പ്ലാവില തോരൻ
കഴിക്കാനുള്ളതാണോ എന്നു ചോദിച്ചു ആരും ഇങ്ങോട്ടു വരരുതെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ആട് ഇങ്ങനെ കഴിക്കുമോന്നു എന്നു ചോദിച്ചാൽ
എനിക്ക് അറിയില്ല.ആടിനോട് ചോദിച്ചു നോക്കിയിട്ടും ഇല്ല.എന്നാൽ
നൂറു ശതമാനം ഉറപ്പിച്ചു പറയുന്നു നമുക്കിത് കഴിക്കാം. അതിലുപരി
ഇതിന്റെ രുചി ഒരു തവണ ആരെങ്കിലും കഴിച്ചാൽ ഉറപ്പാ കഴിച്ചവരു
പറയും ഇത്ര ടേസ്റ്റി ആയിട്ടൊരു ഇല തോരൻ മുൻപൊന്നും കഴിച്ചില്ലെന്ന് .
ഇത്രയും പറഞ്ഞപ്പോൾ തന്നെ അത് പ്ലാവില ആണെന്ന് പിടികിട്ടി കാണു
മല്ലോ അല്ലെ. പ്ലാവില തന്നെ. ചക്കയുടെ നൂറു ഗുണങ്ങൾ പറയുമ്പോ
യും ഈ ചക്കയുടെ ഇലയ്ക്കു ആരും അത്ര പരിഗണന കൊടുക്കാറില്ലല്ലോ
എന്നാൽ അറിയാത്തവർക്കായി ഞാൻ പറയുന്നു ഏറ്റവും
രുചിയുള്ള തോരൻ ഇതാണെന്നു. മാത്രമല്ല അസിഡിറ്റി, വായ്പുണ്ണ്,
വയറിലെ പുണ്ണ് അങ്ങനെ വയറു സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകൾ
ക്കും ഏറ്റവും നല്ലൊരു മരുന്ന് നമ്മുടെ ഈ പ്ലാവില തന്നെ ആണെന്ന്. മുൻപ് ഒരിക്കൽ പത്രത്തിൽ പ്ലാവിലയെ പറ്റിയുള്ള ഒരു ഫീച്ചർ കണ്ട എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവാണ് കൂടെ കൂടെ വായ്പുണ്ണ് വരാറുള്ള എന്നോട് ഇതൊന്നു ട്രൈ ചെയ്ത്
നോക്കാൻ പറഞ്ഞത്.. അങ്ങനെ ട്രൈ ചെയ്തു. അനുഭവിച്ചറിഞ്ഞു.
അതുകൊണ്ടാണ് ഇങ്ങനൊരു റെസിപ്പിയെ പറ്റി ഇത്രയും വിശദമായി നിങ്ങളോട് പറഞ്ഞത്.
പ്ലാവില കൊണ്ട് വേറെയും ഒരുപാട് ഗുണങ്ങൾ ഉണ്ട്. പഴുതാര പോലുള്ള
വിഷ ജീവികൾ കടിചുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഏറ്റവും ഏറ്റവും
നല്ലൊരു മരുന്നാണ് പ്ലാവില അരച്ചു പുരട്ടിയിടുന്നത്. അങ്ങനെ ഒരുപാടു
ഗുണങ്ങൾ വേറെയും. അതുകൊണ്ട് പ്ലാവില ആടിനു കഴിക്കാനുള്ള ഭക്ഷണം എന്ന ഒരു കാഴ്ചപ്പാടിൽ നിന്നും മാറി ചിന്തിക്കാൻ സമയം ആയി എന്നു വേണമെങ്കിൽ പറയാം.
ഈ റെസിപ്പി ട്രൈ ചെയ്തിട്ടില്ലാത്ത എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കുട്ടോ. എന്നിട്ടു നിങ്ങൾ തന്നെ പറയു നിങ്ങളു കഴിച്ചതിൽ വെച്ച് ഏറ്റവും രുചിയുള്ള ഇല തോരൻ ഏതാണെന്നു.
പ്ലാവില തോരൻ
-----------------------------
ചേരുവകൾ
പ്ലാവില (പ്ലാവിന്റെ തൂമ്പില മുതൽ
അതികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം. ) ഇലയുടെ
ഞെട്ട് കളഞ്ഞ് വളരെ ചെറുതായി
അരിഞ്ഞത് - 2 കപ്പ്
തേങ്ങ - അര കപ്പ്
ചുവന്നുള്ളി - 3 എണ്ണം
പച്ചമുളക് -2 എണ്ണം
കടുക് - അര ടീസ്പൂൺ
വെളിച്ചെണ്ണ - 2 വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം ;
അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു
മിനിട്ടു നേരം ആവി കയറ്റിയെടുക്കുക.
തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി
എടുക്കുക. (അതികം അരഞ്ഞു പോകരുത്. )
ഇനി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ കടുകിട്ടു പൊട്ടി
ച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേർത്ത് കുറച്ചു നേരം ഇള
ക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേർത്ത് നന്നായി ഇളക്കി അടച്ചു
വെച്ച് വേവിക്കുക. ഇടയ്ക്കിടെ കൈ കൊണ്ട് അല്പം വെള്ളം തളിച്ച് കൊടു
ക്കുക . ഇല നന്നായി വെന്ത ശേഷം ഇറക്കാം.
(അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും, വയറിലെ
പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില.തോരൻ വയ്ക്കാൻ വേണ്ടി ഇല വളരെ നേർമയായി കനം കുറച്ച് അരിയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല വെന്തു കിട്ടാൻ ഒരുപാട് സമയം ആവശ്യം വരും. അതുകൊണ്ടാണ് തോരൻ
വയ്ക്കുമ്പോൾ ഇല വളരെ നേർമയായി അരിയുന്നതും അരിഞ്ഞ ശേഷം
ആവി കയറ്റിയെടുക്കുന്നതും.
No comments:
Post a Comment