അപവാദം
ഒരാളെക്കുറിച്ച് അപവാദം പറഞ്ഞതിൽ മനസ്താപം തോന്നിയ ഒരാൾ ഗുരുവിനെ സമീപിച്ച് പരിഹാരക്രിയ ആരാഞ്ഞു.
അദ്ദേഹത്തോട് ഗുരു പറഞ്ഞു :
" നിങ്ങൾ ഒരു സഞ്ചി നിറയെ തൂവലുമായി അങ്ങാടിയിലേക്ക് പോവുക. അവിടെ വച്ച് സഞ്ചി തുറന്ന് മുഴുവൻ തൂവലും പുറത്തു കളഞ്ഞ് തിരിച്ചു വരിക. "
ഗുരുവിന്റെ ഉപദേശം അനുസരിച്ച് ആ മനുഷ്യൻ, അങ്ങാടിയുടെ മദ്ധ്യത്തിൽ തൂവലുകൾ തുറന്നുവിട്ട് സഞ്ചിയുമായി തിരിച്ചുവന്നു.
ഗുരു പറഞ്ഞു.
" ഇനി .. തുറന്നു വിട്ട തൂവലുകളെല്ലാം സഞ്ചിയിലാക്കി തിരിച്ചുവരിക. "
തൂവൽ സഞ്ചിയിലാക്കാൻ അങ്ങാടിയിലേക്ക് പോയ ആ മനുഷ്യനു, പറക്കാതെ കുടുങ്ങി നിന്ന ഒന്നോ രണ്ടോ തൂവലല്ലാതെ കിട്ടിയില്ല.
നിരാശനായി തിരിച്ചുവന്ന അയാളോട് ഗുരു പറഞ്ഞു.
" പറഞ്ഞു കഴിഞ്ഞ അപവാദങ്ങൾ ഇതു പോലെയാണു. അതൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. പറയപ്പെട്ട മനുഷ്യൻ മാപ്പ് തന്നാൽ പോലും ആ അപവാദം നിങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അന്തരീക്ഷത്തിൽ പറന്നു നടക്കും. അതുകൊണ്ട് നാവിനെ സൂക്ഷിക്കുക. അപവാദം പറയുന്നതിൽ നിന്ന് സ്വയം രക്ഷപ്പെടുക.
No comments:
Post a Comment