Sunday, February 9, 2020

നാടന്‍ മരുന്നുകള്‍

നാടന്‍ മരുന്നുകള്‍ 

നമ്മുടെ വീട്ടിലും പരിസരത്തുമായുള്ള മരുന്നു കൊണ്ട് രോഗം മാറ്റിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പ്രകൃതിയില്‍ നിന്നും അവരുടെ ജീവിത ചുറ്റുപാടില്‍ നിന്നും ലഭ്യമായ സസ്യചോതാദികളെയും, പ്രകൃതി വിഭവങ്ങളെയും മരുന്നായി ഔഷധങ്ങളെയും മരുന്നായി ഉപയോഗിച്ചു. ഈ ഔഷധങ്ങളെനേരിട്ട് മരുന്നായും ഭക്ഷണത്തിന്റെ കൂടെയുമാണ് ഉപയോഗിച്ചിരുന്നത്.

തുമ്മലിന്:

തുമ്മലിന് പൂവാങ്കുറുന്നില, കരിംജീരകം എന്നിവയിട്ട് മൂപ്പിച്ചരിച്ച വെളിച്ചെണ്ണ തേച്ച് കുളിക്കുക. രാസ്നാദി പൊടി തിരുമ്മുക. ചുക്ക്, കുരുമുളക്, തിപ്പല്ലി, പൂശ്ക്കരമൂലം എന്നിവ പൊടിച്ച് കിടക്കുന്നതിനു മുമ്പ് കഴിക്കുക.

ചുമയ്ക്ക്:

ചുവന്നുള്ളി ചെറുതായി അരിഞ്ഞ് കല്‍‍ക്കണ്ടം കൂട്ടി സേവിക്കുന്നതും, കുരുമുളകു പൊടിച്ചെടുത്തു തേനില്‍‍ ചാലിച്ച് സേവിക്കുന്നതും ചുമയ്ക്ക് ആശ്വാസം കിട്ടുന്നതിന് നല്ലതാണ്.

മഴക്കാലരോഗങ്ങള്‍

തുളസിയില, കുടങ്ങല്‍‍ സമൂലം, കുരുമുളക്, ചുക്ക്, ജീരകം, മല്ലി ഇവ ചേര്‍ത്ത് കഷായം വെച്ച് ദിവസേന രണ്ടുനേരം കഴിക്കുന്നത് മഴക്കാലരോഗങ്ങള്‍‍ വരാതിരിക്കാന്‍ സഹായിക്കും.

ആസ്തമാ രോഗികള്‍ക്ക്

തുളസിനീരില്‍‍ സമം തേനും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് പലപ്രാവശ്യം കഴിക്കുന്നത് ആസ്തമാ രോഗികള്‍ക്ക് നല്ലതാണ്.

പനി

ചുക്ക്, രാമച്ചം, മുത്തങ്ങ, ചിറ്റാമൃത്, ജീരകം ഇവ ചേര്‍ത്ത് കഷായം വെച്ച് കഴിച്ചാല്‍‍ പനി മാറുന്നതാണ്.

വളംകടി

തെങ്ങിന്റെ തൊലി ഉണക്കിപ്പൊടിച്ച് എണ്ണ കാച്ചി തേച്ചാല്‍ വളംകടി ശമിക്കും.

അജീര്‍ണം

അയമോദകം വറുത്ത് പൊടിച്ച് മോരില്‍‍ ചേര്‍ത്ത് കഴിച്ചാല്‍ അജീര്‍ണം മാറും.

പനി, ശ്വാസം മുട്ടല്‍

ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം ഉള്ളിനീരും അല്പം തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവ ശമിപ്പിക്കും.

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...