എന്താണ്
ഈശ്വര കൃപ ?
ഒരു പഴയ കഥ വഴി അത് വിശദീകരിക്കാം...
"ഈശ്വര കൃപ കാറ്റ് പോലാണ് ... നമ്മൾക്കത് കാണുവാൻ സാധിക്കില്ല ..... അനുഭവിക്കാനേ കഴിയൂ ".

ആ
മാൻപേടയുടെ ദയനീയാവസ്ഥ കണ്ട് ഭീമന്റെ മനസ്സലിഞ്ഞു. എന്നാൽ ഭീമൻ നിസ്സഹായനായിരുന്നു. വേടനെ ഓടിക്കാൻ ശ്രമിച്ചാൽ അതുകണ്ട് മാൻ പേടിച്ചോടി സിംഹത്തിന്റെ വായിൽ ചെന്നു ചാടും. കാട്ടുതീ അണയ്ക്കാമെന്നുവെച്ചാൽ മാൻ നദിയിലേക്കു ചാടി ഒഴുക്കിൽപ്പെട്ടു മരിക്കും. മാനിനെ രക്ഷിക്കാൻ ഒരു മാർഗവും കാണാതെ .ഭീമൻ ഒടുവിൽ ഈശ്വരനെ വിളിച്ച്, ‘‘ഭഗവാനേ, ഞാൻ തികച്ചും നിസ്സഹായനാണ്. ഈ മാനിനെ രക്ഷിക്കാൻ അവിടത്തേക്കു മാത്രമേ സാധിക്കൂ. അവിടുന്നു തന്നെ അതിനെ രക്ഷിക്കണെ എന്നു പ്രാർഥിച്ചു.......
അടുത്തനിമിഷം
മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി, ഭയങ്കരമായി ഇടിവെട്ടി. തുടർന്ന് അതിശക്തമായ മഴ പെയ്തു തുടങ്ങി. ഇടിമിന്നലേറ്റ് വേടൻ ബോധം കെട്ടു വീണു. മഴയിൽ കാട്ടുതീയണഞ്ഞു, സിംഹം ഭയന്നോടിപ്പോയി. ആപത്തെല്ലാമൊഴിഞ്ഞതോടെ മാൻപേടയും ഓടിരക്ഷപ്പെട്ടു. ഇതെല്ലാം കണ്ടുനിന്ന ഭീമൻ അത്ഭുതപരതന്ത്രനായി.......
നമ്മുടെ
കഴിവിന്റെ പരിമിതിയും ഈശ്വരന്റെ അനന്തമായ വൈഭവവും അറിയുമ്പോൾ ഈശ്വരകൃപ ഒന്നു മാത്രമേ നമ്മുടെ പ്രയത്നങ്ങളെ സഫലമാക്കൂ എന്നു നമുക്ക് ബോധ്യമാകും.ഭീമന്റെ മനസ്സിൽ മാൻപേടയോടുള്ള കാരുണ്യവും ഈശ്വരനോടുള്ള സമർപ്പണവും ഒന്നിച്ചപ്പോഴാണ് ഭീമൻ ഈശ്വരകൃപയ്ക്ക് പാത്രമായത്. പ്രയത്നവും കാരുണ്യവും സമർപ്പണവും എവിടെ ഒന്നിക്കുന്നുവോ അവിടെ ഈശ്വരൻ തീർച്ചയായും കൃപ ചൊരിയുന്നു......
No comments:
Post a Comment