കരുതുന്ന നല്ല നാഥൻ
ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ തെംസ് നദിയുടെ കരയിൽ ആണ് ജോനാഥാൻ എൽവി എന്ന ദരിദ്രനായ മനുഷ്യന്റെ വീട്.......
വളരെ വലിയ ദൈവഭക്തനായ ആ മനുഷ്യൻ ദിവസവും നാലു നേരം പ്രാർഥിക്കുന്ന മനുഷ്യൻ ആണ്.......
മരിയ എന്ന തന്റെ ഭാര്യ, എഡ്വിൻ എന്ന മകൻ എന്നിവർ അടങ്ങുന്ന ഒരു ചെറിയ കുടുംബം.....
തെംസിന്റെ കരയിൽ, അദ്ദേഹത്തിന് ഒരു ചെറിയ കൃഷി ഉണ്ട്......വൈകുന്നേരങ്ങളിൽ തെംസ് നദിയിൽ മീൻ പിടിക്കുവാൻ അദ്ദേഹം പോകാറുണ്ട്...
പലപ്പോഴും നിരാശൻ ആയി അദ്ദേഹം മടങ്ങി വരും.....അപ്പോഴെല്ലാം അദ്ദേഹം ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്...."ഇന്നേ ദിനത്തെക്കാളും ശ്രേഷ്ടമായി നാളെ നീ എനിക്കായി ഒരിക്കിയിട്ടുള്ളത് ഓർത്ത് നാഥാ നിനക്ക് നന്ദി......."
തന്റെ പിതാവിന്റെ പ്രാർത്ഥന ഇങ്ങനെ കേൾകുന്ന മകൻ എഡ്വിൻ പിതാവിനോട് ചോദിക്കുക പതിവാണ്.... "ഡാഡി എന്താണ് നാളത്തേക്ക് ദൈവം നമുക്ക് ഒരുക്കുന്നത്....?"
അത് കേൾകുന്ന ജോനാഥാൻ ഇങ്ങനെ പറയും.......
"മകനേ, നമ്മൾ വിചാരിക്കുന്നതിനെക്കാൾ ശ്രേഷ്ടമായി ദൈവം നമുക്ക് നൽകും......പക്ഷെ, അത് എന്ത് എന്ന് നാം പ്രതീക്ഷികരുത്. കാരണം, ദൈവത്തിന്റെ ദാനം അത് ഏറ്റവും വിലയേറിയത് ആണ്....."
പലപ്പോഴും തെംസ്
നദി കരകവിഞ്ഞ് ഒഴുകാറുണ്ട്.....അപ്പോൾ അതിൽ കൂടി മൃഗങ്ങളും,മരത്തടികളും ഒഴുകി വരും......അത് ഒക്കെയും നീന്തി എടുത്തു അന്വേഷിച്ചു വരുന്നവർക്ക് ജോനാഥാൻ തിരികെ നല്കും.....
ഒരിക്കൽ ഒരു മഴ കാലത്ത്, രാത്രിയിൽ ഒരു ആടിന്റെ കരച്ചിൽ കേട്ട് ജോനാഥാൻ ഉണർന്നു......താൻ കരച്ചിൽ കേട്ട ലക്ഷ്യം വെച്ച് നീന്തി ചെന്നപ്പോൾ ഒരു പലകയിൽ പിടിച്ചു ഒഴുകി വരുന്ന ഒരു ആട്.....അതിനെയും എടുത്തു കരയിൽ കയറുമ്പോൾ എഡ്വിൻ പറഞ്ഞു...
"ഡാഡി ഇതിനെ അന്വേക്ഷിച്ച് ആരും അടുത്ത ദിവസങ്ങളിൽ വരാതെ ഇരുന്നാൽ എനിക്ക് ഇതിനെ സൂപ്പ് ആകി തരുമോ......?"
മകന്റെ ചോദ്യം കേട്ട് ജോനാഥാൻ ചിരിച്ച് കൊണ്ട് പറഞ്ഞു: "ഒരിക്കലും ഇല്ല എഡ്വിൻ, നിന്റെ ഡാഡി അങ്ങനെ ചെയ്യില്ല......"
എഡ്വിൻ തിരിച്ച് ചോദിച്ചു: "ഡാഡി, ദൈവം നല്കിയ സമ്മാനം ആണ് ഇത് എങ്കിലോ....?"
ജോനാഥാൻ ചിരിച്ചു കൊണ്ട് തുടർന്നു: "ഇല്ല എഡ്വിൻ, ആ സമ്മാനം ഞാൻ വേണ്ട എന്ന് വെക്കും."
ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു വൃദ്ധയായ സ്ത്രീ തന്റെ ആടിനെ അന്വേഷിച്ചു ജോനാഥന്റെ വീട്ടിൽ എത്തി....തന്റെ മൃഗത്തെ തിരിച്ച് ലഭിച്ചപ്പോൾ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു...
"കുഞ്ഞേ, നീ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് ദൈവം ഒരു വലിയ പ്രതിഫലം നിനക്ക് നല്കും..."
ദിവസങ്ങൾ കടന്നു പോകവേ, ഒരുനാൾ ഇംഗ്ലണ്ട് മുഴുവനും ഒരു ശക്തമായ കാറ്റും,മഴയും തുടങ്ങി.......ദിവസങ്ങൾ പോകും തോറും അത് ശക്തി പ്രാപിച്ചു തുടങ്ങി.......തെംസ് നദി കരകവിഞ്ഞ് ഒഴുകി തുടങ്ങി.......
ജോനാഥന്റെ കൃഷിയിടം മുഴുവൻ വെള്ളത്തിൽ ആയി......ആഹാരത്തിനുള്ള മാർഗങ്ങൾ എല്ലാം അടഞ്ഞു....വൈകുന്നേരം ആയപ്പോൾ എഡ്വിൻ വിശന്നു കരച്ചിൽ ആരംഭിച്ചു....
ജോനാഥാൻ തന്റെ മകനെ ചേർത്ത് പിടിച്ചു ഇങ്ങനെ പ്രാർത്ഥിച്ചു......
"ദൈവമേ, എന്റെ കുഞ്ഞിന്റെ വിശപ്പ് മാറ്റുവാൻ അവിടുന്ന് സഹായിക്കേണം....ഞാൻ വിശ്വസിക്കുന്നു......ഇന്നലെയെ ക്കാൾ ശ്രേഷ്ടമായി ഇന്ന് എന്നെ പോഷിപ്പികുവാൻ കഴിവുള്ള ദൈവം ആണ് അവിടുന്ന്"
മരിയയും ജോനാഥാനും കരങ്ങൾ ചേർത്ത് പ്രാർത്ഥിച്ചു....ശബ്ദം മഴയുടെ മുഴക്കത്തിൽ അലിഞ്ഞു പോയി.....
അതിരാവിലെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ജോനാഥാൻ ചാടി എഴുന്നേറ്റു......ചുവരിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് ജോനാഥാൻ നോക്കി പുലർച്ചെ മൂന്ന് മണി സമയം......ഈ നേരത്ത് ആരാണ് ഇത്.......?
മരകതകിന്റെ പാളി വലിച്ചു തുറന്ന ജോനാഥാൻ പുറത്തേക്കു നോക്കി.....ഒരു റാന്തൽ വിളക്കിന്റെ വെളിച്ചം ആണ് ആദ്യം കണ്ണിൽ ഉടക്കിയത്....തൊട്ടു പിറകിൽ മഴകൊട്ടും,തൊപ്പിയും വെച്ച് ഒരു ഉയരം ഉള്ള മനുഷ്യൻ.......
ആ മനുഷ്യൻ ജോനാഥാനോട് ഇങ്ങനെ പറഞ്ഞു....
"സ്നേഹിതാ എന്നെ ഒന്ന് സഹായികുമോ.......ഞാൻ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ പട്ടണത്തിലെ ഒരു വ്യാപാരി ആണ്...ഞാൻ കച്ചവട ആവശ്യത്തിനായി പോകുകയാണ്......പക്ഷെ, ഈ ആർത്തു ഒഴുകുന്ന തെംസ് നദി എന്റെ യാത്രയെ അപ്പാടെ മാറ്റി കളഞ്ഞു....എന്റെ പായകപ്പൽ തകർന്നു പോകും....എന്റെ ജീവൻ പോലും നഷ്ടപെട്ടെക്കാം...ആയതിനാൽ നിങ്ങൾ എന്നെ ഒന്ന് സഹായിക്കണം.....ഞാൻ എന്റെ പായ്കപ്പൽ ഇവിടെ അടുപിച്ചിട്ടുണ്ട്....അതിൽ ഉള്ള ഭാരം എനിക്ക് കുറക്കണം.....നദിയിൽ കളയുവാൻ ഞാൻ തുടങ്ങിയപ്പോൾ ആരോ എന്നെ തടയുന്നപോലെ എനിക്ക് തോന്നി...അപ്പോഴാണ് ഞാൻ ഈ വീടിൽ റാന്തൽ വെട്ടം കണ്ടത്....."
ജോനാഥാൻ ആ മനുഷ്യനോടൊപ്പം വഞ്ചി അടുപ്പിച്ച സ്ഥലത്തേക്ക് നടന്നു.....അയ്യാൾ ഇറക്കി വെക്കുന്ന സാധനങ്ങൾ നിറഞ്ഞ തടി പെട്ടികൾ ഓരോന്നും തന്റെ വീടിന്റെ തിണ്ണയിലേക്ക് എടുത്തു വെച്ചു.....ആ മനുഷ്യനോട് ഇപ്രകാരം പറഞ്ഞു.....
"ഞാൻ ഇത് ഇവിടെ സൂക്ഷിച്ചു വേച്ചുകൊള്ളാം....നിങ്ങൾ എപ്പോൾ വന്നാലും ഇത് മടക്കി എടുത്തു കൊണ്ടുപോകാം...."
ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു: "ഒരിക്കലും ഞാൻ ഈ വഴി വരില്ല.....ഇതിൽ ഉള്ളതെല്ലാം നിങ്ങൾ ഉപയോഗിച്ച് കൊള്ളൂ...ഞാൻ പോകുന്നു...നേരം പുലരുമ്പോൾ എനിക്ക് പട്ടണത്തിൽ എത്തണം...നന്ദി....സ്നേഹിതാ..."
നേരം പുലർന്നപ്പോൾ എഡ്വിൻ ഉണർന്നു ഡാഡിയെ അന്വേഷിച്ചു....പുറത്തു വരാന്തയിൽ ഇരിക്കുന്ന പെട്ടികൾ തുറന്ന് പരിശോധിക്കുന്ന പിതാവിനെ കണ്ടു അവൻ ചോദിച്ചു...."ഡാഡി എന്താണ് ഇത്......?"
അവന്റെ കുഞ്ഞു കയ്യിലേക്ക് ഒരു ടിൻ എടുത്തുവെച്ചു കൊടുത്തു ജോനാഥാൻ പറഞ്ഞു....
"എഡ്വിൻ, ഇത് ആടിന്റെ ഇറച്ചി ഉണക്കിയതാണ്....നിന്റെ അമ്മയോട് പറയു ഇത് സൂപ്പ് ആക്കി തരുവാൻ....
എഡ്വിൻ മോന്റെ ഡാഡി എപ്പോഴും പറയാറില്ലേ.....ശ്രേഷ്ഠമായ ഒന്ന് ദൈവം നല്കും എന്ന്....ഇതാണ് ആ സമ്മാനം.....നമുക്കായി ദൈവം ഒരുക്കി തന്ന വലിയ സമ്മാനം......അരിയും,ഗോതമ്പും.. ...കമ്പിളിയും...മത്സ്യവും... ഇറച്ചിയും എല്ലാം ഇതിൽ ഉണ്ട്...എഡ്വിൻ ഇത് നല്കിയ ദൈവത്തിനു നന്ദി....പറയു... ..
ഇതിനെക്കാൾ ഉപരിയായി ഇനിയും ദൈവം നമ്മെ നടത്തും...."
കയ്യിൽ ഇരുന്ന ടിൻ എടുത്തുഅടുക്കളയിലേക്കു ഓടുമ്പോൾ....ആ കുഞ്ഞു കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിരുന്നു.....
ജോനാഥാൻ എൽവി എന്ന ഈ നല്ല മനുഷ്യന്റെ ജീവിതം ഇന്ന് നമുക്ക് ഒരു ജീവിതാനുഭവത്തിന്റെ പിന്തുടർച്ച ആകണം....
ഒന്നിനെയും കുറിച്ച് ഓർത്ത് വിചാരപ്പെടാതെ എല്ലാ ആവശ്യങ്ങളും സ്തോത്രത്തോടെ നാഥനോട് അറിയിച്ചു കാത്തിരിക്കാം.....
ഇന്നിനേക്കാൾ ശ്രേഷ്ഠമായ നല്ലയൊരു നാളെക്കായി.......പ്രത്യാശയോടെ. ......
( ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ, അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും.
നിങ്ങളുടെ ഉൽക്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. എന്തെന്നാൽ, അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്)
1 Peter 5
No comments:
Post a Comment