ലക്‌ഷ്യം
തുണിക്കടയില്‍ പട്ടുതുണി പരിശോധിച്ചു അയാള്‍ കടക്കാരനോട് ആരാഞ്ഞു:
“ഇത് നല്ല പട്ടാണോ”
“അതേ സര്‍” കടക്കാരന്‍ വിനയപൂര്വ്വം പറഞ്ഞു.
കടക്കാരന്‍ ഒന്നും പ്രതികരിച്ചില്ല; അയാള്‍ പിന്നെയും തുണി നന്നല്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു.
“ഏതായാലും 2 മീറ്റര്‍ മുറിക്കൂ” എന്ന് അയാള്‍ പറഞ്ഞു.
പട്ടുതുണി മുറിച്ചു പൊതിഞ്ഞപ്പോഴും അയാള്‍ ചോദിച്ചു:
“നല്ല പട്ടുതന്നെയാണല്ലോ?”
“അതേ സര്‍, നല്ല പട്ടു തന്നെ.” കടക്കാരന്‍ വളരെ സൌമ്യനായി പറഞ്ഞു.
“പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല; ഇനി വേറെയെങ്ങും പോകാന്‍ സമയമില്ല; അതുകൊണ്ടാണ് ഇത് വാങ്ങുന്നത്.” അയാള്‍ പറഞ്ഞു. കടക്കാരന്‍ മറുപടിയൊന്നും പറഞ്ഞില്ല.
കടക്കാരന്‍ തുണി പൊതിഞ്ഞു കൊടുത്തു; അപ്പോള്‍ അയാള്‍ പറഞ്ഞു:
“ഞാന്‍ പല പ്രാവശ്യം തുണിയെപറ്റി കുറ്റം പറഞ്ഞിട്ടും താങ്കള്‍ പ്രതികരിക്കാഞ്ഞത് എന്താണ്? ഞാന്‍ കള്ളം പറയുകയാണ്, ഈ പട്ട് ഒന്നാന്തരമാണെന്ന് എനിക്ക് അറിയാമായിരുന്നു.”
“ശരിയാണ് സര്‍ പറഞ്ഞത്” പണം മേശയിലിട്ടു കൊണ്ട് കടക്കാരന്‍ പറഞ്ഞു: “ എന്‍റെ തുണിയുടെ ഗുണ നിലവാരം എനിക്ക് ബോദ്ധ്യമുണ്ട്; സാറിനോട് തര്‍ക്കിച്ചു ജയിക്കാന്‍ ശ്രമിച്ചാല്‍, ഒരു ഇടപാടുകാരനെ നഷ്ടപ്പെടുമായിരുന്നു; ഞാന്‍ കട തുറന്നു വയ്ക്കുന്നത് കച്ചവടം നടത്താനാണ്; തര്‍ക്കിക്കാനല്ല."
നമ്മുടെ ജീവിത ലക്ഷ്യങ്ങളില്‍ എത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക; മറ്റുള്ളതൊക്കെ അവഗണിക്കുക.
No comments:
Post a Comment