Showing posts with label നാട്ടുവൈദ്യം. Show all posts
Showing posts with label നാട്ടുവൈദ്യം. Show all posts

Friday, February 28, 2020

നെയ്യ്- ശ്വാസകോശo-സൈനോസൈറ്റിസ്


നാടൻ പശുവിന്റെ നെയ്യ് 
Image result for nadan neyyu
ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക്
രാത്രി ഉറങ്ങും മുന്നേ നേരിയ ചൂടോടെ ഓരോ തുള്ളി 
രണ്ടു നാസാരന്ദ്രങ്ങളിലും ഒഴിക്കുക. ഒരുമാസം തുടർന്നാൽ 
മൂക്കിലുള്ള അഴുക്കു കഭാഫാവസ്ഥയിൽ വെളിയിൽ വരുകയും 
സ്വാസ തടസ്സം നീങ്ങി കിട്ടുകയും ചെയ്യും.
മൂന്നു മാസം തുടർച്ചയായി ചെയ്തു നോക്കൂ ! സൈനോസൈറ്റിസ്
എന്നെന്നേക്കുമായി സുഖപ്പെടും . എന്നാൽ 
നെയ്യെടുക്കുമ്പോൾ അത് നാടൻ പശു ആണോ എന്ന് 
ഉറപ്പു വരുത്തുക . പശു ഗർഭിണി ആയിരുന്നാൽ 
അതിന്റെ നെയ്യ് വർജ്ജിക്കുക. നാടൻ പശുവിന്റെ പാലിലും
നെയ്യിലും ഹൃദയരോഗത്തിന് കാരണമാകുന്ന കൊളസ്ട്രോൾ അല്പ്പവുമില്ല.
ദിവസവും ഓരോ തുടം നെയ്യ് കഴിക്കുന്നത്വാത രോഗത്തെ ഇല്ലാതാക്കുന്നു.

Saturday, February 15, 2020

വീട്ടിൽ എപ്പോഴും കരുതേണ്ട ഔഷധങ്ങൾ

വീട്ടിൽ എപ്പോഴും കരുതേണ്ട ഔഷധങ്ങൾ

1-പനി, ജലദോഷം, തലവേദന
അമൃതാരിഷ്ടം
വെട്ടു മാറൻ ഗുളിക
സുദർശനം ഗുളിക
രാസ്നാദി ചൂർണ്ണം
    കുട്ടികൾക്ക്
കൊമ്പഞ്ചാദി ഗുളിക
കച്ചൂരാദി ചൂർണം
2- ചുമ, കഫക്കെട്ട്, തൊണ്ടവേദന, ഒച്ച അടയൽ
ദശമൂല രസായനം
രാസ്നാദി ചൂർണ്ണം
3-വയറിളക്കം
കുടജാരിഷ്ടം
വില്വാദി ഗുളിക
4-ഗ്യാസ്, ദഹനക്കുറവ്
അഭയാരിഷ്ടം +
പിപ്പല്യാസവം
ഹിംഗുവചാദി ചൂർണ്ണം
5-വിഷ ഹരം, ഛർദ്ദി
വില്വാദി ഗുളിക
6-മറ്റുള്ളവ
ധാന്വന്തരം ഗുളിക : നെഞ്ചുവേദന, കുളത്ത്, വലിവ്, ശ്വാസ വിമ്മിഷ്ടം, ഗ്യാസ്.
ഗോരോചനാദി ഗുളിക : തല ചുറ്റൽ, തലക്ക് മന്ദപ്പ്, തളർച്ച, അമിതക്ഷീണം
മുറിവെണ്ണ : വേദന, കടച്ചിൽ, ഉളുക്ക്, ചതവ്, നീർക്കെട്ട് .
ഈ ഔഷധങ്ങൾ വീട്ടിലുണ്ടെങ്കിൽ ആരംഭത്തിൽ തന്നെ കഴിച്ചാൽ അസുഖം മൂർഛിക്കാതെ രക്ഷപ്രാപിക്കാം

Sunday, February 9, 2020

നാടന്‍ മരുന്നുകള്‍

നാടന്‍ മരുന്നുകള്‍ 

നമ്മുടെ വീട്ടിലും പരിസരത്തുമായുള്ള മരുന്നു കൊണ്ട് രോഗം മാറ്റിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പ്രകൃതിയില്‍ നിന്നും അവരുടെ ജീവിത ചുറ്റുപാടില്‍ നിന്നും ലഭ്യമായ സസ്യചോതാദികളെയും, പ്രകൃതി വിഭവങ്ങളെയും മരുന്നായി ഔഷധങ്ങളെയും മരുന്നായി ഉപയോഗിച്ചു. ഈ ഔഷധങ്ങളെനേരിട്ട് മരുന്നായും ഭക്ഷണത്തിന്റെ കൂടെയുമാണ് ഉപയോഗിച്ചിരുന്നത്.

തുമ്മലിന്:

തുമ്മലിന് പൂവാങ്കുറുന്നില, കരിംജീരകം എന്നിവയിട്ട് മൂപ്പിച്ചരിച്ച വെളിച്ചെണ്ണ തേച്ച് കുളിക്കുക. രാസ്നാദി പൊടി തിരുമ്മുക. ചുക്ക്, കുരുമുളക്, തിപ്പല്ലി, പൂശ്ക്കരമൂലം എന്നിവ പൊടിച്ച് കിടക്കുന്നതിനു മുമ്പ് കഴിക്കുക.

ചുമയ്ക്ക്:

ചുവന്നുള്ളി ചെറുതായി അരിഞ്ഞ് കല്‍‍ക്കണ്ടം കൂട്ടി സേവിക്കുന്നതും, കുരുമുളകു പൊടിച്ചെടുത്തു തേനില്‍‍ ചാലിച്ച് സേവിക്കുന്നതും ചുമയ്ക്ക് ആശ്വാസം കിട്ടുന്നതിന് നല്ലതാണ്.

മഴക്കാലരോഗങ്ങള്‍

തുളസിയില, കുടങ്ങല്‍‍ സമൂലം, കുരുമുളക്, ചുക്ക്, ജീരകം, മല്ലി ഇവ ചേര്‍ത്ത് കഷായം വെച്ച് ദിവസേന രണ്ടുനേരം കഴിക്കുന്നത് മഴക്കാലരോഗങ്ങള്‍‍ വരാതിരിക്കാന്‍ സഹായിക്കും.

ആസ്തമാ രോഗികള്‍ക്ക്

തുളസിനീരില്‍‍ സമം തേനും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് പലപ്രാവശ്യം കഴിക്കുന്നത് ആസ്തമാ രോഗികള്‍ക്ക് നല്ലതാണ്.

പനി

ചുക്ക്, രാമച്ചം, മുത്തങ്ങ, ചിറ്റാമൃത്, ജീരകം ഇവ ചേര്‍ത്ത് കഷായം വെച്ച് കഴിച്ചാല്‍‍ പനി മാറുന്നതാണ്.

വളംകടി

തെങ്ങിന്റെ തൊലി ഉണക്കിപ്പൊടിച്ച് എണ്ണ കാച്ചി തേച്ചാല്‍ വളംകടി ശമിക്കും.

അജീര്‍ണം

അയമോദകം വറുത്ത് പൊടിച്ച് മോരില്‍‍ ചേര്‍ത്ത് കഴിച്ചാല്‍ അജീര്‍ണം മാറും.

പനി, ശ്വാസം മുട്ടല്‍

ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം ഉള്ളിനീരും അല്പം തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവ ശമിപ്പിക്കും.

Saturday, February 8, 2020

പപ്പായ

പപ്പായ


കപ്പളം, ഓമ, പപ്പായ തുടങ്ങിയ പല പേരു കളിലും
അറിയപ്പെടുന്ന പപ്പായ യുടെ അത്ഭുത ഔഷധ ശക്തിയെക്കുറിച്ച് നാം അറിയുന്നത് ചിക്കൻ ഗുനിയ കേരളമാകെ പടർന്നു പിടിച്ചപ്പോഴാണ് എന്നാൽ ഇപ്പോഴിതാ

       മദ്യപാനികൾക്കൊരു സന്തോഷവാർത്ത: പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും.

പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌. ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.
ക്യാൻസർ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത്‌ ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക്‌ ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാൽ സമ്പന്നമാണെന്ന് അറിയാമോ. അതിനാൽ തന്നെ ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവർക്ക്‌ ഒരു മികച്ച പോഷകാഹാരമായി പപ്പായ കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.
എന്നാല്‍ ഏറ്റവും പ്രധാനം ലിവർ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവർ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് കഴിയും. കഴിക്കാൻ അൽപം ചവർപ്പുള്ളതിനാൽ പപ്പായക്കുരു കഴിക്കാൻ ചില ശാസ്ത്രീയ രീതികൾ അവലംബിക്കാം. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.

പനി

പനി


ഒരു അനുഭവ കുറിപ്പ് ഈ പനികാലത്തു ആർക്കേലും ഉപകാരപ്പെടും

ഇനി ഞാൻ പ റയാൻ പോകുന്നത്, ഞാനും എന്റെ കുടുംബവും, അടുത്ത സുഹൃത്തുക്കളും കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്ന് മിശ്രിതത്തെപ്പറ്റിയാണ്. പാരമ്പര്യ വൈദ്യരുടെ കുടുംബത്തിൽ ജനിച്ചതുകൊണ്ടും, ഇപ്പോഴും അരഡസനോളം ആയുർവേദ ഡോക്ടർമാർ ബന്ധുക്കളായി കുടുംബത്ത് ഉള്ളതുകൊണ്ടും ഉള്ള സഹകരണം, ഇതിലൊക്കെയുപരിയുള്ള അനുഭവ- അതായത് പൂർണ്ണ ഫലപ്രാപ്തി- ത്തിന്റെ  ബലത്തിലാണ് ഇതെഴുതുന്നത്.

പനി ബാധിച്ചു ആശുപത്രി ഒപി കളിൽ കാത്തു നിന്ന് വലയുന്ന രോഗികളുമായുള്ള അഭിമുഖങ്ങൾ ചാനലുകളിൽ വന്നത്തിൽ ഏറ്റവും ഞെട്ടിച്ചത് ഏതുതരം പനിയാണ്, ഡെങ്കിയാണോ, എലിയാണോ, മലമ്പനിയാണോ എന്നറിയാൻ മൂന്നു ദിവസം പിടിക്കും എന്നാണ്. . പനി ലക്ഷണം കണ്ടാൽ സാരമില്ലെന്ന് പറഞ്ഞു കുറച്ചു ദിവസം ഇരിക്കും. അതുകഴിഞ്ഞ് തീരെ അവശതയാവുമ്പോഴാണ് ആശുപത്രിയിൽ പോവുക. അവിടെ ചെന്നാൽ രക്തം പരിശോധിക്കാൻ എടുക്കും. മൂന്നു ദിവസം കഴിഞ്ഞാണ് ഇത് ഏതുതരം പനിയാണ് എന്നറിയുക. അപ്പോഴേക്കും രോഗി ഒരു വഴിക്കെത്തിയിട്ടുണ്ടാവും. പിന്നീടാണ് സമാനാവസ്ഥയിലുള്ള പനിബാധിതരുടെ കൂടെ തറയിലോ, വരാന്തയിലോ കിടന്നുള്ള ചികിത്സ. ഡെങ്കിക്കാരന് എലിപ്പനി പകരാം. എലിപ്പനിക്കാരനു എച് വൺ എൻ വൺ പകരാം. പിന്നീട് ഓരോരുത്തരായി വെറുമൊരു പനിവന്നു മരിക്കുകയും. കേരളം കാണുന്ന  ഏറ്റവും നാണംകെട്ട ഒരു സാഹചര്യമാണ് ഇപ്പോൾ ആരോഗ്യരംഗത്തുള്ളത്. അഞ്ഞൂറിനടുത്ത് ആളുകൾ മരിച്ചുകഴിഞ്ഞപ്പോൾ നേതാക്കന്മാർ തലേക്കെട്ടും കെട്ടി പുല്ലു കിളയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്. ഇവരുടെയൊക്കെ തൊലിക്കട്ടി.... 
അത് പോകട്ടെ.....

ഞങ്ങൾ ഉപയോഗിക്കുന്ന മിശ്രിതം ഇതാണ്. ദശമൂലാരിഷ്ടം, അഭയാരിഷ്ടം, അശോകാരിഷ്ടം, അമൃതാരിഷ്ടം ഇവ 250 മില്ലി വീതം മിക്സ് ചെയ്തത്. ഒരു ലിറ്റർ വരുമല്ലോ. അതിൽ 12 വീതം വെട്ടുമാറൻ, ധാന്വന്തരം, ഗോരോചനാദി എന്നീ ഗുളികകൾ പൊടിച്ചോ അരച്ചോ ചേർക്കുക. നാട്ടിലെ ഏതെങ്കിലും നല്ല വൈദ്യശാലയിൽ ഇതൊരു കുപ്പിയിലാക്കി തരാൻ പറഞ്ഞാൽ തരും. ചില  വൈദ്യൻമാർ ഒരു പുഞ്ചിരിയോടു കൂടി  പനിയ്ക്കാണോ? എന്ന് ചോദിക്കും. ചില വൈദ്യന്മാർ ഗുളികകളുടെ എണ്ണത്തിൽ ചില മാറ്റം വരുത്തും. ഉദാഹരണത്തിന് പനി കൂടുതലാണെങ്കിൽ, ചൂട് കൂടുതലാണെങ്കിൽ വെട്ടുമാറൻ കൂടുതൽ ചേർക്കും.  രണ്ടു കവിൾ  (അതാണ് അളവ് പറയാൻ എളുപ്പം) നാല് നേരം (ആറു മണിക്കൂർ ഇടവേള) കഴിക്കുക. ആദ്യത്തെ ഡോസ് കഴിക്കുമ്പോൾത്തന്നെ രോഗി വെട്ടി വിയർക്കും. മൂത്രമൊഴിക്കാൻ തോന്നും. പനി വിടുന്ന ലക്ഷണമാണത്. കുറച്ചു കഴിഞ്ഞു മലം കൂടി പോയിക്കഴിഞ്ഞാൽ നല്ല ആശ്വാസം തോന്നും. ആഹാരം കഞ്ഞി, പൊടിയരിക്കഞ്ഞി അല്ലെങ്കിൽ നല്ലതുപോലെ വേവിച്ച ചുവന്ന അരിയുടെ കഞ്ഞി ഉപ്പിട്ട് ധാരാളം വെള്ളത്തോടെ കഴിക്കുക. കരുപ്പെട്ടിക്കാപ്പി ഉണ്ടാക്കുക, തുളസിയില, പേരയില, കുരുമുളക് എന്നിവ ചേർക്കാം. നല്ലതുപോലെ വിശ്രമിക്കുക.  മരുന്ന് പന്ത്രണ്ടു നേരം കഴിച്ചു കഴിഞ്ഞാൽ പനി മാറും.  ഈ പറഞ്ഞ പനി  ഒരുമാസം വെച്ചുകൊണ്ടിരുന്നു ബോധം കെട്ടു വീണശേഷമുള്ള പനിയല്ല. പനി ലക്ഷണം കാണുമ്പോൾ തന്നെ ഈ മരുന്ന് കഴിക്കാം. ബാക്കി വന്നത് മൂന്നുമാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വീണ്ടും വേണമെങ്കിൽ പുറത്തെടുത്തുവച്ചു തണുപ്പ് വിട്ടശേഷം കഴിക്കാം. എത്രയും പെട്ടന്ന് ഇത് കഴിക്കുന്നോ അത്രയും പെട്ടന്ന് സുഖമാകും.

ഒരു പനിക്കാലത്തും ഞങ്ങൾക്കാർക്കും പനി വന്നിട്ടില്ല. പനി ലക്ഷണങ്ങൾ കാണിക്കുന്നത് മിക്കവാറും മക്കളാവും. അവരാണ് വെളിയിൽ താമസിക്കുകയും, പുറത്തെ ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നത്. അവർ എവിടെ പോവുകയാണെങ്കിലും ഈ മരുന്ന് അരലിറ്റർ ഞാൻ കൊടുത്തു വിടും. അല്ലെങ്കിൽ ചെന്നാലുടൻ താമസസ്ഥലത്തിനടുത്ത ആയുർവേദ മരുന്നുകട നോക്കി വയ്ക്കാൻ പറയും. ഏതെങ്കിലും പനി ലക്ഷണം കണ്ടാൽ അപ്പോൾത്തന്നെ ഈ മരുന്ന് കഴിക്കും. അതുകൊണ്ട് ഇന്നുവരെ full blown fever ഉണ്ടായിട്ടില്ല. 

full blown fever ആയാൽ പിന്നെ വൈദ്യന്റെ നിർദ്ദേശാനുസരണം മാത്രം ഏതു മരുന്നും കഴിക്കുക.

Disclaimer : ഞാനൊരു ഡോക്ടറല്ല. ഇത് എന്റെ കുടുംബം അനുവർത്തിച്ചു വരുന്നൊരു രോഗപ്രതിരോധ നടപടിയാണ്. ഒരിക്കൽപ്പോലും ഒരു full  blown fever എന്റെ കുടുംബത്തിൽ ദൈവാനുഗ്രഹത്താൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമോ എന്നറിയില്ല. എല്ലാം മുകളിലൊരാൾ കൂടി തീരുമാനിക്കുന്നു. പക്ഷെ നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യുന്നു എന്നതാണ് എന്റെ നിലപാട്. 

ഒരു കാര്യം കൂടി,  ഞാൻ നേരത്തെ ഒരു പോസ്റ്റിൽ പറഞ്ഞത് ആവർത്തിക്കുന്നു. എനിക്ക് നല്ലതെന്നു തോന്നുന്നൊരു കാര്യം ഞാൻ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ചെയ്യാം. വേണ്ടെങ്കിൽ വേണ്ട. പനി വന്നു ആളുകൾ ഈയലുകളെപ്പോലെ പിടഞ്ഞുവീണു മരിക്കുന്നത് കണ്ടതു കൊണ്ട്, ഒരുപാട് ആലോചനകൾക്കു ശേഷമാണ് ഈ പോസ്റ്റ് ഇടുന്നത്(ദേവി പിള്ള)

Wednesday, February 5, 2020

വെറ്റില

വെറ്റില വെറും ഒരു ഇലയല്ല. 



അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്....

 സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജൻമദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.

വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങൾ ഇതാ...

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.

വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റിൽ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയിൽ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തിൽ വച്ചാൽ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.

വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാൻ വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ മതി.

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്. രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുന്നു. ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നു. വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കുന്നു.

വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.

ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.

ഒരു കപ്പ് ചൂടുവെള്ളത്തിൽ വെറ്റിലചാർ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.

ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയിൽ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചിൽ വച്ചാൽ ശ്വാസംമുട്ടൽ കുറയും. കൂടാതെ ഏലയ്ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാൽ ആശ്വാസം ലഭിക്കും.

ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയിൽ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക. ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക. കുറച്ചു ദിവസം ഉപയോഗിച്ചാൽ ചുമ പമ്പ കടക്കും. വെറ്റില ബ്രോങ്കൈറ്റിസിനും ഉത്തമപ്രതിവിധിയാണ്.

വെറ്റില നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാകുന്നു. പോളിഫിനോളുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് അണുക്കളിൽ നിന്നും സംരക്ഷിക്കുന്നു.

പുറംവേദന കൊണ്ട് വിഷമിക്കുന്നവർക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്.

വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കുന്നുണ്ട്. ഇത് നല്ലൊരു ഡൈയൂറെറ്റിക് ആണ്. ഒരു വെറ്റില ചതച്ച് നീരെടുക്കുക. ഇതു കുറച്ചു നേർപ്പിച്ച പാലിൽ ചേർത്തു കഴിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇതു സഹായിക്കുന്നു. മൂത്രതടസം മാറാനും ഉത്തമമാണ്.

ഒരുടീസ്പൂൺ വെറ്റില നീരിൽ തേൻ ചേർത്താൽ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാൽ ഉൻമേഷം ലഭിക്കും. ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.

ചർമരോഗങ്ങൾക്കും വെറ്റില ഗുണം ചെയ്യും. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം തരും. കുറച്ച് വെറ്റില ചതച്ചതിൽ മഞ്ഞൾ ചേർത്ത് വേദനയോ അലർജിയോ ഉള്ളിടത്ത് പുരട്ടിയാൽ നല്ലത്. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

ചെവിവേദനയ്ക്കും വെറ്റില ആശ്വാസം നൽകും. വെറ്റിലനീര് വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ പെട്ടെന്ന് ചെവിവേദന കുറയുമത്രേ. യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കുന്നു.

കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാർ  ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

എന്തിനും ഒരു മറുവശം ഉണ്ടെന്നു പറയുന്നതു പോലെ വെറ്റിലയ്ക്കുമുണ്ട് ദോഷവശവും. വെറ്റില അമിതമായ ചവയ്ക്കുന്നത് രസമുകുളങ്ങൾ നശിക്കാൻ കാരണമാക്കുന്നുണ്ട്. അതുപോലെ മൈഗ്രേൻ, മാനസിക പ്രശ്നങ്ങൾ, ടിബി, കുടൽവ്രണം, ചുഴലി രോഗം ഇവയുള്ളവർ വെറ്റില ഉപയോഗിക്കാൻ പാടില്ല എന്നതും ശ്രദ്ധിക്കണം.

സുഗന്ധമുള്ള ഈ വള്ളിച്ചെടിയെ നിങ്ങളുടെ പൂന്തോട്ടത്തിന് അലങ്കാരമാക്കാൻ ഇനി വൈകേണ്ട, വെറ്റിലയിൽ നിന്നു ഗുണഫലങ്ങൾ അനുഭവിക്കാനും........

Sunday, February 2, 2020

101 ഒറ്റമൂലികള്‍

*101 ഒറ്റമൂലികള്‍*


*ഉളുക്കിന്*- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

*പുഴുക്കടിക്ക്*- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

*തലമുടി സമൃദ്ധമായി വളരുന്നതിന്*- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

*ചെവി വേദനയ്ക്ക്*- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

*കണ്ണ് വേദനയ്ക്ക്*- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

*മൂത്രതടസ്സത്തിന്*- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

*വിരശല്യത്തിന്*- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

*ദഹനക്കേടിന്* - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക

*കഫക്കെട്ടിന്* - ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

*ചൂട്കുരുവിന്* - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

*ഉറക്കക്കുറവിന്*-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ

*വളം കടിക്ക്*- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

*ചുണങ്ങിന്*- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

*അരുചിക്ക്*- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു

*പല്ലുവേദനയ്ക്ക്*-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

*തലവേദനയ്ക്ക്*- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

*വായ്നാറ്റം മാറ്റുവാന്‍*- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക

*തുമ്മലിന്*- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

*ജലദോഷത്തിന്*- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക

*ടോണ്‍സി ലെറ്റിസിന്*- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക

*തീ പൊള്ളലിന്*- ചെറുതേന്‍ പുരട്ടുക

*തലനീരിന്*- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക

*ശരീര കാന്തിക്ക്*- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക

*കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ* ‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

*പുളിച്ച് തികട്ടലിന്*- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

*പേന്‍പോകാന്‍*- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

*പുഴുപ്പല്ല് മറുന്നതിന്*- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

*വിയര്‍പ്പു നാറ്റം മാറുവാന്‍*- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

*ശരീരത്തിന് നിറം കിട്ടാന്‍*- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക

*ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്*- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

*മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്*- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക

*ഉഷ്ണത്തിലെ അസുഖത്തിന്*- പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

*ചുമയ്ക്ക്*-പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

*കരിവംഗലം മാററുന്നതിന്*- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

*മുഖസൌന്ദര്യത്തിന്*- തുളസിയുടെ നീര് നിത്യവും തേയ്ക്കുക

*വായുകോപത്തിന്*- ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക

*അമിതവണ്ണം കുറയ്ക്കാന്‍*-ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക

*ഒച്ചയടപ്പിന്*- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

*വളംകടിക്ക്*- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

*സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍*- പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

*താരന്‍ മാറാന്‍*- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

*മുഖത്തെ എണ്ണമയം മാറന്‍*- തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക

*മെലിഞ്ഞവര്‍ തടിക്കുന്നതിന്*- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക

*കടന്തല്‍ വിഷത്തിന്*- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.

*ഓര്‍മ്മ കുറവിന്*- നിത്യവും ഈന്തപ്പഴം കഴിക്കുക

*മോണപഴുപ്പിന്*- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

*പഴുതാര കുത്തിയാല്‍*- ചുള്ളമ്പ് പുരട്ടുക

*ക്ഷീണം മാറുന്നതിന്*- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.

*പ്രഷറിന്*-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

*ചെങ്കണ്ണിന്*- ചെറുതേന്‍ കണ്ണിലെഴുതുക

*കാല്‍ വിള്ളുന്നതിന്*- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

*ദുര്‍മേദസ്സിന്*-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

*കൃമിശല്യത്തിന്*- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക

*സാധാരണ നീരിന്*- തോട്ടാവാടി അരച്ച് പുരട്ടുക

*ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്*- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

*കരപ്പന്*- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.

*ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക

ജലദോഷത്തിന്* - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക

*ചുമയ്ക്ക്*- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

*ചെവി വേദനയ്ക്ക്*- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

*പുകച്ചിലിന്*- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക

*ചര്‍ദ്ദിക്ക്*-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

*അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്*- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

*മൂത്രചൂടിന്* -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

*ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്*- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക

*മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്*- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

*അള്‍സറിന്*- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക

*മലശോദനയ്ക്ക്*- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

*പരുവിന്*- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

*മുടിയിലെ കായ് മാറുന്നതിന്*- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

*ദീര്‍ഘകാല യൌവനത്തിന്*- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

*വൃണങ്ങള്‍ക്ക്*- വേപ്പില അരച്ച് പുരട്ടുക

*പാലുണ്ണിക്ക്*- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

*ആസ്മയ്ക്ക്*- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക

*പനിക്ക്*- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

*പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍*- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

*കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍*- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക

*മന്തിന്*- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

*ദഹനക്കേടിന്*- ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

*മഞ്ഞപ്പിത്തതിന്*-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

*പ്രമേഹത്തിന്*- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

*കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍*-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

*വാതത്തിന്*- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

*വയറുകടിക്ക്*-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക

*ചോറിക്ക്*-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

*രക്തകുറവിന്*- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

*കൊടിഞ്ഞിക്ക്*- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

*ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്*- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക

*ഉദരരോഗത്തിന്*- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക

*ചെന്നിക്കുത്തിന്*- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക

*തൊണ്ടവേദനയ്ക്ക്*-അല്പംവെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

*കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്*- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക

*വേനല്‍ കുരുവിന്*- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

*മുട്ടുവീക്കത്തിന്*-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക

*ശരീര ശക്തിക്ക്*- ഓഡ്സ് നീര് കഴിക്കുക

*ആമ വാതത്തിന്*- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

*നരവരാതിരിക്കാന്‍*- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക

*തലമുടിയുടെ അറ്റം പിളരുന്നതിന്*- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

*കുട്ടികളുടെ വയറുവേദനയ്ക്ക്*- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

*കാഴ്ച കുറവിന്*- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

*കണ്ണിലെ മുറിവിന്*- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

Thursday, January 23, 2020

മുഖക്കുരു|മുഖത്തെ കറുത്ത പാടുകൾ| നാട്ടു വൈദ്യം


മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ മാറുന്നതിന്..(നാട്ടു വൈദ്യം)


 കറിവേപ്പില 20 ഗ്രാം
 കസ്തൂരിമഞ്ഞൾ 20 ഗ്രാം
 ചെറുനാരങ്ങ ഒരെണ്ണം
 കസ്കസ് (കശകശ ) 20 ഗ്രാം 

കറിവേപ്പില നല്ലവണ്ണം അരച്ചെടുക്കുക,  അതോടൊപ്പം കസ്തൂരി മഞ്ഞൾ പൊടിച്ചതും കശകശയും  ചേർത്ത് അതിൽ ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്ത് തേക്കുക രണ്ടുമണിക്കൂർ കഴിഞ്ഞ് ഇളം  ചൂടുവെള്ളംകൊണ്ട് കഴുകുക. ഇങ്ങനെ 48 ദിവസം തുടരെ ചെയ്താൽ മുഖത്തെ പാടുകളും പോകും.  പെൺകുട്ടികൾ ഇത് മുഖത്ത് പുരട്ടിയാൽ മുഖക്കുരു ശല്യം ഉണ്ടാകില്ല. വന്നതു പോകും, ഉണ്ടായ കുഴികൾ നികന്നു വരും.* 
കൈ മുട്ടിൽ  ഉണ്ടാവുന്ന കറുത്ത പാടുകൾക്കും ഇത് തേച്ചാൽ  മാറും

Monday, January 20, 2020

പകര്‍ച്ച പ്പനി പ്രധിരോധം|നാട്ടുവൈദ്യം|

പകര്‍ച്ച പ്പനി പ്രധിരോധം: നാട്ടുവൈദ്യം


1.വീട്ടില്‍ അകത്തും പുറത്തും പരിസരത്തും ദിവസം രണ്ടു നേരം *കുന്തിരിക്കം* പുകക്കുക 
2. *അറബി കുന്തിരിക്കം*  ഇടക്കിടെ ചവക്കുക (ബബിള്‍ഗം ചവക്കുന്ന പോലെ)   (രോഗികളെ പരിചരിക്കുന്നവര്‍ നിര്ബന്ധമായും ചെയ്യണം)
3. *ത്രിഫലാദി ചൂർണ്ണം* (കടുക്ക,താനിക്ക,നെല്ലിക്ക ഇവ കുരു കളഞ്ഞത് സമം), *ത്രികടു* (ചുക്ക്, കുരുമുളക്,തിപ്പലി ).  ഈ മരുന്നുകൾ തുല്യമാക്കി കഴുകി ഉണക്കി മിക്സിയിൽ ഇട്ട് പൊടിക്കുക. എന്നിട്ട് നാല് ഗ്ലാസ് വെള്ളളത്തിലേക്കു അഞ്ച് സ്പൂൺ പൊടി ഇടുക ശേഷം തിളപ്പിച്ച് കുറുക്കി രണ്ട് ഗ്ലാസ് ആക്കുക. ദിവസവും രാവിലെയും വൈകുന്നേരവും ( 2 നേരം) കുടിക്കുക .ഇത് രണ്ട്  ആഴ്ച കഴിച്ചാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂടുന്നതാണ്
4. *സുദര്‍ശനാസവം സമം അമൃതാരിഷ്ട്ടം* 30 ml ഭക്ഷണശേഷം മൂന്നു നേരം കഴിക്കുക.. രണ്ടു ആഴ്ച        
5.  *കിരിയാത്ത,രാമച്ചം,ഇരുവേലി,പര്‍പ്പടകപ്പുല്ല്,പടോലം,മുത്തങ്ങ കിഴങ്ങ്,ചന്ദനം,ചുക്ക്,കുരുമുളക്*
മുകളില്‍ പ്പറഞ്ഞ  മരുന്നുകള്‍  സമ അളവെടുത്തു ഉണക്കി  ചെറുതാക്കി തറച്ചോ പൊടിച്ചോ  എടുക്കുക . ഇതില്‍ നിന്നും ഒരു സ്പൂണ്‍ എടുത്തു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌  അര ഗ്ലാസ് ആക്കി ഒരു ദിവസം രണ്ടു നേരം ഭക്ഷണ ശേഷം കുടിക്കുക. കുട്ടികള്‍ക്ക്  കാല്‍ ഗ്ലാസ് കൊടുക്കാം  21 ദിവസം                          
6.  *അമൃത്,രാമച്ചം, ആടലോടകവേര്, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, പുത്തരിച്ചുണ്ടവേര്, ഇരുവേലി, പർപ്പടകപ്പുല്ല്, കൊത്തമ്പാലരി, കൊടിത്തൂവവേര്* ഇവകൊണ്ടുളള കഷായം വച്ചു സേവിക്കുക. ശര്‍ക്കര മേമ്പൊടി ചേര്‍ക്കണം   21 ദിവസം                                                                                                                                                                                 
            1 , 2 ഉം പൊതുവായി എല്ലാവരും ചെയ്യുക.                                                                                3 മുതല്‍ എഴു വരെ ഏതെങ്കിലും രണ്ടു എണ്ണം രോഗപ്രതിരോധ ശേഷി വര്‍ദ്ധിച്ചു പനിയെ പ്രധിരോധിക്കാന്‍ ഒരു വീട്ടില്‍ എല്ലാവരും ചെയ്യുക :                                                  രോഗ ഭയം ഇല്ലാതിരിക്കുക ..ഭീതി പരത്താതിരിക്കുക.....                                                                                                                        മുഹമ്മദ്‌ ഷാഫി ഗുരുക്കള്‍ ,കോഴിക്കോട്

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...