Saturday, February 22, 2020

വ്യാപാരി-കുരങ്ങന്മാര്- സഹായി


കുരങ്ങു വ്യാപാരം 

ഒരു നാട്ടില് കുറെ കുരങ്ങന്മാര് ഉണ്ടായിരുന്നു
ഒരിക്കല് ഒരു വ്യാപാരി നാട്ടിലെത്തി
കുരങ്ങുകളെ പിടിച്ചു തന്നാൽ ഒരെണ്ണത്തിനു നൂറു രൂപ വച്ചു  തരാമെന്ന് അയാള് വിളംബരം ചെയ്തു
നാട്ടുകാര്
ആദ്യം വിചാരിച്ചു ഇയാള്ക്ക് വട്ടാണെന്ന്
ചുമ്മാ നടക്കുന്ന കുരങ്ങിന് ആരെങ്ങിലും കാശ് തരുമോ ?? എങ്കിലും ഗ്രാമവാസികള്
കുരങ്ങന്മാരെ പിടി കൂടി അയാള്ക്ക് കൊടുത്തു നൂറു രൂപ വീതം വാങ്ങി
അപ്പോഴാണ്
വ്യാപാരി വീണ്ടും വിളംബരം ചെയ്തത്
ഇനി ബാക്കിയുള്ള ഓരോ കുരങ്ങിനും ഇരുന്നൂറ് രൂപ
വീതം
പൊതുവേ മടിയന്മാരായ ഗ്രാമവാസികള്
ബാക്കിയുള്ള
കുരങ്ങുകളെ പിടിക്കാനായി നെട്ടോട്ടം ഓടി
നാട്ടില് ബാക്കിയുള്ള കുരങ്ങുകളെയും പിടിച്ച് അവരു വ്യാപാരിക്ക് കൊടുത്തു ഇരുനൂറു
രൂപാ വീതം വാങ്ങി
വീണ്ടും വ്യാപരി വിളംബരം ചെയ്തു - ഇനി ഒരു കുരങ്ങിന്
അഞ്ഞൂറു രൂപാ
നാട്ടുകാര്ക്ക് ഉറക്കം നഷ്ട്ടപ്പെട്ടു
ഒറ്റ കുരങ്ങിനെയും കാണുന്നില്ല -
അവര് രാത്രിയിലും പകലും വളരെ കഷ്ട്ടപ്പെട്ട് ആകെ ബാക്കിയുള്ള അഞ്ചാറെണ്ണത്തിനെ പിടിച്ച് കൊടുത്തു അഞ്ഞൂറു രൂപ വാങ്ങി
നാട്ടുകാര് അടുത്ത
വിളംബരത്തിനായി കാതോര്ത്തു.
വ്യാപരിയുടെ അടുത്ത വിളംബരം
ഞാന്
ഒരാഴ്ചത്തേക്ക് എന്റെ നാട്ടിലേക്കു പോകുന്നു.ഞാന് തിരിച്ചു വരുമ്പോ ഓരോ കുരങ്ങിനും ആയിരം രൂപ വീതം നല്കുന്നതായിരിക്കും-
ഇത് വരെ ഞാൻ നിങ്ങളി നിന്നു ശേഖരിച്ച കുരങ്ങുകളെ പരിപാലിക്കാനായി
എന്റെ സഹായി മാത്രമായിരിക്കും ഇവിടെ ഉണ്ടാവുന്നത്
വ്യാപാരി അതുവരെ വിലകൊടുത്തു വാങ്ങിച്ച കുരങ്ങുകളെ കൂട്ടില് ആക്കി. നോക്കാന് അയാളുടെ സഹായിയെ ഏര്പ്പാടാക്കി സ്വന്തം നാട്ടിലേക്കു വച്ച് പിടിച്ചു.

അയാള് തിരിച്ചു വരുമ്പോള് ആയിരം രൂപക്ക് വില്ക്കാന് നാട്ടില്
ഇനി കുരങ്ങുകളൊന്നും നാട്ടില് അവശേഷിക്കുന്നില്ലല്ലോ എന്ന ദുഖത്തില് നാട്ടുകാരും

അപ്പോഴാണ് വ്യാപാരിയുടെ സഹായി നാട്ടുകാരോട്
പറയുന്നതു - എഴുനൂറു രൂപ വീതം തന്നാല് കൂട്ടില് ഉള്ള
കുരങ്ങുകളെ നിങ്ങള്ക്ക് തിരിച്ചു തരാം
വ്യാപാരി തിരിച്ചു വരുമ്പോള് ആയിരം രൂപക്ക് നിങ്ങള്ക്ക് വില്ക്കാം - ഓരോ കുരങ്ങിലും മുന്നൂറു രൂപ ലാഭം
നാട്ടുകാരുടെ തലയില് ലഡു പൊട്ടി -
പിന്നെ നാട്ടുകാരുടെ വലിയൊരു ക്യു ആയിരുന്നു
സഹായി കൂട്ടില് ഉണ്ടായിരുന്ന
എല്ലാ കുരങ്ങുകളെയും എഴുന്നൂറു രൂപക്ക് വിറ്റു
കാശുള്ളവര് കുറെ കുരങ്ങുകളെ ഒരുമിച്ച് വാങ്ങി
കാശില്ലാത്തവര് കടം വാങ്ങി ഒരു കുരങ്ങനെയെങ്ങിലും വാങ്ങി
അങ്ങനെ കൂട് കാലിയായി
എഴുനൂറു രൂപ വീതം കൊടുത്തു വാങ്ങിച്ച
കുരങ്ങുകളെ നാട്ടുകാര് വീട്ടില് കെട്ടിയിട്ടു
വ്യാപാരി തിരിച്ചു വരാനായി കാത്തിരുന്നു
ആരും വന്നില്ല
അവര് നേരെ ഓടി സഹായിയുടെ അടുത്തേക്ക്
അയാളെയും നാട്ടില് കാണാനില്ല
അപ്പോഴാണ്
നാട്ടുകാര്ക്കു കാര്യം മനസിലാവുന്നത്
തങ്ങള് ഒരു
വിലയും ഇല്ലാതെ നാട്ടില് തെണ്ടി നടന്ന
കുരങ്ങുകളെ എഴുന്നൂറു രൂപ അങ്ങോട്ട് കൊടുത്തു
വാങ്ങിച്ചെന്നു
" ബിസിനെസ് ആണ് നമ്മള് ഇന്ന് share market ennum stock market ennum network market ennumokke villikkunnath...!!!!. വളരെ ലളിതം -
പലരുടേയും ജീവിതം നശിപ്പിച്ചതും പലരെയും കോടിപതികളാക്കിയതും കുരങ്ങു കളിയാണ്.


No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...