Wednesday, January 29, 2020

മനോരോഗം |ഓഷോ

മനോരോഗം 



മനോരോഗവിദഗ്ദനോട് രോഗി:

"'ഡോക്‌ടര്‍, എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല."
"'എന്താണ്‌ പ്രശ്‌നം?'"

"'ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ അടിയില്‍ ആരോ ഉണ്ടെന്ന് തോന്നും. ഇറങ്ങി നോക്കിയാല്‍ ആരും ഉണ്ടായിരിക്കില്ല. വീണ്ടും കട്ടിലില്‍ കിടക്കും. അപ്പോഴും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പിന്നെ ഞാന്‍ കട്ടിലിന്നടിയില്‍ കിടക്കാന്‍ തുടങ്ങി. അപ്പോള്‍ കട്ടിലില്‍ ആരോ ഉണ്ടെന്ന് തോന്നും. അതാണെന്‍റെ പ്രശ്‌നം.'".......!!!

"'ഇതൊരു ഗുരുതരമായ മാനസിക പ്രശ്‌നമാണ്‌. ആറു മാസത്തെ ചികില്‍സ ആവശ്യമാണ്‌. ആഴ്‌ചയില്‍ ഒരു തവണ നിങ്ങള്‍ എന്നെ വന്ന് കാണണം.'"...!!!

"'അപ്പോള്‍ എല്ലാ ആഴ്‌ചയും അഞ്ഞൂറു രൂപ ഫീസ് തരണമോ...?'"

"'അതു വേണ്ടി വരും.'"....!!!

ഈ രോഗി പിന്നീട് ഡോക്‌ടറെ കാണാന്‍ ചെന്നില്ല. ഒരിക്കല്‍ ടൌണിലെ ഒരു റെസ്റ്റോറന്റില്‍ വച്ച് അവിചാരിതമായി രണ്ടു പേരും കണ്ടുമുട്ടിയപ്പോള്‍ ഡോക്‌ടര്‍ ചോദിച്ചു:

"നിങ്ങളെ പിന്നീട് കണ്ടില്ലല്ലോ. രോഗം ഇപ്പോള്‍ ഏതവസ്ഥയിലാണുള്ളത്......?'"

"'രോഗം ഭേദമായി.'"...!!!!!

"'അതെയോ. ആരാണ്‌ ചികില്‍സിച്ചത്............?'"

"'ഒരു ആശാരി.'"

"'ആഹാ. അത്  കൊള്ളാമല്ലോ. മനോരോഗവിദഗ്ദനായ ആശാരിയോ....?
"അയാള്‍ ഫീസെത്ര വാങ്ങി........?'

"'ആകെ നൂറു രൂപ.'....!!!!

"'എന്ത് ചികില്‍സയാണ്‌ നല്‍കിയത്.....?'"

"'അയാള്‍ കട്ടിലിന്‍റെ കാലുകള്‍ മുറിച്ചുകളഞ്ഞു.'"!!!

( ഓഷോ )

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...