പെട്ടന്ന് തീരുമാനം എടുക്കരുത്
ഓടി കൊണ്ടിരുന്ന ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി മകൻ വിളിച്ചു പറഞ്ഞു.
"അച്ഛാ.. ദേ നോക്കിയേ മരങ്ങള്‍ പിന്നോട്ട് ഓടി പോകുന്നു.."
ഇരുപത്തിനാല് വയസ്സ് പ്രായമുണ്ടവന്..
സഹയാത്രികര്‍ സാകൂതം അത് കേട്ടിരുന്നു..
സഹയാത്രികര്‍ സാകൂതം അത് കേട്ടിരുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ മകന്‍ വീണ്ടും അച്ഛനെ വിളിച്ചു..
"അച്ഛാ ദേ ആകാശത്ത് മേഘങ്ങള്‍ നമ്മുടെ ഒപ്പം ഓടിവരുന്നു.....''
സഹയാത്രികര്ക്ക് പരിഹാസം.. ഒരു ചെറുപ്പക്കാരന്‍ തീരെ ചെറിയ കുട്ടികളെ പോലെ....
അവര്‍ സഹതാപത്തോടെ അവന്‍റെ അച്ഛനെയും അമ്മയെയും നോക്കി.. അവരുടെ മുഖത്ത് അവനോടുള്ള വാത്സല്യവും സ്നേഹവും നിറഞ്ഞു നില്ക്കുന്നു..
കൊച്ചു കുട്ടികളെ പോലെ മകന്‍ ഉത്സാഹം കൊണ്ട് പലതും വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ അവന്‍ അച്ഛനമ്മമാരെ കെട്ടിപിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു.
കൌതുകം അടക്കാന്‍ കഴിയാതെ ഒരു സഹയാത്രക്കാരി
അവന്റെ അമ്മയോട് ചോദിച്ചു.
"മകനെ നല്ലൊരു ഡോക്ടറെ കാണിക്കാന്‍ പാടില്ലായിരുന്നോ ?"
.....
അവന്റെ അമ്മയോട് ചോദിച്ചു.
"മകനെ നല്ലൊരു ഡോക്ടറെ കാണിക്കാന്‍ പാടില്ലായിരുന്നോ ?"
.....
ആ അമ്മ വളരെ ശാന്തമായും സൌമ്യമായും ഇങ്ങനെ മറുപടി പറഞ്ഞു…
"ഡോക്ടറെ കാണിച്ചു മടങ്ങി വരുന്ന വഴിയാണ് ഞങ്ങള്‍.. .. ഇന്നാണ് അവനു കാഴ്ച ശക്തി കിട്ടിയത്.........."
No comments:
Post a Comment