മൂന്നു ശിഷ്യന്മാർ
ഒരു ദിവസം ഗുരു തന്റെ
മൂന്ന് ശിഷ്യൻമാരോടായി പറഞ്ഞു,
'നിങ്ങളുടെ വിദ്യാഭ്യസനം പൂർത്തിയാവാറായി.
അവസാനമായി കുറച്ച്
ഉപദേശങ്ങൾ കൂടി നൽകാനുണ്ട്.
നാളെ രാവിലെ മൂന്നുപേരും ഗുരുകുലത്തിലെത്തുക.
ശിഷ്യൻമാർ താമസിക്കുന്ന സ്ഥലം ഗുരുകുലത്തിന് കുറച്ച് അകലെയായിരുന്നു.
പിറ്റേ ദിവസം രാവിലെ തന്നെ മൂന്ന് ശിഷ്യന്മാരും ഗുരുകുലത്തിലേക്ക്
യാത്ര തിരിച്ചു.
പതിവായി ഗുരുകുലത്തിലേക്ക് പോകുന്ന വഴിയിൽ ആരോ മുള്ളുകൾ വിതറിയിരിക്കുന്നതായി കണ്ടു.
ഗുരു പറഞ്ഞ സമയത്ത് എത്തിച്ചേരാൻ കഴിയുമോ എന്നാലോചിച്ച് അവരാകെ വിഷമത്തിലായി.
ഒന്നാമൻ ആ മുള്ളുകളിലൂടെ നടന്ന് സമയത്തുതന്നെ ഗുരുകുലത്തിലെത്തി.
അവന്റെ കാലുകൾ മുറിഞ്ഞ് രക്തം വരുന്നുണ്ടായിരുന്നു.
ഒന്നാമനെ കണ്ടപ്പോൾ ഗുരു,
ബാക്കി രണ്ടുപേരും കൂടി എത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞു.
രണ്ടാമൻ പതിവായി വരുന്ന വഴിയിൽ നിന്ന് മാറി അകലെക്കൂടിയുള്ള മറ്റൊരു വഴിയിൽ സഞ്ചരിച്ച് അല്പം വൈകി എത്തിച്ചേർന്നു.
മൂന്നാമനാകട്ടെ ആ വഴിയിലെ മുഴുവൻ മുള്ളുകളും എടുത്തുമാറ്റിയതിന് ശേഷം അവസാനമായി ഗുരുവിനടുത്തെത്തി.
മൂന്നാമനും എത്തിച്ചേർന്നതിന് ശേഷം
ഗുരു, മൂന്നുപേരോടുമായി പറഞ്ഞു.
' വഴിയിൽ മുള്ളുകൾ വിതറിയത് ഞാനാണ്. അതെന്റെ ഒരു പരീക്ഷണമായിരുന്നു'.
ഗുരു മൂന്നാമനോടായി പറഞ്ഞു,
' പരീക്ഷണത്തിൽ വിജയിച്ചത് നീയാണ്. നിന്റെ വിദ്യാഭ്യസനം പൂർത്തിയായിരിക്കുന്നു.
ഇവർ രണ്ടു പേരും അഭ്യസനം തുടരട്ടെ.'
ഇതിൽ ഒന്നാമൻ, സ്വന്തം കാര്യം
നേടാനായി എന്ന് ത്യാഗം സഹിക്കാനും തയ്യാറാകുന്നവരെ സൂചിപ്പിക്കുന്നു.
രണ്ടാമൻ കഷ്ടപ്പെടാൻ തയ്യാറില്ലാത്ത, വളഞ്ഞ വഴിയെ കാര്യം നേടുന്നവരെ സൂചിപ്പിക്കുന്നു.
മൂന്നാമൻ സ്വകർമ്മങ്ങൾ ചെയ്യുമ്പോൾപ്പോലും അത് മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടണം എന്ന ചിന്തയിൽ ജീവിക്കുന്നവരെ സൂചിപ്പിക്കുന്നു.
''അവനനവനാത്മസുഖത്തിനാചരിക്കുന് നവ
അപരന്ന് സുഖത്തിനായ് വരേണം''
എന്ന മഹദ് വാക്യം മനസിലാക്കാത്ത
വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കുന്നില്ല.
എന്നാൽ ഇതിന്റെ പൊരുളറിഞ്ഞവൻ എല്ലാമറിയുന്നു, എല്ലാമായിത്തീരുന്നു.
No comments:
Post a Comment