വിശ്വസ്തത
ഒരു രാജ്യത്ത് മഹാരാജാവിന്റെ വിയോഗത്തിന് ശേഷം യുവരാജാവ് കിരീടാവകാശിയായിത്തീർന്നു..
എന്നാൽ രാജ്യത്തെ നിയമപ്രകാരം ഭരണം എറ്റെടുക്കുന്നതിന് മുമ്പ് രാജാവ് വിവാഹിതനാകേണ്ടിയിരുന്നു...
ഭാവി രാജ്ഞിയാകേണ്ടവളായതിനാൽ യോഗ്യയായ ഒരു യുവതിയെ കണ്ടെത്തുന്നതിനായി രാജ്യത്തെ എല്ലാ യുവതികളെയും വിളിച്ചുവരുത്തി...
എല്ലാ യുവതികളോടുമായി ഇങ്ങനെ പറഞ്ഞു :
" ഞാൻ നിങ്ങൾക്കോരോരുത്തർക്കും ഓരോ വിത്തുകൾ വീതം നൽകും... ആ വിത്ത് നട്ടുവളർത്തി
6 മാസത്തിനുള്ളിൽ അതിൽ നിന്നും ഏറ്റവും മനോഹരമായ പുഷ്പം എനിക്ക് സമ്മാനിക്കുന്നവളെ ഞാനെന്റെ രാജ്ഞിയായി സ്വീകരിക്കും..."'
കൊട്ടാരത്തിൽ എത്തിച്ചേർന്ന യുവതികളുടെ കൂട്ടത്തിൽ കൊട്ടാരം പരിചാരികയുടെ മകളും ഉണ്ടായിരുന്നു ...
അവളും വിത്തു വാങ്ങി.. പക്ഷെ എത്ര കഷ്ടപ്പെട്ട് നട്ടുനനച്ചിട്ടും ആ വിത്തൊന്ന് മുളച്ചതു പോലുമില്ല...
എങ്കിലും അവൾ പ്രതീക്ഷ കൈവെടിയാതെ 6 മാസവും ശ്രമിച്ചു കൊണ്ടേയിരുന്നു .. പക്ഷെ നിരാശയായിരുന്നു ഫലം...
ഒടുവിൽ 6 മാസം കഴിഞ്ഞ് പുഷ്പം രാജകുമാരന് സമ്മാനിക്കേണ്ട ദിവസം വന്നെത്തി...
വിത്ത് മുളച്ചില്ലെങ്കിലും അവളും കൊട്ടാരത്തിലേക്ക് പോയി...
വന്ന യുവതികൾ ഓരോരുത്തരായി അവർ കൊണ്ടുവന്ന വ്യത്യസ്ത നിറങ്ങളിലുള്ള പുഷ്പങ്ങൾ രാജാവിന് സമ്മാനിച്ചു...
അവസാനം രാജാവ് പ്രഖ്യാപിച്ചു:
" എന്റെ കൊട്ടാരം പരിചാരികയുടെ മകളെ രാജ്ഞിയായി തെരെഞ്ഞെടുത്തിരിക്കുന്നു.."
എല്ലാവരും അദ്ഭുതത്തോടെ കാരണം അന്വേഷിച്ചു.. രാജകുമാരൻ വിശദീകരിച്ചു:
"ഞാൻ നിങ്ങൾക്ക് നൽകിയത് പുഴുങ്ങിയ വിത്തുകളായിരുന്നു...
അവ ഒരിക്കലും മുളക്കുകയില്ല...
ഈ യുവതി മാത്രമാണ്
രാജ്ഞിയാകാനുള്ള യഥാർത്ഥ പുഷ്പം വിരിയിച്ചത്..
അത് 'വിശ്വസ്തതയുടെ പുഷ്പ'മാണ്..
No comments:
Post a Comment