Wednesday, February 5, 2020

ഭാഷ

ഭാഷ


ഒരു ദിവസം നായാട്ടിനു പോയ രാജാവ് ദിശതെറ്റി ആശ്രമത്തിലെത്തി. അന്ധനായ ഋഷി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ . 
രാജാവ്‌ ചോദിച്ചു: “മഹാത്മാവേ, ദയവായി നഗരത്തിലേക്കുള്ള വഴി പറഞ്ഞു തരുമോ?”
“വലത്തോട്ടു പോയാല്‍ നഗരത്തിലെത്താം” ഋഷി പറഞ്ഞ ദിശയിൽ രാജാവ് പോയി.

പിന്നാലെയെത്തിയ മന്ത്രി ഋഷിയോട് ചോദിച്ചു: “സ്വാമി, ഇതുവഴി ആരെങ്കിലും വന്നോ?” “മഹാരാജാവ് വന്നിരുന്നു; അദ്ദേഹം വലത്തോട്ടുള്ള വഴിയിലൂടെ നഗരത്തിലേക്ക് പോയിട്ടുണ്ട്” ഋഷി പറഞ്ഞു.
കുറെ നേരം കഴിഞ്ഞ് സേനാനായകൻ എത്തി. അദ്ദേഹം ചോദിച്ചു: “ആരെങ്കിലും ഇതുവഴി വന്നതായി താങ്കൾക്ക് അറിയുമോ?” ഋഷി മറുപടി പറഞ്ഞു: “രാജാവും മന്ത്രിയും വന്നിരുന്നു; അവർ വലത്തോട്ടുള്ള വഴിയേ പോയി.”

മൂവരും കൊട്ടാരത്തിൽ സന്ധിച്ചപ്പോൾ അന്ധനായ ഋഷി തങ്ങളെ ഓരോരുത്തരെയും തിരിച്ചറിഞ്ഞത് എങ്ങനെയെന്നു ആശ്ചര്യപ്പെട്ടു. അവർ ഉടനെ പുറപ്പെട്ട് ഋഷി സന്നിധിയിൽ എത്തി.
അപ്പോൾ ഋഷി പറഞ്ഞു: “ഓരോരുത്തരുടെയും വാക്കുകളിൽ നിന്ന് അവർ ആരാണെന്ന് പറയാനാവും.
എന്നെപ്പോലെ ഒരു ഋഷിയെ “മഹാത്മാവേ” എന്ന് ഒരു രാജാവു മാത്രമേ അഭിസംബോധന ചെയ്യുകയുള്ളൂ.
“സ്വാമി” എന്ന് വിളിച്ചത് മന്ത്രിയായിരിക്കുമെന്ന് ഊഹിച്ചു; 
“താങ്കൾ ” എന്ന് സംബോധന ചെയ്തത് സൈന്യാധിപനും
നമ്മുടെ ഭാഷയും നാം ഉപയോഗിക്കുന്ന വാക്കുകളും നാം ആരെന്ന് വെളിപ്പെടുത്തുന്നു. .

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...