Thursday, January 23, 2020

ചീരച്ചേമ്പ്‌


ചീരച്ചേമ്പ്‌

വളരെ രുചികരമായൊരു കറിയിലയിനമാണ് ചീരച്ചേമ്പ്‌. ചേമ്പ് വർഗ്ഗത്തിലെ ഒരു വിശിഷ്ട ഇനമാണ്.ചീരച്ചേമ്പ്‌ അഥവാ ഇലച്ചേമ്പ്‌.വിത്തില്ലാച്ചേമ്പ്‌ എന്നും അറിയപ്പെടുന്ന ഇതിന്റെഇലയും തണ്ടുമാണ് ചീരയെപ്പോലെ കറികൾക്ക് ഉപയോഗിക്കുന്നത്. കിഴങ്ങുണ്ടാകാത്ത ഈ ചേമ്പിനം ഇലകൾക്ക്‌ വേണ്ടി മാത്രം വളർത്തുന്നവയാണ്‌. ചീരച്ചേമ്പിലകളോ തണ്ടോ ചൊറിച്ചിലുണ്ടാക്കുന്നില്ലെന്നുള്ളതും ചുവട്ടിൽ കിഴങ്ങുണ്ടാകത്തില്ലെന്നുള്ളതുമാണ് സാധാരണ ചേമ്പിനങ്ങളിൽ നിന്നും ഇവയെ വ്യസ്ത്യസ്തമാക്കുന്നത്. രണ്ടു നിറങ്ങളിലുള്ള ചീരച്ചേമ്പുകലാണിവിടെ പ്രചാരത്തിലുള്ളത്. ഒന്ന് പച്ച തണ്ടുള്ളതും മറ്റേതു പർപ്പിൾ തണ്ടുള്ളതും. വലിയ പരിചണങ്ങളൊന്നും ഇല്ലാതെ തന്നെ നന്നായി വളരുന്ന ചീരച്ചേമ്പിന്റെ ഇലകളും തണ്ടും പോക്ഷക സമൃദ്ധവുമാണ്. ഒരിക്കലൊരെണ്ണം നട്ടാൽ കരുത്തോടെ വളർന്നു ധാരാളം തൈകളുമായി നില്ക്കുന്നതാണ് ഈ ഇലച്ചേമ്പ്‌ . എന്നും കറിയിലകൾ ലഭിക്കുമെന്നുള്ള ഒരു ഗുണവും ഉണ്ട് . ഗ്രോബാഗിൽ വളർത്താനും യോജിച്ചതാണ് ചീരച്ചേമ്പ്‌. ചീരച്ചേമ്പിന്റെ ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകൾ വേരോടെ പറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. കൃഷി രീതി സാധാരണ ചേമ്പ്‌ കൃഷി ചെയ്യുന്നത് പോലെ തന്നെ ഇലച്ചേമ്പും നട്ടു വളർത്താവുന്നതാണ്. വിത്തുകൾക്ക് പകരം ചീരച്ചേമ്പിന്റെ ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകൾ വേരോടെ പറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. ഗ്രോ ബാഗിൽ വളർത്താനും യോജിച്ചതാണ് ചീരച്ചേമ്പ്‌. ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ നിത്യ ഹരിത ഇലക്കറികളിൽ പ്രഥമ സ്ഥാനമർഹിക്കുന്നൊരു സസ്യമാണ് ചീരച്ചേമ്പെന്നും കിഴങ്ങില്ലാ ചേമ്പെന്നും കൂടി അറിയപ്പെടുന്ന ഇലച്ചേമ്പ്. സാധാരണ ചെമ്പിന്റെ ഇലകളെ പോലെ ചൊറിച്ചിലുണ്ടാക്കാത്ത ചീരച്ചേമ്പിന്റെ ഇലയും തണ്ടും ചീര മാതിരി കറികൾക്ക് ഉപയോഗിക്കാം രുചികരവും പോക്ഷക-ഔഷധ ഗുണ സമ്പന്നവുമായ കറിയിലയായ ഇലച്ചേമ്പ് അടുക്കളത്തോട്ടത്തിലെ അവശ്യ ഘടകമാണ്. കറിയിലകളുടെ അക്ഷയ പാത്രമെന്നു വിശേഷിപ്പിക്കാവുന്ന ഇലച്ചേമ്പ് ഒരിക്കൽ നട്ടാൽ ധാരാളം തൈകളുമായി തഴച്ചു വളർന്നു കാലങ്ങളോളം വിളവെടുക്കാൻ നമ്മെ സഹായിക്കും. ചീരച്ചേമ്പിലയിലെ പോക്ഷക മൂല്യങ്ങൾ പോക്ഷക ഗുണങ്ങളാൽ സമൃദ്ധമാണ്‌ ചീരച്ചേമ്പ്. വിറ്റാമിൻ A, B6, C എന്നിവയും ഫോസ്ഫറസ്, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളെറ്റ്, കാത്സ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്‌, നാരുകൾ എന്നിവയുമടങ്ങിയതും കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞതുമാണീ ഇലക്കറി. ചീരച്ചേമ്പില ആഹാരാവശ്യത്തിന് ചീരച്ചേമ്പിന്റെ അധികം മൂപ്പെത്താത്ത ഇലകൾ തണ്ട് സഹിതം ചുവട്ടിൽ നിന്നും മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇലഭാഗം കഴുകി വൃത്തിയാക്കി ചെറുതായിട്ടരിഞ്ഞെടുത്തും തണ്ടിന്റെ പുറത്തുള്ള നേരിയ പാട മാതിരിയുള്ള തോല് നീക്കം ചെയ്തിട്ട് ചെറുതായിട്ടരിഞ്ഞെടുത്തുമാണ് കറികൾക്ക് തയ്യാറാക്കുന്നത്. ഇലച്ചേമ്പിറെ ഇലയും തണ്ടുമുപയോഗിച്ച് തോരനും കറിയും സ്വാദിഷ്ടമായ മറ്റു ധാരാളം വിഭവങ്ങളുമുണ്ടാക്കാൻ കഴിയും. ചേമ്പിലയും താളും ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവിവങ്ങൾക്ക് പുറമെ ചീര കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾക്കും ചീരച്ചേമ്പുത്തമമാണ്. ചീരച്ചേമ്പില കഴിക്കുന്നത്‌ കൊണ്ടുള്ള നേട്ടങ്ങൾ. പോക്ഷകക്കലവറയായ ചീരച്ചേമ്പില കഴിക്കുന്നത്‌ കൊണ്ടുള്ളആരോഗ്യപരമായ പ്രധാന നേട്ടങ്ങൾ താഴെപ്പയുന്നവയാണ്; 1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു. 2. രക്ത സമ്മർദ്ദം സാധാരണ നിലയിലാകാൻ സഹായിക്കും. 3. ശരീര ഭാരം കുറയ്ക്കും. 4. ചർമ്മാരോഗ്യം സംരക്ഷിക്കും. 5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും. 6. കാഴ്ച ശക്തി വർദ്ധിപ്പിക്കും 7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു. 8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവർത്തനം ഉറപ്പു വരുത്തുന്നു. 9, വാർദ്ധക്യ ലക്ഷണങ്ങൾ ഒഴിവാക്കി യുവത്വം നിലനിർത്താൻ സഹായിക്കും. പാചക വിധികൾ ഇലച്ചേമ്പ്‌ തോരനുണ്ടാക്കാനും അവിയലിലും സാമ്പാറിലും ചേർക്കാനും ചെമ്മീനിട്ടു കറിക്കും സൂപ്പിനും നല്ലതാണ്. ചീര കൊണ്ടുണ്ടാക്കാവുന്ന എല്ലാ വിഭവങ്ങളും ഇലച്ചേമ്പ് കൊണ്ടും തയ്യാറാക്കാം. ഇലച്ചേമ്പ്‌ തോരൻ ആവശ്യമുള്ള സാധനങ്ങൾ; തണ്ടോട് കൂടിയ ഇലച്ചേമ്പില – 1 എണ്ണം സവാള -1എണ്ണം ചെറിയ ഉള്ളി -3എണ്ണം തേങ്ങ – അരമുറി വെളുത്തുള്ളി -2 അല്ലി മഞ്ഞൾപ്പൊടി-1/2 ടീ സ്പൂണ്‍ വെളിച്ചെണ്ണ – 2 ടീ സ്പൂണ്‍ കാ‍ന്താരി മുളകും ഉപ്പും ആവശ്യത്തിനു. പാചക രീതി ഇലച്ചേമ്പിൻ തണ്ടും ഇലയും ചെറുതായി അരിഞ്ഞെടുത്തതിൽ വെളിച്ചെണ്ണ ഒഴികെയുള്ള കൂട്ടുകളെല്ലാം ചതച്ചിട്ട് ഇളക്കി യോജിപ്പിക്കണം. മണ്ചെട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് താളിച്ച്‌ അതിൽ ചീരക്കൂട്ടിട്ടു ചെറു തീയിൽ 8 മിനിട്ട് വേവിക്കുക. ഇലച്ചേമ്പ്‌ തോരൻ റെഡി.




No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...