*താരൻ പോകാൻ*
1. ചെറിയ ചുകന്ന ഉള്ളി, കറി വേപ്പില ഇവ തേങ്ങാ പാലിൽ അരച്ച ശേഷം അതിൽ ചെറു നാരങ്ങ നീര് ചേർത്തു തേക്കുക.
അര മണിക്കൂർ കഴിഞ്ഞു കുളിക്കുക.
2. വേപ്പിന്റെ ഇല തിളപ്പിച്ചു അത് ഒരുനാൾ വച്ച ശേഷം അത് കൊണ്ട് തല കഴുകുക.
3. ചെമ്പരത്തി പൂവ്, ഇല ഇവ കൊണ്ടുള്ള താളി സ്ഥിരമായി ഉപയോഗിക്കുക.
4. വെളിച്ചെണ്ണയിൽ മൈലാഞ്ചി, ആര്യ വേപ്പില, തുളസി ഇവ മൂപ്പിച്ചു എണ്ണ തേക്കുക.
5. വേപ്പെണ്ണ, എള്ളെണ്ണ, കടുക് എണ്ണ ഇവ മിക്സ് ചെയ്ത് തേക്കുക.
ഇതിൽ ഏതു ചെയ്താലും മതി.
താരന് പല വിധത്തിൽ ഉണ്ട്. എല്ലാവർക്കും ഒന്ന് തന്നെ ചേരില്ല.
ഉള്ളിൽ കഴിക്കുക
ഇബ്രാഹിം വൈദ്യർ...
No comments:
Post a Comment