പൈനാപ്പിൾ പച്ചടി /ചമ്മന്തി
പച്ചക്കറികളും പഴവർഗ്ഗങ്ങളും വേവിയ്ക്കുമ്പോൾ അവയുടെ പോഷണങ്ങൾ പലതും നഷ്ടപ്പെടുന്നു.. ഗുണമുള്ള ഇങ്ങനെയുള്ളവ ലഭ്യമാകുമ്പോൾ കഴിയുന്നതും പച്ചയ്ക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്തണം പൈനാപ്പിൾ പച്ചടി വളരെ സ്വാദിഷ്ടമാണ് പൈനാപ്പിൾ ചെറുതായി അരിഞ്ഞ് പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു ചേർക്കണം തേങ്ങയും ജീരകവും ഉപ്പും കറിവേപ്പിലയും കൂടി തൈരിൽ ചേർത്ത് നല്ലതുപോലെ അരച്ചു ചേർത്ത് ഇളക്കി ഉപയോഗിക്കാം മധുരം കൂടുതൽ വേണ്ടവർക്കു ശർക്കരയും ചേർക്കാം ഇതു തന്നെ എല്ലാം കൂടി തൈരു മാറ്റി മിക്സിയിൽ അടിച്ചാൽ ചമ്മന്തിയായി ഉപയോഗിക്കാം
No comments:
Post a Comment