Friday, January 31, 2020
കണ്ണെഴുത്ത്
കണ്ണെഴുത്ത്
കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ് ചിലരെങ്കിലും കൊണ്ടാടാറുണ്ട്. കുട്ടി ജനിച്ച് ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച് കണ്ണെഴുതിക്കാം. ഇതിന് സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന് ചില പ്രത്യേകതകള്‍ ഉണ്ട്. കയ്യോന്നിനീരും നാരങ്ങനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെ കഷ്ണം മുക്കി ഉണക്കി അത് പ്ലാവിന്‍ വിറക് കത്തിക്കുന്ന നാളത്തില്‍ കത്തിച്ച് കിട്ടുന്ന കരിയില്‍ നെയ്യ് ചേര്‍ത്ത് കണ്മഷി തയ്യാറാക്കാം. കുഞ്ഞിനെ തെക്കോട്ട് തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക് ദര്‍ശനമായി തിരിഞ്ഞുനിന്ന് വലതുകൈയ്യിലെ മോതിരവിരല്‍ ആദ്യം ഇടതുകണ്ണിലും പിന്നീട് വലതുകണ്ണിലും മഷിയെഴുതണം.
രോഗശമനത്തിന് ഇല്ലിനക്കരി
ആർഷജ്ഞാനം*
*രോഗശമനത്തിന് ഇല്ലിനക്കരി*
*(ഇല്ലിനക്കരി - പുകയിറ - അട്ടത്തെ കരി - ഗൃഹധൂമം)*
*നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്,*
*മുട്ടൊന്നു പൊട്ടിയാല്‍*
*വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും.*
*കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍,*
*രക്തം കുറഞ്ഞാല്‍,*
*അട്ടത്തെ കരി ഒരു പിടി വാരി,*
*(ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട്*
*ഒരു ചട്ടിയില്‍ മണല്‍ ഇട്ട്*
*അതിന്റെ നടുക്ക് ആ കരിക്ക് വെച്ച്*
*അടിയില്‍ നിന്ന് തീ കത്തിച്ച് തിളപ്പിച്ച്*
*ബ്രാണ്ടി പോലെ ഇരിക്കുന്ന ചുവന്ന വെള്ളം* *കുടിപ്പിക്കും.*
*രണ്ടു നേരം കുടിക്കുമ്പോള്‍ രക്തം ഉണ്ടാകും.*
*പല്ലിനു വേദന വന്നു കവിള്‍ മുഴുവന്‍ നീര് ആയാല്‍*
*അട്ടത്തെ കരി എടുത്തു തേനില്‍ ചാലിച്ച്*
*തോരെത്തോരെ ഇടും.*
*നാലു പ്രാവശ്യം ഇടുമ്പോള്‍ നീര് പോകും.*
*ഈ മരുന്നുകള്‍ കൊടുത്ത തള്ള നാനോ കാര്‍ബണ്‍* *ട്യൂബും നാനോ വയറും ഒന്നും പഠിച്ചിരുന്നില്ല.*
*നാളെ രാവിലെ ഇത് ഒട്ടേറെ രംഗങ്ങളിൽ* *ഉപയോഗമാവുമ്പോള്‍*
*നിങ്ങളുടെ മതബോധനത്തിന്റെ ആളുകള്‍*
*പൊക്കിപ്പിടിച്ച്*
*ഇതൊക്കെ പഴയ ആളുകള്‍ക്ക് അറിയാമായിരുന്നു*
*എന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല.*
*ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.*
*ഇപ്പോള്‍ ഉപയോഗിക്കുന്നവരെ പുച്ഛിക്കും.*
*ഇന്ന് ഉപയോഗിക്കുന്നതൊക്കെ തെറ്റും*
*ഇന്നലെ ഉപയോഗിച്ചതൊക്കെ ശരിയും ആണെന്ന്*
*പിന്നീട് ഒരിക്കല്‍ കണ്ടെത്തിയാല്‍*
*അന്ന് അതിന്റെ പിറകെ നിങ്ങള്‍ പോകും.*
നെല്ലിക്ക
*ആർഷജ്ഞാനം*
*നക്ഷത്രം ഭരണി*
*വൃക്ഷം നെല്ലി*
"PLANT A PLANT | നെല്ലി ശാസ്ത്രനാമം| PHYLLANTHUS EMBLICA"
കുടുബം ' EuPhorbiacea ( പുരണ്ഡ കുലം)
സംസ്കൃതം : ആമലകി ധാത്രി
ഹിന്ദി Amlak
കന്നട Nellika
തമിഴ് Nelli
തെലുങ്ക് Uടirikaya
*രസാദി ഗുണങ്ങൾ*
*രസം :കഷായം, തിക്തം, മധുരം, അമ്ലം*
*ഗുണം :ഗുരു, രൂക്ഷം*
*വീര്യം :ശീതം*
*വിപാകം :മധുരം*
*ഭാരതീയസംസ്കൃതിയിൽ നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്.*
*പ്രാചീനഭാരതീയവിശ്വാസപ്രകാരം( അനുഭവം) നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.*
*നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.*
*നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-*രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.*
*നിഘണ്ടു രക്നാകരം പറയുന്നു*
*ആമലക്യാ ഫലം കിഞ്ചിത് കടുകം സ്വാദു തിക്തകം*
*അമ്ലം ചതുവരം ശീതം*
*ജരാ വ്യാധിവിനാശനം*
*വ്യഷ്യം' കേശ്യം സാരകം ച ഹിതം ചാതു പിനാശകം*
*രക്തപിത്തം പ്രമേഹം ച വിഷ ജൂർത്തി വമിം തഥാ*
*ആധ്മാനം ബദ്ധവിട് കത്വം ശോഫം ശോഷം തുഷാം തഥാ*
*രക്തസ്യ വിക്യതിം ചൈവ ത്രിദോഷം ചൈവ നാശയേത് '*
*നെല്ലിക്കയ്ക്കും ചില ആചാര്യന്മാർ ശുദ്ധി പറഞ്ഞിട്ടുണ്ട് , നെല്ലിക്ക താന്നിക്ക 'കടുക്ക ഇവ വെയിലത്തുണക്കിയാൽ ശുദ്ധമാകും*
1. *പച്ചനെല്ലിക്ക കുരുകളഞ്ഞത് രണ്ടു കഴഞ്ച് വീതം രണ്ടു തുടം പാലില്‍ ചേര്‍ത്തു ദിവസം രണ്ടു നേരം കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും.*
2. *നെല്ലിക്കാച്ചൂര്‍ണ്ണം നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ അമ്ലപിത്തം ശമിക്കും.*
3. *നെല്ലിക്കയുടെ നീര്, ചിറ്റമൃതിന്‍ നീര് ഇവ സമമെടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.*
4. *നെല്ലിക്ക ഉണക്കിപ്പൊടിച്ചു ശുദ്ധമായ പശുവിന്‍നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ മാറും. പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് നെല്ലിക്കാപ്പൊടി ചേര്‍ത്തു സേവിക്കാം. ത്വക്കില്‍ ഉണ്ടാകുന്ന പലതരം അലര്‍ജികളും ഇതുകൊണ്ടു മാറും.*
5. *നെല്ലിക്കപ്പൊടി പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ രക്തപിത്തം ശമിക്കും.*
6. *നെല്ലിക്ക കാടിവെള്ളത്തിലോ നെയ്യിലോ അരച്ചു നിറുകയിലിട്ടാല്‍ മൂക്കില്‍ക്കൂടി രക്തംവരുന്നതു ശമിക്കും.*
7. *നെല്ലിക്ക കൃമികളെ നശിപ്പിക്കും.*
8. *പച്ചനെല്ലിക്കാനീര് ജ്വരനാശകമാണ്.*
9. *പച്ചനെല്ലിക്കാനീര് നിത്യം കഴിക്കുന്നത് മലബന്ധം ശമിക്കാന്‍ സഹായകമാണ്.*
10. *ഉണക്കനെല്ലിക്ക വയറിളക്കം, അര്‍ശസ് എന്നിവയില്‍ അതീവഫലപ്രദമാണ്.*
11. *പച്ചനെല്ലിക്കാനീര് നിത്യം കഴിച്ചാല്‍ മൂത്രം വര്‍ദ്ധിക്കും.*
12. *നെല്ലിക്കാനീര് പതിവായി തൊലിപ്പുറത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ത്വക്കിന് കുളിര്‍മ്മയും ഉന്മേഷവും ഉണ്ടാകും. നെല്ലിക്കായിട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.*
13. *നെല്ലിക്കാനീരില്‍ കുമ്പളങ്ങാനീരും ചെറുതേനും ചേര്‍ത്തു നിത്യം കഴിച്ചാല്‍ അതിസ്ഥൌല്യം / ദുര്‍മേദസ്സ് മാറും. മുപ്പതു മില്ലിലിറ്റര്‍ നെല്ലിക്കാനീരില്‍ മുപ്പതു മില്ലിലിറ്റര്‍ കുമ്പളങ്ങാനീരും ഒരു ടീസ്പൂണ്‍ ചെറുതേനും ചേര്‍ത്ത് കഴിക്കാം. പൊണ്ണത്തടി കുറയും.*
14. *നെല്ലിക്കാനീര് നന്നായി അരിച്ചു കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും.*
15. *നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയുടെ തോട് സമമായെടുത്തു പൊടിച്ചു വെച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്ത് നിത്യം സേവിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും, മലബന്ധം മാറും, പാണ്ഡുത (വിളര്‍ച്ച) യിലും അതീവഫലപ്രദമാണ്.*
16. *നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്‍റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും നിയന്ത്രണത്തിലാകും. രക്തത്തിലെ ഷുഗര്‍ കുറഞ്ഞു പോകാതെ ശ്രദ്ധിച്ചു വേണം ഈ ഔഷധം ഉപയോഗിക്കേണ്ടത്.അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.*
17. *നെല്ലിക്കാത്തോട്, കടുക്കാത്തോട് ഇവ നാലു ഗ്രാം വീതം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് ഒരു ഗ്രാം നന്നായിപ്പൊടിച്ചു രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് രണ്ട് ഔണ്‍സ് വീതം കൊടുത്താല്‍ മലമൂത്രതടസ്സങ്ങള്‍ മാറും.*
18. *നെല്ലിക്കുരു രക്തചന്ദനം ചേര്‍ത്തരച്ചു തേനും കൂട്ടി സേവിച്ചാല്‍ ഛര്‍ദ്ദിയും മനംപുരട്ടലും ശമിക്കും.*
19. *നെല്ലിക്കാ പുളിച്ച മോരില്‍ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും.*
20. *നെല്ലിക്കുരു ചുട്ടുപൊടിച്ച് ഗൃഹധൂമവും എണ്ണയും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ഉണങ്ങും. (അട്ടക്കരി, ഇല്ലിനക്കരി, പുകയറ എന്നിങ്ങനെ പല പേരുകളില്‍ ഗൃഹധൂമം അറിയപ്പെടുന്നു. എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എള്ള് ആട്ടിയ എണ്ണ ആണ്)*
21. *നെല്ലിക്കുരു കഷായം വെച്ചു കഴിച്ചാല്‍ പ്രമേഹവും ജ്വരവും ശമിക്കും.*
22. *നെല്ലിക്കുരു നെയ്യില്‍ വറുത്തരച്ചു നെറ്റിയില്‍ കനത്തില്‍ പുരട്ടുന്നത് ലുക്കീമിയയിലും മറ്റും മസ്തിഷ്കരക്തസ്രാവം ഉണ്ടാകാതിരിക്കുന്നതിനും മൂക്കില്‍കൂടി രക്തം വരുന്നതിനും നല്ലതാണ്.*
23. *നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ എള്ള് ചേര്‍ത്തു പൊടിച്ചുവെച്ചു സേവിച്ചാല്‍ ആരോഗ്യവും സൌന്ദര്യവും ആയുസ്സും ഉണ്ടാകും.*
24. *ത്രിഫല : ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ഇത് നീര്, പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം എന്നിവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കും. രസായനമാണ് – ജരാനരകളെ നശിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തും. ത്രിഫല നെയ്യും തേനും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങള്‍ ശമിക്കും.*
25. *ഷഡ്-രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ളവ നെല്ലിക്കയില്‍ ഉണ്ട്. ഉപ്പു ചേര്‍ത്ത നെല്ലിക്ക ഉത്തമഭക്ഷണമാണ്.*
26. *നെല്ലിക്കയും കൂവളത്തിന്‍റെ തളിരിലയും അമുക്കുരം പൊടിച്ചതും നായ്ക്കുരണപ്പരിപ്പും, നാരും മൊരിയും കളഞ്ഞ ശതാവരിക്കിഴങ്ങും ഭരണിയിലാക്കി തേന്‍ നിറച്ച് അടച്ചു തൊണ്ണൂറു ദിവസം വെച്ച്, പിഴിഞ്ഞ് അരിച്ച് എടുത്ത്, പത്ത് മില്ലി വീതം സേവിച്ചാല്‍ ത്രിദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ മാറും.*
27. *നെല്ലിക്ക അരച്ചു അടിവയറ്റില്‍ പൂശുന്നത് മൂത്രതടസ്സം മാറാന്‍ നല്ലതാണ്.*
28. *നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്, ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്, ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്‍റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.*
*നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്‍പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ വൃക്ഷം നട്ടു പരിപാലിച് തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.*
( *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ് "നക്ഷത്ര വൃക്ഷങ്ങൾ" പഠനക്ലാസിൽ നിന്നും തയ്യാറാക്കിയത്*)
വേനല്‍ച്ചൂട് കുറയ്ക്കാന്‍ പച്ചമാങ്ങാ സംഭാരം
വേനല്‍ച്ചൂട് കുറയ്ക്കാന്‍ പച്ചമാങ്ങാ സംഭാരം
കേരളത്തില്‍ വേനല്‍ക്കാലത്ത് മാങ്ങാ സുലഭമാണ്. നാടന്മാങ്ങ കൊണ്ട് ഉണ്ടാക്കുന്ന സംഭാരം തലമുറകളായി ഉഷ്ണകാലത്തെ ശാരീരികപ്രശ്നങ്ങളെ നേരിടാന്‍ കരുത്തുള്ള പാനീയമായി ഉപയോഗിച്ചുവരുന്നു. പകല്‍ വെയിലേറ്റ് അധ്വാനിച്ചിരുന്ന കര്‍ഷകരും മറ്റു തൊഴിലാളികളും അവരുടെ ശരീരം തണുപ്പിച്ചിരുന്നത് ഈ വിശിഷ്ടപാനീയം കഴിച്ചിട്ടായിരുന്നു. ഇക്കാലത്ത് ഇതിനു വലിയ പ്രചാരം കാണുന്നില്ല.
ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. മൂത്ത് വിളയാത്ത( അണ്ടിയുറയ്ക്കും മുമ്പ്) മൂന്ന് നാടന്മാങ്ങ എടുത്ത് തൊലിയോടുകൂടിയ കഴമ്പെടുത് അരകല്ലില്‍ വച്ച് ചതച്ചെടുക്കുക. ഒരു നാടന്‍ പച്ചമുളകും നാലോ അഞ്ചോ ചുവന്ന ഉള്ളിയും ചെറുകഷണം ഇഞ്ചിയും വേറെ ചതച്ചെടുക്കുക. ഒരു ലിറ്റര്‍ തണുത്ത വെള്ളത്തില്‍(കിണര്‍ജലം ആയാല്‍ നന്ന്) ഇവയെല്ലാം ചേര്‍ത്തിളക്കുക. ഒരു പിടി കറിവേപ്പില പിച്ചിക്കീറി ഇടുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം. അവസാനമായി നാരകത്തിന്‍റെ മൂത്ത ഒരില കീറി ഞെരടി ചേര്‍ക്കുക. മാങ്ങയുടെ പുളിയുടെ അടിസ്ഥാനത്തില്‍ വെള്ളം കൂട്ടാം. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. കൂടുതല്‍ ഉണ്ടെങ്കില്‍ ശീതീകരണിയില്‍ സൂക്ഷിക്കാം.
തുടർച്ചയായി കുടിച്ചാൽ നട്ടെല്ലു വരെ തണുത്തതായി തോന്നും! മൂത്രാശയ പ്രശ്നങ്ങളും നിർജലീകരണവും ഒഴിവാക്കുകയുമാകാം.
മഞ്ഞളെന്ന മാന്ത്രിക മരുന്ന്.
മഞ്ഞളെന്ന മാന്ത്രിക മരുന്ന്.
"അഞ്ജനമെന്തെന്നെനിക്കറിയാം, അത് മഞ്ഞളുപോലെ വെളുത്തിരിക്കും"
എന്നു പറഞ്ഞതുപോലെയാണ് നമ്മിൽ മിക്കവർക്കും മഞ്ഞളിനെക്കുറിച്ചുള്ള അറിവ്. നമ്മുടെ നാടിന് മറ്റേതുനാടുകളേക്കാളും ചില 'അനുഗ്രഹങ്ങൾ' കൂടുതലുണ്ട്. മഞ്ഞൾ അതിനൊരുദാഹരണമാണ്. ആര്യവേപ്പ്, കുരുമുളക് തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ വേറെയുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും, മഞ്ഞളിനെ ശരിക്കറിഞ്ഞവർ എത്രപേരുണ്ട് എന്നെനിക്ക് സംശയമുണ്ട്. അതിനെന്തൊക്കെയോ ഗുണങ്ങളുണ്ടെന്നല്ലാതെ, അതൊരു മഹാത്ഭുതമാണെന്ന് ഞാനറിഞ്ഞത് അടുത്തയിടെയാണ്.
അതിനുശേഷം ഞാൻ മഞ്ഞളിനെ ആദരവോടെയാണ് കാണുന്നത്.
കഴിഞ്ഞവർഷം മുതൽ പ്രിയഭാര്യ തീവ്ര മഞ്ഞൾ കൃഷിയുടെ പാതയിലാണ്. എന്നാൽ ഈ വർഷമാണ് കാലാകാലമായി നമ്മൾ മഞ്ഞൾ ഉണക്കുന്ന രീതി വളരെ തെറ്റാണെന്ന് മനസ്സിലായത്.
മഞ്ഞൾ നാം കൂടുതലും ഉപയോഗിക്കുന്നത് കറികളിൽ ഒരു രുചി/നിറ സംവർദ്ധക വസ്തുവായിട്ടു മാത്രമാണ്, അതിന് മഞ്ഞൾ എങ്ങിനെയുണക്കിയാലും കുഴപ്പമില്ല. എന്നാൽ മഞ്ഞളിന്റെ അത്ഭുതകരമായ ഗുണവിശേഷങ്ങൾ(therapeutic) ലഭിക്കണമെങ്കിൽ മഞ്ഞളിന് അതിന്റെ മാന്ത്രിക ശക്തി നൽകുന്ന കുർകുമിൻ (Curcumin) എന്ന ആൽക്കലോയിഡ് അതിൽ ആവശ്യത്തിനുണ്ടായിരിക്കണം. എന്നാൽ പരമ്പരാഗത രീതിയിൽ തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയുണക്കുന്ന രീതിയിൽ മഞ്ഞളിലെ 55-60 % വരെ കുർകുമിൻ നഷ്ടപ്പെടുമെന്ന് കണ്ടെത്തി. പകരം ആവിയിൽ പുഴുങ്ങിയാൽ 10% നഷ്ട്ടമേയുണ്ടാകൂ. ഏറ്റവും നല്ലത് പച്ചയ്ക്കരിഞ്ഞുണക്കുന്നതാണ്. പക്ഷേ അത് ബുദ്ധിമുട്ടും, ഉണങ്ങാൻ ദിവസങ്ങളെടുക്കുന്ന രീതിയുമായതിനാൽ കൂടിയ അളവിൽ ചെയ്യുക എളുപ്പമല്ല.
അങ്ങിനെയെങ്കിൽ ഇക്കൊല്ലം ആ പുതിയ അറിവൊന്നു പരീക്ഷിച്ചുനോക്കാൻ തന്നെ തീരുമാനിച്ചു. ഈ വർഷം കിട്ടിയ മഞ്ഞൾ മുഴുവനും ആവിയിൽ പുഴുങ്ങി ഉണക്കി പൊടിച്ചു.
അത് പൊടിച്ചതിനുശേഷം തൃശൂരിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ, സാധാരണ മഞ്ഞൾപ്പൊടിയെക്കാൾ അനേകമടങ്ങു വിലകൂടിയ ഓർഗാനിക് മഞ്ഞൾപ്പൊടിയുമായി താരതമ്യം ചെയ്തുനോക്കി.
നിറം: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് ഓറഞ്ചു നിറമാണ് - മഞ്ഞയല്ല (ചിത്രത്തിൽ നോക്കുക)
ഗന്ധം: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് രൂക്ഷമായ ഗന്ധമാണ്(pungent smell)
രുചി: ആവിയിൽ പുഴുങ്ങിയുണക്കിയ മഞ്ഞൾപ്പൊടിക്ക് കത്തുന്ന രുചിയാണ്, അതല്പം ചേർത്താൽപ്പോലും തിരിച്ചറിയാം.
ഇതിൽനിന്നൊക്കെ ഞങ്ങൾ മനസ്സിലാക്കിയത് ഇതുവരെ കഴിച്ചിരുന്നത് വെറും 'ചണ്ടി'യായിരുന്നു, അതുകൊണ്ടാണ് മഞ്ഞളിന്റെ തെളിയിക്കപ്പെട്ട ഗുണങ്ങൾ ഒന്നും അനുഭവവേദ്യമാകാതിരുന്നത്. അതിന്റെകൂടെയാണ് മഞ്ഞൾപ്പൊടിയിൽ ചേർക്കുന്നുവെന്ന് പറയപ്പെടുന്ന ലെഡ് ക്രോമേറ്റ്, മെറ്റാനിൽ യെല്ലോ എന്ന ഘോരവിഷങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളും.
ഞങ്ങളുടെ അനുഭവത്തിൽ ഏതുബ്രാൻഡ് മഞ്ഞൾപ്പൊടി വാങ്ങിയാലും (ഈയ്യിടെ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ അവിടെ ജൈവമഞ്ഞൾപ്പൊടി വിൽക്കാൻ വച്ചിരിക്കുന്നത് കണ്ട് ഇതെങ്ങനെയാണ് ഉണക്കുന്നതെന്ന് ചോദിച്ചപ്പോൾ പരമ്പരാഗത രീതിയിൽ പുഴുങ്ങിയുണക്കുകയാണെന്നാണ് പറഞ്ഞത്. കുർകുമിൻ നഷ്ടത്തെക്കുറിച്ചു അവർക്കറിയില്ല എന്നുമാണ് പറഞ്ഞത്) അതെല്ലാം പരമ്പരാഗത രീതിയിൽ പുഴുങ്ങി ഉണക്കുന്നതായതുകൊണ്ട് മായമില്ലെങ്കിൽക്കൂടിയും വലിയ ഗുണമുണ്ടാകില്ല. കാരണം പലതാണ്
1 ) മഞ്ഞളിലെ കുർകുമിൻ 60 % വരെ നഷ്ട്ടമാക്കിയ ശേഷമുള്ളതാണ് ലഭിക്കുന്നത്.
2 ) മഞ്ഞളിൽനിന്ന് കുർകുമിൻ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വളരെക്കുറവാണ്.
ഇതിനെയൊക്കെ മറികടക്കാനുള്ള വഴികളുമുണ്ട്. ഒന്നാമതായി മഞ്ഞൾ ആവിയിൽ പുഴുങ്ങി ഉണക്കിപ്പൊടിക്കുക. രണ്ടാമതായി മഞ്ഞളിന്റെകൂടെ എല്ലായ്‌പ്പോഴും കുരുമുളകും ഉപയോഗിച്ചിരിക്കണം. കാരണം കുരുമുളകിലെ piperine എന്ന ആൽക്കലോയിഡിന് ശരീരത്തിന്റെ കുർകുമിൻ ആഗിരണത്തെ 2000 മടങ്ങുവരെ കൂട്ടാൻ പറ്റുമത്രെ!!
blood-brain barrier കടന്ന് നേരെ തലച്ചോറിലെത്താൻ കഴിവുള്ള ചുരുക്കം രാസസംയുക്തങ്ങളിലൊന്നാണ് കുർകുമിൻ. അതുകൊണ്ടിത് അൽഷൈമേഴ്‌സ് രോഗത്തിന് സഹായകമാകും എന്നുകണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശരീരത്തിന് സംഭവിക്കുന്ന പ്രശ്നങ്ങളായ chronic inflammation, oxidative damage എന്നീ തീവ്രപ്രശ്നങ്ങൾക്ക് മഞ്ഞൾ തെളിയിക്കപ്പെട്ട പരിഹാരവുമാണ്.
അതുകൊണ്ട് സാധിക്കുമെങ്കിൽ കുറച്ചു പച്ചമഞ്ഞൾ വാങ്ങി, ആവിയിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ചുപയോഗിക്കുക. കുരുമുളക് ചേർത്തുപയോഗിക്കാൻ മറക്കരുത് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.
സന്തോഷം
സന്തോഷം
ദമ്പതികൾ പങ്കെടുത്ത ഏതോ ഒരു പരിപാടിക്കിടയിൽ അവതാരകൻ ഒരു സ്ത്രീയോട് ചോദിച്ചു,നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത്. നിങ്ങൾ സന്തുഷ്ടയാണോ..?
വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ ഇടയുള്ള ഉത്തരം പ്രതീക്ഷിച്ച് അഭിമാനത്തോടെ നിന്ന ഭർത്താവിനെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ്.
എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. അന്തം വിട്ടു നിന്ന ഭർത്താവിനെ നോക്കി ഒന്ന് മന്ദഹസിച്ച ശേഷം അവർ പറഞ്ഞത് വളരെ രസകരമായ കാര്യങ്ങൾ ആണ്.
എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. പക്ഷെ ഞാൻ സന്തോഷവതിയാണ്. ഞാൻ സന്തോഷത്തോടെ ഇരിക്കുന്നതും ഇരിക്കാത്തതും അദ്ദേഹത്തെ ആശ്രയിച്ചല്ല, എന്നെ ആശ്രയിച്ചാണ്.ഞാൻ സന്തോഷവതിയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ കഴിയുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്.
ഏതു ചുറ്റുപാടിലും ഏതു സന്ദർഭത്തിലും സന്തോഷമായിട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ മറ്റൊരാളെയോ ചുറ്റുപാടിനെയോ ആശ്രയിച്ചാണ് എന്റെ സന്തോഷമെങ്കിൽ ഞാൻ ആകെ വിഷമത്തിലായേനെ.
ജീവിതത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കും, ചുറ്റും കാണുന്ന മനുഷ്യർ,ധനം, ,കാലാവസ്ഥ,എന്റെ മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ, അയൽക്കാർ, സുഖം ,അസുഖം, , മാനസികവും ശാരീരികവുമായ ആരോഗ്യം,അങ്ങനെ എത്രയോ കാര്യങ്ങൾ.
ഇതിൽ എന്തൊക്കെ മാറിയാലും ഞാൻ ഹാപ്പി ആയിട്ടിരിക്കാൻ തീരുമാനിക്കണം,പണം ഉണ്ടെങ്കിലും ഹാപ്പി ,ഇല്ലെങ്കിലും ഹാപ്പി, വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിലും ഹാപ്പി,ഒറ്റക്കാണെങ്കിലും ഹാപ്പി,കല്യാണം കഴിയും മുൻപേ ഞാൻ ഹാപ്പി ആയിരുന്നു,കല്യാണം കഴിഞ്ഞപ്പോഴും ഹാപ്പി.
ഞാൻ ജീവിതത്തെ സ്നേഹിക്കുന്നതും എപ്പോഴും സന്തോഷമായിട്ടിരിക്കുന്നതും എന്റെ ജീവിതം മറ്റുള്ളവരുടേതിനേക്കാൾ നല്ലതായതു കൊണ്ടോ സുഗമമായതു കൊണ്ടോ അല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയിൽ സന്തോഷമായിട്ടിരിക്കണം എന്ന് ഞാൻ തീരുമാനിച്ചത് കൊണ്ടാണ്.എന്റെ സന്തോഷത്തിനു ഞാൻ ആണ് ഉത്തരവാദി.
എന്നെ സന്തോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം ഞാൻ എന്റെ ഭർത്താവിൽ നിന്നും മറ്റുള്ളവരിൽ നിന്നും മാറ്റുമ്പോൾ എന്നെ തോളിൽ ചുമക്കേണ്ട ബാധ്യതയിൽ നിന്നും ഞാനവരെ മുക്തമാക്കുകയാണ്.അത് പലരുടെയും ജീവിതം സുഗമമാക്കുകയാണ്.
സത്യം പറഞ്ഞാൽ സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം എനിക്ക് കിട്ടിയത് കൊണ്ട് തന്നെ അങ്ങനെയാണ്.
നിങ്ങളെ സന്തോഷിപ്പിക്കേണ്ട ചുമതല മറ്റാർക്കും കൊടുക്കാതിരിക്കുക. കാലാവസ്ഥ ചൂടാണോ ? സാരമില്ലെന്നേ, സന്തോഷമായിട്ടിരിക്കൂ, നല്ല സുഖമില്ലേ ? സന്തോഷമായിട്ടിരിക്കൂ,പണം ഇല്ലേ? സന്തോഷം കൈ വിടരുത്,നിങ്ങളെ ആരെങ്കിലും വേദനിപ്പിച്ചോ? സന്തോഷം കൈമോശം വരാതെ നോക്കു.ആരെങ്കിലും നിങ്ങളെ അവഗണിച്ചാലും ഒഴിവാക്കിയാലും വെറുത്താലും ഒന്നും സന്തോഷം കൈ വിടരുത്, കാരണം അതിലൊന്നുമല്ല നിങ്ങളുടെ സന്തോഷം നിലനിൽക്കുന്നത്. അത് നിങ്ങളുടെ കയ്യിൽ മാത്രമാണ്.
ഏതു ചുറ്റുപാടിലും,ഏതു സാഹചര്യത്തിലും ഞാൻ സന്തോഷത്തോടെ ഇരിക്കും എന്ന് തീരുമാനിച്ചാൽ നിങ്ങളെ വിഷമിപ്പിക്കാൻ ഒന്നിനും ഒരാൾക്കും സാധിക്കില്ല..!
Religion and spirituality
Religion and spirituality
A learned man was once asked to explain the difference between Religion and Spirituality. His response was profound:
▪ Religion is not just one, there are many.
▪ Spirituality is one.
▪ Religion is for those who sleep.
▪ Spirituality is for those who are awake.
▪ Religion is for those who need someone to tell them what to do and want to be guided.
▪ Spirituality is for those who pay attention to their inner voice.
▪ Religion has a set of dogmatic rules.
▪ Spirituality invites us to reason about everything, to question everything.
▪ Religion threatens and frightens.
▪ Spirituality gives inner peace.
▪ Religion speaks of sin and guilt.
▪ Spirituality says, "learn from an error".
▪ Religion represses everything which is false.
▪ Spirituality transcends everything, it brings you closer to your truth!
▪ Religion speaks of a God; It is not God.
▪ Spirituality is everything and therefore, it is in God.
▪ Religion invents.
▪Spirituality finds.
▪ Religion does not tolerate any question.
▪Spirituality questions everything.
▪ Religion is human. It is an organization with rules made by men.
▪ Spirituality is Divine, without human rules.
▪ Religion is the cause of divisions.
▪Spirituality unites.
▪ Religion is looking for you to believe.
▪ Spirituality you have to look for it to believe.
▪ Religion follows the concepts of a sacred book.
▪ Spirituality seeks the sacred in all books.
▪ Religion feeds on fear.
▪ Spirituality feeds on trust and faith.
▪ Religion lives in thought.
▪ Spirituality lives in Inner Consciousness.
▪ Religion deals with performing rituals.
▪ Spirituality has to do with the Inner Self.
▪ Religion feeds the ego.
▪ Spirituality drives to transcend beyond.
▪ Religion makes us renounce the world to follow a God.
▪ Spirituality makes us live in God, without renouncing our existing lives.
▪ Religion is a cult.
▪ Spirituality is inner meditation.
▪ Religion fills us with dreams of glory in paradise.
▪ Spirituality makes us live the glory and paradise on earth.
▪ Religion lives in the past and in the future.
▪ Spirituality lives in the present.
▪ Religion creates cloisters in our memory.
▪ Spirituality liberates our Consciousness.
▪ Religion makes us believe in eternal life.
▪ Spirituality makes us aware of Eternal Life.
▪ Religion promises life after death.
▪ Spirituality is to find God in our interior during the current life before death.
We are not human beings, who go through a spiritual experience.
We are spiritual beings, who go through a human experience.
വലുതാകാൻ നാം ഒരല്പം ചെറുതാകണം
വലുതാകാൻ നാം ഒരല്പം ചെറുതാകണം
നാല് ഭടന്മാര്‍ ഭാരമേറിയ ഒരു മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണു. പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയില്‍ കയറ്റുവാന്‍ കഴിയാതെ ഭടന്മാര്‍ വിഷമിച്ചു. അവരുടെ മേലാവായ കോര്‍പ്പറല്‍ ദൂരെ മാറി നിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്.
'ഇനിയും തടി കയറ്റിക്കഴിഞ്ഞില്ലേ" എന്ന് അയാള്‍ ഭടന്മാരോടു വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തു വന്ന ഒരാള്‍ കേട്ടു. വീണ്ടും തടി ഉയര്‍ത്താന്‍ പാടുപെടുന്ന ഭടന്മാരുടെ ദയനീയസ്ഥിതി കണ്ട്
അശ്വാരൂഡനായ മനുഷ്യന്‍ കോര്‍പ്പറലിനോട് ചോദിച്ചു; "നിങ്ങള്‍ക്കൊന്നു സഹായിച്ചു കൂടെ? ഒന്ന് താങ്ങിക്കൊടുത്താല്‍ തടി വണ്ടിയിലേക്കു കയറും.
ഞാനൊരു കോര്‍പ്പറലാണ്. ഇത്തരം പണികളൊന്നും ഞാന്‍ ചെയ്യേണ്ടതല്ല" ഇതായിരുന്നു കോര്‍പ്പറലിന്റെ മറുപടി.
ഇതുകേട്ട ആഗതന്‍ ഒന്നും മിണ്ടാതെ കുതിരപ്പുറത്തു നിന്നും ഇറങ്ങി ആ ഭടന്മാരുടെ അടുത്തു ചെന്ന് തടി പിടിക്കാന്‍ കൂടി. അങ്ങനെ മരക്കഷണം വണ്ടിക്കുള്ളിലായപ്പോള്‍ ഭടന്മാര്‍ പറഞ്ഞ താങ്ക്സ് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ തിരക്കിട്ട് കുതിരപ്പുറത്തു കയറി ഓടിച്ചു പോവുകയും ചെയ്തു.
അടുത്തദിവസംഅമേരിക്കയുടെപ്രസിഡണ്ടായിതെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വാഷിംഗ്ടണ് ഒരു പൌരസ്വീകരണം അവിടെ നടന്നു. ആ ചടങ്ങില്‍ മേല്‍പ്പറഞ്ഞ കോര്‍പ്പറലും പങ്കെടുത്തിരുന്നു. സ്വീകരണം ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിംഗ്ടനെ കണ്ടപ്പോള്‍ കോര്‍പ്പറല്‍ ഞെട്ടി! കാരണം, തലേദിവസം കുതിരപ്പുറത്തു വന്നിറങ്ങി ഭടന്മാരെ തടി കയറ്റാന്‍ സഹായിച്ച അതേ വ്യക്തി തന്നെയായിരുന്നു വേദിയിലിരുന്നത്!
വലിയ മനുഷ്യര്‍ക്കേ ചെറിയവരാകാന്‍ കഴിയു. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിയവരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.
ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല. വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്.
നമ്മൾ ചെറുതാകാന്‍ ഒന്ന് മനസ്സുവച്ചാല്‍ കുടുംബത്തിലെയും- സൗഹൃദങ്ങളിലെയും- സഹപ്രവര്‍ത്തകരുടെയുമൊക്കേ ഇടയിലുളള കലഹങ്ങള്‍ നീങ്ങിപ്പോകും.
വഴക്കുക്കളും കലഹങ്ങളും എല്ലാം വെറുതെ വലുതാകാന്‍ ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗര്‍ബല്യങ്ങളാണ്.
The wind and the sun|Moral story
The wind and the sun
It was an autumn day. The wind and the sun had an argument.
The wind boasted "I am stronger than you."
The sun mildly said "No. you are not".
Just then, they saw a traveller wrapped in a blanket was passing by. The wind said, "Whoever separates the blanket from traveller is the stronger. Do you agree?"
The sun replied, "OK. First you try."
The wind started blowing. The traveller wrapped his blanket around him. He blew harder. The traveller held his blanket firmer. He blew still harder. The traveller held his blanket still tighter. The harder the wind blew the tighter and firmer did the traveller hold his blanket. The wind failed.
It was the Sun's turn. The sun smiled gently at the traveller. The traveller loosened his grip on the blanket. The sun smiled warmly. The traveller felt the warmth and soon took off the blanket.
The sun was declared stronger.
MORAL : Gentle smile can achieve what brutal force can't.
Wednesday, January 29, 2020
നാലു ഭാര്യമാർ
നാലു ഭാര്യമാർ
ഒരിടത്ത് ഒരു രാജാവിന് നാല് ഭാര്യമാരുണ്ടായിരുന്നു.
നാലാമത്തവളോട് രാജാവിന് ഭ്രാന്തമായ സ്നേഹമായിരുന്നു.
അവളെ തൃപ്തിപ്പെടുത്താനായി സാധ്യമായതെല്ലാം അയാൾ ചെയ്യുമായിരുന്നു.
മൂന്നാമത്തവളെയും രാജാവിന് സ്നേഹമായിരുന്നു. പക്ഷെ, അവൾ മറ്റുള്ളവർക്ക് വേണ്ടി തന്നെ ഉപേക്ഷിച്ചു പോകുമെന്നായിരുന്നു രാജാവിന്റെ ബലമായ സംശയം.
രണ്ടാമത്തെ ഭാര്യ രാജാവിന് വിഷമഘട്ടങ്ങളിൽ ഓടിച്ചെല്ലാനുള്ള ഇടമായിരുന്നു. അയാളുടെ സങ്കടങ്ങൾ കേട്ട് അവൾ ആശ്വസിപ്പിക്കുമായിരുന്നു.
ഒന്നാം ഭാര്യ രാജാവിനെ ഒട്ടേറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ അയാൾ അവളെ ഒട്ടും പരിഗണിച്ചിരുന്നില്ല. അവളോടുള്ള ബാധ്യതകളൊന്നും അയാൾ നിറവേറ്റിയിരുന്നുമില്ല.
രാജാവ് രോഗിയായി. മരണം അടുത്തെത്തിയെന്ന് അയാൾക്ക് ഉറപ്പായി. മണ്ണാറയിൽ ഒറ്റക്ക് കഴിയുന്നതിനെ കുറിച്ച് അയാൾക്ക് ആധിയായി.
അയാൾ താൻ ഏറെ സ്നേഹിച്ചിരുന്ന നാലാം ഭാര്യയോട് ചോദിച്ചു.
"പ്രിയേ, മറ്റു ഭാര്യമാരേക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചു. നിന്റെ സകല ആഗ്രഹങ്ങളും ഞാൻ സാധിച്ചു തന്നു. എന്റെ കൂടെ മണ്ണാറയിൽ കൂട്ടാവാൻ നീ കൂടെ വരില്ലേ?"
സാധ്യമല്ലെന്ന് ഒറ്റ വാക്കിൽ പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
മൂന്നാം ഭാര്യ കടന്നു വന്നപ്പോൾ രാജാവ് ചോദിച്ചു. "ജീവിതം മുഴുക്കെ ഞാൻ നിന്നെ സ്നേഹിച്ചു. എന്റെ ജീവതം തീരുമ്പോൾ നീ കൂടെ വരുമോ എനിക്ക് കൂട്ടായിട്ട്?"
അവൾ പറഞ്ഞു. " ജീവിതം സുന്ദരമാണ്. എന്റെ യുവത്വം ശേഷിക്കുന്നു. അങ്ങയുടെ മരണശേഷം മറ്റൊരു ദാമ്പത്യം ഞാൻ പ്രതീക്ഷിക്കുന്നു."
രണ്ടാം ഭാര്യ മുറിയിലേക്ക് വന്നു. രാജാവ് പറഞ്ഞു. " എന്റെ വിഷമസന്ധികളിലെല്ലാം നീയായിരുന്നു എനിക്ക് ആശ്വാസം. എന്റെ മണ്ണാറയിലും എനിക്ക് ആശ്വാസമേകുവാൻ നീ വരുമോ?"
അവൾ പറഞ്ഞു. "ക്ഷമിച്ചാലും പ്രഭോ, ഈ ആവശ്യം ഞാനെങ്ങനെ പൂർത്തീകരിക്കും? അങ്ങയെ മണ്ണിലേക്ക് ഇറക്കി വെക്കുവോളം ഞാൻ കൂടെയുണ്ടാവും. അതിലപ്പുറം എനിക്ക് സാധ്യമാവില്ല."
രാജാവ് അതീവ ദുഖിതനായി. സങ്കടം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.
അപ്പോഴാണ് അയാൾ ആ ശബ്ദം കേട്ടത്.
"ഞാൻ വരാം അങ്ങയുടെ കൂടെ, എവിടെയാണെങ്കിലും അങ്ങയുടെ കൂടെ ഞാൻ ഉണ്ടാകും "
അയാളുടെ ഒന്നാം ഭാര്യയായിരുന്നു അത്. അയാളുടെ നിരന്തര അവഗണന കാരണം അവൾ ക്ഷീണിച്ച് രോഗാതുരയായി മാറിയിരുന്നു.
ക്ഷീണിച്ച് മരണാസന്നയായ അവളെ കണ്ടപ്പോൾ ജീവിതകാലത്ത് അവളെ പരിഗണിച്ചില്ലല്ലോ എന്നോർത്ത് അയാൾക്ക് സങ്കടമായി.
നിറകണ്ണുകളോടെ അയാൾ അവളോട് പറഞ്ഞു. "മറ്റുള്ളവരെക്കാൾ ഞാൻ നിന്നെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എനിക്ക് ആയുസ്സ് നീട്ടിക്കിട്ടുകയാണെങ്കിൽ തീർച്ചയായും മറ്റു ഭാര്യമാരേക്കാൾ ഞാൻ നിന്നെ പരിപാലിക്കുന്നതാണ്."
സുഹൃത്തെ,
നമുക്കെല്ലാം ഈ നാലു ഭാര്യമാരുണ്ട്.
നാലാമത്തെ ഭാര്യ നമ്മുടെ ദേഹമാണ്
ശരീരേച്ഛയെ പരിപോഷിപ്പിക്കാൻ നാം സദാ സമയം നമുക്ക് ഉള്ളതെല്ലാം ചെലവഴിക്കുന്നു. മരണത്തോടെ ആ ശരീരം നമ്മെ വിട്ടു പോവുന്നു.
മൂന്നാമത്തവൾ നമ്മുടെ ധനവും അധികാരവും.
നമ്മുടെ മരണത്തോടെ അത് മറ്റുള്ളവരുടേതായി മാറുന്നു.
രണ്ടാമത്തവൾ കുടുംബവും സുഹൃത്തുക്കളും.
അവർക്ക് നമ്മെ മണ്ണിലേക്ക് ഇറക്കി വെക്കുന്നത് വരെ കൂടെ വരാനേ സാധിക്കുകയുള്ളൂ.
ഒന്നാമത്തവൾ, അതാണ് നമ്മുടെ സൽക്കർമ്മങ്ങൾ.
നമ്മുടെ ദേഹേച്ഛക്ക് വേണ്ടി, പണത്തിനും അധികാരത്തിനും വേണ്ടി, സുഹൃത്തുക്കൾക്കു വേണ്ടി നാം അതിനെ അവഗണിക്കുന്നു
ആരാണ് ധനികൻ ?
ആരാണ് ധനികൻ ?
ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു.
ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല
ഇത് കേട്ട ബിൽ ഗേറ്റ്സ്
തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി
കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം
ന്യൂയോർക്ക് വിമാനതാവളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു.
ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം
ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി
അവനെ വിളിച്ചു
പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു.
എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി
എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു.
മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാന താവളത്തിൽ ഞാൻ ചെന്നു.
വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല.
അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി.
എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു.
19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാരനായി
അതിന് ശേഷം ഒരു ദിവസം ആ പയ്യനെ കാണണം എന്ന ആഗ്രഹം എന്നിൽ ഉടലെടുത്തു.
ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിൽ അവനെ കണ്ടു പിടിച്ചു.
അവനോട് ഞാൻ ചോദിച്ചു എന്നെ മനസ്സിലായോ ...?
മനസ്സിലായി സാർ നിങ്ങൾ പ്രശസ്തനായ ബിൽ ഗേറ്റ്സ് അല്ലേ
വർഷങ്ങൾക്ക് മുമ്പ് നീ എനിക്ക് രണ്ട് പ്രാവശ്യം ന്യൂസ് പേപ്പർ ഫ്രീയായി തന്നിട്ടുള്ളത് നിനക്ക് ഓർമ്മയുണ്ടോ
പകരം നിനക്ക് എന്തെങ്കിലും തരാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്ത് വേണമെങ്കിലും ആവശ്യപ്പെടാം.
പയ്യൻ: നിങ്ങളെ കൊണ്ട് അതിന് പകരം തരാൻ കഴിയില്ല സാർ.....
ഞാൻ: ങ്ങേ അതെന്താ കാരണം.....??
പയ്യൻ: ഞാൻ പാവപ്പെട്ടവനായി ഇരുന്ന സമയത്ത് നിങ്ങൾക്ക് ഞാൻ തന്നു.
എന്നാൽ നിങ്ങൾ പണക്കാരൻ ആയതിന് ശേഷം എനിക്ക് തരാൻ നിങ്ങൾ വന്നു.
അപ്പോൾ പാവപ്പെട്ടവനായ അവസ്ഥയിൽ ഞാൻ തന്നതും
എല്ലാം ഉണ്ടായതിന് ശേഷം താങ്കൾ തരുന്നതും പകരത്തിന് പകരമാകില്ല സാർ ...?
ഇത്രയും പറഞ്ഞ് നിർത്തിയിട്ട് ബിൽ ഗേറ്റ്സ്
താനാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ എന്ന് പറഞ്ഞ ആളോട് പറഞ്ഞു.
ഇനി പറയൂ
എന്നേക്കാൽ വലിയ പണക്കാരൻ ആ കറുത്ത പയ്യനല്ലേ...??
ദാനം നൽകാൻ നീ പണക്കാരനാകണമെന്നോ
പണക്കാരനാക്കുന്നത് വരെ കാത്തിരിക്കണമെന്നോ ഇല്ല
സഹായം ചെയ്യണം എന്ന ഗുണത്തിന്
സമയപരിധിയില്ല. എനിക്കും എന്റെ ഭാര്യക്കും മക്കൾക്കും എല്ലാം നേടിയതിന് ശേഷം മാത്രം മറ്റുള്ളവരെ സഹായിക്കാം എന്ന ചിന്തയാണ് നമ്മുക്കുളളത്. പക്ഷെ അതിന് മുമ്പേ ആയുസ്സ് എന്ന മഹാ സത്യം നമ്മുടെ അടുത്ത് തന്നെയുണ്ട്
Know Gas cylinder level|Kitchen tips
Know Gas cylinder level
You do not have to shake the gas cylinder to know the level of its content.
Just wet a side of the cylinder with water. After a while, the used top part will be dry and the lower part with gas will remain wet. The wet portion tells you the amount of gas left. Most times we shake our gas cylinders to check if it is finished or not. That is a very dangerous thing to do. It could be suicidal.
Kindly share with friends and family
Curd Rice|Recipe
The Curd Rice
Curd Rice is the only Indian food which releases a Chemical called Tryptophan in Brain. Indians alone take Curd as Curd. But western world takes it as Yogurt, which has got Sugar too, and sugar will not calm your Brain, but increase Glucose level and will put one to more restlessness. Sugar is dangerous for the Balance of Neural activity. It triggers hyperactivity.
But Curd rice is the only food which can release Tryptophan in Brain, which calms down and brings a cool thinking, and your neurons are recharged with a mild rest because of Tryptophan. ( In Sanskrit there's a word for this Chemical, as Thrupthophan, Thrupthi means Satisfaction).
Curd rice is the Scientific reason for the success of Many Indians, as it the Best brain food which activates the Brain in a balanced manner for a Tropical climate!
Simple solution
Simple solution
Some years ago, there was a Mensa convention at IIT Mumbai
Mensa, is an
international organization for people who have an IQ of 150 or higher.
Several of the Mensa members went out for lunch at a local cafe opposite IIT Main Gate...
When they sat down, one of them discovered that their salt shaker contained pepper, and their pepper shaker was full of salt.
How could they swap the contents of the two bottles without spilling any, and using only the implements at hand?
Clearly -- this was a job for Mensa minds.
The group debated the problem and presented ideas and finally, came up with a brilliant solution involving a napkin, a straw, and an empty saucer after 60 minutes of loud arguments....
Everything from algorithms to surface tension to granularity was hotly debated...
They then called the waitress over, ready to dazzle her with their solution.
"Ma'am," they said, "we couldn't help but notice that the pepper shaker contains salt and the salt shaker contains pepper..."
But before they could finish, the waitress interrupted & said...
"Oh -- sorry about that."
She leaned over the table, she plucked out the sticker SALT label from the pepper bottle and stuck it on the salt bottle and likewise removed the PEPPER label sticker from salt and pasted it on the pepper.
There was dead silence at the Mensa table.
For most of the problems in our lives there are simple solutions, but it is our “Brilliant” minds that complicate every simple solution. ...Change the stickers and enjoy life!!!
Subscribe to:
Posts (Atom)
ഞാൻ സന്ദർശകൻ മാത്രം -sufi story
ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട് കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...
-
ഞൊട്ടാഞൊടിയന് ഒരുകാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും ചെറു നഗരങ്ങളിലും ധാരാ...