Showing posts with label ഗുണപാഠ കഥകൾ. Show all posts
Showing posts with label ഗുണപാഠ കഥകൾ. Show all posts

Sunday, March 1, 2020

മുന്തിരി -സംഘടന-സമൂഹം-കുടുംബം

സമൂഹം

ഒരാൾ കടയിൽ മുന്തിരി വാങ്ങാൻ പോയി.
Image result for grapes scatteredഅയാൾ കടക്കാരനോട് ചോദിച്ചു മുന്തിരിയെന്താ വില.?
കടക്കാരൻ പറഞ്ഞു 80 രൂപ .
അടുത്തുതന്നെ കുലയിൽ നിന്നും വേർപെട്ട കുറച്ച് ചില്ലറ മുന്തിരിയും കൂട്ടിവച്ചിട്ടു
ണ്ടായിരുന്നു .അയാൾ  ചോദിച്ചു, ഇതിനെന്താ വില.?
കടക്കാരൻ പറഞ്ഞു 30 രൂപ .അയാൾ ചോദിച്ചു അതെന്താ 30 രൂപ ,
രണ്ടും ഒന്നുതന്നെയല്ലെ.?
കടക്കാരൻ  പറഞ്ഞു,ഇത് വളരെനല്ല മുന്തിരിയാണ്, പക്ഷെ കുലയിൽ നിന്നും വേർപെട്ടു പോയതുകൊണ്ടാണ് ഇതിന് വിലകുറവ്..
ഗുണപാഠം.
സംഘടന, സമൂഹം, കുടുംബം എന്നിവയിൽ നിന്ന് അടര്ന്നു പോയാല് നമ്മുടെ വിലയും ഇതുപോലെയാണ്

Tuesday, February 25, 2020

മത്സരം-വലിയ മരത്തില്‍ കയറുക - തവള


വിമര്‍ശനങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടന്മാര്‍  ആകുകImage result for frog images


ഒരിക്കല്‍ ഒരു കാട്ടില്‍ ഒരുമത്സരം നടക്കുകയായിരുന്നു. . ഒരുവലിയ മരത്തില്‍ കയറുക എന്നതാണ് മത്സരം..മൃഗങ്ങള്‍ എല്ലാം അവിടെ ആ മരത്തിന് ചുറ്റും കൂടിയിട്ടുണ്ട്...മൃഗങ്ങള്‍ എല്ലാം ശ്രമിക്കുന്നുണ്ട്. പക്ഷെ കൊമ്പുകള്‍ ഒന്നും ഇല്ലാത്ത മരംആയതുകൊണ്ട് കേറുന്നവര്‍ വേഗത്തില്‍ താഴെ വീണ് പോകുന്നു. പലരും പലവട്ടം ശ്രമിച്ചിട്ട് പരാജയപ്പെട്ടു...

 ഒരു തവള ബഹളങ്ങള്‍ക്കിടയില്‍ മരത്തില്‍ കയറാന്‍ ആരംഭിച്ചു... മറ്റു മൃഗങ്ങള്‍ കൂവി... ചിലര്‍ പറഞ്ഞു" ഇവനെക്കാള്‍ വലിയവന്‍ നോക്കിയിട്ട് നടന്നില്ല, പിന്നെയാണ് ഇവന്‍... മറ്റുചില തവളകള്‍  അവനെ പിന്തിരിപ്പിക്കുവാന്‍ നോക്കി.. അതൊന്നും ആ തവളയെ ബാധിച്ചില്ല.. അവന്‍ വീണ്ടും പതുക്കെ കയറാന്‍ നോക്കി..അത്ഭുതമെന്നു പറയട്ടെ കുറച്ചു സമയത്തിനുള്ളതില്‍ അവന്‍ ലക്ഷ്യസ്ഥാനത്ത്  എത്തി.. തന്നെ കളിയാക്കിയവര്‍ ജയ് വിളിച്ചു... രാജാവായ സിംഹം ട്രോഫി നല്‍ക്കുമ്പോള്‍ ചോദിച്ചു " സ്നേഹിതാ, എത്രയൊക്കെ നിരുത്സാഹപ്പെടുത്തലുകളും വിമര്‍ശനങ്ങളും കേട്ടിട്ടും താങ്കള്‍ പിന്മാറാതെ  എങ്ങനെ ലക്ഷ്യത്തിലെത്തി ?
അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല... പെട്ടന്ന് മൃഗങ്ങളുടെ ഇടയില്‍നിന്നും  ആ തവളയുടെ അമ്മ തവള ഉറക്കെ വിളിച്ചു പറഞ്ഞു" രാജാവേ, അവന്‍ പൊട്ടനാ..അവന് ചെവി കേള്‍ക്കാന്‍ കഴിയില്ല"

ചില സമയങ്ങളില്‍  നാം വിജയത്തില്‍ എത്തണമേങ്കില്‍ മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളും വിമര്‍ശനങ്ങളും കേട്ടില്ല എന്ന് വെക്കണം...പലതിനും പ്രതികരിക്കുവാനും മറുപടി പറയുവാനും പോകുമ്പോള്‍ വിജയിക്കുവാനുള്ള വിലപ്പെട്ട സമയം നഷ്ട്ടപ്പെടുകയാണ്‌ ചെയ്യുന്നത്.വിമര്‍ശിക്കുകയും  ചെളിവാരി എറിയുന്നവര്‍ അവരുടെപണി ചെയ്യട്ടെ..നിന്‍റെ ലക്ഷ്യംമാറി പോകരുത്...


Monday, February 24, 2020

വൃദ്ധൻ -തീവണ്ടി- ടിക്കറ്റ്-കുറ്റബോധം-ചുമട്ടുകാരൻ

ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് 

മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു. വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി " ഇവിടെ എവിടേയോ കാണണം" വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു "ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം". വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോനി '*ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു*'.
        തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്തിറങ്ങുവാൻ അവനെ പരിശോധകൻ സഹായിച്ചു.തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.ചുമട്ടുകാരൻ
ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.
         ' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ..
     ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം. മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല. ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".
     "ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്. സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .
നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...
യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....
എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു....⁉

Sunday, February 23, 2020

പെൻസിലും റബ്ബറും


പെൻസിലും റബ്ബറും 

നീളമുളള കടലാസുപെൻസിലിന്റെ
പിന്നിലുളള റബ്ബറിന് പാലിക്കാൻ
ഒരു നിയോഗമുണ്ട്.
പെൻസിൽ കൊണ്ടെഴുതുന്ന തെറ്റുകള്
മായ്ക്കുക എന്ന ദൗത്യം.
വലിയ പെൻസിലും ചെറിയ റബ്ബറും.
പെൻസിൽ കൊണ്ട്
എഴുതുന്നതെല്ലാം റബ്ബര് കൊണ്ട്
മായ്ചാൽ റബ്ബറിന് ആയുസ്സ് തുച്ഛം.
റബ്ബറും പെൻസിലും ഏറെനാൾ
നിലനില്ക്കാൻ ഒരു വഴിയേ ഉളളൂ;
പെൻസിൽ കൊണ്ട് എഴുതുന്നതും
വരക്കുന്നതും തെറ്റിക്കാതെ
ചെയ്യുക !
നമ്മുടെ തെറ്റുകള്, നമ്മെ ആശ്രയിച്ച്
ജീവിക്കുന്നവരുടെ ജീവിതത്തേയും
പ്രതികൂലമായി ബാധിക്കുമെന്നറി
യുക !!
ശുഭദിനം

കുരങ്ങൻ -വേടൻ -കെണി-ശാസ്ത്രജ്ഞൻ -പഴക്കുല- ചൂട് വെള്ളം


അനുഭവം  

 അവര്‍ അഞ്ചു പേരുണ്ടായിരുന്നു കുരങ്ങന്മാര്‍. കാട്ടില്‍ ‘പ്വൊളിച്ചു’ നടക്കുന്ന കാലം.
 ഒരു ദിവസം അവരങ്ങനെ നടക്കുകയായിരുന്നു..  പെട്ടെന്നാണ്  ഓര്‍ക്കാപ്പുറത്ത് ഒരു എട്ടിന്റെ പണി കിട്ടിയത് . വേടന്‍ അവരെ കെണി വെച്ച് പിടിച്ചു .
വേടന്‍ അവരെ ഒരു സായിപ്പിന് വിറ്റു.  സായിപ്പ് ഒരു വല്യ ശാസ്ത്രജ്ഞന്‍ ആയിരുന്നു.
സായിപ്പ് അഞ്ചു ബ്രോസിനെയും വലിയൊരു കൂട്ടിലാക്കി. ജീവപര്യന്തം.. !!! 
അങ്ങനെയിരിക്കെയാണ് ഒരു ദിവസം സായിപ്പ് കൂടിന് മുകളില്‍ ഒരു വാഴക്കുല കെട്ടിത്തൂക്കിയത്. നല്ല തുടുത്ത മൈസൂര്‍ പഴങ്ങള്‍! പഴക്കുല എടുക്കാനായി കൂടിനു നടുവില്‍ സായിപ്പ് ഒരു കോണിയും കൊണ്ട് വെച്ചിട്ടുണ്ട് . ഒന്നും നോക്കിയില്ല , ഒരു കുരങ്ങന്‍ ചാടി കോണിയില് കേറി‍ . അവന്‍ കോണിയില്‍ കാല് വെച്ചതും, സായിപ്പും അയാളു‍ടെ  പണിക്കാരും, കൂടിന്റെ നാല് ഭാഗത്ത് നിന്നും നല്ല ചൂട് വെള്ളം എല്ലാരുടെയും ദേഹത്തേക്ക് ചീറ്റി. ഒരു രക്ഷയുമില്ല .. ആ കുരങ്ങന്‍ നിലത്തിറങ്ങിയപ്പോൾ വെള്ളം ചീറ്റല്‍  നിര്‍ത്തുകയും ചെയ്തു. പഴം തൊടാന്‍ പറ്റിയില്ല!
പിന്നെ എപ്പോഴൊക്കെ ഏതെങ്കിലും കുരങ്ങന്‍ പഴക്കുല എടുക്കാന്‍ നോക്കിയോ അപ്പോഴൊക്കെ എല്ലാരുടെയും മേലേക്ക് ചൂടുവെള്ളം ചീറ്റി. ആ പഴക്കുല തൊടാന്‍ പറ്റില്ലെന്ന് അവര്‍ക്ക് മനസ്സിലായി. നല്ല പൊള്ളുന്ന ചൂട് വെള്ളം എല്ലാരുടേയും ദേഹത്താവുന്നത് മിച്ചം ! ആരെങ്കിലും കേറാന്‍ നോക്കിയാല്‍ എല്ലാരുടേയും ദേഹത്തേക്കും വെള്ളം അടിക്കും എന്നതുകൊണ്ട്   ഏതെങ്കിലും കുരങ്ങന്‍ കോണിയില്‍ കാല് വെച്ചാല്‍ മറ്റെല്ലാരും കൂടെ അവനെ താഴേക്ക് വലിച്ചിടും എന്ന അവസ്ഥ ആയി. സായിപ്പിനാണെങ്കിൽ  പിന്നീട് ഒരിക്കലും വെള്ളം ചീറ്റേണ്ടി വന്നില്ല.
ഇങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സായിപ്പ് ആ അഞ്ചു കുരങ്ങന്മാരില്‍ ഒന്നാമനെ മാറ്റി പകരം വേറെ പുതിയൊരു കുരങ്ങനെ ഇട്ടു. ഇപ്പോൾ നാല് പഴയ കുരങ്ങന്മാരും ഒരു പുതിയ കുരങ്ങനും ആണ് കൂട്ടില്‍ . പുതിയ കുരങ്ങന്‍ കൂട്ടില്‍ എത്തിയതും  കെട്ടിത്തൂക്കിയിട്ടിരിക്കുന്ന പഴക്കുല കണ്ട് അത് എടുക്കാന്‍ കോണിയിലേക്ക് ചാടി . ഉടനെ മറ്റു നാല് കുരങ്ങന്മാരും അവനെ വലിച്ച് താഴെയിട്ടു . ഈ പരിപാടി കുറച്ച് തവണ തുടര്‍ന്നെങ്കിലും എന്താ സംഭവം എന്ന് നമ്മുടെ പുതിയ കുരങ്ങന് മനസ്സിലായില്ല . വെള്ളം ചീറ്റുന്ന കാര്യം പുതിയ കുരങ്ങന് അറിയുകയേ ഇല്ലല്ലോ .(ഇതിനിടയില്‍ വെള്ളം ചീറ്റുന്ന പമ്പ് സെറ്റ് ഒക്കെ സായിപ്പ് എടുത്ത് മാറ്റിയിരുന്നു )
അടുത്ത ദിവസം രണ്ടാമത് ഒരു കുരങ്ങനെ കൂടി എടുത്ത് മാറ്റി പുതിയ വേറൊരു കുരങ്ങനെ കൂട്ടിലാക്കി . ഇപ്പോൾ കൂട്ടില്‍ നമ്മുടെ പഴയ ഗാങ്ങിലെ മൂന്നു പേരും അതില്‍ പെടാത്ത രണ്ടു പേരും ! രണ്ടാമതായി വന്ന പുതിയ കുരങ്ങന്‍ പഴക്കുല കണ്ട് കോണി കേറാന്‍ നോക്കിയപ്പോൾ ബാക്കി നാല് പേരും കൂടിയാണ് അവനെ താഴേക്ക് വലിച്ചിട്ടത് . സത്യത്തില്‍ ആ വലിച്ചിടുന്ന നാല് കുരങ്ങന്മാരില്‍ ഒരാള്‍ക്ക്  താന്‍ എന്തിനാണ് അവനെ വലിച്ച് താഴെ ഇടുന്നത് എന്ന് അറിയില്ലായിരുന്നു . എല്ലാരും ചെയ്യുന്നു ....ഇന്നലെ എന്നേം വലിച്ച് താഴെ ഇട്ടിരുന്നു... അതുകൊണ്ട് ഞാനും ചെയ്യുന്നു... അത്ര തന്നെ !
മൂന്നാം ദിവസം സായിപ്പ് മൂന്നാമത്തെ കുരങ്ങനെയും റീപ്ലേസ് ചെയ്തു . പഴയ പോലത്തെ പരിപാടികള്‍ സംഭവിച്ചു. ഇത്തവണ പുതിയ കുരങ്ങനെ വലിച്ചിടുന്ന നാല് കുരങ്ങന്മാരില്‍ രണ്ടു പേര്‍ക്ക് എന്താണ് സംഭവം എന്നറിയില്ല . വെള്ളം ചീറ്റിയിരുന്ന കാര്യമൊന്നും അവര്‍ രണ്ട് പേരും കണ്ടിട്ടേ ഇല്ല .
പിന്നീട് നാലാമത്തെ കുരങ്ങനേയും അതിന് ശേഷമുള്ള ദിവസം അഞ്ചാമത്തേതിനേയും സായിപ്പ് റീപ്ലേസ് ചെയ്തു . ഇപ്പോൾ കൂട്ടില്‍ ഉള്ള അഞ്ച് കുരങ്ങന്മാരില്‍ ആരും നമ്മടെ പഴയ ഗാങ്ങില്‍ ഉള്ളവരല്ല. അവര്‍ ആരും വെള്ളം ചീറ്റുന്ന സംഭവം കണ്ടിട്ടുമില്ല .(വെള്ളം ചീറ്റുന്ന സെറ്റ് അപ്പ്‌ ഒക്കെ എന്നേ സായിപ്പ് തൂക്കി വിറ്റിരുന്നു. ) എങ്കിലും ഏറ്റവും പുതിയ കുരങ്ങന്‍ പഴക്കുല എടുക്കാന്‍ നോക്കിയപ്പോൾ ബാക്കി എല്ലാരും കൂടി അവനെ പിടിച്ചു താഴേക്ക് വലിച്ചിട്ടു . എന്തിനാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ലായിരുന്നു . എങ്കിലും എല്ലാരും അത് തുടര്‍ന്നു !!!!.
.
.
.
.
.
വാല്‍ക്കഷ്ണം :-  ഒരു ലോജികും ഇല്ലാത്ത ഏതെങ്കിലും ആചാരങ്ങള്‍....  ഇവിടുത്തെ നാട്ടുനടപ്പ്.... "അതൊക്കെ ഒരു വിശ്വാസം”..... “നമ്മുടെ  സംസ്കാരത്തിന്റെ ഭാഗം..."...  "മതം പറഞ്ഞത്"......  എന്നൊക്കെ പറഞ്ഞ്..... അങ്ങനെ എന്തെങ്കിലും  നടക്കുന്നത് കാണുമ്പോൾ ഈ കഥ ഓർക്കുക


ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...