Friday, January 24, 2020

മുഖത്തെ രോമ വളർച്ച|Beauty tips

 മുഖത്തെ രോമ വളർച്ച


ഇന്ന് മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് മുഖത്തെ രോമ വളർച്ച. ഇതിന് പാരമ്പര്യ നാട്ടു വൈദ്യത്തിൽ പൂർണ്ണമായും പരിഹാരമുണ്ട്.

1) പൂച്ച മയക്കി എന്നറിയപ്പെടുന്ന കുപ്പമേനിയും പച്ച മഞ്ഞളും ചേർത്ത് അരച്ച് രാത്രിയിൽ മുഖത്ത് തേച്ചാൽ രോമം പൊഴിഞ്ഞ് പോകും പിന്നീട് ഒരിക്കലും രോമം വളരില്ല. ഇങ്ങനെ തുടർച്ചയായി ഏഴ് ദിവസം ചെയ്യുക.

2) കസ്ത്തൂരി മഞ്ഞളും തൈരും തേക്കുന്നത് മുഖത്തെ രോമ വളർച്ച ഇല്ലാതെ ആക്കാൻ സഹായിക്കും.

3) ശുദ്ധി ചെയ്ത താളകം ഒരു ഗ്രാം + അര ഗ്രാം ചുണ്ണാമ്പ് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് ഒറ്റ ദിവസം കൊണ്ട് മുഖത്തെ രോമം മാറ്റം. മുഖത്ത് തേച്ച താളകം ചുണ്ണാമ്പ് പേസ്റ്റ് ഉണങ്ങി കഴിയുമ്പോൾ ഒരു കോട്ടൻ തുണി കൊണ്ട് തുടച്ച ശേഷം ഉരുക്ക് വെളിച്ചണ്ണ തേക്കുക. അലർജി ഉള്ളവർക്ക് ഈ പ്രയോഗം നല്ലതല്ല.

4) ശങ്ക് ഭസ്മം തൈരും കൂടി മുഖത്തിട്ടാൽ രോമങ്ങൾ പൊഴിഞ്ഞ് പോകും.

5) കുരുന്ന് പപ്പായയും, മഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് ഇട്ടാൽ രോമ വളർച്ചക്ക് നല്ലതാണ്.

6) കസ്ത്തൂരി മഞ്ഞളും പാൽ പാടയും ചേർത്ത് അരച്ചിടുന്നത് നല്ലതാണ്.

7) നാട്ടു വൈദ്യന്മാർ ശുദ്ധി ചെയ്ത ചേർക്കുരു കൊണ്ട് രോമം മാറ്റും സ്വന്തമായി ചെയ്യരുത്.

☝ആഴ്ച്ചയിൽ ഒരിക്കൽ മുഖ കാന്തി വർദ്ധിക്കാൻ എല്ലാവരും വെള്ളക്ക(മച്ചിങ്ങ ) മുഖത്ത് അരച്ചിടാൻ മറക്കരുത്.

✍🏻 രാജേഷ് വൈദ്യർ.

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...