പ്രണയവും വിവാഹവും
എന്തോ ആലോചിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ശിഷ്യനെ കണ്ടു ഗുരു ചോദിച്ചു.."പൂന്തോട്ടം മുഴുവനും നനച്ചു കഴിഞ്ഞോ വിഷ്ണു.." അതെ ഗുരോ എന്ന് പറഞ്ഞു വിഷ്ണു ഗുരുവിന്റെ അടുക്കലേക്കു വന്നു. എന്താ നിനക്കൊരു ചിന്താകുഴപ്പം.. ??? ഗുരുവിന്റെ ചോദ്യം കേട്ട് വിഷ്ണു ഒരുനിമിഷം ആലോചിച്ചിട്ട്.. ഗുരോ " വിവാഹവും പ്രണയവും തമ്മിലുള്ള വിത്യാസം എന്താണെന്ന് പറയാമോ ??" എന്ന് ചോദിച്ചു...
ഗുരു മെല്ലെ ചിരിച്ചുകൊണ്ട്.. അതുപോട്ടെ, നീ പോയി നമ്മുടെ റോസാപൂന്തോട്ടത്തിലെ ഒരു പൂവ് കൊണ്ടുവരണം. പക്ഷെ രണ്ടു നിബന്ധനകള്‍ ഉണ്ട് . പോയ വഴിയെ മടങ്ങി വരരുത്, തോട്ടത്തില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ ചെടിയില്‍ നിന്നാകണം നീ പൂവ് കൊണ്ട് വരേണ്ടത്.. . "ശരി ഗുരോ എന്ന് പറഞ്ഞു ശിഷ്യന്‍ തോട്ടത്തിലേക്ക് പോയി.
അല്‍പനേരം കഴിഞ്ഞു വെറുംകൈയ്യോടെ മടങ്ങിവന്ന ശിഷ്യനെ നോക്കി ഗുരു പൂവെവിടെ? എന്ന് ചോദിച്ചു. അതിനു ശിഷ്യന്‍, ക്ഷമിക്കണം ഗുരോ, ഞാന്‍ പോകുമ്പോള്‍ വലിയ ചെടികള്‍ ഉണ്ടായിരുന്നു, സുന്ദരമായ പൂക്കളും ഉണ്ടായിരുന്നു.. പക്ഷെ അതിലും വലിയവ തപ്പി ഞാന്‍ തോട്ടത്തിന്റെ അങ്ങേ അറ്റം വരെ ചെന്നു, പക്ഷെ അങ്ങോട്ടൊക്കെ ചെറിയ ചെടികളായിരുന്നു. പോയവഴി തിരിച്ചു വരാന്‍ കഴിയാത്തതുകൊണ്ട് അവസാനം വരെ പൂവിറുക്കാന്‍ കഴിഞ്ഞില്ല " എന്ന് മറുപടി പറഞ്ഞു.
പുഞ്ചിരിയോടെ ഗുരു പറഞ്ഞു, ഇതാണ് പ്രണയം...
ശരി അതിരിക്കട്ടെ, ഇപ്പൊ നീ പോയി സൂര്യകാന്തി തോട്ടത്തില്‍ നിന്നും നിനക്ക് സുന്ദരമെന്നു തോന്നുന്ന ഒരു പൂവ് കൊണ്ടുവരണം, പക്ഷെ ഒരു കാര്യം, ഒരു പൂവ് പറിച്ചു കഴിഞ്ഞാല്‍ വേറെ പൂവ് പറിക്കാന്‍ പാടില്ല...
വിഷ്ണു പോയി നിമിഷങ്ങള്‍ക്കകം തന്നെ ഒരു പൂവുമായി മടങ്ങി വന്നു. ഗുരു ചോദിച്ചു, ഇതാണോ നമ്മുടെ തോട്ടത്തിലെ ഏറ്റവും നല്ല സൂര്യകാന്തി??
"ഇല്ല ഗുരു, ഇതിലും സുന്ദരമായ പൂക്കള്‍ ഉണ്ടായിരുന്നു, പക്ഷെ, ആദ്യം പറ്റിയതുപോലെ സംഭവിക്കാതിരിക്കാന്‍, തോട്ടത്തില്‍ ചെന്നയുടനെ എനിക്കു നല്ലതെന്ന് തോന്നിയ ഒരു പൂവ് ഞാന്‍ പിഴുതെടുത്തു. മറ്റൊരു പൂവിറുക്കാന്‍ പാടില്ല എന്ന് നിബന്ധനയുല്ലതുകൊണ്ട് നല്ല പൂക്കള്‍ ഉണ്ടായിരുന്നിട്ടും അതിനെ നോക്കാന്‍ ഞാന്‍ ശ്രമിച്ചില്ല...."
ഗുരു ശാന്തമായി പറഞ്ഞു.. ഇതാണ് വിവാഹം.
No comments:
Post a Comment