അത്യാവശ്യ സാധനങൾ
ജോലിക്ക് പോയി തിരിച്ചു വന്ന അമ്മയോട് കുഞ്ഞ് ചോദിച്ചു ...
"നമ്മുടെ വീട്ടിലെ അലമാരയുടെ ചാവി എന്താ ജോലിക്കാരിയുടെ അടുത്ത് കൊടുക്കാത്തത്" ?
അമ്മ : "അവൾക്കു അത് കൊടുക്കാൻ പറ്റുമോ" ?
കുഞ്ഞ് : "ആഭരണങ്ങളും ,പണവും എന്താ അമ്മെ കൊടുക്കാത്തത് "?
അമ്മ : "അതെല്ലാം കൊടുക്കാൻ പാടില്ല"
കുഞ്ഞ് : "ATM കാർഡ് എന്താ
കൊടുക്കാത്തത് "?
അമ്മ : "ഇതെല്ലാം നമുക്ക് അത്യാവശ്യമായ സാധനങ്ങളാണ് ,ഇതെല്ലാം ജോലിക്കാരിയുടെ കൈയിൽ കൊടുക്കാൻ പാടില്ല "
കുഞ്ഞ്: "അപ്പൊ എന്തിനാ അമ്മെ എന്നെ മാത്രം അവരുടെ കൈയിൽ കൊടുത്തിട്ടു പോകുന്നത്? എന്നെ നിങ്ങൾക്ക് ആവശ്യമില്ലേ "?
No comments:
Post a Comment