പകര്‍ച്ച പ്പനി പ്രധിരോധം: നാട്ടുവൈദ്യം
1.വീട്ടില്‍ അകത്തും പുറത്തും പരിസരത്തും ദിവസം രണ്ടു നേരം *കുന്തിരിക്കം* പുകക്കുക
2. *അറബി കുന്തിരിക്കം* ഇടക്കിടെ ചവക്കുക (ബബിള്‍ഗം ചവക്കുന്ന പോലെ) (രോഗികളെ പരിചരിക്കുന്നവര്‍ നിര്ബന്ധമായും ചെയ്യണം)
3. *ത്രിഫലാദി ചൂർണ്ണം* (കടുക്ക,താനിക്ക,നെല്ലിക്ക ഇവ കുരു കളഞ്ഞത് സമം), *ത്രികടു* (ചുക്ക്, കുരുമുളക്,തിപ്പലി ). ഈ മരുന്നുകൾ തുല്യമാക്കി കഴുകി ഉണക്കി മിക്സിയിൽ ഇട്ട് പൊടിക്കുക. എന്നിട്ട് നാല് ഗ്ലാസ് വെള്ളളത്തിലേക്കു അഞ്ച് സ്പൂൺ പൊടി ഇടുക ശേഷം തിളപ്പിച്ച് കുറുക്കി രണ്ട് ഗ്ലാസ് ആക്കുക. ദിവസവും രാവിലെയും വൈകുന്നേരവും ( 2 നേരം) കുടിക്കുക .ഇത് രണ്ട് ആഴ്ച കഴിച്ചാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂടുന്നതാണ്
4. *സുദര്‍ശനാസവം സമം അമൃതാരിഷ്ട്ടം* 30 ml ഭക്ഷണശേഷം മൂന്നു നേരം കഴിക്കുക.. രണ്ടു ആഴ്ച
5. *കിരിയാത്ത,രാമച്ചം,ഇരുവേലി,പര്‍പ്പ ടകപ്പുല്ല്,പടോലം,മുത്തങ്ങ കിഴങ്ങ്,ചന്ദനം,ചുക്ക്,കുരുമു ളക്*
മുകളില്‍ പ്പറഞ്ഞ മരുന്നുകള്‍ സമ അളവെടുത്തു ഉണക്കി ചെറുതാക്കി തറച്ചോ പൊടിച്ചോ എടുക്കുക . ഇതില്‍ നിന്നും ഒരു സ്പൂണ്‍ എടുത്തു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് അര ഗ്ലാസ് ആക്കി ഒരു ദിവസം രണ്ടു നേരം ഭക്ഷണ ശേഷം കുടിക്കുക. കുട്ടികള്‍ക്ക് കാല്‍ ഗ്ലാസ് കൊടുക്കാം 21 ദിവസം
6. *അമൃത്,രാമച്ചം, ആടലോടകവേര്, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, പുത്തരിച്ചുണ്ടവേര്, ഇരുവേലി, പർപ്പടകപ്പുല്ല്, കൊത്തമ്പാലരി, കൊടിത്തൂവവേര്* ഇവകൊണ്ടുളള കഷായം വച്ചു സേവിക്കുക. ശര്‍ക്കര മേമ്പൊടി ചേര്‍ക്കണം 21 ദിവസം
1 , 2 ഉം പൊതുവായി എല്ലാവരും ചെയ്യുക. 3 മുതല്‍ എഴു വരെ ഏതെങ്കിലും രണ്ടു എണ്ണം രോഗപ്രതിരോധ ശേഷി വര്‍ദ്ധിച്ചു പനിയെ പ്രധിരോധിക്കാന്‍ ഒരു വീട്ടില്‍ എല്ലാവരും ചെയ്യുക : രോഗ ഭയം ഇല്ലാതിരിക്കുക ..ഭീതി പരത്താതിരിക്കുക..... മുഹമ്മദ് ഷാഫി ഗുരുക്കള്‍ ,കോഴിക്കോട്
No comments:
Post a Comment