Friday, February 21, 2020

സന്തോഷം-ബലൂൺ -സെമിനാർ

സന്തോഷം

അമ്പതു പേരടങ്ങുന്ന ഒരു ഗ്രൂപ്പ്‌ ഒരു സെമിനാറിനു വന്നതായിരുന്നു അവിടെ. സെമിനാറില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ പെട്ടെന്ന് അത് നിര്‍ത്തി സദസ്സില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും ഓരോ ബലൂണ്‍ വീതം നല്‍കി. അതിനു ശേഷം ആ ബലൂണില്‍ ഓരോരുത്തരോടും അവരവരുടെ പേരെഴുതാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവരുടെ കയ്യിൽ നിന്നും ബലൂണ്‍ വാങ്ങി അയാള്‍ അടുത്ത മുറിയില്‍ കൊണ്ട് പോയി വെച്ചു. 

അതിനു ശേഷം എല്ലാവരോടുമായി ആ മുറിയില്‍ പോയി അവരവരുടെ പേരെഴുതിയ ബലൂണ്‍ കണ്ടു പിടിക്കാന്‍ പറഞ്ഞു. അമ്പതു പേരും ആ മുറിയില്‍ കയറി പരസ്പരം ബഹളം വെച്ചും പിടിച്ചു തള്ളിയും സമയം കളഞ്ഞതല്ലാതെ സ്വന്തം പേരെഴുതിയ ബലൂണ്‍ ആര്‍ക്കും തന്നെ തിരഞ്ഞിട്ടു കിട്ടിയില്ല.  

എല്ലാവരും നിരാശനായി തിരിച്ചു വന്നത് കണ്ട പ്രഭാഷകന്‍ വീണ്ടും അവരോടായി പറഞ്ഞു “ഇനി വീണ്ടും നിങ്ങള്‍ ആ മുറിയിലേക്ക് പോവുക. കയ്യില്‍ കിട്ടുന്ന ബലൂണില്‍ ആരുടെ പേരാണോ ഉള്ളത് അയാളുടെ പേര് വിളിച്ചു അയാള്‍ക്ക് ആ ബലൂണ്‍ നല്‍കുക”. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവിടെ ഉള്ള എല്ലാവര്‍ക്കും അവനവന്‍റെ പേരെഴുതിയ ബലൂണ്‍ കിട്ടി. 

ഒരു ഇംഗ്ലീഷ് കഥയുടെ വിവര്‍ത്തനമാണിത്. സത്യത്തില്‍ നമ്മുടെ ജീവിതവും ഏതാണ്ട് ഇത് പോലെ തന്നെയല്ലേ. എല്ലാം എനിക്ക് സ്വന്തം. ഞാന്‍, എന്‍റെ കുടുംബം, എന്‍റെ വീട്, എന്‍റെ ജോലി,  ഞാന്‍ മാത്രം ജീവിക്കണം, അതിനു വേണ്ടി ചുറ്റുമുള്ളവര്‍ എത്ര സഹിച്ചാലും എനിക്ക് പ്രശ്നമില്ല എന്ന് കരുതുമ്പോളല്ലേ നമ്മുടെ ജീവിതത്തിനു അര്‍ഥം തന്നെ ഇല്ലാതാവുന്നത്. ഓരോരുത്തരും അങ്ങിനെ കരുതിയാല്‍ എങ്ങിനെയിരിക്കും ഈ ലോകം. 

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...