Saturday, February 8, 2020

പരീക്ഷ-വിദ്യാർത്ഥികൾ-കാർ-ടയർ-റീടെസ്റ്റ്

 പരീക്ഷ

4 കോളേജ് വിദ്യാർത്ഥികൾ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷയുടെയന്ന് ഹാജരായില്ല. തൊട്ടടുത്ത ദിവസം തന്നെ അവർ 4 പേരും ചേർന്നു അധ്യാപകനെ കണ്ടു. ഇന്നലെ വരുന്ന വഴിക്കു കാറിന്റെ ടയർ പഞ്ചറായതിനാലാണ് എത്താൻ പറ്റാതിരുന്നതെന്നും, അടുത്ത ദിവസം അവർക്കായി റീടെസ്റ്റ് നടത്താമോയെന്നും ചോദിച്ചു.

ഒരു കുഴപ്പവുമില്ല, നിങ്ങൾ നാളെ വരൂ; രാവിലെ തന്നെ റീടെസ്റ്റ് നടത്താമെന്ന് അധ്യാപകൻ പറഞ്ഞു.

അടുത്ത ദിവസം 4 പേരും പരീക്ഷയെഴുതാനെത്തുകയും, മുറിയുടെ 4 മൂലകളിലായി ക്രമീകരിച്ചിരുന്ന കസേരകളിലിരിക്കുകയും ചെയ്തു.

ഉടൻ തന്നെ അധ്യാപകൻ മുറിയിലേക്കു കടന്നുവരികയും നിങ്ങൾക്ക് ഒരു സന്തോഷ വാര്‍ത്തയും ദു:ഖ വാര്‍ത്തയുമുണ്ടെന്നു വിദ്യാർത്ഥികളോടു പറയുകയും ചെയ്തു. പരീക്ഷയ്ക്ക് ആകെ ഒരു ചോദ്യമേയുള്ളൂ എന്നതാണു സന്തോഷ വാര്‍ത്ത. ദു:ഖ വാര്‍ത്തയെന്താണെന്നു വച്ചാൽ നിങ്ങളിലാരെങ്കിലും ഒരാളുടെ ഉത്തരം തെറ്റിയാലും 4 പേരും തോറ്റതായി കണക്കാക്കും. 15 സെക്കന്റാണു പരീക്ഷാസമയം.

ഇതെല്ലാം കേട്ട് ആകെ സ്തബ്ധരായിരുന്ന വിദ്യാർത്ഥികളുടെ കൈകളിലേക്ക് അധ്യാപകൻ ചോദ്യക്കടലാസ് കൈമാറി. ചോദ്യക്കടലാസിലെ വെറും 5 വാക്കുകൾ മാത്രമുള്ള ചോദ്യം കേട്ട വിദ്യാർത്ഥികൾ പകച്ചു പോയി.

"ഇന്നലെ കാറിന്റെ ഏതു ടയറായിരുന്നു പഞ്ചറായത്???"

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...