ഇനി ആ രാഹുകാലനെ കണ്ടുപിടിക്കാൻ എളുപ്പമായല്ലോ...!!!
*രാഹുകാലം* ********************
നമ്മുടെ ഒക്കെ പല ചടങ്ങുകളേയും സ്വാധീനിക്കുന്ന ഒന്നാണല്ലോ രാഹുകാലം.
ഇന്നത്തെ രീതിയിൽ കലണ്ടറുകൾ വ്യപകമാകുന്നതിനു മുൻപ് നമ്മുടെ മുൻഗാമികൾ രാഹുകാലം കണ്ടുപിടിച്ചിരുന്ന രസകരമായ ഒരു വിദ്യ ഇവിടെ കുറിക്കുന്നു
ഒരു മലയാള വാചകം മാത്രം ഓർത്തിരിക്കുക .!
"തിന്നടാ ശങ്കരാ വെണ്ണ ,
ബുദ്ധിക്കും വ്യാധിക്കും ചൊല്ലുന്നു ഞാൻ "
ഈ വാചകത്തിലെ ഏഴു വാക്കുകളും ഓരോ ദിവസങ്ങളുടെ ആദ്യത്തെ അക്ഷരങ്ങളാണ് .
തി -തിങ്കൾ.. രാവിലെ 7.30 മുതൽ 9 വരെ രാഹുകാലം,
തുടർന്ന് വാചകത്തിലെ വാക്കുകളുടെ ക്രമത്തിൽ ഒന്നര മണിക്കൂർ കൂട്ടിയെടുത്താൽ മതി.
ഉദാ
ശനി -9.00-10.30 വരെ
വെള്ളി -10.30 -12.00
ബുധൻ -12.00 - 1.30
വ്യാഴം -1.30 - 3.00
ചൊവ്വ -3.00 - 4.30
ഞായർ -4.30 - 6.00
ഇപ്പോൾ ഇതൊന്നും ആരും നോക്കാറില്ലങ്കിലും, ഒരറിവും ചെറുതല്ലല്ലോ; അല്ലേ .?
(പകര്‍ന്നു കിട്ടിയത് )
No comments:
Post a Comment