Wednesday, February 5, 2020

തർക്കം

തർക്കം 



കഴുത പറഞ്ഞു : പുല്ലിന്റെ നിറം നീലയാണ്.

പുലി പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്.

ഏറെ നേരം തർക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല.

ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു.

വിചാരണ ആരംഭിച്ചു.ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു.

കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപ്പിച്ചിരുന്നു.

എന്നാൽ എല്ലാവരെയും നിരാശരാക്കി രാജാവ് വിധി കല്പിച്ചു

പുലിക്കു ഒരു മാസത്തെ കഠിന തടവ്‌!കഴുത നിരപരാധി!

പുലി വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ... ?

രാജാവ് : അതെ.

പുലി : പിന്നെന്തിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?

രാജാവ് : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർക്കിച്ചതാണ് നീ ചെയ്ത വലിയ തെറ്റ്... !

ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ... !!!

ഗുണപാഠം: വിവരം ഇല്ലാത്തവരോടും തോൽവി സമ്മതിക്കാത്തവരോടും തർക്കിക്കാൻ നിൽക്കരുത്.

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...