പരിഗണന
കൂൾ സ് സ്റ്റോറിൽ ജോലിയുള്ള ഒരു സത്രീ തന്റെ പ്രവർത്തി സമയം കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്നതിന്ന് മുൻപായി ഫ്രീസറിൽ എന്തോ പരിശോധിക്കാൻ കയറി ആ സമയം അതിന്റെ തന്നെ ഡോർ അടഞ്ഞു പോയി.ഡോർ അകത്തുനിന്ന് എത്രതുറക്കാൻ ശ്രമിച്ചുട്ടും നടന്നില്ല. ഇന്നത്തെ പോലെ സിഗ്നൽ സംവിധാനം ഇല്ലാത്ത കാലം. അലറി വിളിച്ചാൽ പോലും ശബ്ദം പുറത്തേക്ക് വരില്ല .ഏതാണ്ടെല്ലാവരും ട്യൂട്ടി കഴിഞ്ഞ് പോക്കേണ്ട സമയം കഴിഞ്ഞു .മണിക്കൂറുകൾ പിന്നിട്ടു. കമ്പനിയിലെ സെക്യൂരിറ്റി വന്ന് വാതിൽ തുറന്നത് അവളെ രക്ഷപ്പെടുത്തി അബ്ദുതകരമായി രക്ഷപ്പെട്ട അവർ സെക്യൂരിറ്റി യോട് താങ്കൾക്കെങ്ങിനെ ഫ്രീസർ തുറന്ന് നോക്കാൻ ശ്രദ്ധ വന്നത് .35 .വർഷമായി ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഞാൻ. നൂറ് കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ചുരുക്കം ചിലർ മാത്രമേ വരുമ്പോഴും പോകുമ്പോഴും. ഹലോ.ബൈ. സീ യൂ.എന്നൊക്കെ പറയാറുള്ളൂ. അതിലൊരാളാണ് നിങ്ങ ൾ.വൈകുന്നോരം കാണാതെ വന്നപ്പോൾ എന്റെ മനസ്സ് പറഞ്ഞു. എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്. അതുകൊണ്ടാണ് ഞാനിവിടെ വരാൻ കാരണം. ചെറുപ്പ വലിപ്പ.വിദ്യഭ്യാസ യോഗ്യത നോക്കാതെ .ഭംഗി നോക്കാതെ .എല്ലാവരെയും വിഷ് ചെയ്യൂ. നമുക്ക് എപ്പോൾ എന്ത് സംഭവിക്കും.എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. നൻമകൾ ചെയ്യൂ നാം അറിയാതെ ഫലങ്ങൾ കിട്ടി കൊണ്ടിരിക്കും
No comments:
Post a Comment