Wednesday, February 5, 2020

ഗുരു

ഗുരു


ഒരു ദിവസം ഗുരുകുലത്തിൽവെച്ച് 
മറ്റ് ശിഷ്യരെല്ലാം കൂടി ഒരു ശിഷ്യനെ മോഷണക്കുറ്റത്തിന് കയ്യോടെ പിടിച്ച് ഗുരുവിനടുത്തെത്തി. 

ഗുരു അവനെ ഉപദേശിച്ചുവിട്ടു. 
ഇത് പല പ്രാവശ്യം ആവർത്തിച്ചപ്പോൾ 
മറ്റ് ശിഷ്യരെല്ലാം കൂടി ഗുരുവിനടുത്തെത്തി, അവരുടെ കൂട്ടായ തീരുമാനം ഗുരുവിനെയറിയിച്ചു:

' ഗുരോ എത്ര പ്രാവശ്യമാണ് 
ഞങ്ങളവനെ മോഷണക്കുറ്റത്തിന് പിടിച്ചത് , എന്നിട്ടും അങ്ങവനെ പുറത്താക്കിയില്ല. ഇനിയും അങ്ങവനെ പുറത്താക്കിയില്ലെങ്കിൽ ഞങ്ങളാരും ഇവിടെ നിൽക്കില്ല'.

ഇതുകേട്ട് ഗുരു പറഞ്ഞു,

' നിങ്ങൾ അങ്ങനെയാണ് തീരുമാനിക്കുന്നതെങ്കിൽ 
നിങ്ങൾ എല്ലാവരും പൊയ്ക്കൊള്ളൂ

അവൻ ഇവിടെ നിൽക്കട്ടെ. 
നിങ്ങൾക്കെല്ലാവർക്കും സത്യധർമ്മങ്ങൾ എന്തെന്നറിയാം, അത് പാലിക്കാനും കഴിയും.

നിങ്ങൾ വെളിച്ചത്തിൽ എത്തി നികൾക്കിനി ഞാനില്ലെങ്കിലും ധർമ്മത്തിന്റെ പാതയിൽ സഞ്ചരിക്കാം
അവൻ അങ്ങനെയല്ല. 

അവന് സത്യധർമ്മാദികൾ എന്തെന്നറിയാമെങ്കിലും അത് ജീവിതത്തിൽ പാലിക്കാൻ കഴിയാത്ത ഒരു കുറവുണ്ട്. അവനെ ഞാനും കൂടി ഉപേക്ഷിച്ചാൽ അന്ധകാരത്തിൽ
അവൻ നശിച്ചുപോകും. കുറച്ചു സമയമെടുത്താണെങ്കിലും അവനും നന്നാകും.'

കെട്ടവനെ നന്നാക്കുന്നവനും നല്ലവനെ പ്രയോജനപ്പെടുത്തുന്നവനുമാണ് *ഗുരു* 

അതുകൊണ്ട് വ്യത്യസ്ത ശിഷ്യരോട്     
ഗുരു പെരുമാറുന്നത് വ്യത്യസ്ത വിധത്തിലായിരിക്കും. 

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...