Showing posts with label ഫലിതം. Show all posts
Showing posts with label ഫലിതം. Show all posts

Sunday, February 9, 2020

പട്ടി- മുയൽ

ഒരു 🐇കഥ


ഒരു ദിവസം പുറത്തു പോയിട്ട് വന്ന എന്നെ എതിരേറ്റത് ഞെട്ടിക്കുന്നൊരു കാഴ്ചയായിരുന്നു..

വീട്ടിലെ പട്ടിയുടെ വായിൽ അയൽപക്കത്തെ ചേട്ടൻ ഓമനിച്ചു വളർത്തിയിരുന്ന മുയൽ 

നായയുടെ വായിൽ നിന്നും മുയലിനെ വലിച്ചെടുത്തു. അതിൻറ കാര്യത്തിന് എന്തായാലും തീരുമാനമായി. ആ ചേട്ടൻ ഒരുപാട് ലാളിക്കുന്ന മുയലാണ്. അതിനെ പട്ടി പിടിച്ചൂന്നറിഞ്ഞാൽ ആ മനുഷ്യനുമായുളള ബന്ധം തീർന്നു.

ആ വീട്ടിലേക്കൊന്ന് ഒളിഞ്ഞു നോക്കി... ഭാഗ്യം ആരുമില്ല

ചത്തുകിടക്കുന്ന മുയലിനെ ഞാൻ കയ്യിലെടുത്തു. അതിൻറെ ശരീരത്തിൽ പറ്റിയിരുന്ന ചെളിയും ഉണങ്ങിയ രക്തവും മറ്റും കഴുകി വൃത്തിയാക്കി. ടവലു കൊണ്ട് വെളളം ഒപ്പിക്കളഞ്ഞു. ഫാനിനടിയില് കൊണ്ടുവച്ച് ശരീരം ഉണക്കിയെടുത്തു.

ആരും കാണാതെ അതിനെ തുറന്നു കിടന്ന കൂട്ടിൽ കൊണ്ടുവച്ചു. മുയലിൻറെ മരണം സ്വാഭാവികമായിട്ടാന്ന് അവിടത്തെ ചേട്ടൻ കരുതിക്കോട്ടേ..

കുഴപ്പമൊന്നുമില്ലാതെ അന്നത്തെ ദിവസം കഴിഞ്ഞു പോയി.

പിറ്റേ ദിവസം ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ ചേട്ടൻ അവരുടെ ഗേറ്റിനു മുന്നിൽ നില്ക്കുന്നു. കുറ്റബോധത്തോടെ വീട്ടിലേക്ക് വലിയാൻ നോക്കിയ എന്നെ  ചേട്ടൻ വിളിച്ചു.

"എന്തേ ചേട്ടാ?"

"നീ അറിഞ്ഞില്ലേ?"

"ഇല്ല..എന്തേയ്??"

"ഞങ്ങടെ മുയൽ ചത്തു"

"അയ്യോ.... ഞാനതറിഞ്ഞില്ല, എങ്ങനെയാ"

"അതിൻറെ മേലൊരു തേങ്ങ വീണതാ..."

"അയ്യോ !!"

"പ്രശ്നം അതല്ല...
ഇന്നലെ മൂന്നു മണിക്കാണ് സംഭവം. ഞാനതിനെ കുഴിച്ചിടുകയും ചെയ്തു. ഞങ്ങളൊന്നു പുറത്തു പോയിട്ടു വന്ന് രാത്രി നോക്കിയപ്പോൾ ആ മുയലിനെ ആരോ കുഴിയിൽ നിന്നും തോണ്ടിയെടുത്ത് കഴുകി വൃത്തിയാക്കി ദേ വീണ്ടും കൂട്ടിൽ കൊണ്ടിട്ടിരിക്കുന്നു !!!"

Saturday, February 8, 2020

വിശ്വാസം-ഓഷോ

വിശ്വാസം


യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. പളളിയിലെ വികാരിയച്ഛനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!

അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി. പക്ഷേ ബാർ ഹോട്ടലിന്‍റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു.ഹോട്ടലിന്‍റെ പണി എതാണ്ട് തീരാറായി....!!!!!

ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു. കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!

പളളിക്കാർ സന്തോഷിച്ചു. പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു. പളളിയിലെ പ്രാർത്ഥനമൂലമാണ് തന്‍റെ കെട്ടിടം നശിച്ചത്.അതുകൊണ്ട് കെട്ടിടം തകർന്നതിന്‍റെ ഉത്തരവാദിത്വം അവർക്കാണ്.അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!

പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു."ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല.പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്"

കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:

"വിചിത്രമായ ഒരു കേസാണിത്. ഒരു വശത്ത് പ്രാർത്ഥനയിൽ വലിയ വിശ്വാസമുളള മദ്യവ്യവസായി.മറുവശത്ത് പ്രാർത്ഥനയിൽ വിശ്വാസമില്ലാത്ത പളളിക്കാർ. ...!!!

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...