Thursday, February 13, 2020

കിണറിൽ വായുസഞ്ചാരം ഉണ്ടാക്കാം

 കിണറിൽ വായുസഞ്ചാരം ഉണ്ടാക്കാം

പത്രത്തിൽ വരുന്ന വാർത്തകളിൽ മനസ്സുനീറിക്കുന്ന ഒന്നാണ് കിണറ്റിൽ ഇറങ്ങവെ ശ്വാസം മുട്ടി മരണപ്പെടുന്നത്:
ഇത് ഒരാളുടെ അനുഭവക്കുറിപ്പാണ്:
കാപ്പാട്: FB
മുഴുവനായും വായിക്കുമെന്ന് കരുതുന്നു.
"എനിക്ക് നേരിട്ട് ഉണ്ടായ ഒരു അനുഭവം പങ്ക് വെക്കാം. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ നിന്ന് കൂട്ട കരച്ചിൽ കേൾക്കാൻ തുടങ്ങി.ഓടി ചെന്ന ഞാൻ കാണുന്നത് ആ വീട്ടിലെ രണ്ട് സഹോദരങ്ങൾ കിണറ്റിൽ ഇറങ്ങിയപ്പോൾ ശ്വാസം കിട്ടാതെ പിടയുന്നതാണ്. എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. എന്നെ കൂടി കണ്ടപ്പോൾ ശ്വാസം കിട്ടുന്നില്ലാ  എന്നും പറഞ്ഞ് രണ്ട് പേരും ശക്തമായി ആർത്ത് നിലവിളിക്കാൻ തുടങ്ങി.പെട്ടന്നാണ് എന്റെ മനസ്സിൽ ഒരു പഴയ ചിത്രം തെളിഞ്ഞ് വന്നത്.അതായത് ഒരിക്കൽ എന്റെ വീട്ടിൽ കിണറിലെ പാറപൊട്ടിച്ചതിന് ശേഷം താഴോട്ട് നോക്കിയ എനിക്ക് പുകപടലം കൊണ്ട് ഒന്നും കാണാതായി.വെറുതെ ഒരു രസത്തിന് ഒരു കപ്പിൽ വെള്ളം എടുത്ത് താഴോട്ട് തളിച്ച് നോക്കി.അൽഭുതം.... പെട്ടന്ന് തന്നെ കിണറിലെ പുകപടലം അപ്രത്യക്ഷമായി. വെള്ളം തുള്ളി തുള്ളികളായി കിണറിലേക്ക് തളിച്ചപ്പോൾ വായുസഞ്ചാരം നടന്നതാണന്ന് എനിക്ക് മനസ്സിലായി.
ആർത്ത് കരയുന്ന സഹോദരൻമാരെ നോക്കിയപ്പോൾ പെട്ടന്ന് എനിക്ക് കിണറ്റിലേക്ക്  വെള്ളം  തളിക്കുക എന്ന പഴയ ആശയം തന്നെ തോന്നുകയും ഉടനെ തന്നെ ഞാൻ എല്ലാവരോടും കിണറ്റിലേക്ക് വെള്ളം ഒഴിക്കാൻ പറഞ്ഞു. അത്ഭുതം........ ശ്വാസത്തിന് വേണ്ടി പിടയുന്ന സഹോദരൻമാർ ശ്വാസം കിട്ടി നെടുവീർപ്പിടുന്നത് നേരിൽ കണ്ടപ്പോൾ കൂടുതൽ വെള്ളം ഒഴിച്ച് കൊടുത്ത് കൊണ്ടിരുന്നു. ചുരുക്കത്തിൽ രണ്ട് മൃതദേഹങ്ങൾ എടുക്കേണ്ട സ്ഥാനത്ത് നിന്നും രണ്ട് പേരും രക്ഷപ്പെട്ടു എന്ന് തന്നെ പറയാം'' പ്രിയ സഹോദരൻമാരെ വെള്ളം തളിച്ച് എളുപ്പത്തിൽ നമുക്ക് കിണറിൽ വായുസഞ്ചാരം ഉണ്ടാക്കാം. ഇനി ഒരു സഹോദരനും ഇങ്ങിനെ മരിക്കരുത്.അത് കൊണ്ട് തന്നെ പരമാവധി ഗ്രൂപ്പുകളിലേക്ക് ഇത് ഷെയർ ചെയ്യുക. നിങ്ങൾ കാരണം ഒരു ജീവൻ രക്ഷപ്പെട്ടാൽ............

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...