Showing posts with label പാചകം. Show all posts
Showing posts with label പാചകം. Show all posts

Sunday, February 16, 2020

പഴങ്കഞ്ഞി -വേനൽകാലം -ശരീരത്തെ തണുപ്പിക്കാൻ

 പഴങ്കഞ്ഞി

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. 

എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. 

മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.

ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.

പഴങ്കഞ്ഞി അത്ര മോശമല്ല... ഗുണം കേട്ടാല്‍ ഞെട്ടും
പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.

ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോള്‍ നമ്മളും ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നാണെന്ന്?

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേരെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍ 

1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

3. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .

4. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു 

5.രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .

6. ചര്‍മ്മരോഗങ്ങള്‍,അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു .

7. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു. 

8. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .

9. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

10. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

11.ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .

12. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

14.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.

15.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.

16.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

17.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്

18.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.

19.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.

20.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.

21.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

ഇതിനകത്ത് കുറച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച് തൈരും അരച്ച് ചേർത് കുടിച്ച് നോക്കൂ
പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്. ചക്കവിഭവങ്ങളെ പോലെ കൂള്‍മീല്‍സ് എന്ന പേരില്‍ പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാര്‍ പരിവേഷം ഉടന്‍ പ്രതീക്ഷിക്കാം

പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക ഈ ഗുണം എല്ലാം കിട്ടനമെങ്കിൽ തവിട് കളയാത്ത ജൈവഅരി ഉപയോഗിക്കണം.

Monday, January 27, 2020

പ്ലാവില തോരൻ

പ്ലാവില തോരൻ 


ഇന്നൊരു സ്പെഷ്യൽ റെസിപ്പി ആണ്.റെസിപ്പി കണ്ടിട്ടു ഇത് ആടിന് 
കഴിക്കാനുള്ളതാണോ എന്നു ചോദിച്ചു ആരും ഇങ്ങോട്ടു വരരുതെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ആട് ഇങ്ങനെ കഴിക്കുമോന്നു എന്നു ചോദിച്ചാൽ 
എനിക്ക് അറിയില്ല.ആടിനോട് ചോദിച്ചു നോക്കിയിട്ടും ഇല്ല.എന്നാൽ 
നൂറു ശതമാനം ഉറപ്പിച്ചു പറയുന്നു നമുക്കിത് കഴിക്കാം. അതിലുപരി 
ഇതിന്റെ രുചി ഒരു തവണ ആരെങ്കിലും കഴിച്ചാൽ ഉറപ്പാ കഴിച്ചവരു
പറയും ഇത്ര ടേസ്റ്റി ആയിട്ടൊരു ഇല തോരൻ മുൻപൊന്നും കഴിച്ചില്ലെന്ന് . 
ഇത്രയും പറഞ്ഞപ്പോൾ തന്നെ അത് പ്ലാവില ആണെന്ന് പിടികിട്ടി കാണു
മല്ലോ അല്ലെ. പ്ലാവില തന്നെ. ചക്കയുടെ നൂറു ഗുണങ്ങൾ പറയുമ്പോ
യും ഈ ചക്കയുടെ ഇലയ്ക്കു ആരും അത്ര പരിഗണന കൊടുക്കാറില്ലല്ലോ
എന്നാൽ അറിയാത്തവർക്കായി ഞാൻ പറയുന്നു ഏറ്റവും 
രുചിയുള്ള തോരൻ ഇതാണെന്നു. മാത്രമല്ല അസിഡിറ്റി, വായ്പുണ്ണ്, 
വയറിലെ പുണ്ണ് അങ്ങനെ വയറു സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകൾ 
ക്കും ഏറ്റവും നല്ലൊരു മരുന്ന് നമ്മുടെ ഈ പ്ലാവില തന്നെ ആണെന്ന്. മുൻപ് ഒരിക്കൽ പത്രത്തിൽ പ്ലാവിലയെ പറ്റിയുള്ള ഒരു ഫീച്ചർ കണ്ട എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവാണ് കൂടെ കൂടെ വായ്പുണ്ണ് വരാറുള്ള എന്നോട് ഇതൊന്നു ട്രൈ ചെയ്ത് 
നോക്കാൻ പറഞ്ഞത്.. അങ്ങനെ ട്രൈ ചെയ്തു. അനുഭവിച്ചറിഞ്ഞു. 
അതുകൊണ്ടാണ് ഇങ്ങനൊരു റെസിപ്പിയെ പറ്റി ഇത്രയും വിശദമായി നിങ്ങളോട് പറഞ്ഞത്. 
പ്ലാവില കൊണ്ട് വേറെയും ഒരുപാട് ഗുണങ്ങൾ ഉണ്ട്. പഴുതാര പോലുള്ള 
വിഷ ജീവികൾ കടിചുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഏറ്റവും ഏറ്റവും 
നല്ലൊരു മരുന്നാണ് പ്ലാവില അരച്ചു പുരട്ടിയിടുന്നത്. അങ്ങനെ ഒരുപാടു 
ഗുണങ്ങൾ വേറെയും. അതുകൊണ്ട് പ്ലാവില ആടിനു കഴിക്കാനുള്ള ഭക്ഷണം എന്ന ഒരു കാഴ്ചപ്പാടിൽ നിന്നും മാറി ചിന്തിക്കാൻ സമയം ആയി എന്നു വേണമെങ്കിൽ പറയാം. 
ഈ റെസിപ്പി ട്രൈ ചെയ്തിട്ടില്ലാത്ത എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കുട്ടോ. എന്നിട്ടു നിങ്ങൾ തന്നെ പറയു നിങ്ങളു കഴിച്ചതിൽ വെച്ച് ഏറ്റവും രുചിയുള്ള ഇല തോരൻ ഏതാണെന്നു.😊

പ്ലാവില തോരൻ 
-----------------------------
ചേരുവകൾ 

പ്ലാവില (പ്ലാവിന്റെ തൂമ്പില  മുതൽ 
അതികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം. ) ഇലയുടെ 
ഞെട്ട് കളഞ്ഞ് വളരെ ചെറുതായി 
അരിഞ്ഞത്   - 2 കപ്പ് 

തേങ്ങ             - അര കപ്പ് 

ചുവന്നുള്ളി    - 3 എണ്ണം 

പച്ചമുളക്       -2 എണ്ണം 

കടുക്             - അര ടീസ്പൂൺ 

വെളിച്ചെണ്ണ   - 2 വലിയ സ്പൂൺ 

ഉപ്പ്                  - പാകത്തിന് 

തയ്യാറാക്കുന്ന വിധം ;

അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട്  ഏകദേശം പത്തു 
മിനിട്ടു നേരം ആവി കയറ്റിയെടുക്കുക.

തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി 
എടുക്കുക. (അതികം അരഞ്ഞു പോകരുത്. )

ഇനി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ കടുകിട്ടു പൊട്ടി
ച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേർത്ത് കുറച്ചു നേരം ഇള
ക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേർത്ത് നന്നായി ഇളക്കി അടച്ചു 
വെച്ച് വേവിക്കുക. ഇടയ്ക്കിടെ കൈ കൊണ്ട് അല്പം വെള്ളം തളിച്ച് കൊടു
ക്കുക . ഇല നന്നായി വെന്ത ശേഷം ഇറക്കാം. 

(അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും, വയറിലെ 
പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില.തോരൻ വയ്ക്കാൻ വേണ്ടി ഇല വളരെ നേർമയായി കനം കുറച്ച് അരിയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല വെന്തു കിട്ടാൻ ഒരുപാട് സമയം ആവശ്യം വരും. അതുകൊണ്ടാണ് തോരൻ 
വയ്ക്കുമ്പോൾ ഇല വളരെ നേർമയായി അരിയുന്നതും അരിഞ്ഞ ശേഷം 
ആവി കയറ്റിയെടുക്കുന്നതും. 

പൈനാപ്പിൾ പച്ചടി /ചമ്മന്തി

പൈനാപ്പിൾ പച്ചടി /ചമ്മന്തി




പച്ചക്കറികളും പഴവർഗ്ഗങ്ങളും വേവിയ്ക്കുമ്പോൾ അവയുടെ പോഷണങ്ങൾ പലതും നഷ്ടപ്പെടുന്നു..   ഗുണമുള്ള ഇങ്ങനെയുള്ളവ ലഭ്യമാകുമ്പോൾ കഴിയുന്നതും പച്ചയ്ക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്തണം      പൈനാപ്പിൾ പച്ചടി വളരെ സ്വാദിഷ്ടമാണ്   പൈനാപ്പിൾ ചെറുതായി അരിഞ്ഞ്  പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു ചേർക്കണം     തേങ്ങയും ജീരകവും  ഉപ്പും  കറിവേപ്പിലയും കൂടി തൈരിൽ ചേർത്ത് നല്ലതുപോലെ അരച്ചു  ചേർത്ത് ഇളക്കി ഉപയോഗിക്കാം   മധുരം കൂടുതൽ വേണ്ടവർക്കു ശർക്കരയും   ചേർക്കാം      ഇതു തന്നെ എല്ലാം കൂടി തൈരു മാറ്റി മിക്സിയിൽ അടിച്ചാൽ   ചമ്മന്തിയായി ഉപയോഗിക്കാം

Friday, January 24, 2020

ക്യാരറ്റ് പായസം|പാചകം

 ക്യാരറ്റ് പായസം



ഇന്ന് നമുക്ക്‌ ക്യാരറ്റ്‌ പായസം ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.രണ്ട്‌ തരത്തിലുള്ള ക്യാരറ്റ്‌ പായസത്തിന്റെ റെസിപ്പി ആണ്‌ ഇവിടെ നൽകുന്നത്‌ .ഒന്ന് ക്യാരറ്റ്‌  സേമിയ പായസവും രണ്ട്‌ ക്യാരറ്റ്‌ പായസവും .

ആദ്യം ക്യാരറ്റ്‌ സേമിയ പായസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ക്യാരറ്റ്‌ സേമിയ പായസം


നല്ല ടേസ്റ്റിയായ ഒരു പായസം ആണ് ഇത്. പെട്ടന്ന് ഉണ്ടാക്കാനും പറ്റിയ ഒരു പായസമാണ്.


1. ക്യാരറ്റ് - 2 എണ്ണം ഗ്രേറ്റ് ചെയ്തത്

2. സേമിയ -1 കപ്പ്

3 പാൽ - 1 ലിറ്റർ

4. പഞ്ചസാര മധുരത്തിന് ആവശ്യമായത്

5: നെയ്യ്

6 .അണ്ടിപ്പരപ്പ് , കിസ്മസ്

7 ഏലയ്ക്ക പൊടി

8 . ഉപ്പ്

തയ്യാറാക്കേണ്ട വിധം

ആദ്യം ക്യാരറ്റ് ഒന്ന് ആവിയിൽ വേവിക്കുക.( അതിന്റെ പച്ച ചുവ മാറാനാണ് )
സേമിയ ഒരു സ്പൂൺ നെയ്യ് ചേർത്ത് വറുത്തെടുത്ത് കുറച്ച് വെള്ളത്തിൽ ഒന്ന് വേവിച്ച് മാറ്റിവെയ്ക്കുക.
ഒരു ഉരുളിയിൽ 2 സ്പൂൺ നെയ്യം ഒഴിച്ച് വേവിച്ചു വെച്ച ക്യാരറ്റ്  വഴറ്റുക നന്നായി വഴറ്റിയതിനു ശേഷം അതിലേയ്ക്ക പാലും ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക്  പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർക്കുക. നല്ലതുപോലെ കുറുകി വരുമ്പോൾ സേമിയയും ചേർത്ത് ഒന്ന് നല്ലതുപോലെ തിളപ്പിച്ച് ഇറക്കുക.അതിൽ ഏലയ്ക്ക പൊടിയും ആറാമത്തെ ചേരുവ നെയ്യിൽ വറുത്ത് അതും ചേർക്കുക.

ഇനി നമുക്ക്‌ വേറൊരു രീതിയിൽ ക്യാരറ്റ്‌ പായസം ഉണ്ടാക്കി നോക്കാം

ക്യാരറ്റ് പായസം

ആവശ്യമുള്ള സാധനങ്ങള്‍

ക്യാരറ്റ് – 250 ഗ്രാം

ചവ്വരി – 100 ഗ്രാം 

ശര്‍ക്കര – 300 ഗ്രാം

നെയ്യ് – 50 ഗ്രാം

നാളികേരം – 2 എണ്ണം

പഞ്ചസാര – 1 ടീസ്പൂണ്‍

തേങ്ങ പൂള്‍(ചെറുതായി നുറുക്കിയത്‌), അണ്ടിപരിപ്പ്, ചുക്ക് പൊടി, ജീരകപ്പൊടി, ഏലക്കായ,ഉപ്പ് എന്നിവ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

നാളികേരം ചിരവി പിഴഞ്ഞെടുക്കുമ്പോള്‍  ഒന്നാം പാല്‍,രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ മാറ്റിവെക്കുക. ക്യാരറ്റ് നേരത്തേ തയ്യാറാക്കി വച്ച മൂന്നാം പാലില്‍ വേവിച്ച് നന്നായി അരച്ചെടുത്ത്  1സ്പൂണ്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കി വെക്കുക.
ചവ്വരി പാകത്തിന് വേവിച്ചു വെക്കുക.
തേങ്ങപ്പൂള്‍,അണ്ടിപരിപ്പ് എന്നിവ ബാക്കിയുള്ള നെയ്യില്‍ വറത്ത് കോരിവെക്കുക.
പായസം തയ്യാറാക്കുന്നതിനുള്ള പാത്രം  അടുപ്പില്‍ വെച്ച് നെയ്യില്‍ പകുതി ഭാഗം ഒഴിച്ച് ചൂടായി വരുമ്പോള്‍ തയ്യാറാക്കി വച്ച ക്യാരറ്റ് ചേര്‍ത്ത് നന്നായി വഴറ്റുക,ഇതിലേക്ക് ശര്‍ക്കര പാനിയും വേവിച്ച ചവ്വരിയും ക്രമമായി ചേര്‍ത്തിളക്കുക.ഇവയിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് യോജിപ്പിച്ചെടുക്കുക. ചുക്ക്,ഏലക്കായ,ജീരകം എന്നിവ  പൊടിച്ചത് ആവശ്യത്തിന് ചേര്‍ത്തിളക്കുക.ഇതിലേക്ക ഒന്നാം പാല്‍ കൂടി ചേര്‍ത്താല്‍ ക്യാരറ്റ് പയസം റെഡി. പായസം വിളമ്പുമ്പോള്‍ വറുത്ത് കോരിയെടുത്ത തേങ്ങാപ്പുളും അണ്ടിപരിപ്പും മുകളില്‍ വിതറി അലങ്കരിക്കുക.

Thursday, January 23, 2020

ചീരച്ചേമ്പ്‌


ചീരച്ചേമ്പ്‌

വളരെ രുചികരമായൊരു കറിയിലയിനമാണ് ചീരച്ചേമ്പ്‌. ചേമ്പ് വർഗ്ഗത്തിലെ ഒരു വിശിഷ്ട ഇനമാണ്.ചീരച്ചേമ്പ്‌ അഥവാ ഇലച്ചേമ്പ്‌.വിത്തില്ലാച്ചേമ്പ്‌ എന്നും അറിയപ്പെടുന്ന ഇതിന്റെഇലയും തണ്ടുമാണ് ചീരയെപ്പോലെ കറികൾക്ക് ഉപയോഗിക്കുന്നത്. കിഴങ്ങുണ്ടാകാത്ത ഈ ചേമ്പിനം ഇലകൾക്ക്‌ വേണ്ടി മാത്രം വളർത്തുന്നവയാണ്‌. ചീരച്ചേമ്പിലകളോ തണ്ടോ ചൊറിച്ചിലുണ്ടാക്കുന്നില്ലെന്നുള്ളതും ചുവട്ടിൽ കിഴങ്ങുണ്ടാകത്തില്ലെന്നുള്ളതുമാണ് സാധാരണ ചേമ്പിനങ്ങളിൽ നിന്നും ഇവയെ വ്യസ്ത്യസ്തമാക്കുന്നത്. രണ്ടു നിറങ്ങളിലുള്ള ചീരച്ചേമ്പുകലാണിവിടെ പ്രചാരത്തിലുള്ളത്. ഒന്ന് പച്ച തണ്ടുള്ളതും മറ്റേതു പർപ്പിൾ തണ്ടുള്ളതും. വലിയ പരിചണങ്ങളൊന്നും ഇല്ലാതെ തന്നെ നന്നായി വളരുന്ന ചീരച്ചേമ്പിന്റെ ഇലകളും തണ്ടും പോക്ഷക സമൃദ്ധവുമാണ്. ഒരിക്കലൊരെണ്ണം നട്ടാൽ കരുത്തോടെ വളർന്നു ധാരാളം തൈകളുമായി നില്ക്കുന്നതാണ് ഈ ഇലച്ചേമ്പ്‌ . എന്നും കറിയിലകൾ ലഭിക്കുമെന്നുള്ള ഒരു ഗുണവും ഉണ്ട് . ഗ്രോബാഗിൽ വളർത്താനും യോജിച്ചതാണ് ചീരച്ചേമ്പ്‌. ചീരച്ചേമ്പിന്റെ ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകൾ വേരോടെ പറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. കൃഷി രീതി സാധാരണ ചേമ്പ്‌ കൃഷി ചെയ്യുന്നത് പോലെ തന്നെ ഇലച്ചേമ്പും നട്ടു വളർത്താവുന്നതാണ്. വിത്തുകൾക്ക് പകരം ചീരച്ചേമ്പിന്റെ ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകൾ വേരോടെ പറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. ഗ്രോ ബാഗിൽ വളർത്താനും യോജിച്ചതാണ് ചീരച്ചേമ്പ്‌. ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ നിത്യ ഹരിത ഇലക്കറികളിൽ പ്രഥമ സ്ഥാനമർഹിക്കുന്നൊരു സസ്യമാണ് ചീരച്ചേമ്പെന്നും കിഴങ്ങില്ലാ ചേമ്പെന്നും കൂടി അറിയപ്പെടുന്ന ഇലച്ചേമ്പ്. സാധാരണ ചെമ്പിന്റെ ഇലകളെ പോലെ ചൊറിച്ചിലുണ്ടാക്കാത്ത ചീരച്ചേമ്പിന്റെ ഇലയും തണ്ടും ചീര മാതിരി കറികൾക്ക് ഉപയോഗിക്കാം രുചികരവും പോക്ഷക-ഔഷധ ഗുണ സമ്പന്നവുമായ കറിയിലയായ ഇലച്ചേമ്പ് അടുക്കളത്തോട്ടത്തിലെ അവശ്യ ഘടകമാണ്. കറിയിലകളുടെ അക്ഷയ പാത്രമെന്നു വിശേഷിപ്പിക്കാവുന്ന ഇലച്ചേമ്പ് ഒരിക്കൽ നട്ടാൽ ധാരാളം തൈകളുമായി തഴച്ചു വളർന്നു കാലങ്ങളോളം വിളവെടുക്കാൻ നമ്മെ സഹായിക്കും. ചീരച്ചേമ്പിലയിലെ പോക്ഷക മൂല്യങ്ങൾ പോക്ഷക ഗുണങ്ങളാൽ സമൃദ്ധമാണ്‌ ചീരച്ചേമ്പ്. വിറ്റാമിൻ A, B6, C എന്നിവയും ഫോസ്ഫറസ്, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളെറ്റ്, കാത്സ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്‌, നാരുകൾ എന്നിവയുമടങ്ങിയതും കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞതുമാണീ ഇലക്കറി. ചീരച്ചേമ്പില ആഹാരാവശ്യത്തിന് ചീരച്ചേമ്പിന്റെ അധികം മൂപ്പെത്താത്ത ഇലകൾ തണ്ട് സഹിതം ചുവട്ടിൽ നിന്നും മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇലഭാഗം കഴുകി വൃത്തിയാക്കി ചെറുതായിട്ടരിഞ്ഞെടുത്തും തണ്ടിന്റെ പുറത്തുള്ള നേരിയ പാട മാതിരിയുള്ള തോല് നീക്കം ചെയ്തിട്ട് ചെറുതായിട്ടരിഞ്ഞെടുത്തുമാണ് കറികൾക്ക് തയ്യാറാക്കുന്നത്. ഇലച്ചേമ്പിറെ ഇലയും തണ്ടുമുപയോഗിച്ച് തോരനും കറിയും സ്വാദിഷ്ടമായ മറ്റു ധാരാളം വിഭവങ്ങളുമുണ്ടാക്കാൻ കഴിയും. ചേമ്പിലയും താളും ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവിവങ്ങൾക്ക് പുറമെ ചീര കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾക്കും ചീരച്ചേമ്പുത്തമമാണ്. ചീരച്ചേമ്പില കഴിക്കുന്നത്‌ കൊണ്ടുള്ള നേട്ടങ്ങൾ. പോക്ഷകക്കലവറയായ ചീരച്ചേമ്പില കഴിക്കുന്നത്‌ കൊണ്ടുള്ളആരോഗ്യപരമായ പ്രധാന നേട്ടങ്ങൾ താഴെപ്പയുന്നവയാണ്; 1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു. 2. രക്ത സമ്മർദ്ദം സാധാരണ നിലയിലാകാൻ സഹായിക്കും. 3. ശരീര ഭാരം കുറയ്ക്കും. 4. ചർമ്മാരോഗ്യം സംരക്ഷിക്കും. 5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും. 6. കാഴ്ച ശക്തി വർദ്ധിപ്പിക്കും 7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു. 8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവർത്തനം ഉറപ്പു വരുത്തുന്നു. 9, വാർദ്ധക്യ ലക്ഷണങ്ങൾ ഒഴിവാക്കി യുവത്വം നിലനിർത്താൻ സഹായിക്കും. പാചക വിധികൾ ഇലച്ചേമ്പ്‌ തോരനുണ്ടാക്കാനും അവിയലിലും സാമ്പാറിലും ചേർക്കാനും ചെമ്മീനിട്ടു കറിക്കും സൂപ്പിനും നല്ലതാണ്. ചീര കൊണ്ടുണ്ടാക്കാവുന്ന എല്ലാ വിഭവങ്ങളും ഇലച്ചേമ്പ് കൊണ്ടും തയ്യാറാക്കാം. ഇലച്ചേമ്പ്‌ തോരൻ ആവശ്യമുള്ള സാധനങ്ങൾ; തണ്ടോട് കൂടിയ ഇലച്ചേമ്പില – 1 എണ്ണം സവാള -1എണ്ണം ചെറിയ ഉള്ളി -3എണ്ണം തേങ്ങ – അരമുറി വെളുത്തുള്ളി -2 അല്ലി മഞ്ഞൾപ്പൊടി-1/2 ടീ സ്പൂണ്‍ വെളിച്ചെണ്ണ – 2 ടീ സ്പൂണ്‍ കാ‍ന്താരി മുളകും ഉപ്പും ആവശ്യത്തിനു. പാചക രീതി ഇലച്ചേമ്പിൻ തണ്ടും ഇലയും ചെറുതായി അരിഞ്ഞെടുത്തതിൽ വെളിച്ചെണ്ണ ഒഴികെയുള്ള കൂട്ടുകളെല്ലാം ചതച്ചിട്ട് ഇളക്കി യോജിപ്പിക്കണം. മണ്ചെട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് താളിച്ച്‌ അതിൽ ചീരക്കൂട്ടിട്ടു ചെറു തീയിൽ 8 മിനിട്ട് വേവിക്കുക. ഇലച്ചേമ്പ്‌ തോരൻ റെഡി.




ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...