ക്യാരറ്റ് പായസം
ഇന്ന് നമുക്ക് ക്യാരറ്റ് പായസം ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.രണ്ട് തരത്തിലുള്ള ക്യാരറ്റ് പായസത്തിന്റെ റെസിപ്പി ആണ് ഇവിടെ നൽകുന്നത് .ഒന്ന് ക്യാരറ്റ് സേമിയ പായസവും രണ്ട് ക്യാരറ്റ് പായസവും .
ആദ്യം ക്യാരറ്റ് സേമിയ പായസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ക്യാരറ്റ് സേമിയ പായസം
നല്ല ടേസ്റ്റിയായ ഒരു പായസം ആണ് ഇത്. പെട്ടന്ന് ഉണ്ടാക്കാനും പറ്റിയ ഒരു പായസമാണ്.
2. സേമിയ -1 കപ്പ്
3 പാൽ - 1 ലിറ്റർ
4. പഞ്ചസാര മധുരത്തിന് ആവശ്യമായത്
5: നെയ്യ്
6 .അണ്ടിപ്പരപ്പ് , കിസ്മസ്
7 ഏലയ്ക്ക പൊടി
8 . ഉപ്പ്
തയ്യാറാക്കേണ്ട വിധം
ആദ്യം ക്യാരറ്റ് ഒന്ന് ആവിയിൽ വേവിക്കുക.( അതിന്റെ പച്ച ചുവ മാറാനാണ് )
സേമിയ ഒരു സ്പൂൺ നെയ്യ് ചേർത്ത് വറുത്തെടുത്ത് കുറച്ച് വെള്ളത്തിൽ ഒന്ന് വേവിച്ച് മാറ്റിവെയ്ക്കുക.
ഒരു ഉരുളിയിൽ 2 സ്പൂൺ നെയ്യം ഒഴിച്ച് വേവിച്ചു വെച്ച ക്യാരറ്റ് വഴറ്റുക നന്നായി വഴറ്റിയതിനു ശേഷം അതിലേയ്ക്ക പാലും ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർക്കുക. നല്ലതുപോലെ കുറുകി വരുമ്പോൾ സേമിയയും ചേർത്ത് ഒന്ന് നല്ലതുപോലെ തിളപ്പിച്ച് ഇറക്കുക.അതിൽ ഏലയ്ക്ക പൊടിയും ആറാമത്തെ ചേരുവ നെയ്യിൽ വറുത്ത് അതും ചേർക്കുക.
ഇനി നമുക്ക് വേറൊരു രീതിയിൽ ക്യാരറ്റ് പായസം ഉണ്ടാക്കി നോക്കാം
ക്യാരറ്റ് പായസം
ആവശ്യമുള്ള സാധനങ്ങള്‍
ക്യാരറ്റ് – 250 ഗ്രാം
ചവ്വരി – 100 ഗ്രാം
ശര്‍ക്കര – 300 ഗ്രാം
നെയ്യ് – 50 ഗ്രാം
നാളികേരം – 2 എണ്ണം
പഞ്ചസാര – 1 ടീസ്പൂണ്‍
തേങ്ങ പൂള്‍(ചെറുതായി നുറുക്കിയത്), അണ്ടിപരിപ്പ്, ചുക്ക് പൊടി, ജീരകപ്പൊടി, ഏലക്കായ,ഉപ്പ് എന്നിവ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
നാളികേരം ചിരവി പിഴഞ്ഞെടുക്കുമ്പോള്‍ ഒന്നാം പാല്‍,രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ മാറ്റിവെക്കുക. ക്യാരറ്റ് നേരത്തേ തയ്യാറാക്കി വച്ച മൂന്നാം പാലില്‍ വേവിച്ച് നന്നായി അരച്ചെടുത്ത് 1സ്പൂണ്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കി വെക്കുക.
ചവ്വരി പാകത്തിന് വേവിച്ചു വെക്കുക.
തേങ്ങപ്പൂള്‍,അണ്ടിപരിപ്പ് എന്നിവ ബാക്കിയുള്ള നെയ്യില്‍ വറത്ത് കോരിവെക്കുക.
പായസം തയ്യാറാക്കുന്നതിനുള്ള പാത്രം അടുപ്പില്‍ വെച്ച് നെയ്യില്‍ പകുതി ഭാഗം ഒഴിച്ച് ചൂടായി വരുമ്പോള്‍ തയ്യാറാക്കി വച്ച ക്യാരറ്റ് ചേര്‍ത്ത് നന്നായി വഴറ്റുക,ഇതിലേക്ക് ശര്‍ക്കര പാനിയും വേവിച്ച ചവ്വരിയും ക്രമമായി ചേര്‍ത്തിളക്കുക.ഇവയിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് യോജിപ്പിച്ചെടുക്കുക. ചുക്ക്,ഏലക്കായ,ജീരകം എന്നിവ പൊടിച്ചത് ആവശ്യത്തിന് ചേര്‍ത്തിളക്കുക.ഇതിലേക്ക ഒന്നാം പാല്‍ കൂടി ചേര്‍ത്താല്‍ ക്യാരറ്റ് പയസം റെഡി. പായസം വിളമ്പുമ്പോള്‍ വറുത്ത് കോരിയെടുത്ത തേങ്ങാപ്പുളും അണ്ടിപരിപ്പും മുകളില്‍ വിതറി അലങ്കരിക്കുക.
No comments:
Post a Comment