Saturday, February 22, 2020

മാഷ്‌ -കുട്ടികൾ-ഗ്ലാസ് - വെള്ളം- ഭാരം-വേദന

ജീവിതത്തിലെ പ്രയാസങ്ങൾ

ഒരു മാഷ്‌ കുട്ടികൾക്ക് ക്ലാസെടുത്തു കൊടുക്കുകയായിരുന്നു ... പ്രാക്റ്റികൽ നൽകുന്ന സന്ദർഭം.‼
ഒരു ഗ്ലാസ്സിൽ കുറച്ചു വെള്ളം എടുത്തു ഉയർത്തി പിടിച്ചിട്ടു ചോദിച്ചു:
" ഇതിനു എത്ര ഭാരം ഉണ്ട് ..⁉
50 ഗ്രാം ,100 ഗ്രാം , 150 ഗ്രാം കുട്ടികൾ ഉത്തരങ്ങൾ പലവിധത്തിൽ നൽകി..‼മാഷ്‌ : " എനിക്കും അറിയില്ല ഇതിന്റെ ഭാരം എത്രയെന്നു‼ ,പക്ഷെ ചോദ്യം എന്തെന്നാൽ ,ഞാൻ ഈ ഗ്ലാസ് ഇതുപോലെ ഉയർത്തി കുറച്ചു സെകന്റുകൾ നിന്നാൽ എന്ത് സംഭവിക്കും ...⁉
കുട്ടികൾ : " ഒന്നും സംഭവിക്കില്ല "‼മാഷ്‌ : " ഇതുപോലെ കുറച്ചു മിനുട്ടുകൾ നിന്നാലോ ..❓
മാഷിന്റെ കൈകൾ വേദനിക്കാൻ തുടങ്ങും ..
ഒരുകുട്ടി മറുപടി പറഞ്ഞു.‼
മാഷ്‌ : " അതെ ശെരിയാണ് , ഇനി ഞാൻ ഇതുപോലെ ഒരുപാട് മണിക്കൂറുകൾ നിന്നാലോ ..❓
"മാഷിന്റെ കൈകളുടെ മസിൽ വേദനിക്കും ,ചിലപ്പോൾ ആശുപത്രിയിൽ കൊണ്ടുപോവേണ്ടിയും വരും   ഒരുകുട്ടി മറുപടി പറഞ്ഞു ...‼
മറ്റുകുട്ടികൾ ചിരിച്ചു ..
മാഷ് :  വെരി ഗുഡ് ..പക്ഷെ അപ്പോളെല്ലാം ഈ ഗ്ലാസ്സിലെ വെള്ളത്തിന്റെ അളവിന് ഭാരം കൂടിയിരുന്നോ ..❓
കുട്ടികൾ : ഇല്ല...
മാഷ്‌ :  അപ്പോൾ എങ്ങനെയാണ് എനിക്ക് മസിൽ വേദനയും , എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനുമൊക്കെ പാകത്തിൽ അതിനു കഴിഞ്ഞത്.....❓
കുട്ടികൾ നിശബ്ദരായി, മാഷ്‌ തുടർന്നു :  അപ്പോൾ ഇതെല്ലാം ഒഴിവാക്കാൻ ഞാനെന്തു ചെയ്യണമായിരുന്നു..❓
ഒരുകുട്ടി : " ആ ഗ്ലാസ് നിലത്തു വെയ്ക്കനമായിരുന്നു .."
മാഷ്‌ : യെസ്‼
തീര്ച്ചയായും , ഇതുപോലെയാണ് ജീവിതത്തിലെ പല പ്രയാസങ്ങളും , കുറച്ചു നിമിഷത്തേക്ക് ചിന്തിച്ചു പോകുമ്പോൾ പ്രയാസമില്ല , പക്ഷെ അതുതന്നെ കുറച്ചു ദിവസത്തേക്ക് ചിന്തയിൽ കൊണ്ടുവന്നാൽ മാനസികമായി പ്രയാസങ്ങൾ നല്കും , പിന്നീട് അതുതന്നെ കാലങ്ങളോളം ചിന്തിച്ചു കൂട്ടുകയാണെങ്കിൽ ജീവിതം തന്നെ നഷ്ടമായേക്കാം...‼
അപ്പോൾ നാം അതിനെ എങ്ങനെ നേരിടണം നിങ്ങൾ പറയൂ ...❓
കുട്ടികൾ ഒന്നടങ്കം പറഞ്ഞു : " ആ  ഗ്ലാസ് താഴേക്ക് ഇറക്കിയപോലെ നാം നമ്മുടെ ജീവിതത്തിൽ ആ പ്രയാസങ്ങളെ, നഷ്ടങ്ങളെ മനസ്സില് നിന്നും മറക്കണം ഒഴിവാക്കണം 

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...