Thursday, February 13, 2020

വൈദികൻ- പെൺകുട്ടി- ആപ്പിൾ-നാണം

നാണം


ഒരിക്കൽ ഒരു വൈദികൻ ദൂരെ യാത്ര ചെയ്ത് ക്ഷീണിച്ചു വരികയായിരുന്നു... ബസ് ഇറങ്ങിയ അദ്ദേഹം ക്ഷീണം കാരണം അടുത്തു കണ്ട ഫ്രഷ് ജ്യൂസ് കടയിൽ കയറി....

അപ്പോൾ ഒരു പെൺകുട്ടി കുറച്ച് ആൺകുട്ടികളുമായി ചിരിച്ചു കളിച്ച് അവിടേയ്ക്ക് വന്നു....
അവളെ കണ്ടാൽ വസ്ത്രം ധരിച്ചെന്നും പറയാം, ഇല്ലെന്നും പറയാം.... മുട്ടിനു മുകളിൽ നിൽക്കുന്ന മിഡിയും, ഇറുകിയ ഷർട്ടും... ഓവർ മേയ്ക്കപ്പുമായി കാലിന്റെ മുകളിൽ കാല് കയറ്റി വച്ച് അവൾ ഇരിക്കുന്ന കണ്ടപ്പോൾ അച്ചൻ ഓർത്തു...
''അപ്പനും അമ്മയും ഇല്ലാത്ത വീട്ടിൽ നിന്നാണോ ഇവൾ വരുന്നത്...? അവർക്ക് മകൾ ഇങ്ങനെ നടക്കുന്നത് വിഷയമല്ലേ...??
അങ്ങോട്ടു ചെന്ന്, "മോളെ, അല്പം മാന്യമായിട്ട് നടന്നൂടേ...? എന്തു മോശം വേഷമാ ഇത് എന്ന് പറഞ്ഞാലോ...??"
ആ നിമിഷം തന്നെ അച്ചൻ ഓർത്തു...
വേണ്ട ന്യൂജെൻ കുട്ടിയാണ്... പെട്ടെന്ന് ഞാൻ അങ്ങനെ ചെന്നു പറഞ്ഞാൽ, അവൾക്ക് ദേഷ്യം വന്നാലോ...???
ചിലപ്പോൾ വൈദികൻ ആണെന്ന് പോലും ഓർക്കാതെ, ''തനിക്ക് എന്നാ...? ഞാൻ എനിക്ക്  ഇഷ്ടമുള്ള ഡ്രസ്സ് ഇടും, ഉപദേശിക്കാൻ വരേണ്ട" എന്നും പറയും...!
എന്താ മാർഗ്ഗം.......??????????
അച്ചൻ കടയിൽ നിന്നും ഒരു ആപ്പിൾ എടുത്തു... എന്നിട്ടത് ആ പെൺകുട്ടിയുടെ കൈയിൽ കൊണ്ടു കൊടുത്തു...!
"എന്തിനാ അച്ചൻ ആപ്പിൾ തന്നത്...?", ഒന്നും മനസിലാകാത്ത രീതിയിൽ അവൾ അച്ചനെയും കൂട്ടുകാരെയും നോക്കി....
"എന്തിനാ എന
''മോളേ, പണ്ട് ഇതു പോലെ ഒരു 'ഫലം' കഴിച്ചപ്പോഴാ  ഹവ്വയ്ക്ക് നാണം ഉണ്ടായത്...!"
***ഒരു ന്യൂജെൻ അച്ചൻ ***

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...