Saturday, February 22, 2020

രാജസദസ്സ്-ശില്പി-മൂന്ന് ശില്പങ്ങൾ

മൂന്ന് ശില്പങ്ങൾ 


ഒരിക്കലൊരു രാജസദസ്സിലൊരു ശില്പി വന്നു. അയാളുടെ കൈയില്മനോഹരമായ മൂന്നു ശില്പങ്ങളുണ്ട്. തീര്ത്തും ഒരു പോലെയുള്ള മൂന്നു ശില്പങ്ങള്‍. എത്ര സൂക്ഷ്മമായി നോക്കിയാലും അവ തമ്മിലൊരു വ്യത്യാസവും കണ്ടെത്താന്സാധിക്കുമായിരുന്നില്ല. ശില്പങ്ങള്രാജാവിന്റെ മുമ്പില്വെച്ച ശേഷം ശില്പി പറഞ്ഞു, രാജാവേ, മൂന്നു ശില്പങ്ങളില്ഒന്ന് മറ്റ് രണ്ടെണ്ണത്തെക്കാള്ശ്രേഷ്ഠമാണ്. അതേതെന്ന് കണ്ടെത്താന്അങ്ങയുടെ സദസ്സിലെ പണ്ഡിതന്മാര്ക്കാര്ക്കെങ്കിലും കഴിയുമോ?

ഒരു പാട് പണ്ഡിതന്മാരും കലാകാരന്മാരും മറ്റുമടങ്ങുന്ന സദസ്സാണ്. രാജാവ് എല്ലാവരെയും നോക്കി. പലരും മുന്നോട്ടു വന്ന് ശില്പങ്ങള്തിരിച്ചും മറിച്ചും നോക്കി. എന്നാല്അവ തമ്മിലൊരന്തരവും കണ്ടെത്താനവര്ക്കാര്ക്കും കഴിഞ്ഞില്ല. രാജാവിന് താന്അപമാനിതനാകുമ്പോലെ തോന്നി

 ഒരു രാജ്യത്തെസ്സംബന്ധിച്ചിടത്തോളം ഏതു പ്രശ്നവും പരിഹരിക്കുന്ന പണ്ഡിതന്മാര്ആവശ്യമാണെന്നുള്ളതു കൊണ്ടു തന്നെ ഇങ്ങനെയൊരു കാര്യത്തില്തന്റെ പണ്ഡിതന്മാര്പരാജയപ്പെടുന്നതു കണ്ടപ്പോള്രാജാവസ്വസ്ഥനായി

ഇനിയിപ്പോള്ശില്പി പറയുന്നതു തെറ്റാണെന്നു വരുമോ? ശില്പങ്ങള്തമ്മില്യാതൊരു വ്യത്യാസവുമില്ലെങ്കിലോ. എന്നാല്ശില്പി തന്റെ വാദത്തിലുറച്ചു നിന്നു. അത് തെളിയിക്കാന്തനിക്കു പറ്റുമെന്നുമയാള്പറഞ്ഞു. അപ്പോഴേക്കും അല്പം കൂടി സൂക്ഷ്മഗ്രഹണപടുവായൊരു മന്ത്രി മുന്നോട്ടു വന്നു. അയാള്അതി സൂക്ഷ്മം ശില്പങ്ങള്പരിശോധിച്ചു. പെട്ടെന്നയാളുടെ മുഖത്തൊരു പ്രകാശം പരക്കുന്നത് രാജാവ് ശ്രദ്ധിച്ചു. ശില്പങ്ങളെടുത്ത് അയാളവയുടെ ചെവിയില്ഒന്നൂതി നോക്കി. എന്തോ പിടികിട്ടിയ മട്ടില്തല കുലുക്കി. പുഞ്ചിരിച്ചു. തനിക്ക് മൂന്ന് ആരന്പുല്ല് വേണമെന്നയാള്പറഞ്ഞു

ഒരു പുല്ലെടുത്ത് അയാള്ഒരു ശില്പത്തിന്റെ ചെവിയില്കടത്തി. ഒരു തടസ്സവുമില്ലാതെ അത് മറ്റേ ചെവിയിലൂടെ പുറത്തേക്കു നീണ്ടു.

അല്ലയോ രാജാവേ, ചിലരുടെ സ്വഭാവമിങ്ങനെയാണ്. മുന്നിലിരിക്കുന്നതു കണ്ടാല്പറയുന്നതേതും ഗൗരവത്തില്കേട്ടു മനസ്സിലാക്കുന്നതു പോലെ തോന്നും. എന്നാലോ, അവര്യാതൊന്നും ഗ്രഹിക്കുന്നതല്ല. ഇത്തരക്കാരെക്കുറിച്ച് നമ്മള്ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുന്നവരെന്നു പറയും. വളരെ മോശമായ സ്വഭാവമാണത്.

മറ്റൊരാരന്പുല്ലെടുത്ത് അയാള്രണ്ടാമത്തെ പ്രതിമയുടെ ചെവിയിലേക്കു കടത്തി. അതാകട്ടെ, വായിലൂടെ പുറത്തേക്കു നീണ്ടു. എന്നാല്അതിന്റെ അഗ്രം ഒടിഞ്ഞും ചതഞ്ഞും വികൃതമായിരുന്നു. രാജാവേ, മറ്റു ചിലര്ഇങ്ങനെയാണ്. അവര്കേള്ക്കാന്സന്നദ്ധരാകും. എന്നാല്കേള്ക്കുന്നതല്ല മനസ്സിലാക്കുക, മനസ്സിലാക്കിയതല്ല പറയുക. കാര്യങ്ങള്ക്കവര്വളരെ വികൃതമായ ഭാഷ്യം ചമയ്ക്കും. പ്രയോജനരഹിതമായും അമിതമാും സംസാരിക്കും. ഒട്ടും നല്ലതല്ലാത്തൊരു സ്വഭാവം തന്നെയാണിതും. ഇതു കൊണ്ടു വളരെ ദോഷങ്ങളുണ്ട്. വ്യക്തികള്തമ്മില്തെറ്റും. സമൂഹങ്ങള്പരസ്പരം വിദ്വേഷത്തിലകപ്പെടും. യുദ്ധം വരെ ഉണ്ടാകും.

മൂന്നാം പ്രതിമയുടെ ചെവിയിലും അയാള്പുല്ലു കയറ്റി. പുല്നാമ്പ് അകത്തേക്കു ചെന്നു. ശില്പത്തിന്റെ ആഴത്തിലേക്കതു തറഞ്ഞുകയറി. മന്ത്രി പറഞ്ഞു, മഹാരാജന്‍, ഇത് ഏറ്റവുമുല്കൃഷ്ടമായൊരു സ്വഭാവത്തെയാണ് കാണിക്കുന്നത്. കാര്യങ്ങള്ശ്രദ്ധയോടെ കേള്ക്കുകയും ശരിയായി മനസ്സിലാക്കുകയും ചെയ്യുന്നവരുടെ പ്രതീകമാണ് ശില്പം. അങ്ങനെയവര്തിരിച്ചറിവുള്ളവരാകും. അവരുടെ ജ്ഞാനം ലോകത്തിനുപകരിക്കും. വെളിച്ചമായിത്തീരും. അതിനാല് മൂന്നു ശില്പങ്ങളില്ഏറ്റവുമുല്കൃഷ്ടമായതിതു തന്നെ.

മന്ത്രി പറഞ്ഞത് ശില്പി സമ്മതിച്ചു. രാജാവ് അത്യധികം സന്തുഷ്ടനായിത്തീര്ന്നു.

അങ്ങനെ മൂന്നു തരത്തിലുള്ള ആളുകളെ നാമിവിടെ കണ്ടുമുട്ടി. ഒന്നാമത്തെ കൂട്ടര്അറിവിനോടു വൈമുഖ്യം പ്രകടിപ്പിക്കുന്നവര്‍. രണ്ടാമത്തെ കൂട്ടര്ശരിക്കുമറിയാതെ അറിഞ്ഞെന്നു ഭാവിക്കുകയും കാര്യങ്ങളെ വികൃതമാക്കുകയും ചെയ്യുന്നവര്‍. മൂന്നാമത്തെ വിഭാഗമാകട്ടെ, അറിയുകയും തിരിച്ചറിയുകയും അറിവു കൊണ്ടു വഴി കാട്ടുകയും ചെയ്യുന്നവര്‍.

ആകയാല്‍, ശരിയായി നിരീക്ഷിക്കാനും ശ്രദ്ധയോടെ ശ്രവിക്കാനും കാര്യങ്ങള്ഉള്ക്കൊള്ളാനും സാധിക്കുകയെന്നത് വളരെ പ്രധാനമാകുന്നു. അപ്രകാരം ചെയ്യുന്നവരുടെ ചിന്തകള്സാര്ത്ഥകമാകും, ജീവിതവും...

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...