Saturday, February 8, 2020

പനി

പനി


ഒരു അനുഭവ കുറിപ്പ് ഈ പനികാലത്തു ആർക്കേലും ഉപകാരപ്പെടും

ഇനി ഞാൻ പ റയാൻ പോകുന്നത്, ഞാനും എന്റെ കുടുംബവും, അടുത്ത സുഹൃത്തുക്കളും കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്ന് മിശ്രിതത്തെപ്പറ്റിയാണ്. പാരമ്പര്യ വൈദ്യരുടെ കുടുംബത്തിൽ ജനിച്ചതുകൊണ്ടും, ഇപ്പോഴും അരഡസനോളം ആയുർവേദ ഡോക്ടർമാർ ബന്ധുക്കളായി കുടുംബത്ത് ഉള്ളതുകൊണ്ടും ഉള്ള സഹകരണം, ഇതിലൊക്കെയുപരിയുള്ള അനുഭവ- അതായത് പൂർണ്ണ ഫലപ്രാപ്തി- ത്തിന്റെ  ബലത്തിലാണ് ഇതെഴുതുന്നത്.

പനി ബാധിച്ചു ആശുപത്രി ഒപി കളിൽ കാത്തു നിന്ന് വലയുന്ന രോഗികളുമായുള്ള അഭിമുഖങ്ങൾ ചാനലുകളിൽ വന്നത്തിൽ ഏറ്റവും ഞെട്ടിച്ചത് ഏതുതരം പനിയാണ്, ഡെങ്കിയാണോ, എലിയാണോ, മലമ്പനിയാണോ എന്നറിയാൻ മൂന്നു ദിവസം പിടിക്കും എന്നാണ്. . പനി ലക്ഷണം കണ്ടാൽ സാരമില്ലെന്ന് പറഞ്ഞു കുറച്ചു ദിവസം ഇരിക്കും. അതുകഴിഞ്ഞ് തീരെ അവശതയാവുമ്പോഴാണ് ആശുപത്രിയിൽ പോവുക. അവിടെ ചെന്നാൽ രക്തം പരിശോധിക്കാൻ എടുക്കും. മൂന്നു ദിവസം കഴിഞ്ഞാണ് ഇത് ഏതുതരം പനിയാണ് എന്നറിയുക. അപ്പോഴേക്കും രോഗി ഒരു വഴിക്കെത്തിയിട്ടുണ്ടാവും. പിന്നീടാണ് സമാനാവസ്ഥയിലുള്ള പനിബാധിതരുടെ കൂടെ തറയിലോ, വരാന്തയിലോ കിടന്നുള്ള ചികിത്സ. ഡെങ്കിക്കാരന് എലിപ്പനി പകരാം. എലിപ്പനിക്കാരനു എച് വൺ എൻ വൺ പകരാം. പിന്നീട് ഓരോരുത്തരായി വെറുമൊരു പനിവന്നു മരിക്കുകയും. കേരളം കാണുന്ന  ഏറ്റവും നാണംകെട്ട ഒരു സാഹചര്യമാണ് ഇപ്പോൾ ആരോഗ്യരംഗത്തുള്ളത്. അഞ്ഞൂറിനടുത്ത് ആളുകൾ മരിച്ചുകഴിഞ്ഞപ്പോൾ നേതാക്കന്മാർ തലേക്കെട്ടും കെട്ടി പുല്ലു കിളയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്. ഇവരുടെയൊക്കെ തൊലിക്കട്ടി.... 
അത് പോകട്ടെ.....

ഞങ്ങൾ ഉപയോഗിക്കുന്ന മിശ്രിതം ഇതാണ്. ദശമൂലാരിഷ്ടം, അഭയാരിഷ്ടം, അശോകാരിഷ്ടം, അമൃതാരിഷ്ടം ഇവ 250 മില്ലി വീതം മിക്സ് ചെയ്തത്. ഒരു ലിറ്റർ വരുമല്ലോ. അതിൽ 12 വീതം വെട്ടുമാറൻ, ധാന്വന്തരം, ഗോരോചനാദി എന്നീ ഗുളികകൾ പൊടിച്ചോ അരച്ചോ ചേർക്കുക. നാട്ടിലെ ഏതെങ്കിലും നല്ല വൈദ്യശാലയിൽ ഇതൊരു കുപ്പിയിലാക്കി തരാൻ പറഞ്ഞാൽ തരും. ചില  വൈദ്യൻമാർ ഒരു പുഞ്ചിരിയോടു കൂടി  പനിയ്ക്കാണോ? എന്ന് ചോദിക്കും. ചില വൈദ്യന്മാർ ഗുളികകളുടെ എണ്ണത്തിൽ ചില മാറ്റം വരുത്തും. ഉദാഹരണത്തിന് പനി കൂടുതലാണെങ്കിൽ, ചൂട് കൂടുതലാണെങ്കിൽ വെട്ടുമാറൻ കൂടുതൽ ചേർക്കും.  രണ്ടു കവിൾ  (അതാണ് അളവ് പറയാൻ എളുപ്പം) നാല് നേരം (ആറു മണിക്കൂർ ഇടവേള) കഴിക്കുക. ആദ്യത്തെ ഡോസ് കഴിക്കുമ്പോൾത്തന്നെ രോഗി വെട്ടി വിയർക്കും. മൂത്രമൊഴിക്കാൻ തോന്നും. പനി വിടുന്ന ലക്ഷണമാണത്. കുറച്ചു കഴിഞ്ഞു മലം കൂടി പോയിക്കഴിഞ്ഞാൽ നല്ല ആശ്വാസം തോന്നും. ആഹാരം കഞ്ഞി, പൊടിയരിക്കഞ്ഞി അല്ലെങ്കിൽ നല്ലതുപോലെ വേവിച്ച ചുവന്ന അരിയുടെ കഞ്ഞി ഉപ്പിട്ട് ധാരാളം വെള്ളത്തോടെ കഴിക്കുക. കരുപ്പെട്ടിക്കാപ്പി ഉണ്ടാക്കുക, തുളസിയില, പേരയില, കുരുമുളക് എന്നിവ ചേർക്കാം. നല്ലതുപോലെ വിശ്രമിക്കുക.  മരുന്ന് പന്ത്രണ്ടു നേരം കഴിച്ചു കഴിഞ്ഞാൽ പനി മാറും.  ഈ പറഞ്ഞ പനി  ഒരുമാസം വെച്ചുകൊണ്ടിരുന്നു ബോധം കെട്ടു വീണശേഷമുള്ള പനിയല്ല. പനി ലക്ഷണം കാണുമ്പോൾ തന്നെ ഈ മരുന്ന് കഴിക്കാം. ബാക്കി വന്നത് മൂന്നുമാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വീണ്ടും വേണമെങ്കിൽ പുറത്തെടുത്തുവച്ചു തണുപ്പ് വിട്ടശേഷം കഴിക്കാം. എത്രയും പെട്ടന്ന് ഇത് കഴിക്കുന്നോ അത്രയും പെട്ടന്ന് സുഖമാകും.

ഒരു പനിക്കാലത്തും ഞങ്ങൾക്കാർക്കും പനി വന്നിട്ടില്ല. പനി ലക്ഷണങ്ങൾ കാണിക്കുന്നത് മിക്കവാറും മക്കളാവും. അവരാണ് വെളിയിൽ താമസിക്കുകയും, പുറത്തെ ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നത്. അവർ എവിടെ പോവുകയാണെങ്കിലും ഈ മരുന്ന് അരലിറ്റർ ഞാൻ കൊടുത്തു വിടും. അല്ലെങ്കിൽ ചെന്നാലുടൻ താമസസ്ഥലത്തിനടുത്ത ആയുർവേദ മരുന്നുകട നോക്കി വയ്ക്കാൻ പറയും. ഏതെങ്കിലും പനി ലക്ഷണം കണ്ടാൽ അപ്പോൾത്തന്നെ ഈ മരുന്ന് കഴിക്കും. അതുകൊണ്ട് ഇന്നുവരെ full blown fever ഉണ്ടായിട്ടില്ല. 

full blown fever ആയാൽ പിന്നെ വൈദ്യന്റെ നിർദ്ദേശാനുസരണം മാത്രം ഏതു മരുന്നും കഴിക്കുക.

Disclaimer : ഞാനൊരു ഡോക്ടറല്ല. ഇത് എന്റെ കുടുംബം അനുവർത്തിച്ചു വരുന്നൊരു രോഗപ്രതിരോധ നടപടിയാണ്. ഒരിക്കൽപ്പോലും ഒരു full  blown fever എന്റെ കുടുംബത്തിൽ ദൈവാനുഗ്രഹത്താൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമോ എന്നറിയില്ല. എല്ലാം മുകളിലൊരാൾ കൂടി തീരുമാനിക്കുന്നു. പക്ഷെ നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യുന്നു എന്നതാണ് എന്റെ നിലപാട്. 

ഒരു കാര്യം കൂടി,  ഞാൻ നേരത്തെ ഒരു പോസ്റ്റിൽ പറഞ്ഞത് ആവർത്തിക്കുന്നു. എനിക്ക് നല്ലതെന്നു തോന്നുന്നൊരു കാര്യം ഞാൻ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ചെയ്യാം. വേണ്ടെങ്കിൽ വേണ്ട. പനി വന്നു ആളുകൾ ഈയലുകളെപ്പോലെ പിടഞ്ഞുവീണു മരിക്കുന്നത് കണ്ടതു കൊണ്ട്, ഒരുപാട് ആലോചനകൾക്കു ശേഷമാണ് ഈ പോസ്റ്റ് ഇടുന്നത്(ദേവി പിള്ള)

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...