Wednesday, February 12, 2020

ദ്വേഷ്യം-ഉച്ചത്തിൽ സംസാരം -ഹൃദയങ്ങൾ

 ദ്വേഷ്യം

" മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?" ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു.......!!

ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി : 

"മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും; അതുകൊണ്ട് ."

" അതിനു തൊട്ടടുത്തു നില്ക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ ? ശബ്ദം കുറച്ചു സംസാരിച്ചാലും അടുത്തു നില്ക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ , പിന്നെന്തിനു ഉച്ചത്തിൽ അലറണം..... ? 

ശിഷ്യർക്ക് ഉത്തരം മുട്ടി.....!!! 

ഗുരു പറഞ്ഞു:

 രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിലായിരിക്കും സ്ഥിതി ചെയ്യുക.
ആ അകൽച്ച കാരണമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്.........!!!!!!


സ്നേഹിക്കുന്ന രണ്ടു പേരെ നോക്കൂ..!!!
അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് പരസ്പരം ആശയം കൈമാറുന്നത് !!!!! 

ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം ഇല്ലാതാക്കും

 ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കുന്നു.

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...