Thursday, January 23, 2020

കാല്‍ മടമ്പ് വേദന

കാല്‍ മടമ്പ് വേദനയുണ്ടോ? 

          നിത്യേന ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ കാണുന്നത് ഒഴിവാക്കാനാകും എന്നാണ് സായിപ്പിന്റെ പഴഞ്ചൊല്ല്. ആപ്പിളിന്റെ വിനാഗിരി ഉപയോഗിച്ചാല്‍ പിന്നെ പറയേണ്ടതുണ്ടോ?


ആപ്പിള്‍ ജ്യുസില്‍ നിന്നും ഉണ്ടാക്കുന്ന വിനാഗിരിയാണ് ആപ്പിള്‍ സയ്ഡര്‍.. വയറു സംബന്ധമായ അസുഖങ്ങള്‍ക്ക് ഉത്തമ വീട്ടുമരുന്നാണ് . വയറളിക്കം, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം ഉത്തമം. തൊണ്ടവേദന, ജലദോഷം എന്നിവയ്ക്കും ഉപയോഗിക്കുന്നതിനൊപ്പം കൊളസ്‌ട്രോള്‍ കുറയാനും ആപ്പിള്‍ സയ്ഡര്‍ സിദ്ധൗഷധമാണ്. 
അതിനിടയില്‍ വണ്ണം കുറയ്ക്കാനും ഇതു പ്രയോജനം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ആപ്പിള്‍ വിനാഗിര്‍ സഹായിക്കും. 


യൂറിക് ആസിഡിന്റെ ആധിക്യം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആപ്പിള്‍ സയ്ഡര്‍ വിനാഗിരി ഒറ്റമൂലിയുമാണ്.


ശരീരത്തില്‍ ആവശ്യത്തിലധികം യൂറിക് ആസിഡ് അടിഞ്ഞു കൂടിയാല്‍ അസ്‌കിതകള്‍ അനവധിയാണ്. കാലിലെ ഉപ്പൂറ്റിയിലാകും ആദ്യം വേദന. പിന്നെ ക്രമേണ സന്ധികളിലേക്ക് ഇത് മാറും. വലിയ ക്ഷീണം അനുഭവപ്പെടും. യൂറിക് ആസിഡ് കുടിയാല്‍ കുറയ്ക്കാന്‍ ഗുളികകളെയാണ് സാധാരണ ആശ്രയിക്കുന്നത്.


ചില രുചികരമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാന്‍ കുടി ഡോക്ടര്‍ പറയുമ്പോള്‍ യൂറിക് ആസിഡിനെ നിങ്ങള്‍ ശപിക്കും. മത്തി,. ചെമ്മീന്‍, ചെമ്പല്ലി, ബീഫ് മൃഗങ്ങളുടെയും പക്ഷികളുടേയും ലിവര്‍,, കിഡ്‌നി, ബ്രെയിന്‍ കടല, ബീന്‍സ് ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഉപേക്ഷിക്കേണ്ടിവരും.


എന്നാല്‍, ഡോക്ടറുടെ അടുത്തേക്ക് പോയി ആവശ്യമില്ലാത്ത മരുന്നുകള്‍ വാങ്ങിച്ച് വായിലിടും മുമ്പ് ആപ്പിള്‍ സിഡര്‍ വിനാഗിരിയെ സേവിച്ചാല്‍ യൂറിക് ആസിഡ് പമ്പ കടക്കും.,


ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ഒഴിച്ച് മിക്‌സ് ചെയ്ത് ഒരു ദിവസം രണ്ടോ മൂന്നു തവണ കഴിച്ചാല്‍ മതിയാകും.


ഇതൊക്കെ, ശരിരത്തിനുള്ളിലെ ആവശ്യങ്ങള്‍ക്കുള്ളതാണെങ്കില്‍ പൊടിക്കൈകള്‍ക്കായി ആപ്പിള്‍ വിനാഗിരിയെ ഉപയോഗിക്കുന്നവര്‍ ഏറെയാണ്.


താരന്‍ കളയാന്‍,. മുഖക്കുരു പാടുകള്‍ കളയാന്‍., വായിലെ ദുര്‍ഗന്ധം ഇല്ലാത്താക്കാന്‍, പല്ലിലെ മഞ്ഞ നിറം കളഞ്ഞ് വെള്ളനിറം കൈവരാന്‍, മുറിവുളുണ്ടാക്കിയ വടുക്കള്‍ മായ്ക്കാന്‍, എന്നിവയ്ക്കും ആപ്പിള്‍ വിനാഗിരി ഉപയോഗിക്കുന്നു.


ആപ്പിള്‍ വിനാഗിരി വെള്ളത്തില്‍ കലര്‍ത്തിയാണ് ഉപയോഗിക്കേണ്ടത്

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...