Friday, February 14, 2020

ആൽബർട്ട് ഐൻസ്റ്റീൻ- ഡ്രൈവർ

മനസ്സാന്നിദ്ധ്യo

ണ്ട് ആൽബർട്ട് ഐൻസ്റ്റീൻറെ ഒരു ദിവസം
തുടങ്ങുന്നത് തിരക്കുകളോടെയായിരുന്നു. പലപ്പോഴും അദ്ദേഹത്തിനു
ഒരു വേദിയിൽ നിന്നു മറ്റു വേദിയിലേക്കു പോകണമെങ്കിൽ മൈലുകൾ താണ്ടേണ്ടിയിരുന്നു. ഈ സ്ഥലങ്ങളിലെല്ലാം തൻറെകാറിലായിരുന്നു യാത്ര....
          ദോഷം പറയരുതല്ലോ... അദ്ദേഹത്തിൻറെ ഡ്രൈവർ അദ്ദേഹത്തിൻറെ വലിയ ഒരു ആരാധകനായിരുന്നു.......
വേഷത്തിലും ഭാവത്തിലും രൂപത്തിലും എല്ലാം ഐൻസ്റ്റീനെ അനുകരിച്ചു പോന്നിരുന്നു...
       ഒരിക്കൽ അവർ പരിപാടികൾക്കായി രാവിലെ പുറപ്പെട്ടു. മൈലുകൾ താണ്ടിയുളള യാത്ര അദ്ദേഹത്തെ ക്ഷീണിതനാക്കി... അടുത്ത വേദിയിൽ പങ്കെടുക്കാൻ കഴിയാത്ത വിധം അദ്ദേഹം ക്ഷീണിതനായി.... ഒരക്ഷരം പോലും ഉരിയാടാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല... പക്ഷെ  പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ പറ്റില്ല.
കാരണം ഒട്ടുമിക്ക പണ്ഡിതരും ഇതിനുവേണ്ടി ആ യൂണിവേഴ്സിറ്റിയിൽ എത്തുന്നുണ്ട്...
തൻറെ അവസ്ഥ അദ്ദേഹം തൻറെ ഡ്രൈവറോടു പറഞ്ഞു.
         ഇതു കേട്ട അദ്ദേഹത്തിൻറെ ഡ്രൈവർ അദ്ദേഹത്തോടു പറഞ്ഞു...
" സർ താങ്കൾക്കു പകരം  ഞാൻ കയറട്ടെ...
കൂടുതലായി ഒന്നും സംസാരിക്കില്ല... എത്രയോ വർഷങ്ങളായി താങ്കളുടെ കൂടെ നടക്കുന്ന ആളല്ലെ ഞാൻ... എനിക്കൊരവസരം തരൂ സർ....''
ഐൻസ്റ്റീനും വിശ്വാസമായിരുന്നു തൻറെ ഡ്രൈവറെ... കാരണം എന്നും എല്ലാ കാര്യങ്ങളും അവർ ചർച്ച ചെയ്യുമായിരുന്നു.
       അങ്ങനെ അദ്ദേഹം തൻറെ കോട്ട് അഴിച്ചു  ഡ്രൈവർക്കു കൊടുത്തു......
വണ്ടി ഓടിച്ചത് ഡ്രൈവർ തന്നെ എത്താറായപ്പോൾ ഡ്രൈവറുടെ സീറ്റിൽ അദ്ദേഹവും ഇരുന്നു... സ്ഥലമെത്തി.....
വളരെ വലിയ സ്വീകരണത്തോടെ ഐൻസ്റ്റീൻ വേഷം കെട്ടിയ ഡ്രൈവറെ അവർ ആനയിച്ചു
സദസ്സിലിരുത്തി... പരിപാടികൾക്കു തുടക്കമായി.
  അദ്ദേഹത്തിൻറെ പ്രസംഗത്തിനായി ജനങ്ങൾ ശ്വാസമടക്കിയിരുന്നു....
അദ്ദേഹത്തിൻറെ ഊഴം എത്തി. ഒരു കൂസലും ഇല്ലാതെ സദസ്സിനെ വണങ്ങി
മൈക്കിനരുകിൽ എത്തി.
പ്രസംഗം തുടങ്ങി.
ജനം അതുവരെ കേൾക്കാത്ത
ശാസ്ത്ര സത്യങ്ങൾ , അവർക്കു മനസ്സിലാകുന്ന രീതിയിൽ  അവർക്കു മുന്നിൽ നിരത്തി...
അതു കേട്ട് ജനങ്ങളുടെ ഇടയിൽ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരുന്ന യഥാർത്ഥ ഐൻസ്റ്റീൻ പോലും ഞെട്ടിപ്പോയി. അവസാനമായി വലിയ
കൈയ്യടി....
ഇതു കണ്ട് അസൂയാലുക്കളായ കുറെ ചിന്തകർ കുഴക്കുന്ന കുറെ
ചോദ്യവുമായി അദ്ദേഹത്തിൻറെ ചുറ്റും കൂടി..
ഇതു മനസ്സിലാക്കി അദ്ദേഹം ഭയം ഒട്ടും പുറമെ കാണിക്കാതെ ചോദ്യങ്ങളെ ധൈര്യപൂർവ്വം നേരിട്ടു....
ആദ്യ ചോദ്യം കരുതിക്കൂട്ടിത്തന്നെ കഠിനമായ ഒന്ന് അവർ ചോദിച്ചു.
ഇതുകേട്ട് സദസ്സിനെ നോക്കി അദ്ദേഹം  ഉച്ചത്തിൽ ചിരിച്ചു..........
ഹഹഹ...
ഇത്രയും നിസ്സാരമായ ചോദ്യമാണോ നിങ്ങൾ എനിക്കുവേണ്ടി കണ്ടു പിടിച്ചത്..
സദസ്സിനെ നോക്കി അദ്ദേഹം പറഞ്ഞു.....
ഇത് എൻറെ ഡ്രൈവർ പോലും പറയും... ഇതുകേട്ട് ബുദ്ധിജീവികൾ ആകാംക്ഷയോടെ സദസ്സിലേക്കു നോക്കി. ഇതു കണ്ട്, ഒരു മൂലയിലിരുന്ന സാക്ഷാൽ ഐൻസ്റ്റീൻ സ്റ്റേജിൽ വന്ന് ആ ചോദ്യത്തിനു മറുപടികൊടുത്തു....
ഇതു കേട്ട് എല്ലാവരും തലതാഴ്ത്തിയിരുന്നുപോയി...
ആരും പിന്നീട് ഒരു ചോദ്യവും ചോദിച്ചില്ല...
അവർ ആ സ്വീകരണവും ഏറ്റുവാങ്ങി സന്തോഷത്തോടെ നീങ്ങി......
ബുദ്ധിയും മനസ്സാന്നിദ്ധ്യവും കരളുറപ്പും ഉളളവനു ജീവിതത്തിൽ ഏതു വിഷമഘട്ടവും തരണം ചെയ്യാം എന്നതിനുളള തെളിവാണിത്..._

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...