ദഗിരി ഒറ്റപ്പാലം കയറംമ്പാറ പാലയിൽ മഠത്തിലായിരുന്നു വർഷങ്ങളായി താമസിച്ചിരുന്നത്.......വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ......
അദ്ദേഹത്തെപ്പറ്റി അധികം അറിയുന്നതിലും ആവശ്യം, അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങൾ ഒരിക്കലെങ്കിലും വായിക്കുക എന്നതാകുന്നു.ഒരു ലേഖനം ഇവിടെ ചേർക്കുന്നു, ആദരവോടെ, പ്രണാമങ്ങളോടെ..
"ആരോഗ്യവും സ്വഭാവവും....
സ്വഭാവമെന്ന് പറഞ്ഞാൽ, ആഹാര നീഹാര മൈഥുന നിദ്രകളാണ്. ഇത്രയേ സ്വഭാവങ്ങളായുള്ളൂ. ആരോഗ്യത്തിന് ഉതകണമെങ്കിൽ ഇവയൊക്കെ അയത്നലളിതമായി ലഭിക്കണം. വിദ്യാഭ്യാസമില്ലാത്തവർക്കും തിരിച്ചറിവില്ലാത്ത ജീവജാലങ്ങൾക്കും ഇതൊക്കെ അയത്നലളിതമായി ലഭിക്കുമ്പോൾ, പരിഷ്ക്കാരിയായ മനുഷ്യൻ ഇവയെക്കുറിച്ചോർത്ത് ദുഃഖിക്കുന്നവനും രോഗിയുമായി തീരുകയാണ് ചെയ്യുന്നത്. അതിനു കാരണം അവന്റെ അഹന്തയും വിദ്യാഭ്യാസവും മാത്രമാണ്. ആധുനിക ശാസ്ത്രത്തിന്റെ എല്ലാ വിദ്യാഭ്യാസവും പദ്ധതികളും കൂട്ടായ്മയും കൂട്ടിവെയ്ക്കലുകളും കൊടുക്കവാങ്ങലുകളുമെല്ലാം ആകെയുള്ള ഈ നാലുകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നവയാണ്. അതിനു വെളിയിൽ ഒന്നുമില്ല. എത്രയെത്ര വർഷങ്ങളെടുത്താണ് ആധുനികൻ വിദ്യയഭ്യസിച്ചും തിയറികളുണ്ടാക്കിയും അഹങ്കരിച്ചു ജീവിക്കുന്നത്? ഈ തിയറികൾ മുഴുവനുമുണ്ടാക്കി ഓരോ സ്ഥലങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ പ്രാവർത്തികമാക്കിയെന്ന് അവകാശപ്പെടുമ്പോഴും, ഈ നാലേനാലു കാര്യങ്ങൾ അയത്നലളിതമായാണോ അനുഭവിക്കുന്നത്? എന്നാൽ ഈ നാലു കാര്യങ്ങൾ ആരെങ്കിലുമൊക്കെ സ്വൈര്യസഞ്ചാരിയായി നിർവ്വഹിക്കുന്നുണ്ടെന്നു കണ്ടാൽ, അവർ ഈ തിയറികൾക്കും പഠനങ്ങൾക്കും വെളിയിലുള്ളവരാണ്. അറിവില്ലാത്തവന്റെ ജീവിതാന്തരീക്ഷങ്ങളിൽ മാത്രമാണ് ഇവയൊക്കെ ചാരുതയോടെ സംഭവിക്കുന്നതെന്ന് കാണാം.
ആഹാരം. അതിനുവേണ്ടി നിങ്ങൾ എത്രയെത്ര വഴക്കുകളുണ്ടാക്കിയാണ്, അതൃപ്തിയോടെയാണ് കഴിക്കുന്നത്? ഉണ്ടാക്കിക്കഴിക്കുന്ന ആഹാരമെടുത്താലും ഓരോ ഇന്ദ്രിയം വഴി കഴിക്കുന്ന ആഹാരമെടുത്താലും വഴക്കും യുദ്ധവും വഴിയല്ലേ, അകത്തെത്തുന്നത്? നിങ്ങൾക്കാവശ്യമായ പ്രോട്ടീനും ഫാറ്റും കാർബോഹൈഡ്രേറ്റുമൊക്കെ വലിച്ചുകയറ്റാൻ വേണ്ടി നിങ്ങളെത്രമാത്രം കഷ്ടപ്പെടുന്നുണ്ട്? നിങ്ങളുടെ അടുക്കളയിൽ, പോയിക്കഴിക്കുന്ന തീൻമേശകളിലൊക്കെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതികൾ കണ്ടാൽ വളരെ പ്രാകൃതനായ യോദ്ധാവിന്റെ എല്ലാ അംഗവിക്ഷേപങ്ങളും ഭാവഹാവാദികളും ഗോഗ്വാ വിളികളുമാണ് അരങ്ങു തകർക്കുന്നതെന്ന് കാണാം. തീൻമേശകളിലെ ആയുധങ്ങൾ, മാംസം കടിച്ചു വലിക്കുന്നതിന്റെ വന്യമായ ആവേശം ഇതൊക്കെ വെച്ചുകൊണ്ട് നിങ്ങൾക്കെന്നാണ് ആരോഗ്യത്തെ സ്വപ്നം കാണാൻ കഴിയുക? എവിടെയെങ്കിലും പോയി തീൻമേശയ്ക്കരികിൽ കഴിക്കാനിരിക്കുമ്പോൾ എപ്പോഴെങ്കിലും ആത്മാർത്ഥമായി നിങ്ങൾ ഓർത്തിട്ടുണ്ടോ – ഈ അന്നവും അന്നത്തോടൊപ്പമുള്ള വിഭവങ്ങളുമെല്ലാം ആരൊക്കെയോ കൂടി അദ്ധ്വാനിച്ചുണ്ടാക്കിയതാണ്. ആരുടെയൊക്കെയോ കൈകളിലൂടെ കൊടുത്തും വാങ്ങിയുമൊക്കെ ഇവിടെയെത്തിപ്പെട്ടവയാണ്. ആരൊക്കെയോ കൂടി പാകം ചെയ്തും വിളമ്പിയും വെച്ചിരിക്കുന്നതാണ് ഇവയൊക്കെ. അതൊന്നും ഓർക്കാൻ സമയമില്ലാതെ തീൻമേശകളില്‍ ആർത്തിയോടെയും ആവേശത്തോടെയും ആയുധങ്ങളേന്തി വെട്ടുകയും കുത്തുകയും വലിച്ചുകീറുകയുമൊക്കെ ചെയ്യുന്ന നിങ്ങളും നിങ്ങൾക്ക് അതൃപ്തരായി വിളമ്പിത്തരുന്നവരും ഒരു യുദ്ധത്തിന്റെ സങ്കീർണ്ണങ്ങളായ ലോകങ്ങളിലേക്ക്, ഒരു യുദ്ധഭൂമിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയല്ലേ ചെയ്യുന്നത്? യുദ്ധഭൂമിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവർക്ക് ആരോഗ്യം സ്വപ്നംകാണാൻ കഴിയുമോ?
തൃപ്തിയോടെ വിളമ്പിത്തരുന്ന ആഹാരം, തൃപ്തിയോടെ എടുത്തുകഴി ക്കുന്ന ആഹാരം, ശാന്തമായി ഇരുന്ന് രുചിയോടെ കഴിച്ച്, ആഹാരം നന്നായിട്ടുണ്ടെന്ന് പാകം ചെയ്തവരെ ശ്ളാഘിച്ചു പറയുന്ന വാക്കുകളും വർണ്ണങ്ങളും മനോഭാവങ്ങളും കൊണ്ട് മനോഹാരിത നിറഞ്ഞ ഒരു മുഹൂർത്തം. ആ മുഹൂർത്തത്തിൽ നമുക്കകത്തേക്കു ചെല്ലുന്ന ആഹാരം, അത് നാലുവിധത്തിൽ പചിച്ച് ജീവിതത്തിന്റെ ഓരോ ഭാവങ്ങളായി, കണ്ണിനും കാലുകൾക്കും കൈയ്ക്കുമൊക്കെ ആരോഗ്യമായി രൂപാന്തരം പ്രാപിച്ചു വരികയാണ് ചെയ്യുന്നത്. ആഹാരമിവിടെ ആരോഗ്യമായി പരിണമിക്കുകയാണ്. ഇങ്ങനെ തൃപ്തിയോടെ ആഹാരം കഴിക്കുന്നതിനു പകരം ഒരു പടപ്പുറപ്പാടിന്റെ രംഗ വേദികളിലേക്ക് മാറ്റിക്കൊണ്ടുപോയി കഴിച്ചാൽ, എന്ത് ആഹാരം കഴിച്ചാലും മരുന്നു കഴിച്ചാലും നിങ്ങളെങ്ങനെയാണ് രക്ഷപ്പെടുക?
ജീവിതത്തിൽ ആനന്ദം വേണമെങ്കിൽ അന്നത്തെ ദൈവതുല്യം കാണാനും അതിനെ ആനന്ദത്തോടെ ആസ്വദിക്കുവാനും കഴിയണം. ആഹാരം ലഭിക്കാൻ ഇടയായ മുഹൂർത്തങ്ങളെ ഉത്തമമായി സ്വീകരിക്കുവാനും അതുണ്ടാക്കിയവരുടെ സ്മരണയുടെയും ബുദ്ധിയുടെയും ക്ഷമയുടെയും കലവികളിൽ, ആഹാരത്തിന്റെ സർവ്വസങ്കീർണ്ണമായ പചന പ്രക്രിയയെ ആന്ദോളനത്തിലെത്തിക്കുവാനും കഴിയുന്നവർക്ക് എന്നും ആരോഗ്യം പ്രതീക്ഷിക്കാം.
സ്വഭാവബലപ്രവൃത്തങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് ആഹാരവും നീഹാരവും. ഇവ ഓരോന്നും കൂടുതൽക്കൂടുതൽ സൂക്ഷ്മമാണെന്നും പഠിക്കണം. ആഹാരത്തേക്കാൾ സൂക്ഷ്മമാണ് നീഹാരം. വെള്ളം. ജലം എങ്ങനെയാണോ നിങ്ങൾ കൈകാര്യം ചെയ്യുന്നത്, അതുപോലെയാണ് മനസ്സുണ്ടായിവരുന്നത്. മനസ്സ് എങ്ങനെ വരുന്നുവോ, അങ്ങനെയാണ് ജലം വരുന്നത്. ജലത്തിന്റെ മാത്രം ക്രിസ്റ്റലിന് ഒരു പ്രത്യേകതയുണ്ട്. അതിന് നിയതമായ സ്വഭാവമില്ല. പഠിച്ചുകാണും, കൈകാര്യം ചെയ്യുന്നവന്റെ മനസ്സു പോലെ ജലത്തിന്റെ സ്വഭാവം മാറുമെന്ന്. ജലത്തിന്റെ സമീപമിരുന്ന് ഒരു പാട്ടുപാടുമ്പോൾ, ആ പാട്ടിന്റെ രാഗത്തിനനുസരിച്ച് അതിന്റെ ക്രിസ്റ്റലിന്റെ രൂപം മാറും. ജലം കൈകാര്യം ചെയ്യുന്നവന്റെ മനസ്സ് ഉത്തമവും അധമവുമായി മാറിമറിയുമ്പോൾ അതിനനുസരിച്ച് ജലവും പരിണമിക്കുന്നു. അതുകൊണ്ടാണ് ശുദ്ധീകരണ പ്രക്രിയയുടെ ആദിസ്രോതസ്സായി ഭാരതീയർ ജലത്തെ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണവർ ജലം ജപിച്ചെടുക്കുമ്പോൾ മാറുമെന്ന് വിശ്വസിച്ചിരുന്നത്. ജപിക്കാനുള്ള ഉയർന്ന മനസ്സിലേക്ക് ഉയർന്നവനു മാത്രമേ ജലത്തെ പരിണമിപ്പിക്കാനും കഴിയൂ. അതുകൊണ്ട് മനസ്സ് പരിശുദ്ധമാകുമ്പോൾ ആ ശുദ്ധതയുടെ ആദിമസ്രോതസ്സുകളിൽ ജലം പരിണമിക്കും. ആ ജലം പുതുജീവനം തരും. അത് ജ്ഞാനസ്നാനത്തിനുതകും. നാരദൻ അതാണ് പഠിപ്പിക്കുന്നത്. ജലം ദാനംചെയ്യുന്നവൻ നാരദൻ. ജലം കൊടുത്താൽ മതി, അതിന്റെ പവിത്രതയുടെ നിത്യാങ്കുരങ്ങളിലേക്ക് മനസ്സിനെ ആവാഹിക്കാൻ കഴിയും. അപ്പോൾ ആഹാരത്തെക്കാൾ സൂക്ഷ്മമാണ് നീഹാരം. അതിനെക്കാൾ സൂക്ഷ്മമാണ് മൈഥുനം. ലോകത്തിലെ ഏറ്റവും വലിയ യുദ്ധവും ഹിംസയും പീഡനവുമായി മാനവന്റെ മൈഥുന പ്രക്രിയ ഇന്ന് മാറിയിട്ടുണ്ടെങ്കിൽ, അവൻ മൃഗത്തെക്കാൾ അധഃപതിച്ചിട്ടുണ്ടെന്ന് പഠിക്കണം. ഈ മൈഥുനത്തെക്കാൾ സൂക്ഷ്മമാണ് നിദ്ര.
സുഖമായി ഒന്നുറങ്ങാൻ നിങ്ങൾക്കിന്ന് കഴിയുന്നുണ്ടോ? എ.സി.യും ഫാനും ബെഡ്ഡുമൊക്കെയുണ്ടായിട്ടും ഉറങ്ങാൻ ഉറക്കഗുളിക കഴിക്കണമെന്ന സ്ഥിതിയുണ്ടോ? ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാതെ, ബെഡ്ഡിൽ തിരിഞ്ഞും മറിഞ്ഞും കാലിട്ടടിച്ചും ശപിച്ചും കഴിയുന്ന നിങ്ങളുടെ ഉറക്കെന്ന പ്രക്രിയ എത്രമാത്രം വിഷമകരമായി തീർന്നിരിക്കുന്നു? എന്നാൽ, എവിടെക്കിടന്നാലും ഉറങ്ങുന്നവന്റെ ഉറക്കം കണ്ടിട്ടോ? അത്തരക്കാർ എത്ര ഭാഗ്യവാന്മാർ! കടത്തിണ്ണകളിലും റോഡോരങ്ങളിലുമൊക്കെ ഒതുങ്ങിക്കൂടി കിടന്ന്, മഞ്ഞും തണുപ്പും വെയിലുമൊന്നുമറിയാതെ ഉറങ്ങാൻ കഴിയുന്ന ആ മസ്തിഷ്കത്തിന് ലഭിക്കുന്ന ശാന്തി. അവൻ അനുഭവിക്കുന്ന ആ ശാന്തിയുടെ ഒരംശം പോലും ലഭിക്കാതെ, ഉറക്കഗുളികയും വാങ്ങിക്കഴിച്ച് ഉറങ്ങുന്നവന്റെ അന്തരാളങ്ങളിൽ എന്ത് ആരോഗ്യമുണ്ടാകാനാണ്? ഋഷിസൂക്തങ്ങൾ രോഗങ്ങളെ ആധ്യാത്മികങ്ങൾ, ആധിഭൗതികങ്ങൾ, ആധിദൈവികങ്ങൾ എന്നുപറയുന്നതിന്റെ പ്രസക്തി തിരിച്ചറിയേണ്ടത് ഇവിടെയാണ്.
അതെ, ഇതുതന്നെയാണ് അദ്ദേഹത്തിനുള്ള ആദരാഞ്ജലികൾ...നമിക്കുന്നു ആ മഹാത്മാവിനെ...നന്ദിപൂർവ്വം... പ്രണാമങ്ങളോടെ,
ആ സ്മരണകൾ നിലനിർത്തുവാൻ നാം പ്രതിജ്ഞ ചെയ്യണം.
- ധർമ്മപാഠശാല.
Saturday, February 8, 2020
മോര് ഉണ്ടോ? എന്നാൽ കുറച്ച് ചോറുണ്ണാം
മോര് ഉണ്ടോ? എന്നാൽ കുറച്ച് ചോറുണ്ണാം
ഒരിക്കൽ വയറു വേദനയുമായി തന്നെ സമീപിച്ച രോഗിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം മരുന്നിന് പകരം "കാളൻ " ഉണ്ടാക്കുന്നതിനുള്ള കുറിപ്പ് വൈദ്യമഠം തിരുമേനി എഴുതിക്കൊടുത്തതായി അറിവുണ്ട്.
ആയുർവേദമെന്നല്ല എല്ലാ ചികിത്സാരീതിയും ഭക്ഷണക്രമവുമായി ബന്ധപ്പെട്ടു തന്നെയാണ് പ്രവർത്തിക്കുന്നത്.
ഭക്ഷണം തന്നെയാണ് രോഗകാരണം ,ആയതിനാൽ അതിൽ വരുത്തുന്ന ചില മാറ്റങ്ങൾ, ക്രമീകരണങ്ങൾ നമ്മളെ ആരോഗ്യവാന്മാരാക്കും.
ഒരു കാലത്ത് മലയാളിയുടെ ഇഷ്ട വിഭവമായിരുന്ന മോരും സംഭാരവുമൊക്കെ ഇന്ന് കല്യാണസദ്യക്ക് ഒരു തീർത്ഥം പോലെ വാങ്ങിക്കഴിയുന്ന വിഭവമായി മാറി.
പാല് കാച്ചി, ഉറയൊഴിച്ച്, തൈരാക്കി, തൈര് കടഞ്ഞ് വെണ്ണമാറ്റി ,പിന്നെ നാലിരട്ടി വെള്ളം ചേർത്ത് മോരുണ്ടാക്കാൻ നമുക്ക് സമയമെവിടെ ??? ............
ഫ്രിഡ്ജിൽ തണുത്തു വിറച്ചിരിക്കുന്ന വെള്ളം, കോളകൾ, വിവിധ പാനീയങ്ങൾ ഇവ ആവശ്യത്തിലുപരി ആഢ്യത്തിന്റെയും പൊങ്ങച്ചത്തിന്റേയും ചിഹ്നങ്ങളായി സ്വീകരിച്ച് അവയ്ക്ക് പുറകെ പോയപ്പോൾ 30 വയസു മുതലേമുട്ടുവേദന ,നടുവേദന, തേയ്മാനം എന്ന് പറഞ്ഞ് ആശുപത്രി വരാന്തയിൽ നില്പും ,അലമാരയിൽ വിവിധ കാത്സ്യം ഗുളികകളും നമുക്ക് സ്വന്തമായി.രോഗകാരണത്തിന്റെ യഥാർത്ഥ്യത്തിലേക്ക് എത്തി നോക്കുവാൻ നമുക്ക് സമയമില്ല ,അഥവാ അറിയാമെങ്കിലും നാം അതിനെ അവഗണിക്കുന്നു.
ഉച്ചയൂണിന് ശേഷം ഇഞ്ചി കറിവേപ്പില പച്ചമുളക് ഇവ ചേർത്ത മോര് അപ്രത്യക്ഷമായി .. ചൂടിൽ ദാഹശമനിയായി നമ്മെ തണുപ്പിച്ചിരുന്ന "സംഭാരം " എന്ന വാക്കു തന്നെ പുതുതലമുറയ്ക്കന്യമായി. പുളിശ്ശേരിയും ,കാളനും, കിച്ചടിയും ഓണസദ്യയുടെ മാത്രം വിഭവങ്ങളായി മാറി.
നല്ല ജീവിത ശൈലിയും ആഹാരശീലവും പാശ്ചാത്യ സംസ്കാരത്തിന് വഴിമാറിയപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ പൊണ്ണത്തടിയന്മാരും ,കൃത്യസമയത്ത് ആർത്തവമില്ലാത്തവരും,ആ കാലനരയുള്ളവരും, രോഗബാധിതരും, സന്താനോല്പാദനശേഷി ഇല്ലാത്തവരുമായി മാറി.
" ആഹാരത്തിനവസാനം എന്താണ് കഴിക്കേണ്ടത്?" എന്ന ചോദ്യത്തിന് പൂർവ്വികർ നല്കിയ മറുപടി "മോര് ഇന്ദ്രന് ലഭ്യമല്ല "എന്നാണ് ....
ദേവന്മാർക്ക് അമൃതിന് തുല്യമായി മനുഷ്യന് ലഭ്യമായതാണ് മോര് !!!!
തൈര് കടഞ്ഞ് വെണ്ണ മാറ്റുന്നതിന്റെയും അതിൽ ചേർക്കുന്ന വെള്ളത്തിന്റേയും അളവനുസരിച്ച് മോരിന്റെ ഗുണത്തിൽ വ്യത്യാസം വരുന്നു.വെണ്ണ മാറ്റി 4 ഇരട്ടി വെള്ളം ചേർത്താൽ മോരാകും .. ഇതു തന്നെ അല്പം പോലും വെണ്ണയില്ലാതെ നാലിരട്ടിയിലേറെ വെള്ളം ചേർത്താൽ സംഭാരമായി.
എങ്ങനെ മോരുണ്ടാക്കാം ??
പാൽ പാട കെട്ടാതെ കാച്ചിയെടുക്കുക.. നല്ലതുപോലെ തണുത്താൽ ഒരു Spoon തൈര് ഉറയായി ചേർക്കുക. ഒരു ദിവസം മതിയാകും നല്ല ഉറച്ച തൈര് ലഭിക്കാൻ.. ഈ തൈരിൽ 3 ഐസ്ക്യൂബോ അര glass തണുത്ത വെള്ളമോ ചേർക്കുക ,ശേഷം മിക്സിയിൽ മിക്സ് ചെയ്യുക 2 മിനിട്ട്.. വെണ്ണ മുകളിൽ തെളിയും .അത് മാറ്റിയെടുക്കുക .. ശേഷം തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ചേർത്ത് മോരോ സംഭാരമോ തയ്യാറാക്കാം. വെണ്ണ നീക്കുന്നതിനാൽ വണ്ണം വയ്ക്കുമെന്ന പേടി വേണ്ട. ആവശ്യത്തിന് കാത്സ്യവും പ്രോബയോട്ടിക്സും ലഭ്യമാവുകയും ചെയ്യും.
ഇഞ്ചി മുളക് കറിവേപ്പില ഇവ ചേർത്ത് ഊണിന് ശേഷം കഴിക്കുന്ന മോര് ശരീരത്തിലെ ദഹനശക്തിയെ ത്വരിതപ്പെടുത്തുകയും ഭക്ഷണത്തിലെ പോഷകാംശങ്ങളുടെ ആഗീരണത്തെ മികവുറ്റതാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെയാണ് സദ്യയുടെ അവസാനം മോര് വിളമ്പുന്നതും.
ഉഷ്ണകാലത്ത് ദാഹമകറ്റാൻ സംഭാരം ഉത്തമ പാനീയമാണ്. വിയർപ്പിലൂടെ നഷ്ടമാകുന്ന ധാതുലവണങ്ങളെ സന്തുലനപ്പെടുത്തുകയും ശരീരത്തിന് തണുപ്പിനെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
വാതരോഗമുള്ളവർ മോരിൽ ചുക്കും ഉപ്പും ചേർത്തു കഴിക്കുന്നതും, പിത്തരോഗങ്ങൾക്ക് പഞ്ചസാരയും, കഫരോഗങ്ങൾ ചുക്ക്, കുരുമുളക് ,തിപ്പലി ഇവ പൊടിച്ചു ചേർത്ത് കഴിക്കുന്നതുമാണ് നല്ലത്.
ശ്വാസ രോഗവും, ചുമയും ഉള്ളവർ കാച്ചിയ മോര് തന്നെ ഉപയോഗിക്കുക. ഏറ്റവും വിഷമിപ്പിക്കുന്ന അർശസ് അഥവാ മൂലക്കുരുവിന് മോര് ഔഷധമാണ്.മോര് കറിവേപ്പിലയും വെളുത്തുള്ളി, ഇഞ്ചി ചേർത്ത് കാച്ചിയത് മിക്കവാറും ഉദരരോഗങ്ങളിൽ മികച്ച താണ്. പൈൽസ, ഫിസറ്റുല, ഫിഷർ, രോഗികളിൽ സർജറിക്കു ശേഷം ഇപ്രകാരം ഉപയോഗിക്കുന്നത് നല്ലതാണ്.
ഇനിയും മോരിനെ മാറ്റി നിർത്തണോ? എല്ലിനെയും പല്ലിനേയും ദ്രവിപ്പിക്കുന്ന ,നമ്മെ പ്രമേഹ രോഗത്തിന് അടിമപ്പെടുത്തുന്ന ശീതളപാനീയങ്ങൾക്കു പുറകെ പോകണോ ?അതോ സ്വന്തം മോരിനെ കൂടെ നിർത്തണോ? ? നിങ്ങൾ തന്നെചിന്തിക്കൂ.
മോര് അധികം പഴക്കം ചെല്ലാതെ ഉപയോഗിക്കുക മൺപാത്രങ്ങളിലോ glass bottles ലോ സൂക്ഷിക്കുക. വിപണിയുടെ മറിമായങ്ങൾ പാലിനെ ഗുണനിലവാരം കുറയ്ക്കുന്നതിനാൽ വിശ്വാസയോഗ്യമായ ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്നത് പരമാവധി ഉപയോഗപ്പെടുത്തുക .
ഒരല്പസമയം മാറ്റിവയ്ക്കാം ,നമ്മുടെ ആരോഗ്യത്തിനായി ,കുട്ടികളുടെ നന്മക്കായി
കൊതുകിനെ അകറ്റാൻ
കൊതുക് വീട്ടില്‍ എന്നല്ല,പറമ്പിന്റെ പരിസരത്ത്പോലും വരാതിരിക്കാൻ
മഴക്കാലമെത്തി..പുറകെ കൊതുകുകളും… പക്ഷേ വിഷമിക്കണ്ട കൊതുകോ പേടിക്കേണ്ട ആയുവേദത്തില്‍ ഇതിനുള്ള പ്രധിവിധി:- കൊതുകോ… നോ ടെൻഷൻ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ… കൊതുക്. മലമ്പനി , ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലെത്തിക്കാൻ ഇവ വിചാരിച്ചാൽ സാധിക്കും. എന്നാൽ കൊതുകിനെ പമ്പ കടത്താൻ ആയുർവേദത്തിൽ ഫലപ്രദമായ മരുന്നുകളുണ്ട്. കൊതുക് കടിക്കാതിരിക്കാൻ കർപ്പൂരാദി തൈലം തേച്ചാൽ മതി. ഇനി കർപ്പൂരാദി തൈലം എവിടെ കിട്ടുമെന്ന് ആലോചിച്ച് ടെൻഷനടിക്കണ്ട. നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ. പൊടിച്ച കർപ്പൂരത്തിൽ തുളസിനീർ ചേർക്കുക. കർപ്പൂരാദി തൈലം റെഡി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല. അപരാജിത ധൂമ ചൂർണ്ണം: അപരാജിത ധൂമ ചൂർണ്ണം എല്ലാ ആയുർവേദ കടകളിലും കിട്ടും. ഇത് പുകച്ചാൽ കൊതുക് വരില്ല. പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്. പറമ്പിലെ കൊതുകിനെയും കൊല്ലാം ; കൊതുകിനെ കൊല്ലാൻ ഫോഗിംങ്ങ് നടത്താറില്ലെ. അതുപോലൊരു സൂത്രം ആയുർവേദത്തിലുമുണ്ട്. സോപ്പു പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറമ്പിലും തളിച്ചാൽ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേർത്ത് കെട്ടി ജനലിനരികിൽ തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല.
പപ്പായ
പപ്പായ
കപ്പളം, ഓമ, പപ്പായ തുടങ്ങിയ പല പേരു കളിലും
അറിയപ്പെടുന്ന പപ്പായ യുടെ അത്ഭുത ഔഷധ ശക്തിയെക്കുറിച്ച് നാം അറിയുന്നത് ചിക്കൻ ഗുനിയ കേരളമാകെ പടർന്നു പിടിച്ചപ്പോഴാണ് എന്നാൽ ഇപ്പോഴിതാ
മദ്യപാനികൾക്കൊരു സന്തോഷവാർത്ത: പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും.
പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ് പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച് ആദ്യം ചെയ്യുന്നത് അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്. ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.
ക്യാൻസർ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത് ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക് ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാൽ സമ്പന്നമാണെന്ന് അറിയാമോ. അതിനാൽ തന്നെ ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവർക്ക് ഒരു മികച്ച പോഷകാഹാരമായി പപ്പായ കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.
എന്നാല്‍ ഏറ്റവും പ്രധാനം ലിവർ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവർ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് കഴിയും. കഴിക്കാൻ അൽപം ചവർപ്പുള്ളതിനാൽ പപ്പായക്കുരു കഴിക്കാൻ ചില ശാസ്ത്രീയ രീതികൾ അവലംബിക്കാം. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.
പനി
പനി
ഒരു അനുഭവ കുറിപ്പ് ഈ പനികാലത്തു ആർക്കേലും ഉപകാരപ്പെടും
ഇനി ഞാൻ പ റയാൻ പോകുന്നത്, ഞാനും എന്റെ കുടുംബവും, അടുത്ത സുഹൃത്തുക്കളും കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്ന് മിശ്രിതത്തെപ്പറ്റിയാണ്. പാരമ്പര്യ വൈദ്യരുടെ കുടുംബത്തിൽ ജനിച്ചതുകൊണ്ടും, ഇപ്പോഴും അരഡസനോളം ആയുർവേദ ഡോക്ടർമാർ ബന്ധുക്കളായി കുടുംബത്ത് ഉള്ളതുകൊണ്ടും ഉള്ള സഹകരണം, ഇതിലൊക്കെയുപരിയുള്ള അനുഭവ- അതായത് പൂർണ്ണ ഫലപ്രാപ്തി- ത്തിന്റെ ബലത്തിലാണ് ഇതെഴുതുന്നത്.
പനി ബാധിച്ചു ആശുപത്രി ഒപി കളിൽ കാത്തു നിന്ന് വലയുന്ന രോഗികളുമായുള്ള അഭിമുഖങ്ങൾ ചാനലുകളിൽ വന്നത്തിൽ ഏറ്റവും ഞെട്ടിച്ചത് ഏതുതരം പനിയാണ്, ഡെങ്കിയാണോ, എലിയാണോ, മലമ്പനിയാണോ എന്നറിയാൻ മൂന്നു ദിവസം പിടിക്കും എന്നാണ്. . പനി ലക്ഷണം കണ്ടാൽ സാരമില്ലെന്ന് പറഞ്ഞു കുറച്ചു ദിവസം ഇരിക്കും. അതുകഴിഞ്ഞ് തീരെ അവശതയാവുമ്പോഴാണ് ആശുപത്രിയിൽ പോവുക. അവിടെ ചെന്നാൽ രക്തം പരിശോധിക്കാൻ എടുക്കും. മൂന്നു ദിവസം കഴിഞ്ഞാണ് ഇത് ഏതുതരം പനിയാണ് എന്നറിയുക. അപ്പോഴേക്കും രോഗി ഒരു വഴിക്കെത്തിയിട്ടുണ്ടാവും. പിന്നീടാണ് സമാനാവസ്ഥയിലുള്ള പനിബാധിതരുടെ കൂടെ തറയിലോ, വരാന്തയിലോ കിടന്നുള്ള ചികിത്സ. ഡെങ്കിക്കാരന് എലിപ്പനി പകരാം. എലിപ്പനിക്കാരനു എച് വൺ എൻ വൺ പകരാം. പിന്നീട് ഓരോരുത്തരായി വെറുമൊരു പനിവന്നു മരിക്കുകയും. കേരളം കാണുന്ന ഏറ്റവും നാണംകെട്ട ഒരു സാഹചര്യമാണ് ഇപ്പോൾ ആരോഗ്യരംഗത്തുള്ളത്. അഞ്ഞൂറിനടുത്ത് ആളുകൾ മരിച്ചുകഴിഞ്ഞപ്പോൾ നേതാക്കന്മാർ തലേക്കെട്ടും കെട്ടി പുല്ലു കിളയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്. ഇവരുടെയൊക്കെ തൊലിക്കട്ടി....
അത് പോകട്ടെ.....
ഞങ്ങൾ ഉപയോഗിക്കുന്ന മിശ്രിതം ഇതാണ്. ദശമൂലാരിഷ്ടം, അഭയാരിഷ്ടം, അശോകാരിഷ്ടം, അമൃതാരിഷ്ടം ഇവ 250 മില്ലി വീതം മിക്സ് ചെയ്തത്. ഒരു ലിറ്റർ വരുമല്ലോ. അതിൽ 12 വീതം വെട്ടുമാറൻ, ധാന്വന്തരം, ഗോരോചനാദി എന്നീ ഗുളികകൾ പൊടിച്ചോ അരച്ചോ ചേർക്കുക. നാട്ടിലെ ഏതെങ്കിലും നല്ല വൈദ്യശാലയിൽ ഇതൊരു കുപ്പിയിലാക്കി തരാൻ പറഞ്ഞാൽ തരും. ചില വൈദ്യൻമാർ ഒരു പുഞ്ചിരിയോടു കൂടി പനിയ്ക്കാണോ? എന്ന് ചോദിക്കും. ചില വൈദ്യന്മാർ ഗുളികകളുടെ എണ്ണത്തിൽ ചില മാറ്റം വരുത്തും. ഉദാഹരണത്തിന് പനി കൂടുതലാണെങ്കിൽ, ചൂട് കൂടുതലാണെങ്കിൽ വെട്ടുമാറൻ കൂടുതൽ ചേർക്കും. രണ്ടു കവിൾ (അതാണ് അളവ് പറയാൻ എളുപ്പം) നാല് നേരം (ആറു മണിക്കൂർ ഇടവേള) കഴിക്കുക. ആദ്യത്തെ ഡോസ് കഴിക്കുമ്പോൾത്തന്നെ രോഗി വെട്ടി വിയർക്കും. മൂത്രമൊഴിക്കാൻ തോന്നും. പനി വിടുന്ന ലക്ഷണമാണത്. കുറച്ചു കഴിഞ്ഞു മലം കൂടി പോയിക്കഴിഞ്ഞാൽ നല്ല ആശ്വാസം തോന്നും. ആഹാരം കഞ്ഞി, പൊടിയരിക്കഞ്ഞി അല്ലെങ്കിൽ നല്ലതുപോലെ വേവിച്ച ചുവന്ന അരിയുടെ കഞ്ഞി ഉപ്പിട്ട് ധാരാളം വെള്ളത്തോടെ കഴിക്കുക. കരുപ്പെട്ടിക്കാപ്പി ഉണ്ടാക്കുക, തുളസിയില, പേരയില, കുരുമുളക് എന്നിവ ചേർക്കാം. നല്ലതുപോലെ വിശ്രമിക്കുക. മരുന്ന് പന്ത്രണ്ടു നേരം കഴിച്ചു കഴിഞ്ഞാൽ പനി മാറും. ഈ പറഞ്ഞ പനി ഒരുമാസം വെച്ചുകൊണ്ടിരുന്നു ബോധം കെട്ടു വീണശേഷമുള്ള പനിയല്ല. പനി ലക്ഷണം കാണുമ്പോൾ തന്നെ ഈ മരുന്ന് കഴിക്കാം. ബാക്കി വന്നത് മൂന്നുമാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വീണ്ടും വേണമെങ്കിൽ പുറത്തെടുത്തുവച്ചു തണുപ്പ് വിട്ടശേഷം കഴിക്കാം. എത്രയും പെട്ടന്ന് ഇത് കഴിക്കുന്നോ അത്രയും പെട്ടന്ന് സുഖമാകും.
ഒരു പനിക്കാലത്തും ഞങ്ങൾക്കാർക്കും പനി വന്നിട്ടില്ല. പനി ലക്ഷണങ്ങൾ കാണിക്കുന്നത് മിക്കവാറും മക്കളാവും. അവരാണ് വെളിയിൽ താമസിക്കുകയും, പുറത്തെ ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നത്. അവർ എവിടെ പോവുകയാണെങ്കിലും ഈ മരുന്ന് അരലിറ്റർ ഞാൻ കൊടുത്തു വിടും. അല്ലെങ്കിൽ ചെന്നാലുടൻ താമസസ്ഥലത്തിനടുത്ത ആയുർവേദ മരുന്നുകട നോക്കി വയ്ക്കാൻ പറയും. ഏതെങ്കിലും പനി ലക്ഷണം കണ്ടാൽ അപ്പോൾത്തന്നെ ഈ മരുന്ന് കഴിക്കും. അതുകൊണ്ട് ഇന്നുവരെ full blown fever ഉണ്ടായിട്ടില്ല.
full blown fever ആയാൽ പിന്നെ വൈദ്യന്റെ നിർദ്ദേശാനുസരണം മാത്രം ഏതു മരുന്നും കഴിക്കുക.
Disclaimer : ഞാനൊരു ഡോക്ടറല്ല. ഇത് എന്റെ കുടുംബം അനുവർത്തിച്ചു വരുന്നൊരു രോഗപ്രതിരോധ നടപടിയാണ്. ഒരിക്കൽപ്പോലും ഒരു full blown fever എന്റെ കുടുംബത്തിൽ ദൈവാനുഗ്രഹത്താൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമോ എന്നറിയില്ല. എല്ലാം മുകളിലൊരാൾ കൂടി തീരുമാനിക്കുന്നു. പക്ഷെ നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യുന്നു എന്നതാണ് എന്റെ നിലപാട്.
ഒരു കാര്യം കൂടി, ഞാൻ നേരത്തെ ഒരു പോസ്റ്റിൽ പറഞ്ഞത് ആവർത്തിക്കുന്നു. എനിക്ക് നല്ലതെന്നു തോന്നുന്നൊരു കാര്യം ഞാൻ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ചെയ്യാം. വേണ്ടെങ്കിൽ വേണ്ട. പനി വന്നു ആളുകൾ ഈയലുകളെപ്പോലെ പിടഞ്ഞുവീണു മരിക്കുന്നത് കണ്ടതു കൊണ്ട്, ഒരുപാട് ആലോചനകൾക്കു ശേഷമാണ് ഈ പോസ്റ്റ് ഇടുന്നത്(ദേവി പിള്ള)
Wednesday, February 5, 2020
വെറ്റില
വെറ്റില വെറും ഒരു ഇലയല്ല.
അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്....
സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജൻമദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.
വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങൾ ഇതാ...
നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.
വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റിൽ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയിൽ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തിൽ വച്ചാൽ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.
വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാൻ വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ മതി.
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്. രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുന്നു. ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നു. വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കുന്നു.
വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.
ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.
ഒരു കപ്പ് ചൂടുവെള്ളത്തിൽ വെറ്റിലചാർ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.
ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയിൽ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചിൽ വച്ചാൽ ശ്വാസംമുട്ടൽ കുറയും. കൂടാതെ ഏലയ്ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാൽ ആശ്വാസം ലഭിക്കും.
ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയിൽ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക. ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക. കുറച്ചു ദിവസം ഉപയോഗിച്ചാൽ ചുമ പമ്പ കടക്കും. വെറ്റില ബ്രോങ്കൈറ്റിസിനും ഉത്തമപ്രതിവിധിയാണ്.
വെറ്റില നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാകുന്നു. പോളിഫിനോളുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് അണുക്കളിൽ നിന്നും സംരക്ഷിക്കുന്നു.
പുറംവേദന കൊണ്ട് വിഷമിക്കുന്നവർക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്.
വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കുന്നുണ്ട്. ഇത് നല്ലൊരു ഡൈയൂറെറ്റിക് ആണ്. ഒരു വെറ്റില ചതച്ച് നീരെടുക്കുക. ഇതു കുറച്ചു നേർപ്പിച്ച പാലിൽ ചേർത്തു കഴിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇതു സഹായിക്കുന്നു. മൂത്രതടസം മാറാനും ഉത്തമമാണ്.
ഒരുടീസ്പൂൺ വെറ്റില നീരിൽ തേൻ ചേർത്താൽ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാൽ ഉൻമേഷം ലഭിക്കും. ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.
ചർമരോഗങ്ങൾക്കും വെറ്റില ഗുണം ചെയ്യും. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം തരും. കുറച്ച് വെറ്റില ചതച്ചതിൽ മഞ്ഞൾ ചേർത്ത് വേദനയോ അലർജിയോ ഉള്ളിടത്ത് പുരട്ടിയാൽ നല്ലത്. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
ചെവിവേദനയ്ക്കും വെറ്റില ആശ്വാസം നൽകും. വെറ്റിലനീര് വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ പെട്ടെന്ന് ചെവിവേദന കുറയുമത്രേ. യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കുന്നു.
കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാർ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
എന്തിനും ഒരു മറുവശം ഉണ്ടെന്നു പറയുന്നതു പോലെ വെറ്റിലയ്ക്കുമുണ്ട് ദോഷവശവും. വെറ്റില അമിതമായ ചവയ്ക്കുന്നത് രസമുകുളങ്ങൾ നശിക്കാൻ കാരണമാക്കുന്നുണ്ട്. അതുപോലെ മൈഗ്രേൻ, മാനസിക പ്രശ്നങ്ങൾ, ടിബി, കുടൽവ്രണം, ചുഴലി രോഗം ഇവയുള്ളവർ വെറ്റില ഉപയോഗിക്കാൻ പാടില്ല എന്നതും ശ്രദ്ധിക്കണം.
സുഗന്ധമുള്ള ഈ വള്ളിച്ചെടിയെ നിങ്ങളുടെ പൂന്തോട്ടത്തിന് അലങ്കാരമാക്കാൻ ഇനി വൈകേണ്ട, വെറ്റിലയിൽ നിന്നു ഗുണഫലങ്ങൾ അനുഭവിക്കാനും........
Saturday, January 25, 2020
കാരറ്റ് ജ്യൂസ്
പെട്ടെന്ന് പ്രായം കൂടുന്നത് തടയാന്‍ കാരറ്റ് ജ്യൂസ്
പ്രായമാകുന്നത് തന്നെയാണ് എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. പലപ്പോഴും പ്രായം കൂടുന്നത് പലരുടേയും മനസ്സില്‍ ഉണ്ടാക്കുന്ന ആധി ചില്ലറയല്ല. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. പ്രായമാവുന്നത് ആരോഗ്യത്തേയും തളര്‍ത്തുന്നു. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ഉള്ള തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. പ്രായം കുറക്കുന്നതിന് വേണ്ടിയും അതിന്റെ ഭാഗമായുണ്ടാവുന്ന പല അവസ്ഥകള്‍ക്ക് പകരം കാണുന്നതിന് വേണ്ടിയും ശസ്ത്രക്രിയ വരെ നടത്തുന്നവലരുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളെ നമുക്ക് പ്രകൃതിദത്ത വഴികളിലൂടെ തന്നെ ഇല്ലാതാക്കാവുന്നതാണ്.
വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പ്രായം കുറക്കും എന്ന് ഉറപ്പ് പറയുന്ന മരുന്നുകളും മറ്റും കഴിക്കുമ്ബോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുക. ജീവിതത്തിലെ ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല ചര്‍മസംരക്ഷണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കാരറ്റ്. പ്രായമാവുന്നു എന്ന ടെന്‍ഷനെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
രണ്ട് കാരറ്റ് നല്ലതു പോലെ കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേര്‍ക്കണം. മധുരം വേണം എന്നുള്ളവര്‍ക്ക് ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്. ഒരു നാരങ്ങയുടെ നീരും ഇതിലേക്ക് ചേര്‍ക്കണം. കാരറ്റും ഇഞ്ചിയും നല്ലതു പോലെ അടിച്ചെടുത്ത് അതിലേക്ക് പഞ്ചസാര ചേര്‍ക്കണം. ഇതിലേക്ക് അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കാവുന്നതാണ്. ഇത് ഒരിക്കലും അരിച്ചെടുത്ത് കഴിക്കരുത്. കാരണം ഇതിലുള്ള പോഷകങ്ങളും നാരുകളും എല്ലാം അതിലൂടെ നഷ്ടപ്പെടുന്നു. അതുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
പ്രായത്തെ പിടിച്ച് കെട്ടുന്നു
പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം പിടിച്ച് കെട്ടാന്‍ ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. ഇത് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രായം ഒരു വില്ലന്‍ തന്നെയാണ്. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും കാരറ്റ് ജ്യൂസ് ഒരു ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് തന്നെ അത് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ് ശരീരത്തില്‍ വരുത്തുന്ന മാറ്റം. അകാല വാര്‍ദ്ധക്യം എന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്.
മുഖത്തിന് തിളക്കം
മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. രണ്ട് ദിവസം അടുപ്പിച്ച് കുടിക്കുമ്ബോള്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഖത്തിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ കാരറ്റ് ജ്യൂസ് വളരെ മികച്ചതാണ്.
ഊര്‍ജ്ജം നല്‍കുന്നു
ശാരീരികവും മാനസികവുമായ ഊര്‍ജ്ജമാണ് മറ്റൊന്ന്. ഇതില്ലെങ്കില്‍ അത് നിങ്ങളെ വളരെ പ്രതികൂലമായി തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. അതിനെല്ലാം പരിഹാരം നല്‍കുന്നതിനും ശരീരത്തിന് ഉണര്‍വ്വും ഉന്‍മേഷവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും ഇത് ശീലമാക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് ആരോഗ്യത്തിന്റെ പ്രതിസന്ധികളേയും സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.
അമിത കൊഴുപ്പ്
ശരീരത്തില്‍ അമിത കൊഴുപ്പ് ഉള്ളത് പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്നത്. കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും പലപ്പോഴും ഇത്തരം കൊഴുപ്പുകള്‍ നമ്മളെ വലക്കുന്നത്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ദിവസവും ഇത് കഴിക്കുക, നാരങ്ങ നീര് കൂടി മിക്‌സ് ചെയ്തത് കൊണ്ട് ഇത് അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മുഖത്തെ ചുളിവുകള്‍
മുഖത്തെ ചുളിവുകള്‍ പ്രായമാവുന്നു നിങ്ങള്‍ക്ക് എന്നതിന്റെ ലക്ഷണമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. കാരറ്റ് ജ്യൂസ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കാരറ്റ് സഹായിക്കുന്നു. കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് എന്നും ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യം മാത്രമല്ല ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ആക്കി നിര്‍ത്തുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും കാരറ്റ് ജ്യൂസ് ശീലമാക്കാം. ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പോലെ തന്നെ സൗന്ദര്യത്തിനും ഒരു മുതല്‍ക്കൂട്ടാണ് കാരറ്റ് ജ്യൂസ്.
മുടിയുടെ ആരോഗ്യത്തിന്
മുടിസംരക്ഷണം എന്നും വില്ലനാവുന്ന ഒന്നാണ്. കാരണം മുടി കൊഴിയുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണത്തേക്കാളുപരി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാവുന്നതെന്നത് സത്യമാണ്.
അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ഇത് മുടിക്ക് വേണ്ട ആരോഗ്യം നല്‍കി മുടിയുടെ തിളക്കം നിലനിര്‍ത്തി അകാലനരയെന്ന പ്രശ്‌നത്തില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളും ഇത്തരത്തില്‍ മുടി നരക്കുന്നതിന് പിന്നിലെ കാരണമാണ്
Friday, January 24, 2020
മുഖത്തെ രോമ വളർച്ച|Beauty tips
മുഖത്തെ രോമ വളർച്ച
ഇന്ന് മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് മുഖത്തെ രോമ വളർച്ച. ഇതിന് പാരമ്പര്യ നാട്ടു വൈദ്യത്തിൽ പൂർണ്ണമായും പരിഹാരമുണ്ട്.
1) പൂച്ച മയക്കി എന്നറിയപ്പെടുന്ന കുപ്പമേനിയും പച്ച മഞ്ഞളും ചേർത്ത് അരച്ച് രാത്രിയിൽ മുഖത്ത് തേച്ചാൽ രോമം പൊഴിഞ്ഞ് പോകും പിന്നീട് ഒരിക്കലും രോമം വളരില്ല. ഇങ്ങനെ തുടർച്ചയായി ഏഴ് ദിവസം ചെയ്യുക.
2) കസ്ത്തൂരി മഞ്ഞളും തൈരും തേക്കുന്നത് മുഖത്തെ രോമ വളർച്ച ഇല്ലാതെ ആക്കാൻ സഹായിക്കും.
3) ശുദ്ധി ചെയ്ത താളകം ഒരു ഗ്രാം + അര ഗ്രാം ചുണ്ണാമ്പ് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് ഒറ്റ ദിവസം കൊണ്ട് മുഖത്തെ രോമം മാറ്റം. മുഖത്ത് തേച്ച താളകം ചുണ്ണാമ്പ് പേസ്റ്റ് ഉണങ്ങി കഴിയുമ്പോൾ ഒരു കോട്ടൻ തുണി കൊണ്ട് തുടച്ച ശേഷം ഉരുക്ക് വെളിച്ചണ്ണ തേക്കുക. അലർജി ഉള്ളവർക്ക് ഈ പ്രയോഗം നല്ലതല്ല.
4) ശങ്ക് ഭസ്മം തൈരും കൂടി മുഖത്തിട്ടാൽ രോമങ്ങൾ പൊഴിഞ്ഞ് പോകും.
5) കുരുന്ന് പപ്പായയും, മഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് ഇട്ടാൽ രോമ വളർച്ചക്ക് നല്ലതാണ്.
6) കസ്ത്തൂരി മഞ്ഞളും പാൽ പാടയും ചേർത്ത് അരച്ചിടുന്നത് നല്ലതാണ്.
7) നാട്ടു വൈദ്യന്മാർ ശുദ്ധി ചെയ്ത ചേർക്കുരു കൊണ്ട് രോമം മാറ്റും സ്വന്തമായി ചെയ്യരുത്.
✍🏻 രാജേഷ് വൈദ്യർ.
Thursday, January 23, 2020
അരിമ്പാറ
അരിമ്പാറ അകറ്റാനുള്ള മാർഗങ്ങൾ
പച്ച ഇഞ്ചി ചെത്തി കൂര്‍പ്പിച്ച് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയില്‍ കുറേ നേരം ഉരസുക. അരിമ്പാറ മാറുന്നതാണ്
.
അരിമ്പാറ അകറ്റാന്‍ ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറക്ക് മീതെ വെച്ച് കെട്ടുക
അരിമ്പാറ അകറ്റാന്‍ ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറക്ക് മീതെ വെച്ച് കെട്ടുക
.
നെല്ലിക്കാ, ഗന്ധകം എന്നിവ വെളിച്ചെണ്ണയില്‍ ചാലിച്ച് തുടര്‍ച്ചയായി പുരട്ടിയാലും അരിമ്പാറ മാറിക്കിട്ടും.
നെല്ലിക്കാ, ഗന്ധകം എന്നിവ വെളിച്ചെണ്ണയില്‍ ചാലിച്ച് തുടര്‍ച്ചയായി പുരട്ടിയാലും അരിമ്പാറ മാറിക്കിട്ടും.
എരിക്കിന്‍ കറ പുരട്ടുക.
ചിത്രപാലയുടെ പാല്‍ പുരട്ടുക.
സോപ്പ് ചീകിയെടുത്ത് അത്രയും ചുണ്ണാമ്പുമായി ചേര്‍ത്ത് അരിമ്പാറയുടെ മുകളില്‍ മാത്രം പുരട്ടുക.
ചുണ്ണാമ്പും കാരവും തുല്യമായി ചേര്‍ത്ത് അരിമ്പാറയില്‍ പുരട്ടുക.
ഇലമുളച്ചി ഉപ്പും കൂട്ടി അരച്ചുവെക്കുക.
ഗര്‍ഭിണികള്‍ക്ക് കാലില്‍ നീര് , മുഖം നീര്
ഗര്‍ഭിണികള്‍ക്ക് കാലില്‍ നീര് , മുഖം നീര്
ഇന്ന് ഗര്‍ഭിണികള്‍ക്ക് കാലില്‍ നീര് , മുഖം നീര് പിടിച്ചു നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ . ഈ അവസ്ഥയില്‍ ഒരു മരുന്നും ഗര്‍ഭിണിക്ക് കൊടുക്കാന്‍ വയ്യാത്ത അവസ്ഥ . പ്രസവിച്ചു കഴിഞ്ഞാലും ഈ നീര് ശരീരത്തില്‍ നിന്നും പോകാന്‍ സമയം എടുക്കും .
പാരമ്പര്യ വൈദ്യം ഇതിനെ വളരെ ഗൌരവമേറിയ രീതിയില്‍ കണ്ടു അമ്മക്ക് കുഞ്ഞിനും ദോഷം ചെയ്യാത്ത രീതിയില്‍ ഒരു മരുന്ന് പറഞ്ഞു തരുന്നു.
മുട്ട ചീര ( പസല ചീര ) എന്നൊരു പേരും ഇതിനു ഉണ്ട് : 100 ഗ്രാം -200 ഗ്രാം
വെളുത്തുള്ളി : 10 ഗ്രാം -50 ഗ്രാം
കുരുമുളക് : 15 എണ്ണം
സാധാരണ ജീരകം - 10- 20ഗ്രാം
വെള്ളം - 250 മില്ലി എടുത്തു തിളപ്പിക്കുക അതില്‍ മുട്ട ചീരയും കുരുമുളകും
വെളുത്തുള്ളി തോലോട് കൂടെ ചതച്ചു അതില്‍ ഇടുക .ഇട്ടിരിക്കുന്ന സാധനങ്ങള്‍ വെന്തു വരുമ്പോള്‍ ജീരകം ചേര്‍ത്തു സൂപ്പ് ആക്കി എടുത്തു അതില്‍ ഇട്ടിരിക്കുന്ന ചീര, വെളുത്തുള്ളി , കുരുമുളക് ഇവകള്‍ ചവച്ചു തിന്നുകയും വേണം . സൂപ്പ് കുടിക്കുകയും വേണം .
മുട്ട ചീര , വെളുത്തുള്ളി ഇവകള്‍ക്ക് ശരീരത്തില്‍ ആവശ്യമില്ലാത്ത വെള്ളത്തിനെ മല മൂത്ര വിസര്‍ജ്ജനത്തില്‍ കൂടെ പുറത്തു കളയാനുള്ള തന്മയത്വം ഉണ്ട് .
മൂന്നു ദിവസം കുറഞ്ഞത് ഒരു നേരം കുടിക്കുക . ആവശ്യമെങ്കില്‍ 7 ദിവസം വരെ കുടിക്കാം . രാത്രിയില്‍ ആണ് കുടിക്കുന്നത് എങ്കില്‍ വെളുത്തുള്ളി 10 ഗ്രാമില്‍ കൂടരുത് .
യാതൊരു കാരണ വശാലും വെളുത്തുള്ളി 50 ഗ്രാമില്‍ കൂടുതല്‍ ആകരുത്.
മറ്റു അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ വൈദ്യ നിര്‍ദേശം തേടേണ്ടത് ആണ്
Subscribe to:
Posts (Atom)
ഞാൻ സന്ദർശകൻ മാത്രം -sufi story
ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട് കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...
-
Krishna on kaliyuga Once the four Pandavas (except Yudhishthira who was not present) asked Krishna: "What is Kaliyuga and what...
-
Definition of tangram. : a Chinese puzzle made by cutting a square of thin material into five triangles, a square, and a rhomboid whi...
-
Tangram puzzle-Rectangle https://www.tangram-channel.com/tangrams-pages/tangram-rectangle-solution-25/







