Thursday, January 23, 2020

ഗര്‍ഭിണികള്‍ക്ക് കാലില്‍ നീര് , മുഖം നീര്

ഗര്‍ഭിണികള്‍ക്ക് കാലില്‍ നീര് , മുഖം നീര്


ഇന്ന് ഗര്‍ഭിണികള്‍ക്ക് കാലില്‍ നീര് , മുഖം നീര് പിടിച്ചു നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ . ഈ അവസ്ഥയില്‍ ഒരു മരുന്നും ഗര്‍ഭിണിക്ക്‌ കൊടുക്കാന്‍ വയ്യാത്ത അവസ്ഥ . പ്രസവിച്ചു കഴിഞ്ഞാലും ഈ നീര് ശരീരത്തില്‍ നിന്നും പോകാന്‍ സമയം എടുക്കും . 

പാരമ്പര്യ വൈദ്യം ഇതിനെ വളരെ ഗൌരവമേറിയ രീതിയില്‍ കണ്ടു അമ്മക്ക് കുഞ്ഞിനും ദോഷം ചെയ്യാത്ത രീതിയില്‍ ഒരു മരുന്ന് പറഞ്ഞു തരുന്നു.

മുട്ട ചീര ( പസല ചീര ) എന്നൊരു പേരും ഇതിനു ഉണ്ട് : 100 ഗ്രാം -200 ഗ്രാം
വെളുത്തുള്ളി : 10 ഗ്രാം -50 ഗ്രാം
കുരുമുളക് : 15 എണ്ണം
സാധാരണ ജീരകം - 10- 20ഗ്രാം
വെള്ളം - 250 മില്ലി എടുത്തു തിളപ്പിക്കുക അതില്‍ മുട്ട ചീരയും കുരുമുളകും
വെളുത്തുള്ളി തോലോട് കൂടെ ചതച്ചു അതില്‍ ഇടുക .ഇട്ടിരിക്കുന്ന സാധനങ്ങള്‍ വെന്തു വരുമ്പോള്‍ ജീരകം ചേര്‍ത്തു സൂപ്പ് ആക്കി എടുത്തു അതില്‍ ഇട്ടിരിക്കുന്ന ചീര, വെളുത്തുള്ളി , കുരുമുളക് ഇവകള്‍ ചവച്ചു തിന്നുകയും വേണം . സൂപ്പ് കുടിക്കുകയും വേണം . 

മുട്ട ചീര , വെളുത്തുള്ളി ഇവകള്‍ക്ക് ശരീരത്തില്‍ ആവശ്യമില്ലാത്ത വെള്ളത്തിനെ മല മൂത്ര വിസര്‍ജ്ജനത്തില്‍ കൂടെ പുറത്തു കളയാനുള്ള തന്മയത്വം ഉണ്ട് .

മൂന്നു ദിവസം കുറഞ്ഞത്‌ ഒരു നേരം കുടിക്കുക . ആവശ്യമെങ്കില്‍ 7 ദിവസം വരെ കുടിക്കാം . രാത്രിയില്‍ ആണ് കുടിക്കുന്നത് എങ്കില്‍ വെളുത്തുള്ളി 10 ഗ്രാമില്‍ കൂടരുത് .

യാതൊരു കാരണ വശാലും വെളുത്തുള്ളി 50 ഗ്രാമില്‍ കൂടുതല്‍ ആകരുത്.
മറ്റു അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ വൈദ്യ നിര്‍ദേശം തേടേണ്ടത് ആണ്

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...