ഞൊട്ടാഞൊടിയന്‍
ഒരുകാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും
ചെറു നഗരങ്ങളിലും ധാരാളമായി കണ്ടിരുന്ന ഒരു ഔഷധ സസ്യമാണ് ഞൊട്ടാഞൊടിയന്‍. ഞൊടിഞൊട്ട, മുട്ടാംബുളി എന്നും ഈ ചെടി അറിയപ്പെടുന്നു. മഴക്കാലമാകുമ്പോഴും തഴച്ചു വളര്‍ന്നു രുചികരവും ഔഷധ ഗുണം ധാരാളമുള്ളതുമായ
പഴങ്ങള്‍ നല്‍കുന്ന ഉപകാരപ്രദമായ ഈ സസ്യം ഇപ്പോള്‍ വളരെ വിരളമായേ കാണുന്നുള്ളൂ.. കാടുവെട്ടല്‍ യന്ത്രത്തിന്റെയും തൊഴിലുറപ്പു പദ്ധതിയുടെയും
വരവോടെ ഈ ചെടി നാട്ടില്‍ മരുന്നിനു പോലും കിട്ടാതായി.. ഫലം ഉണ്ടായി കിളികള്‍ തിന്ന് അവ കാഷ്ഠിച്ച ഇടങ്ങളിലായിരുന്നു
ചെറു ചെടികള്‍ വളര്‍ന്നിരുന്നത് പക്ഷേ ഫലമാവുന്നതിനു മുമ്പുതന്നെ ഇവ പിഴുതു
തശിപ്പിക്കപ്പെടുന്നു..
ഈ പോക്കുപോയാല്‍ ഈ ചെടി വംശനാശം വന്ന്
ചിത്രങ്ങളില്‍ മാത്രം അവശേഷിക്കുന്ന സ്ഥിതി വരാം
.
വഴുതിനയുടെ കുടുംബമായ സോളാനേസ്യേ ഫാമിലിയിലാണ് ഈ ചെടി. ശാസ്ത്രീയ നാമം ഫൈസാലിസ് മിനിമ. സംസ്കൃതത്തില്‍ മൃദുകുംഞ്ചിക, ലഘുകുംഞ്ചിക എന്നറിയപ്പെടുന്നു. ആംഗലേയത്തില്‍ Wild cape gooseberry എന്നും അറിയപ്പെടുന്നു. ഏകവര്‍ഷ മൃദുകാണ്ഡ സസ്യം. ഫലം മണിയുടെ ആകൃതിയിലുള്ള സംയുക്ത ദളപുടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.
ഔഷധഗുണങ്ങള്‍
1. പാകമായ പഴങ്ങള്‍ തിന്നുന്നത് ബുദ്ധിവികാസത്തിനു നന്ന്. അപസ്മാരം ഓട്ടിസം മുതലായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരമായി ഇതിന്റെ പഴങ്ങള്‍ കൊടുത്താല്‍ മാറ്റങ്ങള്‍ ദൃശ്യമാകും (പഴയ തലമുറയില്‍ ഇത്തരം രോഗങ്ങള്‍ കറവായിരുന്നു എന്നറിയുക)
2. സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.
3. കരള്‍ പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു.
4. പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു.
5. മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഉദാ. Cystitis ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.

No comments:
Post a Comment